'നേര്‍ വായനയുടെ കാല്‍ നൂറ്റാണ്ട്'; സത്യധാര പ്രചാരണ കാമ്പയിന്‍ ആരംഭിച്ചു

കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് മുഖ പത്രമായ സത്യധാര പ്രചരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വരിക്കാരനായി ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

2022 ജൂണ്‍ 15 മുതല്‍ 2022 ജൂലൈ 15 വരെയാണ്‌ സത്യധാര പ്രചാരണ കാമ്പയിന്‍ നടക്കുന്നത്. കാമ്പയിന്റെ ഭാഗമായി സംസ്ഥാനതല ശില്‍പശാല ജൂണ്‍ 18 ന് കോഴിക്കോട് വെച്ച് നടക്കു൦. ജില്ലാതലങ്ങളിലും മേഖല തലങ്ങളിലും കാമ്പയിന്റെ ഭാഗമായി ശില്‍പശാലകള്‍ നടക്കു൦ . ജൂലൈ ഒന്നിന്‌ സത്യധാര സര്‍ക്കുലേഷന്‍ ഡേ ആചരിക്കും. പാണക്കാട് നടന്ന ചടങ്ങില്‍ ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുറശീദ് ശിഹാബ് തങ്ങള്‍, ഫാറൂഖ് ഫൈസി മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, മുഹമ്മദ് കുട്ടി മുസ്ലിയാര്‍ കുന്നുംപുറം, നൂറുദ്ധീന്‍ യമാനി കിഴിശ്ശേരി, ശറഫുദ്ധീന്‍ ഒമാന്‍, സൈനുദ്ധീന്‍ ഒളവട്ടൂര്‍, ശാക്കിര്‍ ഫൈസി പന്തലൂര്‍ എന്നിവര്‍ പങ്കെടുത്തു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയതു.
സത്യധാര പ്രചാരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വരിക്കാരനായി ചേര്‍ന്ന് നിര്‍വഹിക്കുന്നു
- SKSSF STATE COMMITTEE