സമസ്ത വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനം: മുസ്തഫല്‍ ഫൈസി
കോട്ടക്കല്‍: എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ഭീഷണി കൊണ്ടും കുപ്രചരണങ്ങള്‍ കൊണ്ടും സമസ്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ സ്വയം തകരുമെന്നും സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ എം പി മുസ്തഫല്‍ ഫൈസി പ്രസ്ഥാവിച്ചു. കോട്ടക്കല്‍ ശീറാസ് റസിഡന്‍ഷ്യല്‍ കാമ്പസില്‍ നടന്ന
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു. ക്യാമ്പില്‍ സംസ്ഥാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാര്‍ സംസ്ഥാന സബ് കമ്മറ്റി ചെയര്‍മാര്‍ കണ്‍വീനര്‍മാര്‍ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാനവൈസ് പ്രസിഡന്റ് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം എം പി മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. സത്താര്‍ പന്തലുര്‍ ആമുഖ പ്രഭാഷണവും കര്‍മ്മ പദ്ധതി അവതരണം ജന.സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും നടത്തി.
ക്യാമ്പില്‍ സംഘടനയുടെ ആറ് മാസത്തെ കര്‍മ്മ പദ്ധതിയും ആനുകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്തു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി സമാപന പ്രാര്‍ത്ഥന നടത്തി. ആശിഖ് കഴിപ്പുറം ക്യാമ്പ് നിയന്ത്രിച്ചു. ബഷീര്‍ അസ്അദി നമ്പ്രം, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി, ഇസ്മായീല്‍ യമാനി മംഗലാപുരം, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ത്വാഹ നെടുമങ്ങാട്, ശമീര്‍ ഫൈസി ഒടമല എന്നിവര്‍ സംസാരിച്ചു.വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ സ്വാഗതവും ഒ പി അഷ്‌റഫ് കുറ്റിക്കടവ് നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE