ചേളാരി: ജുവനൈല്‍ ജസ്റ്റിസ് ആക്ട് രജിസ്ത്രേഷനെതിരെ സമസ്ത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ബഹു. സുപ്രീം കോടതിയില്‍ നിന്നുണ്ടായ അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും മറ്റും അഗതി-അനാഥ സ്ഥാപന ഭാരവാഹികളുടെ കണ്വെന്ഷന് ആഗസ്ത് 1ന് 3 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത ഓര്‍ഫനേജസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ബന്ധപ്പെട്ട സ്ഥാപന ഭാരവാഹികള്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് കണ്‍വീനര്‍ കെ.ടി. കുഞ്ഞിമാന് ഹാജി അറിയിച്ചു.
- Samasthalayam Chelari