എന്‍ട്രന്‍സ് പരീക്ഷ; ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ഥി പ്രവാഹം

ബാംഗ്ലൂര്‍ : കര്‍ണാടകയിലെ മെഡിക്കല്‍ എന്‍ജിനിയറിങ്ങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ബാംഗ്ലൂര്‍ SKSSF ഹെല്‍പ്പ് ഡസ്‌ക്ക് ഒരു ആശ്വാസമായി. കേരളത്തില്‍ നിന്നും നിരവധി പേരാണ് ബാംഗ്ലൂരിലെ വിവിധ സെന്ററുകളില്‍ പരീക്ഷ എഴുതാന്‍ എത്തിയിരുന്നത്. പുതുതായി ബാംഗ്ലൂരിലെത്തിയ പരീക്ഷാര്‍ഥികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കും യാത്ര താമസ സൗകര്യങ്ങള്‍ക്കും SKSSF ഹെല്‍പ്പ് ഡസ്‌ക്ക് നേതൃത്വം നല്‍കി. ഉപരി പഠനാര്‍ഥം ബാംഗ്ലൂരില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും തട്ടിപ്പിനിരയാകുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ബദ്ദശ്രദ്ധരാകണമെന്നും ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും അനുബന്ധ വിഷയങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി skssfblrhelpdesk@gmail. com ബന്ധപ്പെടാമെന്നും ശഹഫാദ് വില്ലനൂര്‍, സയ്യിദ് ഖാസിം തങ്ങള്‍, മുഹമ്മദ് ഖാസിമി വാണിമേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 08123401706.
- Muhammed vanimel, kodiyura

സമസ്ത പ്രസിഡന്റ് ഒമാനില്‍; ദുആ സമ്മേളനം 15 വ്യാഴാഴ്ച

ഒമാന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ആനക്കര കോയക്കുട്ടി മുസ്ല്യാര്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം മസ്കത്തിലെത്തി. മസ്കത്ത് സുന്നീ സെന്റര്‍ പ്രവര്‍ത്തകര്‍ മസ്കത്ത് ഇന്റ്‌ര്‍ നാഷ്‌ണല്‍ എയര്‍ പോര്‍ട്ടില്‍ സമസ്ത അധ്യക്ഷന് ഊഷമളമായ സ്വീകരണം നല്‍കി. 2012-ല്‍ മര്‍ഹും കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്ന് സമസ്ത പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കോയക്കുട്ടി മുസ്ലിയാരുടെ പ്രഥമ ഒമാന്‍ സന്ദര്‍ശനമാണിത്. SKSSF സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുസ്സത്താര്‍ പന്തല്ലൂരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
മത്ര മഹ്ദി മസ്ജിദില്‍ നടന്ന സ്വീകരണ യോഗം സെന്റര്‍ പ്രസിഡിന്റ് ഇസ്മായീല്‍ കുഞ്ഞു ഹാജി ഉദ്ഘാടനം ചെയ്തു. മത്ര ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റഹമാന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. അബ്ദുസ്സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കോയക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സുന്നീ സെന്റര്‍ ചെയര്‍മാന്‍ പുറങ്ങ അബ്ദുല്ല മൌലവി, മഹ്ദി മസ്ജിദ് ഇമാം യൂസുഫ് അസ്‌ഹരി പ്രസംഗിച്ചു.
മത്ര കമ്മിറ്റി ഉപദേശക സമിതി അംഗം സൈഫു ഹാജി, മത്ര ഇഖ്റ മദ്രസ കണ്‍വീനര്‍ നവാസ് കാസര്‍ഗോഡ്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുബൈര്‍ മത്ര, അസീസ് ഹാജി കുഞ്ഞിപ്പള്ളി എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. പതിനഞ്ചിനു വ്യാഴാഴ്ച റൂവി അല്‍ മാസ ഹാളില്‍ നടക്കുന്ന ദുആ സമ്മേളനത്തിനു കോയക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കും. അബ്ദുസ്സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച സുന്നീ സെന്റര്‍ മദ്രസയില്‍ നടക്കുന്ന ഫാമിലി സംഗമത്തിലും ശനിയാഴ്ച റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടക്കുന്ന പരിപാടിയിലും ഇരുവരും പങ്കെടുക്കും. കൂടാതെ സലാല, സീബ്, മുസന്ന തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പരിപാടികളിലും സ്മസ്ത പ്രസിഡ്ന്റ് സംബന്ധിക്കും.
- Sunni Centre Muscat

SKSSF ത്വലബ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രബന്ധ മത്സരം

കാസര്‍ഗോഡ് : SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജ്ഞാന വികാസത്തിന്റെ പൈതൃക വഴി എന്ന വിഷയാടിസ്ഥാനത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. എഫോര്‍ പേപ്പറില്‍ വൃത്തിയായി എഴുതി മേയ് 25നകം കാസര്‍ഗോഡ് ക്യാമ്പസ് ബുക്ക് സ്റ്റാളിലോ, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഓഫീസിലോ, പടന്ന ദര്‍സിലോ എത്തിക്കേണ്ടതാണ്. നിങ്ങള്‍ നല്‍കുന്ന പ്രബന്ധങ്ങള്‍ ജില്ലയിലെ പ്രഗത്ഭരായ ചിന്തകരേയും എഴുത്തുകാരേയും കൊണ്ട് വിലയിരുത്തി മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിച്ച് ഉയര്‍ന്ന ആകര്‍ഷണീയമായ സമ്മാനങ്ങള്‍ നല്‍കപ്പെടും.
- Sidheeque Maniyoor

അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഹല്ല് ശാക്തീകരണ പദ്ധതി; ഉദ്ഘാടനം മെയ് 15ന്

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ നടപ്പിലാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം 15-5-2014 വ്യാഴം രാത്രി 8. 30 നു സെന്റര്‍ മെയിന്‍ ഓഡിറ്റോരിത്തില്‍ നടക്കും.  പ്രമുഘ കൌണ്‍സിലറും ലീഡര്‍ഷിപ് ട്രെയിനറുമായ എസ് വി മുഹമ്മദലി മാസ്റ്റര്‍ ക്ലാസ്സുകള്‍ക്ക് നേത്രത്വം നല്കും.  മുന്‍കൂടി രജിസ്റ്റര്‍ ചെയ്യുന്ന മഹല്ല് പ്രധിനിധികള്‍ക്കാണ് പ്രവേശനം. യു എ ഇ യിലെ പരമാവധി മഹല്ല് ഭാരവാഹികളെ ഈ പരിപാടിയില് പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക.  തീര്‍ച്ചയായും ഇതൊരു വ്യത്യസ്ത ഫലം ഉണ്ടാക്കും എന്നതില്‍ സംശയമില്ല.  മഹല്ലുകളുടെ വിഷയത്തില്‍ സാമ്പത്തിക സഹായത്തിനു പുറമേ മറ്റു പലതും നമുക്ക് ചെയ്യാനുണ്ടെന്ന് വ്യക്തമാക്കിത്തരുന്ന ഈ പരിപാടിയിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഇസ്ലാമിക്‌ സെന്ററുമായി ബന്ധപ്പെടുക 02-6424488.
- PM Shafi Vettikkattiri

അബ്ബാസലി ശിഹാബ് തങ്ങള്‍ക്കും ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്കും സ്വീകരണം നല്‍കി

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍
SKIC-SYS നേതാക്കള്‍ സ്വീകരിക്കുന്നു
റിയാദ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൌദിയിലെത്തിയ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെയും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ SKIC-SYS നേതാക്കള്‍ സ്വീകരിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ളിയാഉദ്ദീന്‍ ഫൈസി, അലവിക്കുട്ടി ഒളവട്ടൂര്‍, എം. മൊയ്തീന്‍കോയ, സമദ് പെരുമുഖം, സൈതലവി ഫൈസി, ശാഫി ദാരിമി, ഹംസക്കോയ പെരുമുഖം, മജീദ് പത്തപ്പിരിയം, എന്‍.സി മുഹമ്മദ്, സുബൈര്‍ ഹുദവി, അബ്ദുറസാഖ് വളക്കൈ, അബ്ദുറഹ്മാന്‍ ഫറോക്ക്, മുസ്തഫ ചീക്കോട്, ഹബീബുല്ല പട്ടാമ്പി, ഹനീഫ മൂര്‍ക്കനാട് എന്നിവര്‍ സംബന്ധിച്ചു.
- Alavikutty Olavattoor Al-Ghazali - Riyadh

കേരള യൂണിവേഴ്‌സിറ്റി പി.ജി അറബിക്; അഹ്മദ് കോയ റഹ്മാനിക്ക് ഒന്നാം റാങ്ക്

വില്യാപ്പളളി : കേരള യൂണിവേഴ്‌സിറ്റി പി.ജി അറബിക് ഫൈനല്‍ പരീക്ഷയില്‍ അഹ്മദ് കോയ റഹ്മാനി ഒന്നാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പന്നൂര്‍ സ്വദേശിയാണ്. കടമേരി റഹ്മാനിയ്യ് അറബിക് കോളേജില്‍ നിന്നും റഹ്മാനി ബരുദ പഠനം പൂര്‍ത്തിയാക്കിയ അഹ്മദ് കോയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ അറബിക് ഫൈനല്‍ പരീക്ഷയിലും റാങ്കിനര്‍ഹനായിരുന്നു. ഈയിടെ കഴിഞ്ഞ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ സാഹിത്യ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പൊയിലില്‍ അബ്ദുല്‍ ഖാദിര്‍-ആസിയ ദമ്പതികളുടെ മകനാണ്.
- Rahmaniya Katameri

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിക്കുന്നു
മനാമ : സമസ്ത കേരള സുന്നീ ജമാഅത്തിന്റെ നേതൃത്വത്തില്‍ പോകുന്ന ഈ വര്‍ഷത്തെഹജ്ജ് സംഘത്തിന്റെ രജിസ്‌ട്രേഷന്‍ താജുദ്ദീന്‍ കണ്ണൂരില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് കൊണ്ട് സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. ആരാധന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ സാധ്യമായ സമയമായിട്ടും നീട്ടി വെക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ഥവിശ്വാസിയുടെ ലക്ഷണമല്ലെന്നും ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്ജ് നേടിത്തരേണ്ടആത്മീയ ഔന്നത്യത്തെ കുറിച്ച് ബോധവാന്മാരവണമെന്നൂം അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ സൂചിപ്പിചു. സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, കളത്തില്‍ മുസ്തഫ, ശഹീര്‍ കാട്ടമ്പള്ളി, വൈസ്.പ്രസിഡണ്ട്. മുഹമ്മദലി, മദ്‌റസ സദര്‍ മുഅല്ലിം എം.സി. മുഹമ്മദ് മൗലവി, സമസ്ത കോര്‍ഡിനേട്ടര്‍ ഉമറുല്‍ ഫറുഖ് ഹുദവി, മൂസ മൗലവി, ഖാലിദ് ഹാജി, ഇബ്രാഹിം ഹാജി ചാലിയാട് എന്നിവര്‍ പങ്കെടുത്തു. ഹജ്ജ് രജിസ്‌ട്രേഷന്  33 987 487, 33 049 112, 34 090 450 എന്നീ നമ്പരുകളില്‍ ബന്ധപെടുക.
- Samastha Bahrain

ത്വലബ ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു

കോഴിക്കോട് ഖാസി സയ്യിദ് അബ്ദുനാസര്‍
ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
പെരിന്തല്‍മണ്ണ/മലപ്പുറം : SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബ വിംഗ് സംഘടിപ്പിച്ച ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന ഉച്ചകോടിയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുത്തു. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുനാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റിയാസ് ഫൈസി പാപ്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
സത്താര്‍ പന്തല്ലൂര്‍, ഹാജി കെ മമ്മദ് ഫൈസി, ഒ.എം.എസ് തങ്ങള്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ആസിഫ് ദാരിമി പുളിക്കല്‍, ഫൈറൂസ് ഒറവംപുറം, സി.പി.ബാസിത്ത് ചെമ്പ്ര, സയ്യിദ് ഹമീദ് തങ്ങള്‍, റാഫി മുണ്ടംപറമ്പ്, ഫാറൂഖ് മണിമൂളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
- SKSSF STATE COMMITTEE

പടപ്പേങ്ങാട് യൂണിറ്റ് SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദര്‍ശ സമ്മേളനം മെയ്‌ 12ന്

തളിപ്പറമ്പ : SKSSF സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പടപ്പേങ്ങാട് യൂണിറ്റ് SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ആദര്‍ശ സമ്മേളനം മെയ്‌ 12 നു തിങ്കളാഴ്ച പടപ്പേങ്ങാട് ശംസുല്‍ ഉലമാ നഗറില്‍ വെച്ച് നടക്കുന്നു. അസര്‍ നിസ്കാരാനന്തരം നടക്കുന്ന സിയാറത്തിനു മുഹമ്മദ്‌ മുസ്ലിയാര്‍ ഒളവട്ടൂര്‍ നേതൃത്വം നല്കും. പി. അബ്ദുല്‍ ലത്തീഫ് പതാക ഉയര്‍ത്തും. വൈകുന്നേരം 6 മണിക്ക് യഹ്ക്കൂബ് ഫൈസി യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം കെ സി അബ്ദുല്‍ ശുക്കൂര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ സലീം നദ്‌വി വെളിയംബ്ര, മുഹമ്മദ്‌ രാമന്തളി പ്രഭാഷണം നടത്തും. ചടങ്ങില്‍ SSLC പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനം അബ്ദുള്ള മാവിച്ചേരി നിര്‍വഹിക്കും. പരിപാടിയില്‍ ഹസ്സന്‍ ദാരിമി, M. ഉമ്മര്‍ മാസ്റ്റര്‍, അസ്ലംപടപ്പേങ്ങാട്, പി കെ ഉമ്മര്‍, സി പി സലീം, നാസര്‍ ഫൈസി ഇര്‍ഫാനി, അഷ്‌റഫ്‌ ഫൈസി, അബ്ദു മൂന്നാംകുന്ന്, ഒ. കെ ഇബ്രാഹിം കുട്ടി, പി അബ്ദുല്‍ ലത്തീഫ് ഹാജി, സലാം പെരുമളാബാദ്, മുസ്തഫ തടിക്കടവ് എന്നിവര്‍ പ്രസംഗിക്കും. കെ. നുഫൈല്‍ സ്വാഗതവും സി പി റാഷിദ് നന്ദിയും പറയും.
- Beeta ashraf Abubacker

റാശിദ് ഇര്‍ശാദി ദേളിക്ക് സോഷ്യല്‍ വര്‍ക്കില്‍ ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പ്

കാസര്‍ഗോഡ് : റാശിദ് ഇര്‍ശാദി ദേളി സോഷ്യല്‍ വര്‍ക്കില്‍ ലക്ചര്‍ഷിപ്പ് അര്‍ഹതയോടെ ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കി. കാസര്‍ഗോഡ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ പിജി ഫൈനല്‍ വിദ്യാര്‍ത്ഥിയാണ്. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനം നടത്തിയ റാശിദ് ഇര്‍ശാദി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സസില്‍ ഇസ്ലാമിക് പിജി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയിലാണ് ബിരുദമെടുത്തത്.
ദേളിയിലെ ശാഫി - ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും കീഴൂര്‍-മംഗലാപുരം ഖാസിയുമായിരുന്ന അന്തരിച്ച സി എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ പേരക്കുട്ടിയാണ്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റില്‍ റാശിദ് ഇര്‍ശാദി ഖാസി സിഎം അബ്ദുല്ല മൗലവിയെക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായിരുന്നു. റാശിദ് ഇര്‍ശാദിയെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം ഐ സി സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികളായ നൗഫല്‍ ഹുദവി കൊടുവള്ളി, മുജീബു റഹ്മാന്‍ ഹുദവി വെളിമുക്ക്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, അസ്മത്തുള്ളാഹ് ഇര്‍ശാദി, ഫഹദ് ഇര്‍ശാദി തുടങ്ങിയവര്‍ അഭിനന്ദിച്ചു.
- mansoor d m

ശൈഖുല്‍ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ തുര്‍ക്കിയേലേക്ക്

മലപ്പുറം : ഇസ്താംബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശൈഖുല്‍ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ തുര്‍ക്കിയിലേക്ക് പുറപ്പെട്ടു. ഫിഖ്ഹ് നിദാന ശാസ്ത്ര സംബന്ധമായി നടക്കുന്ന ഉച്ചകോടിയില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിക്കും. ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ നിന്ന് പണ്ഡിതന്‍മാര്‍ സംബന്ധിക്കും. 13 ന് ചൊവ്വാഴ്ച തിരിക്കും.
- Secretary Jamia Nooriya

അറബിക് സര്‍വ്വകലാശാല; തീരുമാനം സ്വാഗതാര്‍ഹം : SYS

കോഴിക്കോട് : സംസ്ഥാനത്ത് ഒരു അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കാലികവും കാലങ്ങളായി നിലനില്‍ക്കുന്ന ഒരാവശ്യം അംഗീകരിക്കലുമാണെന്ന് SYS സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവിച്ചു. പ്രധാന തൊഴില്‍ വിപണിയായ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ തൊഴിലന്വേഷകര്‍ക്കുള്ള സൗകര്യം മാത്രമല്ല. നൂറ് കോടിയിലധികം വരുന്ന ജനങ്ങളുടെ യോജിക്കുന്ന ഭാഷ എന്ന നിലക്കും ലോകത്ത് വമ്പിച്ച വികസനം തേടുന്ന ഭാഷ എന്ന നിലക്കും അറബികിന് വന്‍സാധ്യതകള്‍ നിലവിലുണ്ട്.
പരന്നുകിടക്കുന്ന വിജ്ഞാനീയങ്ങളുടെ അക്ഷയ നിധി എന്ന നിലക്കും അറബിഭാഷ വരും നാളുകളില്‍ വലിയ സ്വാധീനം നേടും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. സര്‍വ്വകലാശാല എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari

SKSSF സഹചാരി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ മെഡിസിറ്റി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ : SKSSF സഹചാരി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ കണ്ണുര്‍ താണയില്‍ ആരംഭിച്ച മെഡിസിറ്റിയുടെ ഉല്‍ഘാടനം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിചു. കെ സുധാകരന്‍ എം. പി. മുഖ്യാതിഥിയായിരുന്നു. അബ്ദുലത്തീഫ്‌ പന്നിയൂര്‍ പദ്ധതി സമര്‍പ്പിച്ചു. പി. കെ. പി. അബ്ദു, യു. എസ്‌. എലാം മുസ്ലിയാര്‍, മാണിയൂര്‍ അഹ്‌ മദ്‌ മുസ്ല്യര്‍, സയ്യിദ്‌ ഹാശിം തങ്ങള്‍, നൗഫല്‍ ശിഹബ്‌ തങ്ങള്‍, വി കെ അബ്ദുല്‍ഖാദര്‍ മൗലവി, ടി. എസ്‌ ഇബ്രാഹിം മുസ്ല്യാര്‍, പി. പി ഉമര്‍ മുസ്ല്യര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, സിദ്ദീഖ്‌ ഫൈസി വെണ്മണല്‍, എ കെ അബ്ദുല്‍ബഖി, എസ്‌. കെ ഹംസ ഹാജി, മൊയ്തു ഹാജി പാലത്തായി, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ ഉല്‍ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, മുസ്തഫ ഹുദവി ആക്കോട്‌ എന്നിവര്‍ പ്രഭാഷണം നടത്തി. അബ്ദുസ്സലാം ദാരിമി സ്വഗതവും ജുനൈദ്‌ ചാലാദ്‌ നന്ദിയും പറഞ്ഞു. അലോപതി ആയുര്‍വ്വേദം ഹോമിയൊ യൂനനി പ്രവാചക വൈദ്യം അക്യുപങ്ങ്ചര്‍ തുടങ്ങിയ മള്‍ട്ടി ലെവല്‍ ക്ലിനിക്‌, മെഡിക്കല്‍ഷാപ്പ്‌, ലാബ്‌, കൗണ്‍സിലിംഗ്‌ ആന്റ്‌ ഡി അഡീക്ഷന്‍ സെന്റര്‍, സുന്നത്ത്‌ സെന്റര്‍, ആക്സിഡ്ന്റ്‌ കെയര്‍, പെയിന്‍ ആന്റ്‌ പാലിയറ്റിവ്‌ കെയര്‍, മെഡികല്‍ ആന്‍ഡ്‌ ഇന്‍ഫര്‍മ്മാഷന്‍ സെന്റര്‍ എന്നിവയാണ് മെഡിസിറ്റിയിലെ സേവനങ്ങള്‍. പാവങ്ങള്‍ക്ക്‌ സൗജന്യമായും മറ്റുള്ളവര്‍ക്ക്‌ സൗജന്യ നിരക്കിലും മെഡിസിറ്റിയുടെ സേവനങ്ങള്‍ ലഭ്യമാകും.
- latheef panniyoor

ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസാവകാശ നിയമം നിര്‍ബന്ധമല്ലെ് സുപ്രീംകോടതി വിധി വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും : SKSSF

കോഴിക്കോട് : ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസാവകാശ നിയമം നിര്‍ബന്ധമല്ലെ് സുപ്രീംകോടതി വിധിയുടെ ഗുണദോശങ്ങള്‍ ഗൗരവപൂര്‍വ്വം വിലയിരുത്താന്‍ കേരളസര്‍കാര്‍ തയാറാവണമെന്ന് SKSSF സംസ്ഥാന കമ്മിറ്റി. സുപ്രീം കോടതി വിധിയുടെ അന്തസത്ത ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാ സിദ്ധമായ അവകാശങ്ങളെ സ്ഥിരീകരിക്കുുവെങ്കിലും ഫലത്തില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവകാശ നിയമത്തിന്റെ ആനുകൂല്യം നഷ്ടപ്പെടാന്‍ വിധി കാരണമാവും. പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ നേടാന്‍ കഴിഞ്ഞ ചില ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മാത്രം വിധിയുടെ ഗുണഭോക്താക്കളായി മാറുകയും മറ്റുള്ളവര്‍ക്ക് പഠനാവസരം നഷ്ടപ്പെടുകയും ചെയ്യു സ്ഥിതിയുണ്ടാവും. ഇത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും. ഭരണഘടനാപരമായ അവകാശങ്ങള്‍ നിലനില്‍ക്കുംവിധം, കോടതിവിധിയുടെ നാനാവശങ്ങള്‍ പഠിച്ച് സമഗ്ര വിദ്യാഭ്യാസ രീതിക്ക് വേണ്ട നിയമപരിരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍കാര്‍ നടപടികള്‍ എടുക്കണമെന്ന് SKSSF സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, സിദ്ധീഖ് ഫൈസി വെമണല്‍, റഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് പൂനൂര്‍, കെ എം ഉമര്‍ ദാരിമി, മുസ്തഫ അശ്‌റഫി കക്കുപടി, റശീദ് ഫൈസി വെള്ളായിക്കോട് , പി എം റഫീഖ് അഹമദ് തിരൂര്‍, കെ മമ്മുട്ടി മാസ്റ്റര്‍, ഷാനവാസ് കണിയാപുരം, അബ്ദുസലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE

അബൂദാബി SKSSF മലപ്പുറം ജില്ലാ കമ്മിറ്റി ട്രെന്റിന്റെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എന്‍ലൈറ്റനിംഗ് ക്യാമ്പ് മെയ് 23 ന്

അബൂദാബി : വിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശ്രദ്ധേയമായ ട്രെന്റ് അബൂദാബി മലപ്പുറം ജില്ലാ കമ്മിറ്റി യു.എ.ഇ. യിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ടീനേജ് ക്യാമ്പ് സംഘടിപ്പിക്കുന്നു. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മെയ് 23 വെള്ളിയാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് 6.30 ന് സമാപിക്കും. വിദ്യാഭ്യാസം, വിദ്യാര്‍ത്ഥിത്വം, കൌമാരം, വ്യക്തിത്വ വികസനം, പൊതു വിജ്ഞാനം തുടങ്ങിയ വിവിധ തലങ്ങളില്‍ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പ് സെഷനുകള്‍. അബൂദാബി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്കൂള്‍ സോഷ്യോ റിലീജ്യസ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സിംസാറുല്‍ ഹഖ് ഹുദവി നയിക്കുന്ന ക്യാമ്പില്‍ പ്രമുഖര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ക്യാമ്പംഗങ്ങള്‍ക്ക് സര്‍ഗ്ഗ സിദ്ധികള്‍ പ്രകടിപ്പിക്കുന്നതിന് അവസരമുണ്ടായിരിക്കും. സ്കൂള്‍, മദ്റസ എട്ട് മുതല്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0529853114, 0553062240 എന്നീ നമ്പറുകളിലോ enlightening2014@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.
- PM Shafi Vettikkattiri

SKSSF പ്രസംഗ ശില്പശാല നാളെ (വ്യാഴം)

കോഴിക്കോട് : SKSSF സംസ്ഥാന സ്പീക്കേഴ്‌സ് ഫോറത്തിന്റെ കീഴില്‍നടക്കുന്ന പ്രസംഗ ശില്പശാല നാളെ (വ്യാഴം) രാവിലെ ഒമ്പത് മണി മുതല്‍ വൈകു 4.30 വരെ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളേജില്‍ നടക്കും. വിവിധ അറബിക് കോളേജുകളില്‍ നിന്നായി 200 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആര്‍.വി കുട്ടി, ഹസന്‍ ദാരിമി, സത്താര്‍ പന്തല്ലുര്‍, റശീദ് ഫൈസി വെള്ളായിക്കോട് എന്നിവര്‍ സംസാരിക്കും. നീതിബോധത്തിന്റെ നിതാന്ത ജാഗ്രത, പ്രഭാഷണകല, പ്രഭാഷണവും സമുദായവും എന്നീ വിഷയങ്ങളില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ശാഹുല്‍ ഹമീദ് മേല്‍മുറി, ഹാരിസ് ഹുദവി തുടങ്ങിയവര്‍ ക്ലാസിന് നേത്യത്വം നല്‍കും.
യോഗത്തില്‍ മമ്മുട്ടി മാസ്റ്റര്‍ വയനാട്, മുഹമ്മദ് കുട്ടി യമാനി വയനാട്. ഫൈസല്‍ ഫൈസി മടവൂര്‍ എന്നിവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE

ദക്ഷിണ കന്നട സമസ്ത ആദര്‍ശ സമ്മേളനം നാളെ (08)

മംഗലാപുരം : SKSSF മംഗലാപുരം കെ സി റോഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദക്ഷിണ കന്നട സമസ്ത ആദര്‍ശ സമ്മേളനം നാളെ മംഗലാപുരം കെ സി റോഡില്‍ വെച്ച് നടക്കും. കൃത്യം 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗവും കീഴുര്‍ മംഗലാപരം സംയുക്ത ജമാഅത്ത് ഖാസിയും കൂടിയായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്യക്ഷത വഹിക്കും. ജ്ഞാന പ്രസരണ വീതിയില്‍ പതിറ്റാണ്ടുകള്‍ സേവനം ചെയ്ത സൂഫി വര്യന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗം ഉസ്താദ് മിത്തബയല്‍ ജബ്ബാര്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ദക്ഷിണ കന്നട പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബൂഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും. മുഖ്യാത്ഥിഥിയായി സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പങ്കെടുക്കും. പ്രഭാഷകന്‍ നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ബംബ്രാണ, വിഘടിത കൂടാരത്തില്‍ നിന്നും സത്യം മനസ്സിലാക്കി ഇറങ്ങി വന്ന മുഹമ്മദ് രാമന്തളി, അക്ബര്‍ സഅദി, ജുനൈദ് സഅദി എന്നിവര്‍ പങ്കെടുക്കും.
- mansoor ka

ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ സമ്മേളനം മെയ് 31 ന്

കാസര്‍ഗോഡ് :  SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനം മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്താന്‍ SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ജ്ഞാന വികാസത്തിന്റെ പൈതൃക വഴി എന്ന വിഷയാടിസ്ഥാനത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. എഫോര്‍ പേപ്പറില്‍ വൃത്തിയായി എഴുതി മേയ് 25നകം കാസര്‍ഗോഡ് ക്യാമ്പസ് ബുക്ക് സ്റ്റാളിലോ, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഓഫീസിലോ, പടന്ന ദര്‍സിലോ എത്തിക്കേണ്ടതാണ്. നിങ്ങള്‍ നല്‍കുന്ന പ്രബന്ധങ്ങള്‍ ജില്ലയിലെ പ്രഗത്ഭരായ ചിന്തകരേയും എഴുത്തുകാരേയും കൊണ്ട് വിലയിരുത്തി മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിച്ച് ഉയര്‍ന്ന ആകര്‍ഷണീയമായ സമ്മാനങ്ങള്‍ നല്‍കപ്പെടും. യോഗത്തില്‍ SKSSF ത്വലബാ വിംഗ്  ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്ന അദ്ധ്യക്ഷത വഹിച്ചു. SKSSF ജില്ലാ ജന. സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം യോഗം ഉദ്ഘാടനം ചെയ്തു.  SKSSF സംസ്ഥാന  സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ത്വലബാ വിംഗ്   ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തി. ജന. സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ സ്വാഗതം പറഞ്ഞു. ഹാരിസ് ഗാളിമുഖം,  സുഹൈല്‍ മാലിക്ദീനാര്‍,  ശാക്കിര്‍ കൊക്കച്ചാല്‍,  മൂസ കന്തല്‍,  അഷ്‌റഫ് ചിത്താരി,  സയ്യിദ് മൊഗ്രാല്‍,  മുശാക്കിര്‍ മൂഡബദ്ര എന്നിവര്‍ പങ്കെടുത്തു.
- Sidheeque Maniyoor

വാഫി വഫിയ്യ പ്രവേശന പരീക്ഷ കുവൈറ്റില്‍ സെന്റര്‍ അനുവദിച്ചു

കുവൈറ്റ്‌ സിറ്റി : മെയ്‌  7, 8  തിയതികളില്‍ നടക്കുന്ന വാഫി വഫിയ്യ കോഴ്സുകളിലെകുള്ള ഏകീകൃത പ്രവേശന പരീക്ഷ എഴുതാന്‍ കേരളത്തിലെ  14  കേന്ദ്രങ്ങള്‍ക്ക്‌ പുറമേ ഗള്‍ഫ്‌ നാടുകളിലും സൗകര്യം ഒരുക്കുന്നതിന്റെ ഭാകമായി കുവൈറ്റിലും സെന്റര്‍ അനുവദിച്ചു. SSLC ഉപരിപഠന യോഗ്യതയുള്ള മദ്രസ്സ 7 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം. 17 വയസ്സില്‍ കവിയാന്‍ പാടില്ല. 38 ഇസ്ലാമിക കോളേജുകളുടെ കൂട്ടയ്മയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക കോളേജസ്  (സി.ഐ.സി) ക്ക് കീഴിലാണ് വാഫി, വഫിയ്യ കോഴ്സുകള്‍ നടത്തുന്നത്. മതപഠനത്തില്‍ ഫാക്കല്‍റ്റികളായി തിരിച്ച് സ്പെഷ്യലൈസേഷന് അവസരം നല്‍കുന്നതോടൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളില്‍ റഗുലര്‍ സ്ട്രീമില്‍ തന്നെയുള്ള ഭൌതിക പഠനവും ഈ കോഴ്സുകളുടെ പ്രതേകതയാണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍, കൈറോ യൂണിവേഴ്സിറ്റികളുമായി അക്കാദമിക സഹകരണ ധാരണയും അലിഗഡ്‌ ഹംദര്‍ദ് യൂണിവേഴ്സിറ്റികളുടെ ഈക്വലന്സും ഈ കോഴ്സിനുണ്ട്. കുവൈറ്റില്‍ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവര്‍ 99241700 എന്ന നമ്പറില്‍ ബന്ധപെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.wafycic.com
- kuwait islamic center

ദാറുല്‍ ഹുദാ മിഅ്‌റാജ് സമ്മേളനം 26 ന്

തിരൂരങ്ങാടി : മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടത്താറുള്ള മിഅ്‌റാജ് ദിന ദുആ സമ്മേളനം 26 തിങ്കളാഴ്ച വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിംങ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കീഴടത്തില്‍ ഇബ്രാഹിം ഹാജി, ഇല്ലത്ത് മൊയ്തീന്‍ ഹാജി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University