എസ്.കെ.എസ്.എസ്.എഫ് ദേശീയ മീറ്റ്; അന്തിമ രൂപമായി

ചെന്നൈ: എസ്.കെ.എസ്.എസ്.എഫ് ദേശിയ കമ്മിറ്റിയുടെ കീഴില്‍ ഒക്ടോബര്‍ 15,16 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ദേശീയ കൗണ്‍സില്‍ മീറ്റിനും മീലാദ് കോണ്‍ഫ്രന്‍സിനും അന്തിമ രൂപമായി. കേരളം ഉള്‍പ്പടെ പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കും. ദിദ്വിന ദേശീയ മീറ്റിന് സമാപനം കുറിച് കൊണ്ട് ചെന്നൈ മലയാളികളെ ഉള്‍പ്പെടുത്തി മീലാദ് സമ്മേളനം നടക്കും.

15 ന് രാവിലെ നടക്കുന്ന ഖാഇദേ മില്ലത് മഖ്ബറ സിയാറത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. എഗ്മോര്‍ എം. എം എ ഹാള്‍ പരിസരത്ത് സ്വാഗത സംഘം മുഖ്യ രക്ഷാതികാരി സമസ്ത മുശാവറ അംഗം ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തും. ദേശീയ മീറ്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. മുഫ്തി നൂറുല്‍ ഹുദ നൂര്‍ ബംഗാള്‍ അദ്ധ്യക്ഷനാകും. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അമ്പില്‍ മഹേഷ് പഴമൊഴി മുഖ്യഥിതിയായി പങ്കെടുക്കും. നവാസ് ഗനി എം.പി, തമിഴ്നാട് വഖഫ് ബോഡ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ചടങ്ങിന് ഉദയനിധി സ്റ്റാലിന്‍ എം.എല്‍.എ ആശംസ പ്രഭാഷണം നടത്തും.

രണ്ട് ദിവസം നടക്കുന്ന സംഗമത്തില്‍ ഫെമിലിരൈസ്, ഐഡിയേറ്റ്, ഡിലൈറ്റ്, എന്‍ ലൈറ്റ്, ഇന്‍ട്രോസ്പെക്ട്, എലവേറ്റ് എന്നി സെഷനുകളിലായി മുസ്ലിം ദേശീയ പ്രശ്നങ്ങളും പദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. 15 ന് ഉച്ചക്ക് രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതി ആവിഷ്കരണവും രാത്രി എഴ് മണിക്ക് ഇഷ്ക് മജ്ലിസും നടക്കും. റഫീഖ് ഹുദവി കോലാര്‍ ഹുബ്ബ് റസൂല്‍ പ്രഭാഷണം നിര്‍വ്വഹിക്കും.

16 ന് രാവിലെ ആറ് മണിക്ക് ഹസീബ് അന്‍സാരി ബീവണ്ടി ആത്മീയ പ്രഭാഷണം നടത്തും. ഒമ്പതിന് മുസ്ലിം ഇന്ത്യയുടെ ഭാവി എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വ്വഹിക്കും. അഷ്റഫ് കടക്കല്‍, ശരീഫ് കോട്ടപ്പുരത് ബാംഗ്ലൂര്‍, സുപ്രഭാതം റസിഡന്‍റ് എഡിറ്റര്‍ സത്താര്‍ പന്തലൂര്‍ പ്രബന്ധം അവതരിപ്പിക്കും. ചടങ്ങില്‍ തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോന്‍സ, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ അതിഥി കളായി പങ്കെടുക്കും. റഹീസ് അഹ്മദ് മണിപ്പൂര്‍, അനീസ് അബ്ബാസി രാജസ്ഥാന്‍, അസ്ലം ഫൈസി ബാംഗ്ലൂര്‍, ഡോ. നിഷാദലി വാഫി തൃച്ചി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അലീഗഡ് മലപ്പുറം കാമ്പസ് ഡയരക്ടര്‍ ഡോ.ഫൈസല്‍ ഹുദവി മോഡരേട്ടറാകും. ഉച്ചക്ക് 2ന് കൗണ്‍സില്‍ മീറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ.ബഷീര്‍ പനങ്ങാങ്ങര അദ്ധ്യക്ഷനാകും. കഴിഞ്ഞ രണ്ട് വര്‍ഷകാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ദേശീയ കോഡിനേറ്റര്‍ അഷ്റഫ് നദ്വി അവതരിപ്പിക്കും. 16ന് രാത്രി നടക്കുന്ന മീലാദ് സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.ഖാദര്‍ മൊയ്ദീന്‍ മുഖ്യഥിതിയായി പങ്കെടുക്കും. ജാഫര്‍ സ്വാദിഖ് ബാഖവി ചെന്നൈ, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ആത്മദാസ് യമിധര്‍മ പക്ഷ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, റഷീദ് ഫൈസി വെള്ളായ്ക്കോട് പ്രസംഗിക്കും.

സ്വാഗത സംഘം യോഗത്തില്‍ ചെയര്‍മാന്‍ സൈത്തൂന്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷനായി. ഡോ. ജാബിര്‍ ഹുദവി, അസ്ലം ഫൈസി ബാംഗ്ലൂര്‍, അഷ്റഫ് നദ്വി, ഉമ്മറുല്‍ ഫാറൂഖ് കരിപ്പൂര്‍, കെ. കുഞ്ഞിമോന്‍ ഹാജി, നോവല്‍ട്ടി ഇബ്രാഹിം ഹാജി, എ.ഷംസുദീന്‍,റിഷാദ് നിലമ്പൂര്‍, ലക്കി മുഹമ്മദലി ഹാജി, ക്രസന്‍റ് സൈദലവി, സാജിദ് കോയിലോത്ത്, ടി.പി മുസ്തഫ ഹാജി, സൈഫുദ്ധീന്‍ ചെമ്മാട്, ഫൈസല്‍ പൊന്നാനി സംസാരിച്ചു. ചെന്നൈ ഇസ്ലാമിക് സെന്‍റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹാഫിള് സമീര്‍ വെട്ടം സ്വാഗതവും സെക്രട്ടറി മുനീറുദ്ധീന്‍ ഹാജി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE