ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം'' എന്ന പ്രമേയവുമായി 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനവും റെയിഞ്ച് തല ശാക്തീകരണ കാമ്പയിനിന്റെ ഉദ്ഘാടനവും നാളെ രാവിലെ 8.30 ന് ആലപ്പുഴ മണ്ണഞ്ചേരി ചിയാംവെളി ഇര്‍ഷാദുല്‍ ഇസ്ലാം മദ്‌റസയില്‍ വെച്ച് നടക്കും. റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആരവം സില്‍വര്‍ ജൂബിലി പ്രചാരണ കാമ്പയിനിന്റെ പദ്ധതി പ്രഖ്യാപനവും പരിപാടിയില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ശഫീഖ് മണ്ണഞ്ചേരി അദ്ധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്ലാ തങ്ങള്‍ ദാരിമി അല്‍ ഐദറൂസി, ടി.എച് ജഅ്ഫര്‍ മൗലവി, ശൈഖുനാ ഐ.ബി ഉസ്മാന്‍ ഫൈസി, മുഹമ്മദ് ഹനീഫ ബാഖവി, പി.എ ശിഹാബുദ്ധീന്‍ മുസ്ലിയാര്‍, വി.പി അബ്ദുല്‍ ഗഫൂര്‍ അന്‍വരി, സക്കീര്‍ ഹുസൈന്‍ അല്‍ അസ്ഹരി, നിസാര്‍ പറമ്പന്‍, കുന്നപ്പള്ളി മജീദ്, എം.മുജീബ് റഹ്മാന്‍, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ഹമിസുല്‍ ഫുആദ് വെള്ളിമാട്ക്കുന്ന്, യാസര്‍ അറഫാത്ത് ചെര്‍ക്കള, മുബശിര്‍ വയനാട്, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, സജീര്‍ കാടാച്ചിറ, മുഹ്‌സിന്‍ ഓമശ്ശേരി, നാസിഫ് തൃശൂര്‍, അനസ് അലി ആമ്പല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen