ആലപ്പുഴ (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വാർഷിക സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് നഗരത്തിലെ ഒരു റോഡിലും പാർക്കിങ് അനുവദിക്കില്ല. ദേശീയപാതയിൽ കൊല്ലം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വൈഎംസിഎ പാലം വടക്കേ ജംക്ഷൻ വഴി ആലപ്പുഴ – ചേർത്തല കനാൽ കിഴക്കേ റോഡിലൂടെ കൊമ്മാടി ജംക്ഷനിലെത്തി വടക്കോട്ടു പോകണം.
എറണാകുളം ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കലവൂർ ജംക്ഷനിൽ നിന്നു മണ്ണഞ്ചേരി ജംക്ഷനിലെത്തി തെക്കോട്ടു തിരിഞ്ഞ് ആലപ്പുഴ നഗരത്തിൽ ജില്ലാക്കോടതി പാലം – പൊലീസ് കൺട്രോൾ ജംക്ഷൻ – കല്ലുപാലം – കൈതവന വഴി ദേശീയപാതയിൽ കയറി പോകണം. റയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ തിരുവാമ്പാടി ജംക്ഷനിൽ നിന്നു പടിഞ്ഞാറോട്ട് പോകണം.
സമ്മേളനത്തിനുള്ള പ്രവർത്തകരുമായി ദേശീയ പാതയിൽ വടക്കു നിന്നെത്തുന്ന ഹെവി വാഹനങ്ങൾ കൊമ്മാടി ബൈപാസ് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയ ശേഷം കൊമ്മാടി ബൈപാസ്, ആലപ്പുഴ - ചേർത്തല കനാൽ പടിഞ്ഞാറെ റോഡ്, തുമ്പോളി പള്ളി ഗ്രൗണ്ട്, തുമ്പോളി ഹോണ്ട ഷോറൂമിനു വടക്കുവശമുള്ള ഗ്രൗണ്ട്, കൊമ്മാടി ജംക്ഷനു വടക്ക് ദേശീയപാതയുടെ പടിഞ്ഞാറുവശം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
ദേശീയപാതയിൽ തെക്കു ഭാഗത്ത് നിന്ന് എത്തുന്ന വലിയ വാഹനങ്ങൾ കളർകോട് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയ ശേഷം കളർകോട് ബൈപാസ് ഭാഗത്തു പാർക്ക് ചെയ്യണം. സമ്മേളനത്തിനെത്തുന്ന ചെറിയ വാഹനങ്ങളിൽ പാസ് ഉള്ള വാഹനങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മറ്റുള്ളവ വലിയകുളം ഗ്രൗണ്ട്, ലോറി സ്റ്റാൻഡിനു വടക്കുവശമുള്ള ഗ്രൗണ്ട്, റബർ ഫാക്ടറി ജംക്ഷനു വടക്കുള്ള ഡിസി മിൽസ് വക ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ട്രെയിലർ, കണ്ടെയിനർ ലോറി, ടാങ്കർ ലോറി എന്നിവ രാവിലെ 8 മണി മുതൽ സമ്മേളനം കഴിയുന്നതു വരെ ചേർത്തല മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തു തടയും. ഫോം മാറ്റിങ്സിന് സമീപമുള്ള റയിൽവേ അടിപ്പാത എമർജൻസി റൂട്ട് ആയതിനാൽ ഈ റോഡിൽ പാർക്കിങ് അനുവദിക്കില്ല. കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക