കോഴിക്കോട്: മനുഷ്യർക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന വിഭാഗീയ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിന് കൂട്ടായ സാംസ്കാരിക മുന്നേറ്റങ്ങൾ അനിവാര്യമാണെന്ന് സാഹിത്യകാരൻ യു.എ ഖാദർ. എസ്.കെ.എസ്.എസ്.എഫ് സാംസ്കാരിക വേദിയായ മനീഷയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സെക്രട്ടറി ഇൻചാർജ് ഒ.പി.എം അഷറഫ്, റഷീദ് ഫൈസി വെള്ളായിക്കോട്, ടി.പി.സുബൈർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. 'ഇടംനേടുകയല്ല, ഇടപെടുകയാണ്.' എന്നതാണ് സാംസ്കാരിക രംഗത്ത് ഇടപെടുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന മനീഷയുടെ സിദ്ധാന്തവാക്യം. ഇതുമായി ബന്ധപ്പട്ട് നടന്ന ഓൺലൈൻ യോഗത്തിൽ ചെയർമാൻ ബഷീർ ഫൈസി ദേശമംഗലം അധ്യക്ഷനായി. കൺവീനർ അലി വാണിമേൽ, മോയിൻ ഹുദവി മലയമ്മ, ശുഹൈബുൽ ഹൈതമി, ജൗഹർ കാവനൂർ, ഇസ്സുദ്ദീൻ പെരുവാഞ്ചേരി, ടി.ബി റഫീഖ് വാഫി, റഷീദ് അസ്‌ലമി പാനൂർ, മൊയ്തു ചെർക്കള, അബ്ദുല്ലത്തീഫ് ഹുദവി പാലത്തുങ്കര, ആദിൽ ആറാട്ടുപുഴ, ഉനൈസ് വളാഞ്ചേരി, ജാബിർ മന്നാനി തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു.
- SKSSF STATE COMMITTEE