ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷികം; 29-ന് വൃക്ഷത്തൈ നടീല്‍ യജ്ഞം

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 29ന് 10 ലക്ഷം വൃക്ഷത്തൈകള്‍ നടീല്‍ യജ്ഞം നടത്തുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സമസ്തയുടെ മദ്‌റസകളിലെ 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ വഴിയാണ് തൈകള്‍ നടുക. കൃഷി ഭവന്‍, കൃഷി ഹരിത ഫാമുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യമായ തൈകള്‍ ശേഖരിച്ച് പദ്ധതി വിജയിപ്പിക്കാന്‍ മദ്‌റസാ മാനേജ്‌മെന്റുകള്‍, സ്വദ്ര്‍ മുഅല്ലിമുകള്‍, മുഅല്ലിം സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധിക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരും, സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും അഭ്യര്‍ത്ഥിച്ചു.
- skjmcc Chelari