- SKSSF STATE COMMITTEE
മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; വേണ്ടത് ശാശ്വത പരിഹാരം. എസ്. കെ. എസ്. എസ്. എഫ് കലക്ടറേറ്റ് ധര്‍ണ നാളെ (വ്യാഴം)
കോഴിക്കോട്: എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കുന്ന മലബാറിലെ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ഓരോ വര്‍ഷവും ഇവ്വിഷയകമായി സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുമ്പോള്‍ നിലവിലുള്ള ബാച്ചുകളില്‍ നാലോ അഞ്ചോ സീറ്റ് വര്‍ധിപ്പിച്ച് ഒഴിഞ്ഞു മാറുന്ന രീതി ഇനിയെങ്കിലും സര്‍ക്കാര്‍ അവസാനിപ്പിക്കണം. സ്‌കൂളുകളില്‍ ആവശ്യമായ പുതിയ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് യഥാര്‍ത്ഥ പരിഹാരം. ഓരോ വര്‍ഷവും പരീക്ഷ എഴുതി വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി എല്ലാ ജില്ലകളിലും ഉപരിപഠന സൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് സാധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസ്തുത ആവശ്യങ്ങളുന്നയിച്ച് മലബാറിലെ കലക്ടറേറ്റുകള്‍ക്ക് മുന്‍പില്‍ നാളെ (വ്യാഴം) രാവിലെ 10 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. ധര്‍ണ്ണ നടത്തും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുക. പരിപാടിയുടെ വിജയത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും അഭ്യര്‍ത്ഥിച്ചു
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE