പാഠ്യപദ്ധതിയിലെ ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഉപേക്ഷിക്കണം: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: കേരള പാഠ്യ പദ്ധതി ചട്ടക്കൂടിലെ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇത് സംബന്ധമായി സ്‌കൂള്‍ തലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന ചര്‍ച്ചകളില്‍ രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരും വിയോജിപ്പ് അറിയിക്കാന്‍ മുന്നോട്ട് വരണം. ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ലിംഗരാഹിത്യ ആശയങ്ങള്‍ സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇടകലര്‍ന്നിരിക്കുന്ന ക്ലാസ്സ് റൂമുകളും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളും ഇത്തരം ആശയത്തിന്റെ സ്വാധീനഫലമായി നടപ്പാക്കുന്നതാണ്. മഹാഭൂരിപക്ഷം മതവിശ്വാസികള്‍ ജീവിക്കുന്ന കേരളത്തില്‍ ഇത്തരം പ്രതിലോമകരമായ ആശയങ്ങള്‍ പാഠ്യപദ്ധതിയിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലുര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ജലീല്‍ ഫൈസി അരിമ്പ്ര, ശഹീര്‍ അന്‍വരി പുറങ്ങ്,ശമീര്‍ ഫൈസി ഒടമല, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂര്‍, താജുദ്ധീന്‍ ദാരിമി പടന്ന,മുഹമ്മദ് ഫൈസി കജ,ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE