- SAMASTHA PRAVASI CELL
കാളാവ് സൈദലവി മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും ഡിസംബര്‍ 7ന്
ചേളാരി : സമസ്ത പ്രവാസി സെല്‍ ജനറല്‍ കണ്‍വീനറായിരുന്ന കാളാവ് സൈദലവി മുസ്‌ലിയാരുടെ പേരില്‍ സമസ്ത പ്രവാസി സെല്‍ സംഘടിപ്പിക്കുന്ന അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും 2020 ഡിസംബര്‍ 7 ന് (തിങ്കള്‍) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, സത്താര്‍ പന്തല്ലൂര്‍, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, ഹംസ ഹാജി മൂന്നിയൂര്‍ പ്രസംഗിക്കും.
- SAMASTHA PRAVASI CELL
- SAMASTHA PRAVASI CELL