മാറ്റങ്ങളെ തിരിച്ചറിയുന്ന തലമുറയാവുക: ക്യാമ്പസ്‌ വിംഗ്‌

കൊല്ലം: പുതുതലമുറ, അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സഞ്ചരിക്കണമെന്നും, സ്വയം ചിന്തിക്കാനും കാര്യങ്ങൾ വിലയിരുത്താനുമുള്ള ശേഷി നേടിയെടുക്കണമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്യാമ്പസ്‌ വിംഗ്‌. സാമൂഹ്യ മാധ്യമങ്ങളുടെ അടിമത്വത്തിൽ നിന്നും മോചിതരായി, സൃഷ്ടിപരതയുടെ നവയുഗം നിർമ്മിക്കണമെന്നും ക്യാമ്പസ്‌ വിംഗ്‌ വിദ്യാർത്ഥികളോട്‌ ആഹ്വാനം ചെയ്തു.

ആഗസ്റ്റ് 26, 27, 28 ദിവസങ്ങളിലായി കോഴിക്കോട്‌ നടക്കുന്ന ക്യാമ്പസ് കാളിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി, മൈലാപൂര് എ.കെ.എം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന "റീജുവനേറ്റ് സൗത്ത് സോൺ എക്സിക്യൂട്ടിവ് ക്യാമ്പ്" പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ, സാലിം ഫൈസി കൊളത്തൂർ, സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം സമീർ തിരുവള്ളൂർ, നിസാമുദ്ധീൻ കോട്ടക്കൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്‌ സമാപന ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് വിംഗ് ഇൻ ചാർജ് അലി മാസ്റ്റർ വാണിമേൽ,എസ്.കെ ജെ.എം ജില്ല ജനറൽ സെക്രട്ടറി ഷാജഹാൻ അമാനി, എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഹമ്മദ് ഉഖയിൽ, സംസ്ഥാന കോഡിനേറ്റർ സിറാജ് ഇരിങ്ങല്ലൂർ, എസ്.കെ.എസ്.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി മുസ്‌ലിയാർ, ജന.സെക്രട്ടറി സലിം റഷാദി, സിറാജ് റശാദി, കബീർ കുറ്റിച്ചിറ, സുധീർ ഉലൂമി, ആസാദ് ഫൈസി, ശുഐബ് ഉലൂമി, സിറാജുദ്ദീൻ, നൗഷാദ്, നാസറുദ്ദീൻ, ശമ്മാസ് സൈനുദ്ധീൻ ഒളവട്ടൂർ, യാസീൻ കോട്ടക്കൽ, സമീർ കണിയാപുരം, ബിലാൽ ആരിക്കാടി, ഹസീബ് തൂത, അംജദ് പാഞ്ചീരി സംബന്ധിച്ചു.
- SKSSF STATE COMMITTEE