വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പ്രവാചകധ്യാപനം പഠിക്കാന്‍ തയ്യാറാവണം : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട് : വൈദ്യ ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വൈദ്യരംഗത്തെ പ്രവാചകധ്യാപനങ്ങള്‍ പഠിക്കാന്‍ തയ്യാറാവണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. SKSSF ക്യാമ്പസ് വിംഗ് ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന ക്യാമ്പ് ഈസോടെറിഷ്യ ക്യാമ്പസ് മെഡി കോളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രത്തിന്റെ മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന സമസ്യകള്‍ക്ക് പൂരണം നല്‍കാന്‍ പ്രവാചക ദര്‍ശനങ്ങള്‍ അവലം‌ബിക്കുന്നതിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂവെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. മാര്‍‌ഗങ്ങളില്‍ ലക്ഷ്യങ്ങള്‍ തടസ്സപ്പെട്ട് പോകുന്നതാണ്‌ ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതയുടെ കാരണമെന്നും അതിനെ മറികടക്കുവാന്‍ ചിന്തകളെ കൃത്യമായ ദിശയിലേക്ക് ഏകീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തണമെന്നും തങ്ങള്‍ ഉല്‍ബോധിപ്പിച്ചു. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷതയില്‍ SKSSF ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
ഒ.പി.എം അഷ്‌റഫ്, അയ്യൂബ് കൂളിമാട്, അബൂബക്കര്‍ ഫൈസി മലയമ്മ, ഖയ്യൂം കടമ്പോട്, ആര്‍. വി സലീം, മരക്കാര്‍ ഹാജി, കെ.പി കോയ, അബ്‌ദു മായനാട്, റഫീഖ് മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍, സഫ അലവി, എ.പി. ആരിഫ് അലി, ഷബിന്‍ മുഹമ്മദ് ഇറാനി, ജാബിര്‍ മലബാരി, ജവാദ് കൊണ്ടോട്ടി, കെ. സൈനുദ്ധീന്‍, ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ ബഹാവുദ്ധീന്‍ നദ്‌വി, ഡോ : ആബ്‌ദുള്‍ ലത്തീഫ്, ഡോ: ടി.പി അഷ്‌റഫ്, സാലിം ഫൈസി കൊളത്തൂര്‍, റസാഖ് പുതുപൊന്നാനി അലി ഫൈസി തുടങ്ങിയവര്‍ തസവ്വുഫ്, ആധുനിക ആരോഗ്യശാസ്ത്രവും ഇസ്‌ലാം, പ്രവാചക വൈദ്യം, ഖുറാനിന്റെ പ്രകാശം എന്നി വിവിധ സെഷനുകളില്‍ ക്ലാസെടുത്തു.

ആത്മീയ ചൂഷണം നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം : അബ്ദുസ്സമദ് പൂക്കോട്ടൂര്‍

ആത്മീയ ചൂഷനത്തിനെതിരെ ദമ്മാമില്‍ സംഘടിപ്പിച്ച പ്രചരണ യോഗത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കുന്നു
ദമ്മാം : വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും വേണ്ടി മതപരമായ ചിഹ്നങ്ങളെയും വിധി വിലക്കുകളെയും ഉപയോഗപ്പെടുത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തനമെന്നു സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന കാംപയിനിനോടനുബന്ധിച്ച് SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന വിമോചന യാത്രയുടെ ഭാഗമായി ദമ്മാം ഇസ്ലാമിക്‌ സെന്റെരും സുന്നി യുവജന സംഘവും സംയുക്തമായി സംഘടിപ്പിച്ച പ്രചരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ വേണ്ടി മതത്തെ ചൂഷണം ചെയ്യുന്നവര്‍ മുസ്ലിം സമുദായത്തിന്റെ അന്തസ്സും അഭിമാനും മറ്റു സമൂഹങ്ങള്‍ക്ക് മുമ്പില്‍ താറടിച്ചു കാണിക്കാനാണ് ശ്രമിക്കുന്നത്. മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന തട്ടിപ്പുകളേയും ചൂഷണങ്ങളെയും സമസ്തയും അതിന്റെ പോഷക സംഘടനകളും എക്കാലത്തും എതിര്‍ത്തു പോന്നിട്ടുണ്ട്. കളങ്കമില്ലാത്ത ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പവിത്രമായ ജീവിതം നയിച്ച സമസ്തയുടെ മുന്‍കാല നേതാക്കന്മാരെ ആശയമായി എതിര്‍ക്കുന്നവര്‍ പോലും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചാരങ്ങള്‍ നടത്തി സമുദായത്തിലെ സാധാരക്കാരുടെ വിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഷ്‌റഫ്‌ ഫൈസി പടിഞ്ഞാറ്റുമുറി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഉല്‍ ഘാടനം ചെയ്തു. സമസ്ത സമ്മേളനത്തോട നുബന്ധിച്ച്ച് ഡി.ഐ.സി. നടത്തിയ ഫാമിലി ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിതരണം ചെയ്തു. ഇസ്ലാമിക് സെന്‍റെര്‍ സൌദി നാഷണല്‍ കമ്മിറ്റി പുറത്തിറക്കിയ ഉത്തമ പ്രവാചകന്‍ ഉത്തമ മാതൃക എന്ന പുസ്തകത്തിന്റെ ദമ്മാമിലെ പ്രകാശനം കര്‍മ്മം അബ്ദുസ്സമദ് പൂകൊട്ടൂര്‍ ഉമ്മര്‍ ഒമാശ്ശേരിക്ക് നല്‍കി നിര്‍വ്വഹിച്ചു. അബ്ദുറഹ്മാന്‍ ദാരിമി ആശംസാ പ്രസംഗം നടത്തി. മാഹിന്‍ വിഴിഞ്ഞം , അസീസ്‌ വെളിമുക്ക്, സൈതലവി ഹാജി താനൂര്‍, ഇബ്രാഹീം ഓമശ്ശേരി അസ്ലം മൌലവി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

എസ്.എം. ജിഫ്രി തങ്ങളുടെ പേരിലുള്ള തഹ്ലീലും പ്രാര്‍ത്ഥനാ സംഗമവും നടത്തി


തിരൂരങ്ങാടി : കക്കാട് മിഫ്താഹുല്‍ ഹുലൂം ഹയര്‍ സെക്കന്ററി മദ്രസയില്‍ എസ്.എം. ജിഫ്രി തങ്ങളുടെ പേരിലുള്ള തഹ് ലീലും പ്രാര്‍ത്ഥനാ സംഗമവും നടത്തി. കക്കാട് മുദരിസ് യു.അലി മുസ്ലിയാര്‍ കിടങ്ങയി ഉദ്ഘാടനം ചെയ്തു. മരക്കാരുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കക്കാട് മഹല്ല ഖാസി പി.എം ഹംസ മുസ്ലിയാര്‍,മിഫ്താഹുല്‍ ഹുലൂം ഹയര്‍ സെക്കന്ററി മദ്രസ സദര്‍ മുഅല്ലിം അബ്ദുസലാം ബാഖവി സംസാരിച്ചു.തഹ്ലീലിന് പി.എം ഹംസ മുസ്ലിയാര്‍ നേത്രത്വം നല്‍കി.

നജാത്ത് ഇസ്ലാമിക്‌ സെന്‍റര്‍ അബുദാബി കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

അബുദാബി : കരുവാരകുണ്ട് ദരുന്നജാത്ത് ഇസ്ലാമിക്‌ സെന്‍റര്‍ അബുദാബി കമ്മിറ്റി പ്രസിഡണ്ട്‌ ആയി സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളെയും ജനറല്‍ സെക്രട്ടറിയായി ഷഹീന്‍ തങ്ങളെയും തെരഞ്ഞടുത്തു. അബുദാബി ഇസ്ലാമിക്‌ സെന്‍ററില് വെച്ച് നടന്ന യോഗത്തില്‍ മമ്മികുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി യോഗത്തില്‍ നൂറുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു ഉസ്താത് പല്ലാര്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍, കെ.വി. ഹംസ മുസ്ലിയാര്‍, ഹബീബ് തങ്ങള്‍ മേലാറ്റൂര്‍, ഷാഫി വെട്ടികാട്ടിരി ആശംസാ പ്രസംഗവും ഹാരിസ് ബാഖവി പുതിയ കമ്മിറ്റി പ്രഖ്യാപനവും നടത്തി. ശുഐബ്, മുസ്തഫ, റഷീദ്, ശരീഫ് പങ്കെടുത്തു. ദാറുന്നജാത്ത് ഇസ്ലാമിക്‌ സെന്‍ററിന്‍റെ പ്രജാരണാര്‍ത്ഥം യു.എ.ഇ. സന്ദര്‍ശിക്കുന്ന ഉമ്മര്‍ സാഹിബ്‌ എം.എല്‍.എ. യുടെ സന്ദര്‍ശനം വിജയിപ്പിക്കാനും കമ്മറ്റിയുടെ പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനിച്ചു.
ഭാരവാഹികള്‍ : അബ്ദു റഹിമാന്‍ തങ്ങള്‍ (പ്രസി.). സഅദ് ഫൈസി,നൂറുദ്ധീന്‍ തങ്ങള്‍ (വൈ.പ്രസി.) ഷഹീന്‍ തങ്ങള്‍ പൊന്മുണ്ടം (ജനറല്‍ സെക്രട്ടറി). റഷീദ് കൊപ്പം, ശരീഫ് (ജോ.സെക്ര.) റഷീദ് അലി മമ്പാട് (കജാന്‍ജി).

ആരോഗ്യമേഖല ചൂഷണ വിമുക്തമാക്കണം : ക്യാമ്പസ് വിംഗ്

കോഴിക്കോട് : ധാര്‍മ്മിക ബോധവും ദിശാബോധവും നഷ്‌ടപ്പെട്ടതാണ്‌ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളുടെ മര്‍മ്മമെന്നും ചൂഷ്കവര്‍ത്തികള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉചിതമായ നടപടികള്‍ കൈകൊള്ളമെന്നും ഈസോടെറിഷ്യാ ക്യാമ്പസ് മെഡി കോള്‍ അഭിപ്രായപ്പെട്ടു. ആത്മീയ ചികില്‍‌സയുടെ മറവിലുള്ള കള്ളനാണയങ്ങള്‍ ജനങ്ങളുടെ സമ്പത്തിനെയും വിശ്വാസത്തെയും ചൂഷണം ചെയ്യുകയാണ്‌, ഇത്തരം വഞ്ചകന്മാരെ സമൂഹം തിരിച്ചറിയണമെന്നും ക്യാമ്പ് വിലയിരുത്തി.
SKSSF ക്യാമ്പസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള ഇരുപത്തോളം മെഡിക്കല്‍ ക്യാമ്പസുകളില്‍ നിന്ന് തിരെഞ്ഞെടുക്കപ്പെട്ട മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ എം.കെ മുനീര്‍ ഉല്‍ഘാടനം ചെയ്തു. സമസ്ത കേരള ജം‌യ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍‌ അദ്ധ്യക്ഷത വഹിച്ചു. മുസ്‌തഫ മുണ്ടപാറ, ഒ.പി.എം അഷ്‌റഫ്, അയ്യൂബ് കൂളിമാട്, കെ.പി കോയ, അലവി മായനാട്, ടി.പി സുബൈര്‍ മാസ്റ്റര്‍‌, ഡോ. ബിഷ്‌റുല്‍ ഹാഫി, ഷബിന്‍ മുഹമ്മദ്, എ.പി ആരിഫലി, കെ.സൈനുദ്ധീന്‍, പി.പി. സാജ്ജിദ് തിരൂര്‍, ജവാദ് കൊണ്ടോട്ടി, ആബ്ദുള്‍ മനാഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ : സുബൈര്‍ ഹുദവി, ഡോ: ധനൂപ്പ് ധനാഞ്ജന്‍, കെ.എം റിയാളു സാഹിബ്, ഷരീഫ് പൊന്നാനി തുടങ്ങിയവര്‍ വിദ്യഭ്യാസം എന്ത് ? എന്തിനു?, ഇസ്‌ലാമിക് സിവിലിസേഷന്‍ , ദഅവ എന്നി സെഷനുകളില്‍ ക്ലാസെടുത്തു.

പ്രവാസം ഒരു ഫ്ലാഷ് ബാക്ക്; 06 ന് ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍


ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്; അകലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ശ്രദ്ധേയമായി


അകലാട് : "ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്" എന്ന പ്രമേയത്തെ അധികരിച്ച് SKSSF അകലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ശ്രദ്ധേയമായി. ഉസ്താദ്‌ ഹംസ ബിന്‍ ജമാല്‍ റംലി അദ്ധ്യക്ഷത വഹിച്ച പരിപാടി സമസ്ത മുശാവറ അംഗം എം കെ എ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജലീല്‍ സഖാഫി പുല്ലാര, മുസ്തഫ അശ്രഫി കക്കുപടി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം,ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പ്രസംഗിച്ചു. SKSMF അകലാട് കമ്മിറ്റി പ്രസിഡന്‍റ്‌ അബ്ദുല്‍ ഗഫൂര്‍ ഖാസിമി സ്വാഗതം പറഞ്ഞു. ഐക്യത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന കേരളത്തിലെ സുന്നി സമൂഹത്തില്‍ ഛിദ്രതയുടെയും അനൈക്യത്തിന്‍റെയും വിത്ത് പാകുകയും നിരന്തരം സമൂഹത്തില്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ ഉണര്‍ത്തുന്ന 'മാനവികത' യുടെ തനിനിറം പ്രബുദ്ധ കേരളം തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് ഇസ്മായില്‍ സഖാഫി തോട്ടുമുക്കം അഭിപ്രായപ്പെട്ടു. വ്യാജ തിരുകേശം ഉള്‍പ്പെടെ മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്ന മുഴുവന്‍ ചൂഷണ ശ്രമങ്ങള്‍ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

പൊതുപരീക്ഷാ വിജയികളെ ആദരിച്ചു

സമസ്ത പൊതുപരീക്ഷയില്‍ ബഹ്റൈന്‍ റെയിഞ്ചില്‍ നിന്നും
 
(അഞ്ചാം തരത്തില്‍ നിന്നും) ഉയര്‍ന്ന മാര്‍ക്ക് നേടിയ
ജിദാലി ദാറുല്‍ ഖുര്‍ആന്‍ മദ്റസ വിദ്യാര്‍ത്ഥി നിഷാം ഖാലിദിന്
ഹംസ അന്‍വരി മോളൂര്‍ ഗോള്‍ഡ് മെഡല്‍ വിതരണം ചെയ്യുന്നു
ബഹ്റൈന്‍ : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ നടന്ന 2010 – 2011 വര്‍ഷത്തെ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച രണ്ട് കുട്ടികള്‍ക്ക് റെയിഞ്ച് വക സ്വര്‍ണ്ണ മെഡല്‍ വിതരണം ചെയ്തു. 7-ാം തരത്തില്‍ ഫസ്റ്റ് നേടിയ മനാമ ഇര്‍ശാദുല്‍ മുസ്‍ലിമീന്‍ മദ്റസാ വിദ്യാര്‍ത്ഥിനി സൈനുന്നിസ കുഞ്ഞിമുഹമ്മദ് ഹാജി എന്ന കുട്ടിക്ക് സയ്യിദ് അസ്ഹര്‍ തങ്ങളും അഞ്ചാം തരത്തില്‍ ജിദാലി ദാറുല്‍ ഖുര്‍ആനിലെ നിഷാം ഖാലിദിന് റെയിഞ്ച് പ്രസിഡന്‍റ് ടി.കെ. ഹംസ അന്‍വരി മോളൂരും സമസ്ത നബിദിന കാന്പയിന്‍റെ സമാപന പൊതു സമ്മേളനത്തില്‍ വെച്ച് നല്‍കി.

ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി; കരിയര്‍ പ്ലാന്‍ സംസ്ഥാന തല ഉദ്‌ഘാടനം ഇന്ന്‌ (02)

പെരിന്തല്‍മണ്ണ : ദക്ഷിണേന്ത്യയിലെ അത്യുന്നത മതകലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കരിയര്‍ പ്ലാന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന്‌ കാലത്ത്‌ 10.30ന്‌ കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക്‌ ലൈബ്രറി ഹാളില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും.
മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക്‌ വ്യക്തിത്വ വികാസ പരിശീലനവും ഹൈസ്‌കൂള്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നത പഠന മേഖലയിലേക്കും കരിയര്‍ രംഗത്തേക്കും കൃത്യമായ ദിശാബോധം നല്‍കുന്ന തരത്തിലാണ്‌ പരിപാടി സംവിധാനിച്ചിരിക്കുന്നത്‌. ഉന്നത പഠന രംഗത്തേക്ക്‌ തിരിയുന്ന പുത്തന്‍ തലമുറയെ മത മൂല്യങ്ങളിലേക്ക്‌ അടുപ്പിക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം. ജാമിഅ നൂരിയ്യയില്‍ ട്രെന്റ്‌ സംസ്ഥാന സമിതി സംഘടിപ്പിച്ച ശില്‍പശാലയില്‍ നിന്ന്‌ പരിശീലനം നേടിയ ട്രൈനര്‍മാരാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുക.
SKSSF കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ട്രെന്‍റ്‌ സംസ്ഥാനതല ട്രൈനര്‍ സൈനുല്‍ ആബിദ്‌ കരുവാരക്കുണ്ട്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കും. ഹക്കീം ഫൈസി, ശിഹാബുദ്ദീന്‍ ഫൈസി, ശരീഫ്‌ കാശിഫി, അഹ്‌മദ്‌ ഉഖൈല്‍, ശാജഹാന്‍ ഫൈസി, അബ്‌ദുല്ല തങ്ങള്‍ ദാരിമി, അബ്‌ദുല്ല കുണ്ടറ, ശഹീദ്‌ ഫൈസി, അയ്യൂബ്‌ഖാന്‍ ഫൈസി, ത്വല്‍ഹത്‌ അമാനി എന്നിവര്‍ സംസാരിക്കും.

പണ്ഡിതര്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കണം; വലിയ ഖാസി

തിരൂരങ്ങാടി : സാമൂഹികവും സാംസ്‌കാരികവുമായ സംസ്‌കരണം സാധ്യമാവണമെങ്കില്‍ പണ്ഡിതര്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങണമെന്ന്‌ കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ നാസിര്‍ ഹയ്യ് ശിഹാബ്‌ തങ്ങള്‍.
ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍റ്‌സ്‌ യൂണിയന്‍ സംഘടിപ്പിച്ച കാമ്പസ്‌ യാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരികാധിനിവേശമാണ്‌ ഇന്ന്‌ സമൂഹത്തെ ധാര്‍മികമായി പിറകോട്ടടിപ്പിച്ചതെന്നും മതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹത്തെ സൃഷ്‌ടിച്ചെടുക്കാനാണ്‌ പണ്ഡിതര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റുഡന്‍റ്‌സ്‌ യൂണിയന്‍ നടപ്പിലാക്കുന്ന ടീം ടു ടാക്‌ പരിപാടിയുടെ ഉദ്‌ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ യൂണിയന്‍ പ്രിസിദ്ധികരണ വിഭാഗം പുറത്തിറക്കിയ വ്യാജ കേശം ഒരു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ എന്ന പുസ്‌തകത്തിന്‍റെ രചയിതാവ്‌ അബ്‌ദുസ്സമദ്‌ വാണിയമ്പലത്തിന്‌ വലിയ ഖാസി ഉപഹാരം നല്‍കി. വി.സി ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. സിദ്ദീഖലി രാങ്ങാട്ടൂര്‍ ക്ലാസെടുത്തു. പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, യു.ശാഫി ഹാജി ചെമ്മാട്‌, ഇബ്രാഹീം ഫൈസി തരിശ്‌, മൊയ്‌തീന്‍ കുട്ടി ഫൈസി പന്താവൂര്‍ സംബന്ധിച്ചു.
കാസര്‍കോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള ദാറുല്‍ ഹുദാ യു.ജി സ്ഥാപനങ്ങളിലൂടെ നടത്തിയ യൂണിയന്റെ കാമ്പസ്‌ യാത്ര 26 ന്‌ തളങ്കരയില്‍ നിന്നാണ്‌ ആരംഭിച്ചത്‌.  

കാന്തപുരം മുബാഹലക്ക്‌ തയ്യാറാവണം: ഡോ.ബഹാഉദ്ദീന്‍ നദ്‌വി

തിരൂരങ്ങാടി : തിരുകേശം എന്ന പേരില്‍ കാന്തപുരത്തിന്‍റെ കയ്യിലുള്ള മുടിയുടെ കാര്യത്തില്‍ കാന്തപുരം മുബാഹലക്ക്‌ (ശാപപ്രാര്‍ത്ഥന) തയ്യാറാവണമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വെല്ലുവിളിച്ചു. SKSSF സംസ്ഥാന കമ്മിറ്റി നടത്താനിരിക്കുന്ന വിമോചന യാത്രയുമായി ബന്ധപ്പെട്ട്‌ ദാറുല്‍ ഹുദായില്‍ സംഘടിപ്പിച്ച വിളംബര സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി കാന്തപുരം ഇതിന്‍റെ പേരില്‍ ആത്മീയ ചൂഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. അതിന്‍റെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക്‌ നിരന്തരം എത്തിച്ചുകൊടുക്കുന്ന ദൗത്യമാണ്‌ SKSSF നടത്തിക്കൊണ്ടിരിക്കുന്നത്‌. തല്‍പരകക്ഷികളുടെ വാദങ്ങള്‍ പലതവണ എതിര്‍ക്കപ്പെട്ടപ്പോള്‍ നിലനില്‍പിനായി ധര്‍മം മറന്ന്‌ എന്ത്‌ വില കൊടുത്തും പൊരുതിയ കാന്തപുരം വിഭാഗത്തിന്‍റെ തനിനിറം പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികം താമസിയാതെ തന്നെ കാന്തപുരത്തിന്‍റെ നിഷ്‌പക്ഷമതികളായ അനുയായികളുടെ കൂട്ടമായ ഇറങ്ങിപ്പോക്ക്‌ കാണാനിരിക്കുന്നതേയുള്ളൂവെന്നും സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രസ്‌താവിച്ചു.
യു.ശാഫി ഹാജി ചെമ്മാട്‌ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. ജലീല്‍ സഖാഫി പുല്ലാര, റഹീം ചുഴലി, റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍ സംസാരിച്ചു. MSF, SYS, എസ്‌.കെ.എം.എം.എ, എസ്‌.കെ.എം.ഇ.എ, SKSSF സംഘടനകളുടെ മണ്ഡലം, പഞ്ചായത്ത്‌, ശാഖ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

വ്യാജ മുടി; പോലീസ് പിടിച്ചെന്ന പ്രചാരണവും വ്യാജം: ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്

നിലവിലുള്ള വ്യാജ മുടി ഒറിജിനല്‍ ആക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കുപ്രചരണങ്ങളില്‍ പെട്ട് പോയവര്‍ക്കായി അതിന്റെ നാള്‍ വഴികള്‍ ഒരിക്കല്‍ കൂടി  ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ് വിവരിക്കുന്നു: 
ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി
അമ്പലക്കടവ്(ഫയല്‍ ഫോട്ടോ)
"2005-ല്‍ ആദ്യമുടി കാരന്തൂര്‍ മര്‍ക്കസില്‍ എത്തുന്നു. `മുടിയിട്ട വെള്ളം റബീഉല്‍ അവ്വലില്‍ മര്‍ക്കസില്‍ നല്‍കും' -സിറാജില്‍ ചെറിയ വാര്‍ത്ത. അടുത്ത റബീഉല്‍ അവ്വലിലും സിറാജില്‍ ഉള്‍പേജില്‍ ഈ കൊച്ചു വാര്‍ത്ത ആവര്‍ത്തിച്ചു. പിന്നീട്‌ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരു മായി ടെലഫോണില്‍ നേരിട്ട്‌ ഈ ലേഖകന്‍ മുടിയുടെ ആധികാരികത സംബന്ധിച്ച്‌ അന്വേഷണം നടത്തി. `ഉസ്‌താദ്‌' സ്വതസിദ്ധമായ ശൈലിയില്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന്‌ ഈ മുടിയുടെ അര്‍ത്ഥശൂന്യത നമ്മുടെ ചില വേദികളില്‍ വിശദീകരിക്കപ്പെട്ടു. കാന്തപുരം ചെറുത്തു നില്‍പൊന്നും നടത്തിയില്ല.
കൗശലക്കാരനായ കാന്തപുരം 2011-ല്‍ പുതിയ മുടികൊണ്ടുവന്നു. അറബ്‌ മുടി. പ്രവാചക തിരു മേനിയുടെ സ്വപ്‌നപ്രകാരം സനദുള്ള മുടി. കാര്യമെല്ലാം ഭംഗിയായെന്ന്‌ കരുതി. അപ്പോഴാണ്‌ വായിച്ച്‌ കേള്‍പ്പിച്ച സനദിന്‌ വിരുദ്ധമായ മറ്റൊരു സനദ്‌ സാക്ഷാല്‍ അറബി സുന്നി വോയ്‌സിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു: `കാന്തപുരം പിടിച്ച മുടിവാല്‌'. പിന്നെ വിശദീകരണ പരമ്പരകള്‍. മര്‍ക്കസില്‍ വായിച്ചത്‌ `സനദാ'ണെന്നും അല്ലെന്നും. സനദ്‌ പോക്കറ്റിലുണ്ടെന്നും അല്ല, അബൂദാബിയിലാണെന്നും. ഗത്യന്തരമില്ലാതെ അവസാനം `ഉസ്‌താദ്‌' ഇങ്ങനെ ഫത്‌വപോലും പുറപ്പെടുവിച്ചു. `പ്രസിദ്ധപ്പെട്ട ആളില്‍നിന്ന്‌ കിട്ടിയതാണെങ്കില്‍ സനദ്‌ ചോദിക്കാന്‍ പാടില്ല. അഥവാ സനദ്‌ ചോദിച്ച്‌ പോയാല്‍ ദീനില്‍നിന്ന്‌ പുറത്തുപോകും.'
വൈരുധ്യങ്ങള്‍ നിറഞ്ഞ്‌ നിന്ന വിശദീകരണങ്ങള്‍ക്കിടെ മുടിവിശദീകരണ ലേഖനങ്ങളും പുസ്‌തകങ്ങളും ഇറങ്ങി. എല്ലാം പരസ്‌പര വിരുദ്ധം.
പ്രവാചകരുടെ മുടിക്ക്‌ നിഴലുണ്ടാകില്ലെന്ന്‌ കാന്തപുരവും നെല്ലിക്കുത്തും. നിഴലുണ്ടാകില്ലെന്ന്‌ പറഞ്ഞത്‌ യുക്തിവാദമാണെന്ന്‌ പേരോടും സിറാജും. കത്തിച്ചാല്‍ കത്തില്ലെന്ന്‌ കാന്തപുരവും കത്തിച്ചാല്‍ കത്തുമെന്ന്‌ സിറാജ്‌ പത്രവും. രണ്ട്‌ കെട്ട്‌ മുടി അബൂദാബിയിലില്ലെന്ന്‌ പേരോടും ഉണ്ടെന്ന്‌ കാന്തപുരത്തിന്റെ മകനും.
വൈരുധ്യങ്ങളുടെ ഈ പരമ്പരകള്‍ക്കിടയിലാണ്‌ നാം ബോംബെയിലെത്തുന്നത്‌. കാന്തപുരത്തിന്‌ മുടികൊടുത്ത അതേ ഇഖ്‌ബാല്‍ ജാലിയാവാല നമുക്ക്‌ കാന്തപുരത്തിന്‌ നല്‍കിയതിന്റെ ഇരട്ടിയിലധികം മുടി നല്‍കുന്നു. ഏഴ്‌ മുടി! അതും 5500 രൂപക്ക്‌. 100 കോടിയുടെ പള്ളിക്ക്‌ വകയായി. പക്ഷെ,

ജാമിഅഃ നൂരിയ്യ കോഡിനേഷന്‍ കമ്മിറ്റി നാളെ (02 തിങ്കള്‍)

പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിനോട്‌ അഫിലിയേറ്റ്‌ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജുകളുടെ കോഡിനേഷന്‍ കമ്മിറ്റി യോഗം നാളെ (തിങ്കള്‍) കാലത്ത്‌ 11 മണിക്ക്‌ ജാമിഅഃ നൂരിയ്യ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേരും. എല്ലാ കോളേജ്‌ പ്രതിനിധികളും കൃത്യസമയത്ത്‌ എത്തിച്ചേരണമെന്ന്‌ കോഡിനേറ്റര്‍ പി.പി. മുഹമ്മദ്‌ ഫൈസി അറിയിച്ചു.

SKSSF ഇബാദ്‌ ഉത്തരമേഖലാ സംഗമം സമാപിച്ചു

SKSSF ഇബാദ്‌ ഉത്തരമേഖലാ ദഅ്‌വാ സംഗമം
കാസര്‍കോട്‌ കുമ്പള ഇമാം ശാഫി ഇസ്‌ലാമിക്‌
അക്കാദമിയില്‍ സമസ്‌ത മുശാവറ അംഗം
എം
.എ. ഖാസിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യുന്നു
കാസര്‍കോട് : SKSSF ഇബാദ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ഉത്തരമേഖലാ ദഅ്‌വാ സംഗമം കാസര്‍കോട്‌ കുമ്പള ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദമിയില്‍ സമാപിച്ചു. ഉത്തര മലബാറിലെ വിവിധ മേഖലകളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പ്‌ സമസ്‌ത മുശാവറ അംഗം എം.എ. ഖാസിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. അധാര്‍മികതകളെ വെടിഞ്ഞ്‌ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. SKSSF സ്റ്റേറ്റ്‌ സെക്രട്ടറി അബൂബക്‌ര്‍ സാലൂദ്‌ നിസാമി അധ്യക്ഷത വഹിച്ചു.
സയ്യിദ്‌ ഹാദി തങ്ങള്‍, നാട്ടക്കല്‍ മൂസ നിസാമി, അലിക്കുഞ്ഞി ദാരിമി, മുസ്‌തഫ ഹുദവി കടുങ്ങല്ലൂര്‍, അശ്‌റഫ്‌ ഫൈസി അര്‍ഖാന, അബ്‌ദുസ്സലാം വാഫി, അമീന്‍ ഹുദവി, സുബൈര്‍ നിസാമി പ്രസംഗിച്ചു. ആത്മശുദ്ധി, പ്രബോധനരീതി, കര്‍മപഥം, ചിന്താവിഷയം, പ്രയോഗിക സമീപനം, ആദര്‍ശം അജയ്യം സുന്ദരം, ഇര്‍ശാദ്‌ എന്നീ സെഷനുകള്‍ക്ക്‌ ഇബാദ്‌ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, കെ.എം.ശരീഫ്‌ പൊന്നാനി, സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി കോണോംപാറ, സലീം ഫൈസി കൈപ്പുറം, അബ്‌ദുറസാഖ്‌ പുതുപൊന്നാനി നേതൃത്വം നല്‍കി. പ്രാര്‍ത്ഥനാ മജ്‌ലിസോടെ സമാപിച്ചു. നോര്‍ത്ത്‌ സോണ്‍ ഇബാദ്‌ കോണ്‍ഫറന്‍സ്‌, ഇസ്‌ലാമിക്‌ ഫാമിലി ക്ലസ്റ്റര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം നല്‍കി.

ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി; ട്രൈനേഴ്‌സ്‌ വര്‍ക്ക്‌ഷോപ്പ്‌ ആരംഭിച്ചു

SKSSF ന്‍റെ ഗൈഡന്‍സ്‌ വിഭാഗമായ ട്രെന്റ്‌
സംസ്ഥാനതല ശില്‍പ്പശാല പട്ടിക്കാട്‌ ജാമിഅഃ
നൂരിയ്യയില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി
ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
പട്ടിക്കാട്‌ : ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കുരുന്നുകൂട്ടം, കരിയര്‍പ്ലാന്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ട്രൈനര്‍മാര്‍ക്കുള്ള ദ്വിദിന വര്‍ക്‌ഷോപ്പ്‌ ആരംഭിച്ചു. SKSSF ന്‍റെ ഗൈഡന്‍സ്‌ വിഭാഗമായ ട്രെന്റ്‌ സംഘടിപ്പിക്കുന്ന പ്രോഗ്രാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക്‌ വ്യക്തിത്വ വികാസ പരിശീലനവും ഹൈസ്‌കൂള്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ്‌.
ജാമിഅഃ നൂരിയ്യ ജനറല്‍ സെക്രട്ടറി പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹാജി കെ. മമ്മദ്‌ ഫൈസി, പി.പി മുഹമ്മദ്‌ ഫൈസി, പി. അബ്ദുല്‍ ഹമീദ്‌ മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ്‌ പുത്തലത്ത്‌, ലത്തീഫ്‌ മാസ്റ്റര്‍ തൃശ്ശൂര്‍, ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, ഖയ്യൂം കടമ്പോട, തുടങ്ങിയവര്‍ പ്രസംഗിച്ചു.

'ആത്‌മീയത; ചൂഷണത്തിനെതിരെ ജിഹാദ്‌'; വിളംബര സമ്മേളനം ഇന്ന് (1)

തിരൂരങ്ങാടി : 'ആത്‌മീയത; ചൂഷണത്തിനെതിരെ ജിഹാദ്‌' എന്ന പ്രമേയത്തില്‍ SKSSF വിമോചന യാത്രയുടെ ഏരിയ വിളംബര സമ്മേളനം ഏപ്രില്‍ ഒന്നിന്‌. വൈകുന്നേരം നാലിന്‌ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ക്യാംപസിലാണു വിളംബര സമ്മേളനം.
പരപ്പനങ്ങാടി, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി മേഖലകളിലെ സമസ്‌ത, കീഴ്‌ഘടക പ്രവര്‍ത്തകര്‍, ഭാരവാഹികള്‍, മഹല്ല്‌ നേതാക്കള്‍, ഖത്തീബ്‌, മുദരിസ്‌, സദര്‍ എന്നിവര്‍ പങ്കെടുക്കും. ടി.കെ.എം.ബാവ മുസ്‌ലിയാര്‍, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, യു.ശാഫി ഹാജി, സത്താര്‍ പന്തല്ലൂര്‍, ജലീല്‍ സഖാഫി പുല്ലാര, സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, റഹീം മാസ്റ്റര്‍ ചുഴലി എന്നിവര്‍ പ്രസംഗിക്കും.

തദ് രീബ് - 100 റിസോഴ്സ് അംഗങ്ങളെ തേടുന്നു..

വിമോചന യാത്ര; കാളികാവ് നടന്ന സ്വീകരണ സമ്മേളനത്തില്‍ നിന്ന്










വ്യാജ മുടി; ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും രംഗത്ത്‌


ജിദ്ധ: വ്യാജ മുടി  വിഷയത്തില്‍  പ്രമാദമായ നിരവധി വെളിപ്പെടുത്തലുകള്‍ക്കും ഇടപെടലുകള്‍ക്കും ശേഷം വ്യാജന്മാരുടെ ഉറക്കം കെടുത്തുന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും രംഗത്ത്‌.
വ്യാജ മുടി വിവാദത്തില്‍ കൂടുതല്‍ ശ്രദ്ധേയമായ വെളിപ്പെടുത്തല്‍ ഇന്നു രാത്രി നടക്കുന്ന ലൈവ്‌ ചര്‍ച്ചയില്‍ ഉണ്ടായിരിക്കുമെന്ന്‌ ക്ലാസ്സ്‌ റൂം വൃത്തങ്ങള്‍ അറിയിച്ചു. മര്‍കസിലേക്ക്‌ വ്യാജ മുടി കൈമാറുമ്പോള്‍ കാന്തപുരം ആവശ്യപ്പെട്ടതു പ്രകാരമാണ്‌ കുടുംബ പരമ്പര(നസബ) തയ്യാറാക്കി വായിച്ച്‌ കേള്‍പ്പിച്ചതെന്ന മുഹമ്മദ്‌ ഖസ്‌റജിയുടെ ഫോണ്‍ സംഭാഷണമടക്കം വ്യാജ മുടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇന്നു വൈകുന്നേരം മുതലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ വ്യക്തമാക്കുമെന്നും ആര്‍ക്കും സംശയം തീരും വരെ വ്യാജ മുടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ അവസരമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

SKSSF വിമോചനയാത്ര; ബഹ്‌റൈന്‍ തല പ്രചരണത്തിന്‌ പ്രൌഢോജ്ജ്വല തുടക്കം

മനാമ: ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌’ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണത്തിന്‌ പ്രൌഢോജ്ജ്വല തുടക്കമായി.
മനാമയിലെ പാക്കിസ്ഥാന്‍ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടന്ന പ്രചരണോദ്‌ഘാടനം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹമീദലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
ആത്മീയത നമ്മുടെ സുസ്ഥിതിക്കും സുകൃതങ്ങള്‍ക്കും ഏറെ അനിവാര്യമാണെന്നും അതിനാല്‍ അതു ചൂഷണോപാദിയാക്കുന്നവരെ നാം തിരിച്ചറിയണമെന്നും അവരെ പ്രതിരോധിക്കണമെന്നും  അദ്ധേഹം ഓര്‍മ്മപ്പെടുത്തി.
എസ്‌.വൈ.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പ്രമേയ പ്രഭാഷണം നടത്തി. ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസങ്ങ ളിലുണ്ടായ കുപ്രചരണങ്ങളുടെ വസ്‌തുതകള്‍ ക്ലിപ്പുകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ അദ്ധേഹം വിശദീകരിച്ചു.
സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ ഏപ്രില്‍ ആദ്യവാരം മുതല്‍ ബഹ്‌റൈനിലെ വിവിധ ഏരിയകളിലും പ്രചരണ പരിപാടികള്‍ നടക്കും. വിമോചന യാത്രക്ക് ബഹ്റൈനില്‍ നിന്നും സ്വരൂപിക്കുന്ന ഫണ്ട്‌  ഉദ്‌ഘാടനവും നടന്നു.
സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സി.കെ.പി അലി മുസ്‌ ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, എസ്‌.എം.എ വാഹിദ്‌, മുഹമ്മദലി ഫൈസി, കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി, നൌഷാദ്‌ വാണിമേല്‍, ഉബൈദുല്ല റഹ്‌ മാനി, മൌസല്‍മുപ്പന്‍ തിരൂര്‍ തുടങ്ങിയവരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെ ടുതു.