ട്രെന്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് സംസ്ഥാന കമ്മിറ്റിയുടെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിനു ( സി ഡി പി) കീഴിൽ നടക്കുന്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷ പരിശീലനത്തിന് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ ബെഞ്ച് ആസ്പിരന്റിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു. യോഗം സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ: ത്വയ്യിബ് ഹുദവി, അഡ്വ: ഷഹീർ, ഷാഫി ആട്ടീരി, ഡോ: എം അബ്ദുൽ ഖയ്യും, അഷ്റഫ് മലയിൽ സലാം മലയമ്മ, മുഹമ്മദ് റാഫി കെ തുടങ്ങിയവർ പ്രസംഗിച്ചു.
ജൂലൈ 1 മുതൽ 30 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷയുടെ ഒരു വർഷത്തെ തീവ്ര പരിശീലനത്തിനുള്ള സ്കോളർഷിപ്പ് ലഭിക്കും. ദമാം സമസ്ത ഇസ്ലാമിക് കൗൺസിലാണ് സ്കോളർഷിപ്പ് നൽകുന്നത്. വിശദവിവരങ്ങൾക്ക് നമ്പറിൽ 9061808111 അന്വേഷിക്കുക.
- SKSSF STATE COMMITTEE