ഭാരതത്തിന്റെ അഖണ്ഡത കാത്തുരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നും ഇന്ത്യയുടെ ഒരു തരിമണ്ണോ ഒരു ജീവനോ പൊലിയാതെ അത്മാഭിമാനം കാക്കാന്‍ ശക്തമായ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായി നമ്മുടെ പട്ടാളത്തിന്റെ രക്തം അതിര്‍ത്തിയില്‍ വീണിരിക്കുന്നു. ലോകം കോവിഡ് 19 മഹാമാരിയില്‍ ശ്വാസം മുട്ടിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ ചൈന നടത്തിയ അതിക്രമം ഇരട്ട കുറ്റകൃത്യമായി കാണണം.
ഭാരതത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
- Sunni Afkar Weekly