ശരീഅത്ത് വിരുദ്ധ പ്രചാരണം; നിഗൂഢ ലക്ഷ്യങ്ങളോടെ : സമസ്ത

ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളും മുസ്‌ലിം വ്യക്തിനിയമവും നിഷേധിക്കപ്പെടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ചിലകേന്ദ്രങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു. വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് മൗലികാവകാശ ലംഘനവും ഒരര്‍ത്ഥത്തില്‍ മനുഷ്യാവകാശ ലംഘനവുമാണ്. ചില പ്രത്യേക സാഹചര്യത്തില്‍ വിവാഹം നേരത്തെ അനിവാര്യമായേക്കാം. കുടുംബപരവും വ്യക്തിപരവുമായ കാര്യങ്ങള്‍ ഇതിന് പ്രധാന ഘടകങ്ങളാണ്. അനിവാര്യ സാഹചര്യങ്ങളിലെ ഇത്തരം വിവാഹങ്ങള്‍ ശിക്ഷാര്‍ഹമാക്കുന്നത് പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സമസ്ത പ്രസിഡണ്ട് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തുസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ , കെ.പി.അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍ , യു.എം.അബ്ദുറഹിമാന്‍ മൗലവി, പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ , വി.മൂസ കോയ മുസ്‌ലിയാര്‍ , കെ.ടി. ഹംസ മുസ്‌ലിയാര്‍ , പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , .പി.മുഹമ്മദ് മുസ്‌ലിയാര്‍ , പി.പി.ഉമര്‍ മൗലവി, ടി.പി.മുഹമ്മദ് മുസ്‌ലിയാര്‍ , .മരക്കാര്‍ മുസ്‌ലിയാര്‍ , .പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ , എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ , പി.കെ.കുഞ്ഞിക്കോയ മുസ്‌ലിയാര്‍ , കെ.പി.സി. തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ , എം.എം.മുഹ്‌യദ്ദീന്‍ മൗലവി, ഡോ.എന്‍..എം.അബ്ദുല്‍ഖാദിര്‍ , എം.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.മുസ്തഫല്‍ ഫൈസി, കെ..റഹ്മാന്‍ ഫൈസി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ , .എം.ശരീഫ് ദാരിമി, .എം. ശരീഫ് ദാരിമി, കെ..റശീദ് ഫൈസി വെള്ളായിക്കോട് എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മലയമ്മ അബൂബക്കര്‍ ബാഖവി, സലാം ഫൈസി മുക്കം, നവാസ് പാനൂര്‍ , അബ്ദുല്ല കുണ്ടറ, ഉമ്മര്‍ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ , ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, മുഹമ്മദ് ശാഫി യു, അബ്ദുല്‍സലാം ദാരിമി, സിദ്ദീഖ് ഫൈസി വെണ്‍മനാട്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, .വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ , മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, എം.ടി.മുസ്തഫ അശ്‌റഫി കക്കുപ്പടി, അബ്ദുറഹീം ചുഴലി ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari

മഹല്ലുകളില്‍ സമാധാനം തകര്‍ക്കരുത് : പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍

തിരൂര്‍: സമാധാനപരമായി പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ കരുതിയിരി ക്കണമെന്നും സംഘടനാ പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും എസ്.കെ .എസ്.എസ്. എഫ്. ജില്ലാ പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വയനാട് ജില്ലയിലെ മദ്റസാ ഗ്രാന്‍റ് ലഭിച്ച മദ്റസാ ഭാരവാഹികള്‍ക്കുള്ള ശില്പശാല 1 ന്

കല്‍പ്പറ്റ : 2013-14 അധ്യയന വര്‍ഷത്തിലെ മദ്‌റസാ ഗ്രാന്റ് ലഭിച്ച് മദ്‌റസ ഭാരവാഹികള്‍ക്കുള്ള ശില്‍പശാല 01-10-2013 ന് 10 മണിക്ക് കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍ നടക്കും. വയനാട് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാന കണ്‍വീനര്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി അംഗം സുബൈര്‍ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എസ് പി ക്യൂ ഇ എം ഫണ്ട് വിനിയോഗം, മദ്‌റസകള്‍ക്ക് ലഭ്യമാവുന്ന മറ്റു ഫണ്ടുകള്‍ , യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പ്രസ്തുത പരിപാടിയില്‍ മാനേജ്‌മെന്റ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് കൊണ്ട് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയവര്‍ സംബന്ധിക്കണമെന്ന് വയനാട് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally

SKSSF ബദിയടുക്ക മേഖല സംഘടിപ്പിക്കുന്ന കേശ വിശദീകരണ സമ്മേളനം 5 ന്

ബദിയടുക്ക : SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ ബദിയടുക്ക മേഖലാ വിവാദ കേശ വിശദീകരണ സമ്മേളനം ഒക്‌ടോബര്‍ 5 ന് ശനിയാഴ്ച്ച വൈകുന്നേരം ബദിയടുക്കയില്‍ വെച്ച് സംഘടിപ്പിക്കാന്‍ മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക, സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, സിദ്ദീഖ് ബെളിഞ്ചം, ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍ , ഹമീദ് അര്‍ശദി ഉക്കിനടുക്ക, ആദം ദാരിമി നാരമ്പാടി, ശരീഫ് ഹനീഫി ചെര്‍ളടുക്ക, അസീസ് പാട്‌ലടുക്ക, മൊയ്തീന്‍കുഞ്ഞി കുമ്പടാജ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Siddeque belinja

SKSSF കാസര്‍ഗോഡ് ജില്ലാ ത്വലബാ മീറ്റും തജ്‌രിബ പ്രഖ്യാപനവും 26 ന്

കാസറഗോഡ് : SKSSF സംസ്ഥാന കമ്മിറ്റിയുടെ കീഴല്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ് അറബിക് കോളേജ് അനുബന്ധ സംഘടനയായ ത്വലബ വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ത്വലബ മീറ്റും തജ്‌രിബ പ്രഖ്യാപനവും 26 ന് 3 മണിക്ക് കാസറഗോഡ് വിദ്യാനഗര്‍ SYS ഓഫീസില്‍ നടത്തപ്പെടുന്നു. സയ്യിദ് ഹാദി തങ്ങള്‍ ദുആ നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ത്വലബ കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്ന അദ്ധ്യക്ഷത വഹിക്കും. ത്വലബ വിംഗ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റിയാസ് പാപ്ലശ്ശേരി തജ്‌രിബ പ്രഖ്യാപനം നടത്തും. യു ബശീര്‍ സാഹിബ് ഉളിയത്തടുക്ക സര്‍ട്ട് ഫിക്കറ്റ് വിതരണം ചെയ്യും. താജുദ്ദീന്‍ ദാരിമി പടന്ന, റശീദ് ബെളിഞ്ചം, കെടി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ , കെ സി അബൂബക്കര്‍ ബാഖവി, ബശീര്‍ ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, അഷ്‌റഫ് മിസ്ബാഹി, മുസ്താഖ് ദാരിമി, മോയിന്‍ ഹുദവി മലയമ്മ, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, അബ്ദുല്‍ ഹമീദ് മദനി, എം.പി സഅദി, സിദ്ദീഖ് നദ്‌വി ചേരൂര്‍ , അബ്ദുസ്സലാം വാഫി, ഖാലിദ് ബാഖവി, നസ്വിഹ് ദാരിമി, സുബൈര്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ ഫൈസി, ബശീര്‍ ഫൈസി, അബ്ദുസ്സലാം ഫൈസി, ഇബ്രാഹീം ഫൈസി ജെഡിയാര്‍ , അബൂബക്കര്‍ സാലൂദ് നിസാമി, സിദ്ദീഖ് മണിയൂര്‍ , ഹരിസ് ഗാളിമുകം എന്നിവര്‍ സംബന്ധിക്കും.
- MIC Chattanchal Kasaragod

ത്വലബ തജ്‌രിബ വയനാട് ജില്ലാ പ്രഖ്യാപന സമ്മേളനം നടത്തി

വെങ്ങപ്പളളി : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി 8 ജില്ലകളില്‍ സംഘടിപ്പിക്കുന്ന ത്വലബാ തജ്‍രിബയുടെ ജില്ലാ പ്രഖ്യാപന സമ്മേളനം സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ 1 മുതല്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍ ഊര്‍ജിതമായ തജ്‍രിബ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രബോധനത്തിന്റെ പുതിയ വഴികള്‍ തുറക്കുന്ന തജ്‌രിബയില്‍ പങ്കെടുത്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഉപഹാരം നല്‍കി. ഇബ്രാഹിം ഫൈസി ഉഗ്രപുരം പ്രാര്‍ഥന നിര്‍വ്വഹിച്ചു. ലത്വീഫ് വാഫി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ തന്‍സീര്‍ ടി കാവുന്ദറ മുഖ്യ പ്രഭാഷണം നടത്തി. ത്വാഹിര്‍ മാസ്റ്റര്‍ , അലി യമാനി, അബ്ബാസ് വാഫി, അജ്മല്‍ പുല്‍പ്പളളി തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്മാഈല്‍ പടിഞ്ഞാറത്തറ സ്വാഗതവും മുനീര്‍ കട്ടയാട് നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

വിഘടിതര്‍ വീണ്ടും വെട്ടിലായി.. മലപ്പുറം എളങ്കൂരിലെ മരണം കൊലപാതകമല്ലെന്നും സ്വാഭാവികമായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌..

അബുഹാജി
വിശദീകരണവും കുപ്രച്ചരണ ങ്ങൾക്കുള്ള മറുപടിയും ഇന്ന്‌ ക്ലാസ്‌ റൂമില്‍
മലപ്പുറം ജി്‌ലയിലെ എളങ്കൂരില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാരോപിക്കപ്പെട്ടിരുന്ന 68 വയസ്സുള്ള തിരുത്തിയില്‍ അബുഹാജിയുടെ മരണം കൊലപാതകമല്ലെന്നും ബി.പി. കൂടിയതു കൊണ്ടുള്ള സ്വാഭാവിക മരണമാണെന്നും തെളിയിക്കുന്ന പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നു. 
കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ട ഇദ്ധേഹത്തിന്റെ മരണം സമസ്‌തയുടെ പ്രവര്‍ത്തകരുടെ അക്രമം മൂലമാണെന്ന കുപ്രചരണം അഴിച്ചു വിട്ട്‌ വ്യാജ കേശ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനും തങ്ങള്ക്ക് ഒരു രക്ത സാക്ഷിയെ സൃഷടിക്കാനുമുള്ള വിഘടിത മോഹങ്ങള്‍ക്കാണിതോടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരിച്ചടിയായിരിക്കുന്നത്‌.
അതേ സമയം സ്വാഭാവിക മരണം സംഭവിച്ച വ്യക്തിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തതിനെതിരെ വിഘടിത വിഭാഗത്തില്‍ തന്നെ വിമര്‍ശം ഉയര്‍ന്നിരിക്കുകയാണ്‌.  ഇതു സംബന്ധിച്ച കൂടുതല്‍ വിശദീകരണളും വ്യാജ കേശം സംബന്ധിച്ച സുപ്രധാന ക്ലിപ്പുകളുടെ ചര്‍ച്ചകളും ഇന്ന്‌ കേരള ഇസ്ലാമിക്‌ ക്ലാസ്‌ റൂമില്‍ നടക്കും.ക്ലാസ്സ്‌ റൂം റെക്കോർഡുകൾക്കും ലൈവ്  റേഡിയോ വിനും ഇവിടെ ക്ലിക്ക് ചെയ്യുക 

തൃശൂര്‍ ജില്ലാ സുന്നീ സമ്മേളനം ഇന്ന് ചാവക്കട്; തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്‌ റൂമില്‍

പ്രൊഫ. കെ.ആലികുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും 
തൃശൂര്‍ : ജില്ലാ സുന്നീ സമ്മേളനം ഇന്ന് ചാവക്കട് നടക്കുമെന്ന് നേതാക്കൾ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്.കെ.എസ്.എസ്എഫ് സംസ്ഥാന കമ്മറ്റിയുടെ കാമ്പയിന്റെ ഭാഗമായാണ് ജില്ലാകമ്മറ്റി ചാവക്കാട് ജില്ലാ സുന്നീ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ കുറ്റക്യത്യങ്ങള്‍ ,മദ്യാസക്തി, മിശ്ര വിവാഹം, ഒളിചോട്ടങ്ങള്‍, തിരുകേശത്തിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളും പണ പിരിവും സമൂഹ മദ്ധ്യത്തില്‍ തുറന്നു കാട്ടുന്നതിനും വിശ്വാസി സമൂഹത്തെ ബോധ വല്‍ക്കരിക്കുന്നതിനു വേണ്ടിയാണ് കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്.
വൈകീട്ട് 4 മണിക്ക് കെ.ആലികുട്ടി മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. എം.കെ. എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എസ്.എം.കെ. തങ്ങള്‍, അന്‍വര്‍ മുഹയുദ്ധീന്‍ ഹുദവി, അബ്ദുല്‍ ഹമ്മീദ്‌ഫൈസി അമ്പലകടവ്, ഇ.പി.മൂസാ ഹാജി, പി.ടി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, തുടങ്ങീ പ്രമുഖര്‍ സംബന്ധിക്കും. വൈകീട്ട് 7 മണിക്ക് വ്യാജ കോശം പുതിയ വെളിപ്പെടുത്തലുകള്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും, ചെറൂവള്ളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഷെഹീര്‍ ദേശമംഗലം, മുസ്തഫ അശറഫി, ,സത്താര്‍ പന്തല്ലൂര്‍, എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ഹുസൈന്‍ ദാരിമി അകലാട്, നാസര്‍ ഫൈസി തിരുവത്ര, സിദ്ധീഖ് ബദ്‌രി, ഉമര്‍ ചക്കനാത്ത്, ഹാരിസ് ചൊവ്വല്ലൂര്‍പടി, ജാബിര്‍ യമാനി എന്നിവര്‍ സംബന്ധിച്ചു.
പരിപാടിയുടെ തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്‌ റൂമിലുണ്ടാകുമെന്നും തുടർന്ന് ചില പ്രധാന ക്ലിപ്പുകൾ പുറത്തു വിടുമെന്നും അതെ കുറിച്ചുള്ള ചര്ച്ചകളും ഉണ്ടായിരിക്കുമെന്നും അഡ്മിൻ ഡസ്ക് അറിയിച്ചു.ക്ലാസ്സ്‌ റൂം റെക്കോർഡുകൾക്കും ലൈവ്  റേഡിയോ വിനും ഇവിടെ ക്ലിക്ക് ചെയ്യുക 

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; മുസ്‌ലിം സംഘടനാ നേതാക്കളുടെ തീരുമാനത്തിന് ശക്തി പകരുക : SYS മലപ്പുറം

മലപ്പുറം: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച നിയമത്തിനെതിരെ സുപ്രീം കോടതിയിയെ സമീപിക്കുമെന്ന കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കളുടെ തീരുമാനത്തിന് ശക്തി പകരാന്‍ ജില്ലയിലെ ഖാസി-മഹല്ല് കമ്മിറ്റി ഭാരവാഹികളോട് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു.
 കോഴിക്കോട് ഖാസിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച മുസ്‌ലിം സംഘടനാ നേതാക്കളുടെ നിലപാടിനെതിരെ രംഗത്ത് വന്ന വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ നിലപാട് അപഹാസ്യമാണെന്ന് യോഗം വിലയിരുത്തി.
മത കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കും. കേരളത്തിലെ മുസ്‌ലിംകള്‍ അവരുടെ മതപരമായ കാര്യങ്ങളില്‍ പണ്ഡിതരെയാണ് ആശ്രയിക്കുന്നത്. ശരീഅത്തിന് വിരുദ്ധമായ നിലപാട് എടുക്കാന്‍ ആര്‍ക്കും അവകാശമില്ല. എം.എസ്.എഫിന്റെ പ്രതികരണം അജ്ഞത മൂലമാണ്. ഇത്തരം പ്രതികരണങ്ങള്‍ മുസ്‌ലിം കേരളം അവജ്ഞയോടെ തള്ളിക്കളയയുമെന്നും മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണമെന്നും യോഗം ആവശ്യപ്പെട്ടു. ജന:സെക്രട്ടറി ഹാജി.കെ മമ്മദ് ഫൈസി,

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം സമാപിച്ചു

പെരിന്തല്‍മണ്ണ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനതല സാരഥീസംഗമം പട്ടിക്കാട് എം... എഞ്ചിനീയറിങ് കോളേജില്‍ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ധാര്‍മിക വിദ്യാഭ്യാസത്തിന് പരിഗണന നല്‍കണമെന്ന് അദ്ദേഹം ആഹ്വാന ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷം വഹിച്ചു. ജ്ഞാനതീരം സംസ്ഥാലനതല മത്സര വിജയകള്‍ക്ക് കേന്ദ്രമന്ത്രി ഇ.അഹമ്മദ് സാഹിബും മാതൃകാ മുഅല്ലിമായി തെരഞ്ഞെടുക്കപ്പെട്ട എം.ഹംസ മുസ്‌ലിയാര്‍ക്ക് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും ഉപാഹരങ്ങള്‍ നല്‍കി. എസ്.വി. മുഹമ്മദലി മാസ്റ്റര്‍ കണ്ണൂര്‍ , അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ക്ലാസെടുത്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ , പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ , കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ , എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കെ.മമ്മദ് ഫൈസി, എന്‍..എം. അബ്ദുല്‍ ഖാദിര്‍ പ്രസംഗിച്ചു. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ എം.അബൂബക്ര്‍ മൗലവി നന്ദിയും പറഞ്ഞു. 410 റെയ്ഞ്ചുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തി അഞ്ഞൂറോളം സാരഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്.
- ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സെക്രട്ടറി SKJMCC /  Samastha Kerala Jam-iyyathul Muallimeen

SKSSF കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് 28 ന്

കാസറകോട് : SKSSF കാസറകോട് ജില്ലാ കമ്മിറ്റിയുടെ മാസാന്തര സെക്രട്ടറിയേറ്റ് യോഗം സെപ്റ്റമ്പര്‍ 28 ന് ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിദ്യാനഗര്‍ എസ്.വൈ.എസ്. സമ്മേളന സ്വാഗതസംഘം ഓഫീസില്‍ വെച്ച് ചേരും. മനുഷ്യജാലിക, ദ്വിമാസ കാമ്പയിന്‍ , മേഖലാ സമ്മേളനങ്ങള്‍ , ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും. മേഖലാ നിരീക്ഷകന്‍മാര്‍ നിരീക്ഷണ ചുമതലയുള്ള മേഖലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി

പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍
കാസര്‍കോട്: കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ തിരഞ്ഞെടുത്തു. മാലിക്ദീനാര്‍ വലിയ ജമാഅത്ത് പള്ളി ഓഫീസില്‍ ചേര്‍ന്ന സംയുക്ത ജമാഅത്ത് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനം. 
ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി, പേര്‍സനല്‍ ലോ ബോര്‍ഡ് അംഗം, മുസ്‌ലിം റാബിത്തുന്‍ ആലിമുല്‍ ആലം അംഗം, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു
ജാമിയ നൂരിയ അറബിയയില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്തുതന്നെ 1965 മുതല്‍ തിരൂര്‍കാട് സുന്നി ജമാഅത്ത് പള്ളി ഖാസിയായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സുന്നി അഫ്കാര്‍, മുഅല്ലിം, ഡാറ്റ ഇയര്‍ബുക്ക്, അല്‍ നൂര്‍ മാസികകളുടെ ചീഫ് എഡിറ്ററാണ്. പുണ്യഭൂമിയിലേക്ക് എന്ന പേരില്‍ ഹജ്ജിനെക്കുറിച്ച് മൂന്ന്

SKSSF കാസര്‍ഗോഡ് ജില്ല സംഘടിപ്പിക്കുന്ന കേശവിശദീകരണ സമ്മേളനം ആരംഭിച്ചു

കാസറകോട് : SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കാന്‍ SKSSF കാസറകോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതിന്റെ പ്രധമ പരിപാടി കാസറകോട് വെച്ച് SKSSF സ്ഥാപക പ്രസിഡണ്ട് അഷ്‌റഫ് ഫൈസി കണ്ണാടി പറമ്പ് ഉല്‍ഘാടനം ചെയ്തു. SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ മുഖ്യ പ്രഭാഷണവും വിവാദ കേശവും ആനുകാലീകവും എന്ന വിഷയം അവതരിപ്പിച്ച് എല്‍.സി.ഡി. ക്ലിപ്പിംഗ് സഹിതം മുജീബ് ഫൈസി പൂലോട് വിഷയാവതരണവും നടത്തി. SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, കെ.ടി.അബ്ദുല്ല ഫൈസി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, അബ്ബാസ് ഫൈസി പുത്തിഗെ, ഇബ്രാഹിം മുസ്‌ല്യാര്‍ , പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ചെങ്കള അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി ചെങ്കള, ചെര്‍ക്കള അഹമ്മദ് മുസ്‌ല്യാര്‍ , അബൂഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി, ഇബ്രാഹിം ഫൈസി ജെഡിയാര്‍ , എന്‍.പി. അബ്ദുല്‍ റഹ്മാന്‍ , ഖത്തര്‍ അബ്ദുല്ല ഹാജി, ഹാഷിം ദാരിമി ദേലമ്പാടി, ബഷീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, സലാം ഫൈസി പേരാല്‍ , മുനീര്‍ ഫൈസി ഇടിയടുക്ക, ഹമീദ് ഫൈസി കൊല്ലമ്പാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ , മഹ്മൂദ് ദേളി, ഷമീര്‍ മൗലവി കുന്നുങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; ചാനല്‍ ചര്‍ച്ചയില്‍ ബാപ്പു മുസ്ലിയാരുടെ ഇടപെടല്‍ ശ്രദ്ധേയമായി


മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് 
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനൽ ചര്ച്ചയിൽ നിന്ന്..

ഹജ്ജ്‌ ഹൌസ്‌ ഒരുങ്ങി; തീര്‍ത്ഥാടകര്‍ നാളെ ക്യാംപിലെത്തും; ആദ്യവിമാനം ബുധനാഴ്‌ച

പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവുന്ന തീര്‍ത്ഥാടകര്‍ നാളെ മുതല്‍ ഹജ്ജ്‌ ക്യാംപില്‍ എത്തിത്തുടങ്ങും. ആദ്യവിമാനം ബുധനാഴ്‌ച രാവിലെ 9.05ന്‌ ആണ്‌ കരിപ്പൂരില്‍നിന്നു പുറപ്പെടുക. ഈ വിമാനത്തില്‍ പോവുന്ന 300 തീര്‍ത്ഥാടകരാണു ചൊവ്വാഴ്‌ച ക്യാംപിലെത്തുക. ക്യാംപ്‌ ബുധനാഴ്‌ച രാവിലെ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഹജ്ജ്‌ ഹൌസും പരിസരവും ഒരുങ്ങി. വിപുലമായ സൌകര്യങ്ങളാണ്‌ ഒരുക്കിയത്‌. ഭക്ഷണ, താമസം പ്രാര്‍ഥന എന്നിവയ്ക്കായി സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സൌകര്യമുണ്‌ട്‌. യാത്രയാക്കാനെത്തുന്നവര്‍ക്ക്‌ പ്രത്യേക ഇരിപ്പിടവും സ്ഥാപിച്ചു. മെഡിക്കല്‍ സൌകര്യങ്ങളും ക്യാംപില്‍ലഭിക്കും. പോലിസും അഗ്നിശമനസേനയും 24 മണിക്കൂറും..

കേശവിവാദം നിര്‍ത്താന്‍ സമയമായി : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

തിരുകേശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. ആദ്യം മുസ്ലിം സമുദായത്തിലും പിന്നീട് പൊതുസമൂഹത്തിലും വ്യാപിച്ച ചര്‍ച്ച ഇപ്പോള്‍ സര്‍ക്കാറിനും കോടതിക്കും മുമ്പാകെ ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയാധികാരികളുടെയും കേശാനുകൂലികളുടെയും അവിശുദ്ധബാന്ധവത്തില്‍ അതിനര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയി. രാഷ്ട്രീയ വിവാദങ്ങളുടെ ലാഘവത്തില്‍ പ്രശ്നത്തെ നോക്കിക്കാണുകയും കാലം അതിനെ വിസ്മൃതമാക്കുമെന്ന് വ്യാമോഹിക്കുകയുംചെയ്ത തല്‍പരകക്ഷികളുടെ കണ്ണു തുറപ്പിക്കുന്ന നിര്‍ണായക വഴിത്തിരിവുകളാണ് ഈ വിഷയത്തിലിപ്പോള്‍ ഉണ്ടായിരിക്കുന്നത്.
തിരുകേശത്തെ കുറിച്ച വിശദീകരണങ്ങളില്‍ വൈരുധ്യങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. 2011 ലെ കേശദാന ചടങ്ങില്‍ പരസ്യമായി വായിച്ച കൈമാറ്റ ശൃംഖല സനദാണെന്നും അല്ല, ഖസ്റജ് പരമ്പരയാണെന്നും വാദിച്ചു. പിന്നീട് സനദ് ശൈഖ്ജീലാനിവഴി ഖസ്റജി കുടുംബത്തിലേക്ക് ചേര്‍ത്തുപറഞ്ഞു. ഒടുവില്‍ ആ മുടികള്‍ നബിയുടേതല്ളെങ്കില്‍ പോലും സാത്വികരായ പ്രവാചക സ്നേഹികളുടെ വികാരമെന്നത് മൂല്യവത്തായിരിക്കുമെന്ന് ന്യായീകരിച്ചു. ഈ വൈരുധ്യങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ പക്ഷേ, കേശാനുകൂലികള്‍ സംഘടനാപരമായ പ്രശ്നമായാണ് അതിനെ സമൂഹത്തില്‍ അവതരിപ്പിച്ചത്. മുടിയവതരണത്തിലൂടെ എന്താണവര്‍ ലക്ഷ്യമിട്ടതെന്ന് ഈ സമീപനം തന്നെ വ്യക്തമാക്കുന്നുണ്ട്.
കേശത്തിന്‍െറ ആധികാരികത തെളിയിക്കാന്‍ ഭൗതിക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാമെന്ന നിര്‍ദേശവും പാടെ തള്ളിക്കളയുകയാണുണ്ടായത്. പ്രവാചക കേശത്തിന് ഇത്തരം പ്രത്യേകതകള്‍ ഉണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം പരീക്ഷണത്തിന് വിധേയമാക്കുന്നത്

ദാനധര്‍മ്മങ്ങളും പ്രാര്‍ത്ഥനയും ആപത്തുകളെ മാറ്റിനിറുത്തും : ചെറുശ്ശേരി

മക്ക : സൃഷ്ടികള്‍ക്കായി നഥാന്‍ കണക്കാക്കിയ കാര്യങ്ങളില്‍‍നിന്ന്‍ ‎രക്ഷപ്പെടാന്‍ സാമര്‍ത്ഥൃം കൊണ്ടോ ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം കൊണ്ടോ സാധിക്കുകയില്ലെന്നും ദാനധര്‍മ്മങ്ങള്‍കൊണ്ടും പ്രാര്‍ത്ഥനകള്‍കൊണ്ടും ‎മാത്രമെ അത് സാധിക്കുകയുള്ളൂവെന്നും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ‎ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‍ലിയാര്‍ പ്രസ്താവിച്ചു.‎ സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ മക്ക കേന്ദ്ര കമ്മിറ്റി ‎മആബ്ദ് യിലെ മിറാ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‎സ്വീകരണ സമ്മേളനത്തില്‍ തടിച്ചുകൂടിയവരെ അഭിസംബോധനം ‎ചെയ്തു സംസാരിക്കുകായയിരുന്നു അദ്ധേഹം.‎ വളരെ ശ്രദ്ധിച്ചുമാത്രം ജീവിച്ചവര്‍ക്കും ‎നാഥന്‍റെ വിധിപ്രകാരമുള്ള സ്ഥലത്തും സമയത്തും അപകടങ്ങളും ‎അത്യാഹിതങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടെന്നെത് അനുഭാവയഥാര്‍ത്ഥമാണ്. ‎എന്നാല്‍ ചില മനുഷ്യര്‍ക്ക് വൈദികശാസ്ത്ര നിപുണര്‍ നിര്‍ബ്ബന്ധമായും ‎നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചതൊന്നും കൂടാതെ ചില അത്യാഹിതങ്ങളെ ‎അതിജീവിച്ച അത്ഭുതകരമായ സംഭവങ്ങളൊക്കെ ‎ദാനധര്‍മ്മങ്ങള്‍ പ്രാര്‍ത്ഥനകള്‍ എന്നിവയെ കുറിച്ചുള്ള നബിവജനങ്ങളുടെ ‎ഉത്തമ ഉദാഹരണങ്ങളാണെന്നും ചെറുശ്ശേരി ഉസ്താദ് വ്യക്തമാക്കി. സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ മക്കാ ‎പ്രസിഡണ്ട്‌ അമാനത്ത്‌ മുഹമ്മദ് ഫൈസി ‎അധ്യക്ഷത വഹിച്ചു. SYS സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി ‎കാളമ്പാടി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌തഫ ഹുദവി ‎ആക്കോട്, എസ്.കെ..സി. ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൌലവി, സൗദി ‎കെ.എം.സി.സി. ഹജ്ജ് സെല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപൊഴയില്‍ , സയ്യിദ് ‎ഹുസൈന്‍ ശിഹാബ് തങ്ങള്‍ , മക്കാ ‎കെ.എം.സി.സി. ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍ , മക്കാ ഹജ്ജ് വെല്‍ഫയര്‍ ‎ഫോറാം സെക്രട്ടറി ശനിയാസ് കുന്നിക്കോട്, റഫീഖ്‌ ഫൈസി, ഉമ്മര്‍ ഫൈസി ‎മണ്ണാര്‍മല, മുസ്തഫ ഫൈസിവേങ്ങര, മജീദ്‌കൊണ്ടോട്ടി, യു. മൊയ്തീന്‍ കുട്ടി‎ ‎,ഇസ്മായില്‍ കുന്നുംപുറം, ഹംസ അറക്കല്‍ , മുസ്‌തഫ മുഞക്കുളം, സ്വലിഹ് ‎ഫറോക്ക്, കുഞ്ഞാപ്പ പൂക്കോട്ടൂര്‍ , മുജീബ് സെയിന്‍ , നാസ്സര്‍ കിന്‍സാറ, കെ.കെ. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ‎സിദ്ദീഖ് വളമംഗലം സ്വാഗതവും ട്രഷറര്‍ സൈനുദ്ധീന്‍ പാലോളി നന്ദിയും ‎പറഞ്ഞു.‎
- SKIC Makkah

ത്വലബാ സംസ്ഥാന സമിതി യോഗം 26 ന്

കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി യോഗം സെപ്തംബര്‍ 26 ന് വ്യാഴം വൈകീട്ട് 7 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും. മുഴുവന്‍ സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കണെമെന്ന് ചെയര്‍മാന്‍ റിയാസ് പാപ്ലശ്ശേരി ജനറല്‍ കണ്‍വിനര്‍ സി പി ബാസിത് ചെമ്പ്ര അറിയിച്ചു.
- twalabastate wing

സുന്നി മഹല്ല് ഫെഡറേഷന്‍ ദര്‍സ് സംഗമം 24 ചൊവ്വാഴ്ച പുത്തനത്താണിയില്‍

മലപ്പുറം : വളവന്നൂര്‍ മേഖല എസ്.എം.എഫ് ദര്‍സ് സംഗമം 24-9-13 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുത്തനത്താണി മദ്രസയില്‍ നടത്തുവാന്‍ എസ്.എം.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മഹല്ല്, പള്ളി കമ്മിറ്റി ഭാരാവാഹികള്‍, ഖത്തീബുമാര്‍, മുദരിസുമാര്‍ പങ്കെടുക്കുന്ന സംഗത്തില്‍ എസ്.എം.എഫ് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും.

സൈനുല്‍ ഉലമ കേരള ഇസ്ലാമിക്‌ ക്ലാസ്സ്രൂമിലൂടെ നസീഹത് നൽകി

മക്കയിലെത്തിയ സമസ്ത ജന.സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ് 
കേരള ഇസ്ലാമിക്‌ ക്ലാസ്സ്രൂമിലൂടെ നസീഹത് നൽകുന്നു