'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം' എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍
കോഴിക്കോട്: യഥാര്‍ത്ഥ ആമ്മീയതയുടെയും സൗഹൃദ രാഷ്ട്രീയത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ലീഡേഴ്‌സ് പാര്‍ലമെന്റ്, സ്പീക്കേഴ്‌സ് ഡിബേറ്റ്, സൗഹൃദ സമ്മേളനം, വീഡിയോ സന്ദേശം, ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിരോധ നിര, പൊതുസമ്മേളനം, മേഖലകളില്‍ പദയാത്ര, നേതൃ സംഗമം, ക്ലസ്റ്ററുകളില്‍ പ്രമേയ പ്രഭാഷണം, യുണിറ്റുകളില്‍ കുടുംബ സംഗമം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉല്‍ഘാടനം മേയ് 21 ന് മലപ്പുറം വെസ്റ്റ് ജില്ലയില്‍ അങ്ങാടിപ്പുറത്ത് വെച്ച് നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ഇസ്മായില്‍ യമാനി മംഗലാപുരം, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ജലീല്‍ ഫൈസി അരിമ്പ്ര, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE