SMF തര്‍ത്തീബ്-2021; സൗത്ത് സോണ്‍ വര്‍ക്ക്‌ഷോപ്പ് നാളെ (20-01-2021)
ചേളാരി -മുസ്‌ലിം സമുദായത്തിന്റെ കരുത്തും കരുതലുമായ മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി 2021 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന അദാലത്തിന്റെ ഭാഗമായ എസ്.എം.എഫ് തര്‍ത്തീബ്-2021 ന്റെ സൗത്ത് സോണ്‍ വര്‍ക്ക്‌ഷോപ്പ് നാളെ ആലപ്പുഴയില്‍ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അദാലത്തുകളില്‍ ക്ലാസ് നടത്തുന്ന ആര്‍.പിമാര്‍ ഹെല്‍പ് ഡെസ്‌ക് ടേബിള്‍ ടോക്ക് എന്നിവക്ക് നേതൃത്വം നല്‍കുന്ന പഞ്ചായത്ത്, മേഖലാ സെക്രട്ടറിമാര്‍ എന്നിവര്‍ക്കുള്ള ട്രൈനിംഗ് വര്‍ക്ക്‌ഷോപ്പില്‍ നടക്കും.
ആലപ്പുഴ ശംസുല്‍ ഉലമാ സ്മാരക സമസ്ത ജില്ലാ സൗധത്തില്‍ SMF ജില്ലാ പ്രസിഡണ്ട് മജീദ് കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ 2021 ജനുവരി 20 രാവിലെ 10-ന് ആരംഭിക്കുന്ന വര്‍ക്ക്‌ഷോപ്പ് സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയത്തല്ല തങ്ങള്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും, പ്രശസ്ത ട്രൈയ്‌നര്‍ ഷാജിഹു ശെമീര്‍ അസ്ഹരി ക്ലാസ് നടത്തും. അബ്ദു റഹ്മാന്‍ അല്‍ ഖാസിമി, മഹ്മൂദ് മുസ്‌ലിയാര്‍, നൗശാദ് കൊക്കാട്ട്തറ, പ്രൊഫ. തോന്നക്കല്‍ ജമാല്‍, ടങഖ ബക്കര്‍ ഹാജി, എ.കെ ആലിപ്പറമ്പ്, ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട് എന്നിവര്‍ സംബന്ധിക്കും.
- SUNNI MAHALLU FEDERATION