ധാർമ്മികതയുടെ ഉൾക്കരുത്ത് പകർന്ന ക്യാമ്പസ് വിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

എസ്.കെ.എസ്.എസ്.എഫ്. നാഷണൽ ക്യാമ്പസ് കാൾ സമാപിച്ചു.

കോഴിക്കോട് : ധാർമ്മിക ബോധത്തിന്റെയും ആദർശ സംവേദനത്തിന്റെയും ഉൾക്കരുത്ത് പകർന്ന് കോഴിക്കോട് നടന്നു വന്ന എസ് കെ എസ് എസ് എഫ് ദേശീയ വിദ്യാർത്ഥി സംഗമം സമാപിച്ചു. കുറ്റിക്കാട്ടൂർ കെ എം ഒ ക്യാമ്പസിലെ നവാസ് നിസാർ നഗറിൽ നടന്ന ഒമ്പതാമത് ത്രിദിന നാഷണൽ ക്യാമ്പസ് കാൾ ധൈഷണിക വിദ്യാർഥിത്വം വീണ്ടെടുക്കാനും കലാലയങ്ങളിൽ നൈതിക സംവേദനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുമുള്ള പ്രതിജ്ഞ പുതുക്കിയാണ് അവസാനിച്ചത്. എസ് കെ എസ് എസ് എഫ് ഉപസമിതിയായ ക്യാമ്പസ് വിംഗിന്റെ നേതൃത്തിലാണ് വിവിധ കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്.

സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാരുകൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പല പരിഷ്കരണങ്ങളും മത-ധാർമ്മിക സംസ്കാരത്തിന് പരുക്കേൽപ്പിക്കുന്ന വിധമുള്ളതാണെന്നും എന്നാൽ വിശ്വാസികൾ ഉള്ള കാലത്തോളം മാനവിക മൂല്യങ്ങളെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നും പുതിയ കാലത്തെ വിദ്യാർത്ഥികൾ കാമ്പസുകളിൽ അനുകരണീയ മാതൃകകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ജനറൽ കൺവീനർ ഒ.പി.എം.അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. രാവിലെ നടന്ന ഇസ്‌ലാമിക് തിയോളജി സെഷൻ സമസ്ത മാനേജർ കെ.മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശുഹൈബുൽ ഹൈതമി, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. അലി വാണിമേൽ പ്രസീഡിയം നിയന്ത്രിച്ചു.

വിവിധ സെഷനുകളിൽ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, ഡോ. ബഷീർ പനങ്ങാങ്ങര, ഗഫൂർ ദാരിമി മുണ്ടക്കുളം, മുഹിയുദ്ദീൻ കുട്ടി യമാനി, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ഉനൈസ് ഹുദവി, കെ.പി. കോയ, സയ്യിദ് മിർ ബാത്ത് തങ്ങൾ, ടി.പി. സുബൈർ മാസ്റ്റർ, അലി അക്ബർ മുക്കം, റഹീം ആനക്കുഴിക്കര, റഫീഖ് മാസ്റ്റർ, അബൂബക്കർ ഹാജി, ഹംസ ഹാജി, പി.എം. സാലിഹ്, അലി മുസ്‌ലിയാർ കൊല്ലം, ഷാജിദ് തിരൂർ, ഡേ: എ പി ആരിഫലി, ജൗഹർ കാവനൂർ, റിയാസ് വെളിമുക്ക്, അസ്ഹർ യാസീൻ, സിറാജ് ഇരിങ്ങല്ലൂർ, ബാസിത് മുസ്ലിയാരങ്ങാടി, അബ്ഷർ നിദുവത്, റഷീദ് മീനാർകുഴി, മുനീർ മോങ്ങം, യാസീൻ വാളക്കുളം, ബിലാൽ ആരിക്കാടി, സമീർ കണിയാപുരം, ഷഹീർ കോണോട്, ഷാകിർ കൊടുവള്ളി, സൽമാൻ കൊട്ടപ്പുറം, അംജദ് എടവണ്ണപ്പാറ, ഹുജ്ജത്തുള്ള, മുനാസ്, ജുനൈദ് മാനന്തവാടി സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന മെഡിക്കൽ, പുരാവസ്തു എക്സിബിഷനും ട്രെന്റ് വിദ്യാഭ്യാസ കരിയർ സ്റ്റാളും ശ്രദ്ധേയമായി.
എസ് കെ എസ് എസ് എഫ് നാഷണൽ ക്യാമ്പസ് കോൾ സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE