കോഴിക്കോട്: നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തുകയും മതത്തിന്റെ പേരില്‍ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകളുടെ നീക്കങ്ങള്‍ക്കെതിരെ എസ് കെ എസ് എസ് എഫ്‌സംസ്ഥാന കമ്മിറ്റി ജൂലൈ 19 ന് വൈകീട്ട് 2. 30 ന്എറണാകുളം ടൗണ്‍ ഹാളില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. കൊലപാതക രാഷ്ട്രീയത്തോടൊപ്പം മതത്തിന്റെ പേരില്‍ സമുദായത്തെ പൊതു സമൂഹത്തില്‍ തെറ്റുധരിപ്പിക്കും വിധമാണ് മഹാരാജാസ് കോളേജില്‍ നടന്ന കൊലപാതകം ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സമുദായ സംരക്ഷകരുടെ മേലങ്കിയണിഞ്ഞ് സമുദായത്തെ പ്രതിരോധത്തിലാക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ നീക്കങ്ങള്‍ സഹായകരമാവുന്നത്. ഇതിനെതിരെ വ്യാപക പ്രചാരണ പരിപാടികള്‍ സംഘടന തുടക്കം കുറിക്കും. 'തീവ്രവാദത്തിന്റെമതവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍നടക്കുന്ന ജനജാഗ്രത സദസ്സില്‍ മത രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
- https://www.facebook.com/SKSSFStateCommittee