'കോഫി ഇന്‍'
സത്യധാര ദൈവാരികയിലെ 'കോഫി ഇന്‍' എന്ന ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള
പംക്തിയിലേക്ക്
സര്‍ഗാത്മകമായ സൃഷ്ടികള്‍ ക്ഷണിക്കുന്നു. കവിതകള്‍, കാര്ട്ടൂണ്‍, ഫോട്ടോ
ഫീച്ചര്‍, ടെക്നോളജി, മിനിക്കഥ, എന്നിവ അയച്ചു തരിക
:
mail to- skssfcampazone@gmail.com
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 24 ന്
കാസര്‍കോട്: വരുന്ന ആറ് മാസ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖ
തയ്യാറാക്കുന്നതിനായി മാര്‍ച്ച് 24 ന് ഏഴ് മണി മുതല്‍ മേല്‍പറമ്പ്
സുന്നീ മഹലില്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ
കൗണ്‍സിലര്‍മാരുടെ നിശാ ക്യാമ്പ് സംഘടിപ്പിക്കാന്‍
എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ്
തീരുമാനിച്ചു. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി,
അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്‌ഹരി, മൊയ്‌തീന്‍കുഞ്ഞി ചെര്‍ക്കള,
സത്താര്‍ ചന്തേര, ഹബീബ് ദാരിമി, മുഹമ്മദ് ഫൈസി, ഹനീഫ കുമ്പഡാജെ
സംബന്ധിച്ചു.
തിരുനബി കേശം; ആത്മീയ ചൂഷണത്തിനെതിരെ ശബ്‌ദിച്ചതിന് നശീകരണ പ്രവര്‍ത്തനം നടത്തി
തിരൂരങ്ങാടി : പ്രവാചകന്റേതെന്ന് അവകാശപ്പെട്ട് വ്യാജ കേശങ്ങള്‍ സൂക്ഷിച്ച് ആത്മീയവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ നടത്തുന്നതിനെതിരെ ശബ്‌ദിച്ചതിന് സാമൂഹിവിരുദ്ധര്‍ ആയിരക്കണക്കിന് രൂപയുടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തെളിച്ചം മാസിക റീഡേഴ്‌സ് ഫോറത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ചെമ്മാട് സ്ഥാപിച്ച വിവിധ ബോഡുകളാണ് നശിപ്പിച്ചത്.
കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളെ കബളിപ്പിച്ച് സാമ്പത്തിക ചൂഷണം നടത്തി തിരുകേശ ജലമെന്ന വ്യാജേന പാനീയ വിതരണം നടത്തിയത് എതിര്‍ത്തതിനെത്തുടര്‍ന്നായിരുന്നു ഇത്. കേരളത്തിലെ ചില കേന്ദ്രങ്ങള്‍ക്ക് കേശം കൈമാറിയ അബൂദാബിയിലെ ഡോ.അഹ്‌മദ് ഖസ്‌റജി ആയിരക്കണക്കിന് കേശങ്ങള്‍ മുറിച്ച് കൊടുക്കുന്ന ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു 'തിരുകോശങ്ങില്ലാത്ത കേശങ്ങള്‍ ' എന്ന പേരില്‍ ഉയര്‍ന്ന ബോഡുകള്‍.
ലോകത്ത് അപൂര്‍വ്വമായി സൂക്ഷിക്കപ്പെടുന്ന തിരുകേശ കഷ്‌ണങ്ങള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ ആയിരക്കണക്കിന് മുടികള്‍ ഒരിടത്തു സൂക്ഷിക്കുന്ന വിവരം ചരിത്രത്തിലെവിടെയും രേഖപ്പട്ട് കാണാത്തത്, ആയിരക്കണക്കിന് മുടികള്‍ കൈവശം വെച്ചിരുന്ന വ്യക്തി ഇതിനെക്കുറിച്ച് പറയുകയോ യു.എ.ഇ ഗവണ്‍മെന്റിന് ഒരൊറ്റ തിരുകേശത്തിന്റെ നാരു പോലും നല്‍കുകയോ ചെയ്യാതിരുന്നത്, ജനങ്ങളെ കബളിപ്പിക്കാനായി തിരുകേശത്തിന്റെ സനദിന് പകരം കുടുംബ സനദ് വായിച്ചത്, അര മീറ്ററും ഒരു മുഴത്തോളവും വലിപ്പമുള്ള നീണ്ടമുടികള്‍ കൈവശം വെക്കുന്നത് എന്നീ ചോദ്യങ്ങളുന്നയിച്ചുള്ളതായിരുന്നതായിരുന്നു ബോഡുകള്‍. ഇത് തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന് കണ്ടപ്പോഴാണ് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ മുതിര്‍ന്നത്.
തങ്ങളുടെ കപടതയും ചൂഷണങ്ങളും പൊതുസമൂഹത്തിന് മുമ്പില്‍ തുറന്നുകാട്ടിയതിന്റെ പേരിലാണ് ആയിരക്കണക്കിന് രൂപയുടെ മുഴുവന്‍ ബോഡുകളും നശിപ്പിച്ചതെന്ന് തെളിച്ചം റീഡേഴ്‌സ് ഫോറം ഭാരവാഹികളായ സി.മജീദ് ചുങ്കത്തറ, റിയാസ് കാരാട്, അഹ്‌മദ് മദാര്‍ കുട്ടി നഹ എന്നിവര്‍ ആരോപിച്ചു. തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്ന 90 ശതമാനത്തോളം വരുന്ന മുസ്‌ലിംകളെ വഞ്ചിച്ച് സ്വന്തം ശരീരം സംരക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢശ്രമങ്ങളാണ് ഇതിന്റെ പിന്നിലെന്നും ഇവര്‍ പറഞ്ഞു.
ജംഇയ്യതുല്‍ ഉലമ സിംഗപൂര്‍ (പെര്‍ഗാസ്) ദാറുല്‍ ഹുദാ നേതാക്കള്‍ക്ക് സ്വീകരണംനല്‍കി
സിംഗപൂര്‍ : ഇന്ന് (മാര്‍ച്ചു 14)ഉച്ചക്ക് ജംഇയ്യതുല്‍ ഉലമ സിംഗപൂര്‍ (പെര്‍ഗാസ്) ആസ്ഥാനത്തു പ്രസിഡണ്ട് ഉസ്താദ് ഹസ്ബിയുടെ നേതൃത്വത്തില്‍ ദാറുല്‍ ഹുദാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കുകയും (ഇരു രാജ്യത്തെയും നിയമം അനുവദിക്കുന്ന വിധം) അധ്യാപക തലത്തിലും വിദ്യാര്‍ഥി തലത്തിലും സഹകരണത്തിന് ധാരണയാവുകയും ചെയ്തു .കേരളത്തിലെ മുസ്‌ലിം സാഹചര്യത്തെ കുറിച്ചു സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ദാറുല്‍ ഹുദാ യെ കുറിച്ചു ഉസ്താദ് ഡോ : ബഹാ ഉദ്ദീന്‍ മുഹമ്മദ് നദ് വിയും സംസാരിച്ചു . അതിഥികള്‍ക്ക് വിരുന്നു നല്‍കുകയും ചെയ്തു . ഉസ്താദ് ഹസ്ബി സിംഗപൂരിലെ മുസ്‌ലിം സാഹചര്യങ്ങള്‍ വിശദീകരിച്ചു . നിരവധി പണ്ഡിതര്‍ സന്നിഹിതരായിരുന്നു . സിംഗപൂരിലെ ഏറ്റവും പുരാതനവും അല്‍-അസ്ഹര്‍ അംഗീകൃതവുമായ ശരിഅത്ത് കോളേജ് -മദ്രസ അല്‍ ജുനൈദിലും സ്വീകരണമുണ്ടായിരുന്നു.
അഞ്ച് ദിവസത്തെ മലേഷ്യന്‍ പര്യടനത്തിനു പോയ നേതാക്കള്‍ മാര്‍ച്ച് -19 ന് തിരിച്ചു വരും . അടുത്ത തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് സിംഗപൂര്‍ ഗ്രാന്റ് മുഫ്തിയെ കാണും .
- ശഫീഖ് ഹുദവി, ഇമാം, വിക്ടോറിയ സ്ട്രീറ്റ്, സിംഗപ്പൂര്‍ -
വാദിന്നൂര്‍ പ്രചരണ സമ്മേളനവും ദിക്‌റ് ദുആ മജ് ലിസും സമാപിച്ചു
പാടിയോട്ടുംചാല് : ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ:യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാദിന്നൂര്‍ അസ്‌അദിയ്യ: ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണ സമ്മേളനം എസ്.കെ.ഹംസ ഹാജിയുടെ അധ്യക്ഷതയില്‍ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. അബൂബക്കര്‍ നിസാമി, ശറഫുദ്ദീന്‍ ഫൈസി, ടി.വി.അഹ്‌മദ് ദാരിമി, എ.കെ.അബ്ദുല്‍ ബാഖി, അഹ്‌മദ് പോത്താംകണ്ടം, പി.പി ഹസൈനാര്‍ ഹാജി, എം.ബി. സ്വാദിഖ് മൗലവി പ്രസംഗിച്ചു. ദിക്‌റ് ദുആ മജ് ലിസിനു സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്‌ഹരി പട്ടാമ്പി നേതൃത്വം നല്‍കി. സി.പി.അബൂബക്കര്‍ മൗലവി സ്വാഗതവും എന്‍.അബ്ബാസ് നന്ദിയും പറഞ്ഞു.
ജാമിഅ: അസ്‌അദിയ്യ: ജനറല്‍ ബോഡി ഇന്ന് (14/03/2011)
പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ: അസ്‌അദിയ്യ: അറബിക് കോളേജിന്റെ ജനറല്‍ ബോഡി യോഗം 12 മണിക്ക് കോളേജ് കാമ്പസില്‍ ചേരും. സമസ്‌ത ജില്ലാ കമിറ്റി മെമ്പര്‍മാര്‍, ജാമിഅ: അസ്‌അദിയ്യ്: ഇസ്‌ലാമിയ്യ: ശാഖ കമ്മിറ്റി, എസ്.വെ.എസ്, എസ്.എം.എഫ്, എസ്.കെ.എം.ഇ.എ,എസ്.കെ.എസ്.എസ്.എഫ്, സംയുക്ത ജമാഅത്ത് , ഇസ് ലാമിക് സെന്റര്‍, അസ് അദിയ്യ: ഫൗണ്ടേഷന്‍, അസ് അദിയ്യ: ഇസ്‌ലാമിക് അക്കാദമി, സഹീഅ:, അന്‍സാറുല്‍ ഇസ്‌ലാം സംഘം തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി; ചെന്നൈ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്‌തി
ചെന്നൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നടക്കുന്ന ദേശീയ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന ചെന്നൈ സമ്മേളനത്തിന് ഉജ്ജ്വല സമാപ്‌തി. എഗ്‌മോറിലെ ഹോട്ടല്‍ സിംഗപ്പൂരിലാണ് ചെന്നൈ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടന്നത്.
മുസ്‌ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പ്രൊഫസര്‍ കെ.എം ഖാദിര്‍ മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്‌തു. സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പിനും ബൗദ്ധികപരമായ മുന്നേറ്റത്തിനും പ്രബുദ്ധരായ തലമുറയുടെ പുനഃസൃഷ്‌ടി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക നന്മ ലക്ഷ്യം വെച്ച് തിന്മയുടെ വിപാടനത്തിനായി നിലകൊള്ളുന്ന ഒരുത്തമ സമൂഹത്തെയാണ് ലോകം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിശിഷ്‌ടാതിഥിയായിരുന്നു. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആമുഖ പ്രഭാഷണം നടത്തി. പി.ഇസ്ഹാഖ് ബാഖവി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. യു. ശാഫി ഹാജി ചെമ്മാട്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, എം.എം.എ പ്രസിഡന്റ് ടി.വി മുഹമ്മദ് ഇസ്‌മാഈല്‍, സുബൈര്‍ ഹുദവി ചേകനൂര്‍, മുഈനുദ്ദീന്‍ ഹാജി, മുസ്ഥഫ ഹാജി, ഓമച്ചപ്പുഴ അബ്‌ദുല്ല ഹാജി എന്നിവര്‍ സംസാരിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ഹോളിവുഡ് മുഹമ്മദ് ഹാജി സ്വാഗതവും എന്‍.സൈഫുദ്ദീന്‍ ചെമ്മാട് നന്ദിയും പറഞ്ഞു.
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി -അന്താരാഷ്ട്ര പ്രചാരണ പരിപാടികള്‍ക്ക് സിംഗപൂരില്‍ ഉജ്ജ്വല ആരംഭം
സിംഗപൂര്‍ : ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി -അന്താരാഷ്ട്ര പ്രചാരണ പരിപാടികള്‍ക്ക് സിംഗപൂരിലെ പ്രസിദ്ധമായ ബാ-അലവി പള്ളിയില്‍ വെച്ചു ഇന്ന് (മാര്ച്ച് -12 ) രാവിലെ പള്ളി ഇമാമും സിംഗപൂര്‍ മുസ്ലിംകളുടെ ആത്മീയ നേതാവുമായ ഹബീബ് ഹസന്‍ അല്‍-അത്വാസ് ബാ-അലവിയുടെ അനുഗ്രഹാശിസ്സുകളോടെ തുടക്കമായി . ദാറുല്‍ ഹുദായുടെ സന്ദേശം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും വൈസ് ചാന്‍സലര്‍ ഡോ:ബഹാഉദ്ദീന്‍ നദ് വിയും വിശദീകരിച്ചു .യു .ഷാഫി ഹാജി ,മലബാര്‍ മസ്ജിദ് ഇമാം ശഫീഖ് ഹുദവി കാരിമുക്ക് ,റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ ,ഹംസഹാജി,ബാവ,മുഹമ്മദ് ഹാഫിസ് ,ഹബീബ് തിരുരങ്ങാടി തുടങ്ങിയ നിരവധി പേര്‍ സംബന്ധിച്ചു.
രണ്ടു മണിക്ക് ദാറുല്‍ അര്ഖമില്‍(Muslim converts' Association of Singapore) സ്വീകരണവും വിശദീകരണവും നടന്നു . വര്ഷം തോറും നിരവധി പേര്‍ ഇസ്ലാം ആശ്ലേഷിക്കുന്ന ഈ മഹദ് സ്ഥാപനത്തിന്റെ വിവിധ പ്രവര്‍ത്ത ന ങ്ങള്‍ നേതാകള്‍ നേരില്‍ വീക്ഷിച്ചു . വൈകിട്ട് മഗ്രിബ് നമസ്കാരാനന്തരം മലബാര്‍ പള്ളിയില്‍ നടന്ന വവിധ വര്‍ഗക്കാരായ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത അത്യുജ്ജല മജ് ലിസില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും വൈസ് ചാന്‍സലര്‍ ഉസ്താദ് ഡോ:ബഹാഉദ്ദീന്‍ നദ് വിയും ഇംഗ്ലീഷിലും മലയാളത്തിലും നടത്തിയ ഉദ്ബോധനം സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.ഇമാം ശഫീഖ് ഹുദവി അതിഥികളെ പരിചയപ്പെടുത്തുകയും പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു .
ശേഷം മലബാര്‍ മുസ്‌ലിം ജമാ-അതിനു കീഴില്‍ നേതാക്കള്‍ക്ക് ജമാ-അത്ത് ഒഫീസില്‍ സ്വീകരണം നല്‍കി .ജമാ-അത്ത് സിക്രെടറി മുഹമ്മദ് കുട്ടി ഒളവട്ടൂര്‍ സ്വാഗതം ആശംസിച്ചു .സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ , ഉസ്താദ് ഡോ:ബഹാഉദ്ദീന്‍ നദ് വി,യു .ഷാഫി ഹാജി ,പള്ളി - ജമാ-അത്ത് ഭാരവാഹികളായ ഉസ്മാന്‍ അബ്ദുല്ല ,നസീം, ഇമാം ശഫീഖ് ഹുദവി.കാരിമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
റഫീഖ് ഹുദവി കോടങ്ങാട്,സുലൈമാന്‍ ഹാജി,എ.ബി മുഹമ്മദ് ഹാജി , ഹംസ ഹാജി,റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ ,മൊയ്തീന്‍ സാഹിബ്,അബ്ദുല്ല സാഹിബ് ,ഹബീബ് തുടങ്ങി നിരവധി വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.നേതാക്കള്‍ സ്ഥാപനത്തെ പരിചയപ്പെടുത്തുകയും സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ദേശ്യം വിശദീകരിക്കുകയും ചെയ്തു. ജമാഅത്ത് -പള്ളി നേതാക്കള്‍ സ്ഥാപന ത്തി നു എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു .
അടുത്ത രണ്ടു ദിവസങ്ങളില്‍ സിംഗപൂര്‍ മത കാര്യ കൌണ്‍സില്‍, ജാം-ഇയ്യത്തുല്‍ ഉലമ- സിംഗപൂര്‍ അ ല്‍-ജുനൈദ് ഇസ്ലാമിക് കോളേജ് ,ജാമി അ ..എന്നിവിടങ്ങളില്‍ നേതാക്കള്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും പണ്ഡിതരുമായും നേതാക്കളുമായും സംഭാഷണം നടത്തുകയും ചെയ്യും .നേരത്തെ അതിഥികളെ വിമാനത്താവളത്തില്‍ പള്ളി -ജമാഅത്ത് പ്രവര്‍ത്തകരും ഇമാമുമാരും മറ്റും ചേര്‍ന്ന് സ്വീകരിച്ചു.
- ശഫീഖ് ഹുദവി, ഇമാം, വിക്ടോറിയ സ്ട്രീറ്റ്, സിംഗപ്പൂര്‍ -
ദാറുല്‍ ഹുദാ ബാംഗ്ലൂര്‍ സമ്മേളനത്തിന് ഉജ്വല സമാപ്‌തി ധൈഷണിക മുന്നേറ്റത്തിന് മുസ്‌ലിം സമൂഹം മുന്നോട്ട് വരണം: ഡോ.മുംതാസ് അലി ഖാന്‍
ബാംഗ്ലൂര്‍ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബാംഗ്ലൂര്‍ കോണ്‍ഫറന്‍സിന് ഉജ്വല സമാപ്‌തി. കര്‍ണാടക ഹജ്ജ് ആന്റ് വഖഫ് മന്ത്രി ഡോ.മുംതാസ് അലി ഖാന്‍ ഉദ്‌ഘാടനം ചെയ്‌തു. സമൂഹത്തില്‍ ധൈഷണികവും ബൗദ്ധിക പരവുമായ മുന്നേറ്റത്തിന് മുസ്‌ലിം സമൂഹം മുന്നോറ്റ് വരണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാം സമാധാനത്തെയും ശാന്തിയെയുമാണ് പ്രോല്‍സാഹിപ്പിക്കുന്നത്. എന്നാല്‍ മറിച്ചുള്ള പ്രചരണങ്ങള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ലോകത്തിന് മുമ്പില്‍ തരം താഴ്‌ത്തിക്കാണിക്കാനുള്ള വ്യഥാവേലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആമുഖ പ്രഭാഷണം നടത്തി. ദാറുല്‍ ഹുദാ വൈസ് ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. മാണ്‌ഡ്യ കലക്‌ടര്‍ പി.സി ജഅ്‌ഫര്‍, മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ ദസ്‌തഗീര്‍ ആഗ, ഡോ.എന്‍.എ മുഹമ്മദ്, എസ്.എസ്.എ ഖാദര്‍ ഹാജി. എ.ബി ഖാദര്‍ ഹാജി, വി.സി കരീം, കെ.എച്ച് ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. യു.മുഹമ്മദ് ശാഫി ഹാജി സ്വാഗതവും എം.കെ നൗഷാദ് നന്ദിയും പറഞ്ഞു.
വൈകീട്ട് നാല് മണിക്ക് സൈബര്‍ മോറല്‍സ് എന്ന തലക്കെട്ടില്‍ നടന്ന ഐ.ടി സെമിനാര്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്‌ഘാടനം ചെയ്‌തു.
പ്രമുഖ ഐ.ടി വിഭാഗം മേധാവികളായ തന്‍വീര്‍ അഹ്‌മദ്, എം.എ സഈദ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. എം.എ അമീറലി സ്വാഗതവും സ്വഫ്‌വാന്‍ ഹുദവി കാസര്‍കോട് നന്ദിയും പറഞ്ഞു.
മാസാന്ത ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ് സംഘടിപ്പിച്ചു
മദാം : മദാം മസ്ജിദുല്‍ ഹാദി കമ്മിറ്റി സംഘടിപ്പിച്ച മാസാന്ത ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ബഹു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അര്‍ദ്ധ രാത്രിക്കു ശേഷമുള്ള ഖുര്‍ആന്‍ പാരായണത്തിനും പ്രാര്‍ത്ഥനക്കും പ്രത്യേക ഫലപ്രാപ്തിയുണ്ടെന്നും സന്പത്തിലും പ്രൗഢിയിലും ഉത്തംഗതി പ്രാപിച്ചിട്ടും മനസമാധാനത്തിന് വേണ്ടി യാചിക്കുന്ന മനുഷ്യ മനസ്സുകള്‍ക്ക് ശാന്തി പകരാന്‍ വിശുദ്ധ ഖുര്‍ആനിന്ന് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സയ്യിദ് വി.പി. പൂക്കോയ തങ്ങള്‍ അല്‍ ഐന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ബുഖാരി തങ്ങള്‍, ഹംസ നിസാമി, അബ്ദുല്‍ വാഹിദ് മുസ്‍ലിയാര്‍, അബ്ദുല്‍ റശീദ് അന്‍വരി, ഹസന്‍ തങ്ങള്‍, സിറാജ്തങ്ങള്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് ബശീര്‍ ബാഖവി സ്വാഗതവും ഹുസൈന്‍ ഫൈസി നന്ദിയും പറഞ്ഞു.
- സൈനു അല്‍ഐന്‍ -
ഉപഹാരം നല്‍കി
ഓണംപിള്ളി മുഹമ്മദ് ഫൈസിക്കുള്ള ദാറുല്‍ ഹുദാ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. ഉപഹാരം വൈസ് ചാന്‍സിലര്‍ ഉസ്താദ് ബഹാഉദ്ദീന്‍ നദ്‍വി നല്‍കുന്നു. യു.ശാഫി ഹാജി, അശ്റഫ് ഹുദവി എറണാകുളം, സി.യൂസുഫ് ഫൈസി മേല്‍മുറി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് സമീപം.
- അബ്ദുല്‍ ബാസ്വിത്വ് സി.പി. -
SKSSF വെട്ടത്തൂര്‍ യൂണിറ്റ് വാര്‍ഷികം സംഘടിപ്പിച്ചു
വെട്ടത്തൂര്‍ : SKSSF വെട്ടത്തൂര്‍ യൂണിറ്റ് വര്‍ഷം തോറും നടത്താറുള്ള വാര്‍ഷികം ഫെബ്രുവരി 24, 25, 26, 27, 28 തിയ്യതികളില്‍ നടന്നു. സമാപന സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്തു. കുടുംബ ഭദ്രത കുടുംബ ശീലങ്ങള്‍ എന്ന വിഷയത്തില്‍ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. മുഹമ്മദ് കുട്ടി ഫൈസി, കെ.ഇ. മുഹമ്മദ് ഹാജി, കെ.കെ. അന്‍വര്‍ മാസ്റ്റര്‍ തുടങ്ങി മഹല്ലിലെ കാരണവന്മാരും ഉസ്താദുമാരും സംബന്ധിച്ചു. എം.കെ. സത്താര്‍ മാസ്റ്റര്‍ ഉദ്ഘാടനവും പ്രോഗ്രാം കണ്‍വീനര്‍ പി. താജുദ്ദീന്‍ മൗലവി നന്ദിയും പറഞ്ഞു.
ഇസ്‌ലാമിക് സെന്റര്‍ ജുനൂബ് ജഹ്‌റ ബ്രാഞ്ച് ഭാരവാഹികള്‍
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ജഹ്‌റ ബ്രാഞ്ച് നിലവില്‍ വന്നു. ഭാരവഹികളായി ഷംസുദ്ദീന്‍ പയ്യോളി (പ്രസിഡന്റ്) അബ്ദുല്‍ ഖാദര്‍ മലപ്പുറം, ശറഫുദ്ദീന്‍ കണ്ണൂര്‍ ( വൈസ് പ്രസിഡന്റുമര്‍) ഷിഹബ് പേരാമ്പ്ര (ജനറല്‍ സെക്രട്ടറി) മുനീര്‍ കോഴിക്കോട് , അനീര്‍ മൂടാടി (ജോയിന്റ് സെക്രട്ടറിമാര്‍) യൂനുസ് കണ്ണൂര്‍ ്ര്രടഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജഅ്‌ഫര്‍ മലപ്പുറം, റഫീഖ് കൊയ്‌ലാണ്ടി, ഹംസ മലപ്പുറം, സാജിദ് അത്തോളി, ഷാഫി മലപ്പുറം, ഹാരിസ് പയ്യോളി, അബ്ദുല്‍ റഹ്‌മാന്‍ കണ്ണൂര്‍, റിയാസ് മലപ്പുറം, ഹഷിര്‍ മൂടാടി, ഹബീബ് റഹ്‌മാന്‍ മലപ്പുറം, ഷിഹാബ് പയ്യോളി എന്നിവരെ വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു, ശംസുദ്ധീന്‍ ഫൈസി അദ്ധ്യക്ഷതവഹിച്ചു, റിട്ടേണിംഗ് ഓഫിസര്‍ ഇഖ്‌ബാല്‍ മാവിലാടം തെരഞ്ഞടുപ്പു നിയന്ത്രിച്ചു. മന്‍സൂര്‍ ഫൈസി സ്വാതവും ശിഹാബ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)