- JAMIA NOORIYA PATTIKKAD
ജാമിഅഃ നൂരിയ്യഃ അഡ്മിഷന്‍ ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു
പട്ടിക്കാട്: ജാമിഅഃ നൂരിയ്യ അറബിയ്യയില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുള്ള മുഖ്തസ്വര്‍, മുത്വവ്വല്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ആരംഭിച്ചു. jamianooriya.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2020 ജൂണ്‍ 7ന് വൈകുന്നേരം 6 മണിക്ക് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. മുദരിസുമാര്‍ മുഖേനെ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 10 മുതല്‍ ഇന്റര്‍വ്യൂ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാണെന്നും ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 9747399584 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD