കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു

സാൽമിയ: "സമസ്ത- ആദർശ വിശുദ്ധിയുടെ നൂറു വര്ഷം" എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ആചരിക്കുന്ന ആദർശ കാമ്പയിനോടനുബന്ധിച്ച് ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്കു തുടക്കം കുറിച്ച് കൊണ്ട് നടന്ന മജ്ലിസുന്നൂർ മജ്‌ലിസിനു പ്രമുഖ പണ്ഡിതർ നേതൃത്വം നൽകി.
ശേഷം നടന്ന പൊതു സമ്മേളനത്തിൽ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി. കേരളത്തിൽ മുസ്ലിം സമുദായം കൈവരിച്ച ഉന്നമനത്തിൽ സമസ്തയുടെ സാന്നിധ്യം നിര്ണായകമായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചു. തീവ്ര- വികല വാദങ്ങളിലേക്ക് ക്ഷണിക്കുന്ന സംഘങ്ങളിൽ നിന്നും യുവാക്കളെ അരുതെന്നു പറഞ്ഞു തടഞ്ഞു നിറുത്താൻ സമസ്തയുടെ പ്രവർത്തനം സ്വാധീനം ചെലുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുറഹീം ഹസനി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദലി ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, ഇക്ബാൽ ഫൈസി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, നാസർ കോഡൂർ, ഇ.എസ്. അബ്ദുറഹിമാൻ ഹാജി, ശംസുദ്ധീൻ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. മേഖലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി സ്വാഗതവും മേഖലാ ജോയിന്റ് സെക്രട്ടറി അഹമ്മദ് സുബൈർ നന്ദിയും പറഞ്ഞു.
Photo: ഇസ്‌ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനത്തിൽ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി സംസാരിക്കുന്നു.
- Media Wing - KIC Kuwait