അസ്മി സംസ്ഥാന പ്രിൻസിപ്പൽ മീറ്റ് സമാപിച്ചു

കാലാനുസൃത മാറ്റങ്ങൾ ഉൾകൊണ്ട് അക്കാദമികവും മൂല്യബോധവും സമന്വയിപ്പിച്ച് പാഠ്യ _ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കാൻ ആഹ്വാനം ചെയ്ത് അസ്മി സംസ്ഥാന പ്രിൻസിപ്പൽ മീറ്റ് സമാപിച്ചു. കോഴിക്കോട് ഹോട്ടൽ കിംഗ് ഫോർട്ടിൽ വെച്ച് നടന്ന മീറ്റ് സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ എ. സജീവൻ ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന ജനറൽ സെക്രട്ടറി ഹാജി പി. കെ മുഹമ്മദ് അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.'നേതൃത്വവും വ്യക്തിത്വവും', 'അസ്മി മാസ്റ്റർ പ്ലാൻ' എന്നീ വിഷയങ്ങളിൽ ടി. സലീം, റഹിം ചുഴലി ക്ലാസ്സിന്‌ നേതൃത്വം നൽകി. നവാസ് ഓമശ്ശേരി, മജീദ് പറവണ്ണ, ഷാഫി ആട്ടീരി, അബ്ദു റഹീം നഹ സംസാരിച്ചു. റഷീദ് കബ്ലക്കാട് സ്വാഗതവും അഡ്വ: നാസർ കാളമ്പാറ നന്ദിയും പറഞ്ഞു.
- Samasthalayam Chelari