ക്യാമ്പസ് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് 'ഹിറ' സമാപിച്ചു

വയനാട്: എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് ദ്വിദിന സ്റ്റേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പ് 'ഹിറ' സമാപിച്ചു. കാലികമായി സമൂഹത്തോട് സംവദിക്കാനും ഇടപെടാനും പ്രാപ്തരായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന ഡ്രീം ടീം പ്രൊജക്റ്റ് അവതരണവും, കര്‍മപദ്ധതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഫാറൂഖ് കോളേജ്, എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ്, എന്‍. ഐ. ടി കോഴിക്കോട്, സി. ഇ. ടി തിരുവനന്തപുരം എന്നീ 4 മോഡല്‍ ക്യാമ്പസ് യൂണിറ്റുകളുടെ പ്രഖ്യാപനവും നടന്ന ക്യാമ്പില്‍ ജില്ലാ ക്യാമ്പസ് കോളുകള്‍ വിപുലമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.

വൈത്തിരി വാര്‍ഡ്-80 റിസോട്ടില്‍ നടന്ന എക്സിക്യൂട്ടീവ് ക്യാമ്പ് എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജന. സെക്രട്ടറി റഷീദ് ഫൈസി വെളളായിക്കോട് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, സെക്രട്ടേറിയറ്റ് ഇന്‍ചാര്‍ജ് അലി മാസ്റ്റര്‍, ട്രന്റ് മഫാസ് ഡയറക്ടര്‍ റാഫി മാസ്റ്റര്‍, ഇബാദ് സംസ്ഥാന സമിതി ജന. കണ്‍വീനര്‍ റഫീഖ് ചെന്നൈ, എസ്. കെ. എസ്. എസ്. എഫ് വൈത്തിരി മേഖല പ്രസിഡന്റ് നൗഷാദ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംവദിച്ചു. ക്യാമ്പസ് വിംഗ് അലുംനി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഖയ്യൂം, ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി കോര്‍ഡിനേറ്റര്‍ മുഹമ്മദ് യാസീന്‍ വാളക്കുളം, ചെയര്‍മാന്‍ ഡോ. മുഹമ്മദ് ശാക്കിര്‍ കൊടുവള്ളി, വൈസ് ചെയര്‍മാന്‍ ബാസിത് മുസ്ലിയാരങ്ങാടി, ജനറല്‍ കണ്‍വീനര്‍ സമീര്‍ കണിയാപുരം, വര്‍ക്കിംഗ് കണ്‍വീനര്‍ അബ്ദുല്‍ ഹസീബ്, ജോയിന്റ് കണ്‍വീനര്‍മാരായ ഹസന്‍ ബസ്വരി, ഉമൈര്‍ പള്ളത്ത്, മുഹമ്മദ് അറഫാത്ത്, എസ്. ഐ. ടി. കോര്‍ഡിനേറ്റര്‍ ശഹീര്‍ കോണോട്ട്, മീഡിയ കോര്‍ഡിനേറ്റര്‍ അംജദ്, മുനീര്‍ മോങ്ങം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE