സമസ്ത മുഅല്ലിം പരിശീലനം സംസ്ഥാനതല ഉദ്ഘാടനം ജൂലായ് 11ന്

ചേളാരി: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളിലെ മുഅല്ലിംകള്‍ക്കുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം ജൂലായ് 11ന് (ബുധനാഴ്ച) രാവിലെ 8 മണിക്ക് പാപ്പിനിശ്ശേരി പഴഞ്ചിറ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍വെച്ച് നടക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് അദ്ധ്യക്ഷത വഹിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടെയും പോഷകസംഘടനകളുടെയും നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആറ്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് മാറിയിട്ടുള്ളത്. 429 റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് ഒരു ലക്ഷത്തോളം മുഅല്ലിംകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജൂലായ് 31നകം പരിശീലനം പൂര്‍ത്തിയാവും. പരിശീലനത്തിന് മുഫത്തിശുമാരും മുദര്‍രിബുമാരുമാണ് നേതൃത്വം നല്‍കുക.
- Samasthalayam Chelari