മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ യു.ഐ.ഡി നമ്പര്‍ പ്രാബല്യത്തില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലം മത വിദ്യഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ യുനിക്ക് ഐ.ഡി നമ്പര്‍ പ്രാബല്യത്തില്‍ വന്നു. ഒന്നാം ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം യു.ഐ.ഡി നമ്പര്‍ നല്‍കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,257 അംഗീകൃത മദ്‌റസകളിലും യു.ഐ.ഡി നടപ്പാക്കും. ഒന്നാം ക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ മദ്‌റസ പഠനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ക്കും യു.ഐ.ഡി നമ്പര്‍ ഉപയോഗപ്പെടുത്താനാവും.

വെളിമുക്ക് തഅ്‌ലീമുസ്സിബ്‌യാന്‍ ഹയര്‍ സെക്കന്ററി മദ്‌റസയിലെ മുഹമ്മദ് റുഫൈദ് വി.പി എന്ന വിദ്യാര്‍ത്ഥിയുടെ യു.ഐ.ഡി നമ്പര്‍ ചേര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് അബ്ദുസ്സമദ് ഹാമിദ് നിസാമി ജമലുല്ലൈലി തങ്ങള്‍, കബീര്‍ ഫൈസി ചെമ്മാട് ചടങ്ങില്‍ സംബന്ധിച്ചു. http://online.samastha.info എന്ന സൈറ്റ് മുഖേനെയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.


photo caption: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ നടപ്പിലാക്കിയ യു.ഐ.ഡി വെളിമുക്ക് തഅ്‌ലീമുസ്സിബ്‌യാന്‍ മദ്‌റസയിലെ വിദ്യാര്‍ത്ഥിയുടെ നമ്പര്‍ ചേര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
- Samasthalayam Chelari