ധാർമിക ബോധമുള്ളവർ സിവിൽ സർവ്വീസ് രംഗത്തേക്ക് വരണം: അബൂബക്കർ സിദ്ധീഖ് IAS

എസ്. കെ. എസ്. എസ്. എഫ് മഫാസ് സിവിൽ സർവ്വീസ് പ്രൊജക്റ്റ് മൂന്നാം ബാച്ചിന്റെ ലോഞ്ചിങ് നിർവ്വഹിച്ചു

കോഴിക്കോട്: ധാർമികത ജീവിത ഭാഗമാക്കിയവരും മൂല്യബോധമുള്ളവരും സിവിൽ സർവീസ് രംഗത്തേക്ക് കടന്ന് വരുന്നത് സ്വാഗതാർഹമെന്ന് അബൂബക്കർ സിദ്ധീഖ് ഐ. എ. എസ് പറഞ്ഞു. എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെൻഡിന് കീഴിൽ അറബിക് കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സിവിൽ സർവ്വീസ് കോച്ചിംഗ് പദ്ധതിയായ മഫാസ് മൂന്നാം ബാച്ച് ലോഞ്ചിങ് നിർവ്വഹിച്ച ഓൺലൈൻ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം.

മഫാസ് ഹോണററി ഡയറക്ടർ ഷാഹിദ് തിരുവള്ളൂർ ഐ. ഐ. എസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ റഷീദ് കൊടിയൂറ അദ്ധ്യക്ഷനായി. സംസ്ഥാന എസ്. കെ. എസ്. എസ്. എഫ് ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ട്രെന്റ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ മജീദ് കൊടക്കാട്, കൺവീനർ ഷാഫി ആട്ടീരി പ്രസംഗിച്ചു. സിവിൽ സർവീസ് കോച്ചിങ് ഫാക്കൽറ്റി പി കെ നിംഷിദ്‌ ഓറിയന്റേഷൻ ക്ളാസ്സ് നടത്തി. മഫാസ് കോർഡിനേറ്റർ സിദ്ധീഖുൽ അക്ബർ വാഫി സ്വാഗതഗവും മഫാസ് ടീം ലീഡർ നിഷാദ് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE