മഞ്ചേരി: നാലുദിവസമായി കാവനൂര്‍ മജിമഅ് മലബാര്‍ അല്‍ ഇസ്ല്‌ളാമിയില്‍ നടന്നുവരുന്ന സി.എം. ഉറൂസും, സ്വലാത്ത് വാര്‍ഷികവും സമാപിച്ചു. സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്‌ഘാടനം ചെയ്‌തു. ഒ.പി. കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. ഖുര്‍ ആന്‍ സ്റ്റഡീ സെന്റര്‍ ഡയറക്ടര്‍ റഹ്‌മത്തുള്ളഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. സി.എം. കുട്ടി സഖാഫി, കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രാര്‍ഥനയ്‌ക്ക് നേതൃത്വം നല്‍കി. കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.പി.എം. ഷരീഫ് കുരിക്കള്‍, കെ.സി. അബ്ദുള്ളഹാജി, നിര്‍മാണ്‍ മുഹമ്മദലി, കെ.എ. റഹ്‌മാന്‍ ഫൈസി, എന്‍.സി. മുഹമ്മദ്‌ഹാജി എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥി യുവജന സമ്മേളനം പി.കെ. ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി വിഷയം അവതരിപ്പിച്ചു. പി.വി. ഉസ്‌മാന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തില്‍ കെ.എം. ബഹാവുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. സര്‍ഗപ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് അംഗം പി.പി. സഫറുള്ള ഉദ്‌ഘാടനം ചെയ്‌തു.
- jaleel karakkunnu -