പ്രഥമ ദിനത്തിൽ സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തിനു ശേഷം സി.എം. കുഞ്ഞിമാഹിന്‍ മുസല്യാര്‍ കൊടി ഉയര്‍ത്തിയതോടെയാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കമായത്. ഇനിയുള്ള മൂന്നു ദിനരാത്രങ്ങളില്‍ വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹമായിരിക്കും. മതപ്രഭാഷണ പരമ്പര കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. ഇ. അഹമ്മദ്കുട്ടി ഫൈസി, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.എം. മുഹമ്മദ്, വി.സി. റിയാസ് ഖാന് എന്നിവര്‍ പ്രസംഗിച്ചു.ഇന്നലെ രാവിലെ നടന്ന അനുസ്മരണ സമ്മേളനം സമസ്ത ജന. സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ ഉദ്ഘാടനം ചെയ്തു.
മടവൂര്‍ സി.എം. മഖാം ഉറൂസ്; മത പ്രഭാഷണ പരമ്പരക്ക് തുടക്കമായി
പ്രഥമ ദിനത്തിൽ സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തിനു ശേഷം സി.എം. കുഞ്ഞിമാഹിന്‍ മുസല്യാര്‍ കൊടി ഉയര്‍ത്തിയതോടെയാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കമായത്. ഇനിയുള്ള മൂന്നു ദിനരാത്രങ്ങളില്‍ വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹമായിരിക്കും. മതപ്രഭാഷണ പരമ്പര കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. ഇ. അഹമ്മദ്കുട്ടി ഫൈസി, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.എം. മുഹമ്മദ്, വി.സി. റിയാസ് ഖാന് എന്നിവര്‍ പ്രസംഗിച്ചു.ഇന്നലെ രാവിലെ നടന്ന അനുസ്മരണ സമ്മേളനം സമസ്ത ജന. സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ ഉദ്ഘാടനം ചെയ്തു.
വിശ്വാസ സാഗരമായി മടവൂര്‍ സി.എം. മഖാം
മടവൂര്‍: അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് മുബാറക്ക് ആരംഭിച്ചതോടെ മടവൂര്‍ പ്രദേശം വിശ്വാസ സാഗരമായി. പ്രതികൂല കാലാവസ്ഥ വകവെക്കാതെ ആയിരങ്ങളാണ് ഇന്നലെ നടന്ന കൊടി ഉയര്‍ത്തല്‍ ചടങ്ങിനെത്തിയത്. ചടങ്ങിനെത്തിയ വിശിഷ്ടാതിഥികളെ മഖാം ഗേറ്റിനടുത്തുനിന്ന് ദഫിന്റെ അകമ്പടിയോടെ മഖാം ശരീഫിലേക്ക് ആനയിക്കുകയായിരുന്നു. ഉച്ചക്ക് ജുമുഅ നമസ്കാരത്തിന് വിശാലമായ മസ്ജിദ് നിറഞ്ഞുകവിഞ്ഞു. നിരവധി പേര് മഖാമിന്റെ മുറ്റത്തും മറ്റും നിന്നാണ് ജുമുഅ നിര്‍വ്വഹിച്ചത്.
വാഹനങ്ങളെയും ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അക്ഷരാര്‍ത്ഥത്തില്‍ മടവൂര്‍ വീര്‍പ്പുമുട്ടുകയായിരുന്നു. രാത്രി നടന്ന മതപ്രഭാഷണ പരിപാടിയും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കൊടി ഉയര്‍ത്തല്‍, മതപ്രഭാഷണം, ഓത്തിടല്‍, അനുസ്മരണ സമ്മേളനം, ദിക്റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികളാണ് ഉറൂസ് മുബാറക്കിന്റെ ഭാഗമായി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, എന്നിവര്‍ക്കു പുറമെ സമസ്ത പ്രസിഡണ്ട് കോയക്കുട്ടി മുസ്ല്യാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ തുടങ്ങിയ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏതാണ്ടെല്ലാ നേതാക്കളും വിവിധ ചടങ്ങുകളിലായി ഉറൂസ് മുബാറക്കില്‍ സംബന്ധിക്കുന്നുണ്ട്.
SKSSF യുദ്ധ വിരുദ്ധ റാലി ആഗസ്റ്റ് 9 ന് 4 മണിക്ക്
കോഴിക്കോട് : ആഗോള തലത്തിലുള്ള മനുഷ്യ സ്നേഹികളുടെ പ്രതിഷേധ ത്തെ ധിക്കരിച്ച് കൊണ്ട് ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീന് ജനതക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ അക്രമത്തിനെതിരെ SKSSF സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിന മായ ആഗസ്റ്റ് 9 ന് കോഴിക്കോട് യുദ്ധ വിരുദ്ധ റാലി നടത്തുമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജന .സെക്ര.ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു. യു,എന്നി ന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അഭ്യര്‍ത്ഥന മാനിക്കാതെ നിരപരാധികളായ സ്ത്രീകളേയും കൂട്ടികളേയും ഉള്‍പ്പടെ കൂട്ടക്കൊല ചെയ്യാന്‍ വേണ്ടി വീണ്ടും വലിയ സന്നാഹങ്ങള്‍ ഒരുക്കപ്പെടുകയാണ്. അഭയാര്‍ത്ഥി ക്യാമ്പുകളും ആശുപത്രികളും വരെ അക്രമിക്കപ്പെടുന്ന സാമാന്യമാന്യതക്ക് പോലും നിരക്കാത്ത അക്രമങ്ങള്‍ തുടരുമ്പോള്‍ എല്ലാ സമാധാന പ്രേമികളും മനുഷ്യ സ്നേഹികളും യുദ്ധ വിരുദ്ധ റാലിയില്‍ പങ്കെടുക്കണമെന്ന് അവര്‍ ആഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE
ദാറുല്‍ ഹുദാ: ഇമാം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരഭമായ സെന്റര്‍ ഫോര്‍ പബ്ലിക്ക് എജുക്കേഷന്‍ ആന്‍ഡ് ട്രൈനിംഗ് സെന്ററിന് (CPET) കീഴില്‍ മഹല്ലുകളില്‍ സേവനം അനുഷ്ഠിക്കുന്ന ഇമാമുമാര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹല്ലുകളില്‍ ഇമാം, ഖത്തീബ് ആയി 2 വര്‍ഷമായി സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. നേതൃഗുണ പരിശീലനം, മന:ശാസ്ത്ര പഠനം, മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ മാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നല്‍കുകയാണ് കോഴ്സിന്റെ ലക്ഷ്യം. 2014 ആഗസ്റ്റ് 16 വൈകുന്നേരം 5 മണിക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷാ ഫോം ദാറുല്‍ ഹുദാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ദാറുല്‍ ഹുദാ വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 9544592613 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University
നന്മയുടെ ഗുണപാഠങ്ങള്‍ പകര്‍ന്ന ബഹ്റൈന്‍ SKSSF ഇസ്ലാമിക കഥാപ്രസംഗം ശ്രദ്ധേയമായി
മനാമ: ഈദ് സുദിനത്തില്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസ്സിനെ കുളിരണിയിച്ച് കെ.എന്‍.എസ് മൗലവി തിരുവമ്പാടിയും പാര്‍ട്ടിയും അവതരിപ്പിച്ച കഥാപ്രസംഗം ജനഹൃദയങ്ങളില്‍ നന്മയുടെ ഗുണപാഠം പകര്‍ന്ന് നല്‍കുന്നതായി. ഇബ്രാഹിമുബ്നു അദ്ഹം (റ) എന്ന വിശ്വവിഖ്യാത ചരിത്ര പുരുഷന്റെ വിസ്മയ ജനകമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ 'കണ്ണീരില്‍ കുതിര്‍ന്ന ഖബറിടം' എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ചതിലൂടെ ഭൗതികതയുടെ സുഖാഡംബരങ്ങളിലല്ല പാരത്രിക ജീവിതത്തിലെ സന്തോഷത്തിലാണ് വിശ്വാസി ജീവിത ലക്ഷ്യം കണ്ടെത്തേണ്ടതെന്ന് കാഥികന് സദസ്സിനെ ഓര്‍മപ്പെടുത്തുകയായിരുന്നു. പിന്നണിയില്‍ അണിനിരന്ന മുജീബ് റഹ്മാന് കാളികാവ്, ശമീര്‍ പേരാമ്പ്ര, അജ്മല്‍ റോശന്‍, എടപ്പാള്‍ എന്നിവരുടെ ഇമ്പമാര്‍ന്ന ഗാനാലാപനം ഏറെ മികവുറ്റ അനുഭൂതിയാണ് പകര്‍ന്നത്. SKSSF പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ അധ്യക്ഷത വഹിച്ച പരിപാടി സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീല്‍, സമസ്ത കേരള സുന്നീ ജമാഅത്ത് സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മജീദ് ചോലക്കോട് സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു. ഫലസ്തീനിലെ നിരപരാധികള്‍ക്ക് വേണ്ടിയുള്ള ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയോടെയാണ് പരിപാടിക്ക് സമാപനം കുറിച്ചത്.
- Samastha Bahrain
SKSSF വലിയ ചേനം യൂണിറ്റ് പെരുന്നാള്‍ ക്വിറ്റ് വിതരണം നടത്തി
![]() |
| വിതരണോദ്ഘാടനം മഹല്ല് ഖത്തീബ് നിര്‍വഹിക്കുന്നു |
വലിയ ചേനം : SKSSF വലിയ ചേനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മതഭേദമന്യേ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തി. വിതരണോദ്ഘാടനം മഹല്ല് ഖത്തീബ് ശാഹുല്‍ ഹമീദ് റഹ്മാനി നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡന്റ് വി.കെ ചേക്കുമോന് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. SKSSF പ്രസിഡന്റ് ഷജിന്‍ ബക്കര്‍, ജനറല്‍ സെക്രട്ടറി ആഷിഖ് കെ.എ എന്നിവര്‍ സംസാരിച്ചു.
- Munavar Fairoos
സുപ്രഭാതം ഓണ്‍ലൈന്‍ വെബ്സൈറ്റ് അഡ്രസ്
www.suprabhaatham.com
Online: Email: info@suprabhaatham.com
....................................................................
Kozhikkode ബ്യൂറോ ഓഫീസ്
Address: Suprabhaatham Daily
Kozhikode Iqrau Publications
Francis Road, Calicut -673003
Ph: +91 495 230 7642
E-mail: clt@spnews.co.in
Online: Email: info@suprabhaatham.com
....................................................................
Kozhikkode ബ്യൂറോ ഓഫീസ്
Address: Suprabhaatham Daily
Kozhikode Iqrau Publications
Francis Road, Calicut -673003
Ph: +91 495 230 7642
E-mail: clt@spnews.co.in
ഇ-വായനയ്ക്ക് പുതുവഴി തീര്‍ത്ത് "സുപ്രഭാതം" ഓണ്‍ലൈന്‍ എഡിഷന് പ്രൌടോജ്ജ്വല തുടക്കം
കോഴിക്കോട്: ഇ-വായനയ്ക്ക് പുതുവഴി തീര്‍ത്ത് 'സുപ്രഭാതം' ഇനി ലോകമെമ്പാടുമുള്ള മലയാളികളുടെ വിരല്‍ത്തുമ്പില്‍. 'സുപ്രഭാതം' ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് സമസ്ത നേതാക്കളുടെ സാനിധ്യത്തിൽ പ്രൌടോജ്ജ്വല തുടക്കമായി.
വ്യാഴാഴ്ച്ച കാലത്ത് 10.30 ന് നടന്ന പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങില്‍ സുപ്രഭാതം പത്രത്തിന്റെ രക്ഷാധികാരിയും സമസ്ത ഉപാധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓണ്‍ലൈന്‍ എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പണ്ഡിതശ്രേഷ്ഠരുടെയും സമുദായനേതാക്കളുടെയും സാന്നിധ്യം ചടങ്ങിന് നിറവേകി. ആറ് എഡിഷനുകളിലായി സെപ്തംബര്‍ ഒന്നിന് പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഓണ്‍ലൈന്‍ എഡിഷന് ആരംഭിച്ചത്. പ്രിന്റിംഗ് പ്രസിന്റെ സ്വിച്ച്ഓണ്‍ കര്‍മവും ഫ്രാന്‍സിസ് റോഡിലെ 'സുപ്രഭാതം' ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അധ്യക്ഷനായി. 'സുപ്രഭാതം' ചെയര്മാന് കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് സ്വാഗതം പറഞ്ഞു. സമസ്ത പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്, പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി,
സമസ്ത നേതാക്കളായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, സി.കെ.എം സാദിഖ് മുസ്ലിയാര്, പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി,
എം.ടി.അബ്ദുല്ല മുസ്ലിയാര്, എം.എം.മുഹ്യുദ്ദീന്‍ മുസ്ലിയാര്, ആലുവ, മുഹമ്മദ് ഇപ്പ മുസ്ലിയാര്, എം.എ.ഖാസിം മുസ്ലിയാര് കാസര്‍കോട്,
കാളാവ് സൈതാലി മുസ്ലിയാര്, മാണിയൂര്‍ അഹമ്മദ് മൗലവി, മരക്കാര്‍ മുസ്ലിയാര്, വാണിയന്നൂര്‍, വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാര്, കുട്ടിഹസന് ദാരിമി, സുപ്രഭാതം ഡയറക്ടര്‍മാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, പിണങ്ങോട് അബൂബക്കര്‍, എഡിറ്റര്‍ ഇന്‍ചാര്‍ജ് സി.പി.രാജശേഖരന്, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്, എക്സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
‘നമുക്ക് പറയാനുള്ളത് മറ്റുള്ളവരുടെ നാവിലൂടെ എന്നും കേള്‍ക്കാമെന്നു കരുതുന്നത് വ്യാമോഹമല്ലേ’- സുപ്രഭാതം ചെയർമാൻ ശൈഖുനാ കോട്ടുമല സംസാരിക്കുന്നു..
സുപ്രഭാതം പുറത്തിറങ്ങുന്നത് കേവലം ഒരു സാമുദായിക
പത്രമായല്ല; ലക്ഷ്യമിടുന്നത് ‘വന്‍കിടക്കാരെ’
‘സുപ്രഭാതം’ ദിന പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് പത്രത്തിന്റെ നയങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് സംസാരിക്കുന്നു.
കേരളീയ മുസ്ലിംകളുടെ ആധികാരിക മത പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മത്സരങ്ങള്‍ നിറഞ്ഞ മാധ്യമരംഗത്തേക്ക് വളരെ വൈകിയാണെങ്കിലും കടന്നുവരികയാണ്. എന്താണ് സമസ്ത ഇപ്പോള്‍ ഈ രംഗത്തേക്ക് കടന്നുവരാനുണ്ടായ സാഹചര്യം?
ഇത് ഒരു സുപ്രഭാതത്തിലുണ്ടായ തീരുമാനമല്ല. വര്‍ഷങ്ങളായി നിരന്തരം ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ്. മാധ്യമരംഗം മത്സരം നിറഞ്ഞതാണ്. ആരോഗ്യകരമായ മത്സരങ്ങള്‍ നല്ലതാണ്. അത് സമൂഹത്തിന് ഗുണം ചെയ്യും. അനാരോഗ്യകരമായ മത്സരത്തിന് സുപ്രഭാതം തയ്യാറല്ല. നമുക്ക് പറയാനുള്ളത് മറ്റുള്ളവരുടെ നാവിലൂടെ കേള്‍ക്കുമെന്നത് പലപ്പോഴും വ്യാമോഹമല്ലേ.
ദിനപത്രങ്ങളും സായാഹ്നപത്രങ്ങളും ഉച്ചപത്രങ്ങളുമായി പ്രിന്റിങ് മാധ്യമങ്ങള്‍ നിരവധിയും, അതിലേറെ അതിനൊക്കെ വെല്ലുവിളിയുയര്‍ത്തി വിഷ്വല്‍ മീഡിയ കണക്കില്ലാതെയും കൂണുപോലെ പൊട്ടിമുളക്കുന്ന ഈ കാലത്ത് എന്താണ് സമസ്തയുടെ പത്രത്തിന്റെ പ്രസക്തി? എന്താണ് സമസ്ത മുന്നോട്ടുവെക്കുന്ന മാധ്യമനയം?
അനീതിക്കെതിരെ പൊരുതാന്‍, സത്യം വളച്ചുകെട്ടില്ലാതെ വിളിച്ചുപറയാന്‍ ചങ്കൂറ്റംകാണിക്കുന്ന ഒരുപത്രത്തിന് ഇനിയും പ്രസക്തിയുണ്ടെന്ന് സമസ്ത വിശ്വസിക്കുന്നു. ഇരകളുടെ പക്ഷം ചേരേണ്ടവര്‍ വേട്ടക്കാര്‍ക്ക് ചൂട്ടുപിടിക്കുന്നത് ഞെട്ടലോടെ നമുക്ക് കാണേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ സുപ്രഭാതത്തിനു സാധിക്കും.
എവിടെയെത്തിയിട്ടുണ്ട് നമ്മുടെ ഒരുക്കങ്ങള്‍? എന്തു പുതിയ ടെക്നോളജിയാണ് മറ്റു മാധ്യമങ്ങളില്‍ നിന്ന് വേറിട്ട് നാം പരീക്ഷിക്കാനിരിക്കുന്നത്? ഒാഗസ്റ്റ് ഒന്നിന് മലയാളിയുടെ വിരല്‍തുമ്പിലെത്തും സുപ്രഭാതം. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സുപ്രഭാതം ഒാണ്‍ലൈന്‍ എഡിഷന് ജൂലൈ മുപ്പത്തൊന്നിന് ആരംഭിക്കും. പത്രം ആരംഭിക്കുന്നത് സപ്തംബര്‍ ഒന്നിനാണ്. ഒരുക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി സര്‍ക്കുലേഷന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുപ്രഭാതത്തിനു ലഭിച്ചു. കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് മലയാളികള്‍ സുപ്രഭാതത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. അവര്‍ക്ക് നല്ലൊരു പത്രം കൊടുക്കാമെന്ന വിശ്വാസത്തിലാണ്. ഏജന്‍സി സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും കണക്കുകൂട്ടലുകള്‍ തെറ്റിച്ച കോപികളുടെ വര്‍ധനവുമാണ് പ്രതീക്ഷിച്ചതിലും വൈകി പുറത്തിറക്കേണ്ടി വരുന്നതിനു കാരണം. ഏറ്റവും ആധുനികമായ ന്യൂസ്റാപ്പ് എന്ന സാങ്കേതികവിദ്യയാണ് നമ്മള് സ്വീകരിക്കുന്നത്. അരക്കോടി രൂപയോളം ചെലവഴിച്ച് പുതിയൊരു സോഫ്റ്റ്വെയര് സ്ഥാപിച്ചുകഴിഞ്ഞു.
വരിക്കാരുടെ എണ്ണത്തില്‍ മലയാള മാധ്യമരംഗത്ത് മൂന്നാം സ്ഥാനത്താണ് സുപ്രഭാതമെന്ന് കേള്‍ക്കുന്നുണ്ട്. വളരെ ശുഭകരമായ വാര്‍ത്തയാണത്. പ്രത്യേകിച്ചും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘടനയെന്ന നിലക്ക് പ്രസിദ്ധീകരണത്തിനു മുമ്പെ മറ്റേതൊരു പത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോഡാണത്.
വരിക്കാരുടെ എണ്ണത്തില്‍ മാത്രമല്ല. റെക്കോര്‍ഡുകള്‍ വേറെയും ഒരുപാടുണ്ട്. ആറ് എഡിഷനുകള്‍ ഒരുമിച്ച് ആരംഭിക്കുക എന്നതും ചെറിയ കാര്യമല്ല. കേരളത്തിലല്ല, ഇന്ത്യയില്‍ തന്നെ ആരാണ് ഈ പരീക്ഷണത്തിന് തയ്യാറാകുക. സമസ്തയുടെ വലിയ നെറ്റ്വര്‍ക്ക് തന്നെയാണ് ഇത്രയേറെ വരിക്കാരെ നേടാന്‍ നമ്മെ സഹായിച്ചത്.
ഒരു മാധ്യമമെപ്പോഴും അഡ്രസ് ചെയ്യേണ്ടത് പൊതുസമൂഹത്തെയാണ്. നേരത്തെ പറഞ്ഞപോലെ കാക്കത്തൊള്ളായിരം പത്രമാസികകള്‍ പുറത്തിറങ്ങു നാട്ടില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രം പോന്ന എന്തു വ്യത്യസ്തതയാണ് പത്രത്തിനുണ്ടാവുക?
സമസ്ത ബഹ്റൈന്‍ ഈദ്മുലാഖാത് സംഘടിപ്പിച്ചു
മനാമ: സമസ്തകേരളസുന്നീജമാഅത്ത് ബഹ്റൈന്‍ ഈദ്സുദിനത്തില് നമസ്കാരശേഷം മനാമ മദ്റസയില്വെച്ച്സ്നേഹ സംഗമംസംഘടിപ്പിച്ചു. പ്രശസ്ത കാഥികന് കെ.എന്‍.എസ് മൌലവിവിശിഷ്ടാധിഥിയായിരുന്ന ചടങ്ങില്‍സമസ്ത ബഹ്റൈന്‍ പ്രസിഡന്റ്സയ്യിദ് ഫക്റുദ്ധീന്‍ തങ്ങള്‍ ഈദ്സന്ദേശ പ്രഭാഷണം നടത്തി. കുന്നോത്ത്കുഞ്ഞബ്ദുള്ളഹാജി, തേവലക്കര ബാദുഷ, എന്നിവര്‍ആശംസകള്‍അര്‍പ്പിച്ചു. ഓ.വി അഫ്നാന്, മുഹമ്മദ് നബീല്‍, യാസിര്വേളം, കാസിംറഹ്മാനി, സൈദ്വയനാട്, ജമാല്വടകരഎന്നിവരുടെ ഗാനാലാപനം സദസ്സിനെ ആനന്ദം കൊള്ളിച്ചു. ഉമറുല്‍ ഫാറൂഖ്ഹുദവി, മൂസമൌലവിവണ്ടൂര്, മുഹമ്മദലി ടി, കളത്തില്മുസ്തഫ, ഷറഫുദ്ധീന്‍ മാരായമംഗലംതുടങ്ങിയ നേതാക്കള്ചടങ്ങില്സംബന്ധിച്ചു. ഷഹീര്‍ കാട്ടാമ്പള്ളി സ്വാഗതവുംഎസ്.എംഅബ്ദുല്‍വാഹിദ് നന്ദിയും പറഞ്ഞു.- Samastha Bahrainസുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന് ഉദ്ഘാടനം ഇന്ന്
![]() |
| സുപ്രഭാതം ചെയര്മാന് കോട്ടുമല ടി.എം ബാപ്പുമുസ്ലിയാര്‍, ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര് എന്നിവര്‍ പത്ര സമ്മേളനത്തിൽ |
കോഴിക്കോട്: മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സുപ്രഭാതം വിടരുകയായി. ഇനി മലയാളിയെ വിളിച്ചുണര്‍ത്താനും വിളികേള്‍ക്കാനും സുപ്രഭാതമുണ്ടാവും. ഇഖ്റഅ് പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് ഉദ്ഘാടനംഇന്ന് രാവിലെ 10ന് പത്രത്തിന്റെ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഇഖ്റഅ് പബ്ലിക്കേഷന്‍സ് ചെയര്മാന് കോട്ടുമല ബാപ്പു മുസ്്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രഭാതം ദിനപത്രം ഓഗസ്റ്റ് 31ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളത്തിന് സമര്‍പ്പിക്കും. സപ്തംബര്‍ ഒന്ന് മുതല്‍ പത്രം വായനക്കാരുടെ കൈകളിലെത്തും.
ഓഗസ്റ്റ് ഒന്നിന് പത്രം പുറത്തിറക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ വിപുലമായ പ്രചരണം നടത്തി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ഈ പ്രചരണം വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കി. കോഴിക്കോട് ഒരു എഡിഷനോടെ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, മൂന്നും പിന്നീട് അഞ്ചും ഇപ്പോള്‍ ആറും എഡിഷന് തുടങ്ങേണ്ടി വന്നു. ഏജന്‍സി സംവിധാനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പത്രം വായനക്കാരില്‍ എത്തിക്കാന്‍ സാധിക്കാത്തത് കാരണമാണ് ഓഗസ്റ്റ് ഒന്നില്‍ നിന്ന് സപ്തംബര്‍ ഒന്നിലേക്ക് നീട്ടിയത്. അത്യാധുനിക ന്യൂസ്പേപ്പര്‍ മാനേജ്മെന്റ് സിസ്റ്റമായ ന്യൂസ് റാപ്പ് സംവിധാനമാണ് പത്രത്തില്‍ ഉപയോഗിക്കുന്നത്.
വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പന്നരായ പ്രമുഖ പത്രപ്രവര്‍ത്തകര്‍ സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മേല്‍നോട്ടം വഹിക്കുന്ന സുപ്രഭാതത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും മുന്‍ ഡയരക്ടറും കോളമിസ്റ്റുമായ സി.പി രാജശേഖരന് ആണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഇഖ്റഅ് പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര് എന്നിവര്‍ പങ്കെടുത്തു.
SKSSF ഉദുമ യൂണിറ്റ് പെരുന്നാള്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു
ഉദുമ : എസ്.കെ.എസ്.എസ്.എഫ് ഉദുമ ശാഖാ കമ്മിറ്റി അല്‍ ബിഷാറ പെരുന്നാള്‍ സപ്ലിമെന്റ് ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖതീബ് അബൂബക്കര്‍ ഹനീഫി അജ്മാന് കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് വലിയവളപ്പിലിന് നല്കി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് ഹമീദലി നദ്വി ഫൈസി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹനീഫി അധ്യക്ഷത വഹിച്ചു. ജൗഹര്‍ വലിയവളപ്പില്‍, ഹുസൈന് മാങ്ങാട്, കെ. എസ് അബ്ദുല്ല, ഇബ്രാഹിം വലിയവളപ്പില്‍, ഹമീദ് വി. വി, അഷ്റഫ് മുക്കുന്നോത്ത്, നസീര്‍ ഇ. കെ, ഹമീദ് കുണ്ടടുക്കം, ഫൈസല്‍ ഉദുമ, ഇര്‍ശാദ് കുണ്ടടുക്കം, സമീര്‍ മൂലയില്‍, വാഹിദ് വലിയവളപ്പില്‍, മനാഫ് മൂലയില്‍, ഫഹദ്, ബാസിത്ത് ഉദുമ, യൂസുഫ് റൊമാന്‍സ്, ഷാനവാസ് ബക്കര്‍, ശെരീഫ് അഷ്റഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
- mansoor d m
സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന് ഉദ്ഘാടനം നാളെ; ട്രയല്‍ പ്രിന്റിംഗ് ആഗസ്റ്റ് 31 വരെ തുടരും
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് നാളെ കാലത്ത് 10.മണിക്ക് ബഹു.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. അതേസമയം വരിക്കാരുടെ ക്രമാധീതമായ വര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ പരിഗണിച്ച് പ്രിന്റ് എഡിഷന് ആഗസ്റ്റ് 31 മുതലാണ് ആരംഭിക്കുക. അതു വരെ ട്രയല്‍ പ്രിന്റിംഗ് തുടരുമെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം പത്രത്തിന്റെ പ്രിന്റ് എഡിഷന് ആഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കേണ്ടതായിരുന്നു. തുടക്കത്തില്‍ മൂന്നൂ എഡിഷനുകളിലായി മൂന്നൂ ലക്ഷം വരിക്കാരെ ഉദ്ധേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബന്ധപ്പെട്ടവര്‍ നടത്തിയത്. ഇതിനായി ഓരോ മദ്രസ്സാ പരിധിയില്‍ നിന്നും 30 മാസ വരിക്കാരെയും 10 വാര്‍ഷിക വരിക്കാരുമടക്കം 40തില്‍ ചുരുങ്ങാത്ത വരിക്കാരെ ചേര്‍ക്കണമെന്ന സര്‍ക്കുലറും ഇഖ്റഅ²് പബ്ലിക്കേഷന്‍സ് മദ്റസാ റൈഞ്ചുകള്‍ തോറും നല്‍കിയിരുന്നു.
എന്നാല്‍ പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും വര്‍ദ്ധിച്ച ആവേശം, ഇത് മദ്രസകള്‍ തോറും 40 തിനു പകരം നൂറൂം അതിലേറെയുമായി ഉയര്‍ന്നു. (ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വരിക്കാരുടെ എണ്ണം 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്(വിദേശ രാജ്യങ്ങളില്‍ നിന്നു വരിക്കാരായവര്‍ക്കു പുറമെയാണിത്).
ഇതോടെ ആഗസ്റ്റ് ഒന്നിനു പുറത്തിറക്കിയാല്‍ പത്രം എല്ലാ വരിക്കാര്‍ക്കും ഒരേ സമയം എത്തിക്കാന്‍ കഴിയില്ലെന്നു വന്നതോടെ എഡിഷനുകളുടെ എണ്ണം 3 ല്‍ നിന്നും 6 ആക്കി ഉയര്‍ത്തി. ഇപ്പോള്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള എഡിഷനുകളോടെയാണ് പത്രം ആരംഭിക്കാനിരിക്കുന്നത്. ഇതിനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
“അത്യാധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരണങ്ങളും മെഷിനറികളുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത് എന്നതിനാല്‍ മിനിമം ഒരു മാസത്തേക്കെങ്കിലും ട്രയല്‍ പ്രിന്റിംഗ് തുടരേണ്ടതുണ്ടെന്ന് സുപ്രഭാതം ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് www.skssfnews.com നോട് പറഞ്ഞു. ഈ കാല താമസം വലിയൊരു കാര്യമല്ല, ഇത്ര മാത്രം വരിക്കാരില്ലാഞ്ഞിട്ടും മലയാളത്തിലെ രണ്ടു സാമൂദായിക പത്രങ്ങളില്‍ ഒന്ന് മൂന്നു മാസവും മറ്റൊന്ന് രണ്ടു മാസവും ട്രയല്‍ പ്രിന്റിംഗ് നടത്തിയാണ് പുറത്തിറങ്ങിയതെന്ന്” പത്രങ്ങളുടെ പേരുകള്‍ ഉദ്ധരിച്ചു കൊണ്ടദ്ധേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ താന്‍ ഓണ്‍ലൈന്‍ എഡിഷനിലൂടെ നല്‍കുമെന്നും അദ്ധേഹം പറഞ്ഞു.
ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക: തങ്ങള്‍
അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മാതൃകയായി വ്യക്തിയെ പരിവര്‍ത്തിപ്പിച്ച പുണ്യവ്രതത്തിന്റെ സമാപനം കുറിക്കുന്ന ആഘോഷമാണ് ഈദുല്‍ഫിത്വര്‍. നന്മയുടെ നിലാവ് തെളിയുന്ന സുദിനം.
മത, ജാതി, പ്രാദേശികമായ എല്ലാ വിഭാഗീയതകളും വൈരവും വെടിഞ്ഞ് മനുഷ്യന് ഒന്നാണ് എന്ന സാഹോദര്യ സന്ദേശത്തിന്റെ പ്രചാരകരാവാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്‍കൈ എടുക്കണം. ദരിദ്രര്‍ക്കും രോഗികള്‍ക്കും ആശ്രയമാവണം. വ്യക്തിയുടെയും സമൂഹത്തിന്റെയും ദേശത്തിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും പരിപാലിക്കേണ്ടത് ആധുനിക ജനതയുടെ കടമയാണ്. അധികാര മേല്‍ക്കോയ്മക്കായി മനുഷ്യരെ കൊന്നു തള്ളുന്ന പ്രാകൃത ഗോത്ര സംസ്കാരത്തിന്റെ ഭയാനകമായ ഇരുട്ടിലേക്കാണ് പുതിയ കാലം പോകുന്നത്.
ഫലസ്തീനില്‍ നടക്കുന്ന നരമേധങ്ങള്‍ മനുഷ്യനെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും തകര്‍ക്കുന്നവയാണ്.
പെരുന്നാള്‍ ആഘോഷങ്ങളില്‍ മിതത്വം പാലിക്കുക : സമസ്ത
കോഴിക്കോട് : മാനവ സമൂഹത്തിന് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി വന്നത്തിയ ചെറിയപെരുന്നാള്‍ സുദിനത്തിലെ ആഘോഷങ്ങള്‍ റംസാന് നല്കിയ ആത്മീയ ചൈതന്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും, മിതത്വം പാലിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ഗസ്സയില്‍ പീഢനമനുഭവിക്കുന്നവര്ക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
റമളാന്‍ വൃതം നല്കിയ ആത്മീയ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ സമൂഹം തയ്യാറാവണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാരും ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാരും പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
- Samasthalayam Chelari
കഷ്ടപ്പെടുന്നവർക്കു സാന്ത്വനം പകരുക: സൈനുൽ ഉലമ
കോഴിക്കോട് : പീഡനങ്ങളും ദാരിദ്ര്യവും മുഖേന കഷ്ടപ്പെടു അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ നാം തയ്യാറാവണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര് പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
സൈനുൽ ഉലമയുടെ പെരുന്നാൾ സന്ദേശത്തിന്റെ പൂർണ രൂപം:
പവിത്രമായ റമദാന് ദിനരാത്രങ്ങള്‍ക്ക് സമാപ്തി കുറിച്ച് ഒരിക്കല്‍ കൂടി ഈദുല്‍ഫിത്വര്‍ സമാഗതമായിരിക്കുു. വിശ്വാസി ഹൃദയങ്ങള്‍ സ്ഫുടം ചെയ്തെടുക്കാനുള്ള സമര്‍പ്പണ വേളയാണ് റമദാന് സമ്മാനിച്ചത്. വ്രതാനുഷ്ടാനത്തിലൂടെയും മറ്റും നാം നേടിയെടുത്ത കരുത്ത് തുടര്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞാവേളയാണ് പെരുാള്‍ സുദിനം.
മാനവഹൃദയങ്ങളില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കണം. പരസ്പര സ്നേവും സൗഹൃദവും കൈമാറ്റം ചെയ്യപ്പെടാത്തതാണ് അഭിനവ ലോകം അഭിമുഖീകരിക്കു വലിയ പ്രതിസന്ധി. പീഡനങ്ങളും ദാരിദ്ര്യവും മുഖേന കഷ്ടപ്പെടു അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ നാം തയ്യാറാവണം. ഇല്ലായ്മകളില്‍ കഷ്ടത അനുഭവിക്കു അസംഖ്യം സഹോദരങ്ങള്‍ക്ക് തുണയായി മാറേണ്ടവരാണ് നാം.
ബഹ്റൈനിൽ സമസ്ത ജിദ്ഹഫ്സ് ഏരിയ കമ്മറ്റിയുടെ പെരുന്നാള്‍ നിസ്കാരം
ഈദുല്‍ ഫിത്വറിനു മുമ്പ് ഫിത്വര്‍ സകാത്ത് നല്‍കുക

വിശ്വാസികളെല്ലാം ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാ നുള്ള തിരക്കിലാണ്. ഇത്തരുണത്തില്‍ ഈദുല്‍ ഫിത്വറിന്റെ സുപ്രധാന ഭാഗവും ഏറെ പ്രാധാന്യമേറിയതും അതേ സമയം മിക്കവരും വിസ്മരിക്കുന്നതുമായ ഫിത്വര്‍ സകാത്തിനെ കുറിച്ചുള്ള ചില കര്‍മ്മ ശാസ്ത്ര വശങ്ങള് ഓര്‍മ്മപ്പെടുത്തുന്നത് നന്നായിരിക്കും.
ഹിജ്റ രണ്ടാംവര്‍ഷമാണ് ശരീരത്തിന്റെ സകാത്തായി അറിയപ്പെടുന്ന ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. ഇസ്ലാമിലെ ഖണ്ഡിത പ്രമാണമായ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ട താണ് ഈ സകാത്തെന്നു ഇബ്നു മുന്ദിര് (റ) ഉദ്ധരിച്ചിട്ടുണ്ട്. (തുഹ്ഫ : 3/305)
എന്നാല്‍, മറ്റു സകാത്തുകള്‍ പോലെ തന്നെ ഫിത്വര്‍ സകാത്തും ചില പണക്കാരുടെ മാത്രം ബാധ്യതയാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. വാസ്തവത്തില്‍ പെരുന്നാള്‍ ദിനത്തിലെ ചിലവ് കഴിച്ച് സ്വന്തമായി എന്തെങ്കിലും മിച്ചം വരുന്നവര്‍ക്കെല്ലാം ഈ സകാത്ത് ബാധകമാണെന്നാണ് യാഥാര്‍ത്ഥ്യം. പണ്ഢിതരും ഖാസിമാരും പലവുരു ഇക്കാര്യം ഉണര്‍ത്താറുണ്ടെങ്കിലും ചെറിയൊരു ശതമാനം വിശ്വാസികള്‍ ഇന്നും ഇതേ കുറിച്ച് ബോധവാ•ാരായിട്ടില്ലെന്നത് ഖേദകരമാണ്.
ഫിത്വര്‍ സകാത്തിന്റെ ഉദ്ദേശം
മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ് ഫിത്വര്‍ സകാത്ത് കൊണ്ടുദ്ദേശിക്കുന്നത്. അതു കൊണ്ടു തന്നെ, ശരീരവുമായി ബന്ധപ്പെട്ട ഒരു സകാത്തായതിനാല്‍ ഇവിടെ ധനമുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള പരിഗണന ഈ സകാത്തിലില്ല.
ഇതര സകാത്തുകളുടെ നേട്ടമായി എടുത്തുപറയുന്ന ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്ഥ എന്നതു ഇതുകൊണ്ടുള്ള ഉദ്ദേശവുമല്ല. അിറച്ച് ചില നിബന്ധനകള്‍ക്ക് വിധേയമായി എല്ലാശരീരത്തിനും ഇത് ബാധകമാണ്. ഇത് ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളും ആവാം.
ഇമാം ഷാഫിഈ (റ) യുടെ ഗുരുവര്യര്‍ ഇമാംവകീഅ് (റ) പ്രസ്താവിച്ചു: നിസ്കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക് സഹ്വിന്റെ സുജൂദ് പരിഹാരമാകുന്നത് പോലെ റമദാന് നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമാണ് ഫിത്വ്ര് സകാത്ത്. നോമ്പുകാരനു ശുദ്ധീകരണമാണ് ഫിത്വ്ര് സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്കുന്നു. (തുഹ്ഫ : 3/305,ഫത്ഹുല്‍ മുഈന്‍ പേജ്:171).
ഇവിടെ നോമ്പില്‍ വരുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാക്കിയത് എന്ന ഉദ്ദേശ്യമല്ല, പ്രത്യുത, ഫിത്വ്ര് സകാത്തു നല്‍കുന്നതിലൂടെ ഈ കാര്യവും കൂടി നടക്കുമെന്നുമാത്രം. ഇപ്രകാരം പണ്ഢിത•ാര്‍ വിശദീകരിച്ചിട്ടുമുണ്ട്. കാരണം നോമ്പില്ലാത്ത കുട്ടിക്കും ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാണല്ലൊ!.
സകാത്ത് ബാധ്യതയുള്ളവര്‍
Subscribe to:
Posts (Atom)













