ജിദ്ദ : ജിദ്ദ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 16 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടക്കും. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അഭിരുചിയുള്ള പ്രവാസി മലയാളികളെ ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കി മാറ്റാനുള്ളതാണ് ഹൃസ്വകാല കോഴ്സ്. ഇസ്ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ജിദ്ദ ഇസ്ലാമിക് സെന്ററിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ദശ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന പത്ത് പഠന കോഴ്സുകളിലൊന്നാണിത്. ഇംഗ്ലീഷ് മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഇന്ത്യയിലും വിദേശത്തും പ്രാഗത്ഭ്യം തെളിയിച്ച സി.ഒ.ടി. അസീസാണ് അക്കാദമി ഡയറക്ടര്‍ . മീഡിയ അക്കാദമിയില്‍ ജേണലിസം ക്ലാസ് ഈ മാസം 23 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്നും താല്പര്യമുള്ളവര് 6041721, 0508028087 എന്നീ നന്പറുകളില് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ജെ.ഐ.സി. മീഡിയ വിഭാഗം കണ്‍വീനര്‍ അറിയിച്ചു.
- മജീദ് പുകയൂര്‍ , ജിദ്ദ -