സ്റ്റെപ്‌ സിവില്‍ സര്‍വ്വീസ്‌ പദ്ധതി സെലക്ഷന്‍ പൂര്‍ത്തിയായി

കോഴിക്കോട് : SKSSF, ട്രെന്റ്‌ സംസ്ഥാന കമ്മിറ്റിയും ഷാര്‍ജ സ്റ്റേറ്റ്‌ SKSSF കമ്മിറ്റിയും ചേര്‍ന്ന്‌ നടത്തുന്ന സ്റ്റെപ്‌ സിവില്‍ സര്‍വ്വീസ്‌ പദ്ധതിയുടെ തെരഞ്ഞെടുപ്പ്‌ പരീക്ഷകള്‍ പൂര്‍ത്തിയായി സംഘടനാ സൈറ്റുകള്‍ വഴി അപേക്ഷകരായി വന്ന ആയിരത്തി ഇരുന്നൂറു പേര്‍ ഗ്ലോബര്‍ അക്കാദമി -കാസര്‍ഗോഡ്‌, ഇസ്‌ലാമിക്‌ സെന്റര്‍- കണ്ണൂര്‍, ബുസ്‌താനുല്‍ ഉലൂം അറബിക്‌ കോളേജ്‌ - വടകര, ശംസുല്‍ ഉലമ സ്‌മാരക സൗധം-കല്‍പ്പറ്റ, എം.എം.ഇ.ടി ഹൈസ്‌ക്കൂള്‍-മലപ്പുറം, എം.ഇ.എ എന്‍ജിനീയറിംഗ്‌ കോളേജ്‌-പെരിന്തല്‍മണ്ണ, വളഞ്ഞഴി ഇസ്‌ലാമിക്‌ സെന്റര്‍-ആലപ്പുഴ എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ സപ്‌തംബര്‍ 8ന്‌ ഒന്നാം ഘട്ടം പരീക്ഷയെഴുതി ഇവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറുപേരെ പന്നിയങ്കര അലവിയ്യയില്‍ ഒക്‌ടോബര്‍ രണ്ടിനു നടന്ന രണ്ടാം ഘട്ടത്തില്‍ അഭിരുചി പരീക്ഷക്കും ഗ്രൂപ്പ്‌ ഡിസ്‌കഷനും ശേഷമാണ്‌ അന്തിമ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സിവില്‍ സര്‍വീസ്‌, എം.ബി.എ, എം.സി.ജെ. തുടങ്ങിയ ഉന്നത തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്കും കരിയറുകളിലേക്കും എത്താനുതകുന്ന പഞ്ചവത്സര പരിശീലനവും സ്‌കോളര്‍ഷിപ്പും നല്‍കുന്നതാണ്‌.
രണ്ടാം ഘട്ടത്തോടനുബന്ധിച്ചു നടന്ന രക്ഷാകര്‍തൃ സംഗമം സ്റ്റെപ്‌ ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട്‌ അബ്‌ദുറഹ്മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. എസ്‌.വി. മുഹമ്മദലി, അലി.കെ. വയനാട്‌, സുലൈമാന്‍, ശാഹുല്‍ ഹമീദ്‌ മേല്‍മുറി, ഡോ. അബ്‌ദുല്‍ ജബ്ബാര്‍, പി.കെ. മാനുസാഹിബ്‌ റഷീദ്‌ കംബ്ലക്കാട്‌ , ഫസല്‍ എന്നിവര്‍ സംസാരിച്ചു. ശംസുദ്ദീന്‍ ഒഴുകൂര്‍ സ്വാഗതവും റഷീദ്‌ കൊടിയൂറ നന്ദിയും പറഞ്ഞു.
അഭിരുചി പരീക്ഷക്ക്‌ മുനീര്‍, സിദ്ദീഖ്‌ എന്നിവര്‍ നേതൃത്വം നല്‍കി. വടകര, മുനീര്‍ കൊയിലാണ്ടി, ശിഹാബ്‌ മണലായ, റോഷന്‍ പുല്ലാര, അനസ്‌ അത്താണിക്കല്‍, അനീസ്‌, ആലപ്പുഴ, സുബുലുസ്സലാം വടകര, എന്നിവര്‍ നേതൃത്വം നല്‍കി.
- ഇസ്ഹാഖ് കാരക്കുന്ന്

വയനാട് ജില്ലാ SKSSF പ്രതിനിധിസംഗമം ഇന്ന്

കല്പറ്റ : SKSSF ജില്ലാ പ്രതിനിധിസംഗമം ബുധനാഴ്ച പത്തുമണിക്ക് പനമരം ടൗണ്‍മദ്രസ്സയില്‍ നടക്കും. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസമുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. വി. മൂസക്കോയമുസ്ല്യാര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്ല്യാര്‍, പി. സുബൈര്‍, ഉസ്മാന്‍ ഫൈസി, ഹാരിസ് ബാഖവി, അബ്ദുള്‍മജീദ് ദാരിമി എന്നിവര്‍ പങ്കെടുക്കും. 

മദ്രസ ഗ്രാന്റ്: അപേക്ഷ നവംബര്‍ 21 വരെ; ഹെല്‍പ് ഡെസ്‌കുകള്‍ ഇന്ന് മുതല്‍

കോഴിക്കോട് : കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ച   മദ്രസ നവീകരണ ഗ്രാന്റി ന്‍റെ അവസാന തീയ്യതി    നവംബര്‍ 21ന് അവസാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ അവസരത്തില്‍ ജില്ലകളില്‍ സ്ഥാപന ഭൗതിക സൗകര്യത്തിനുള്ള കേന്ദ്ര ഗ്രാന്റ്, മദ്രസ മോഡണൈസേഷന്‍ ഗ്രാന്റ് എന്നിവയ്ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ നടത്താന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കേരള ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. ഹെല്‍പ് ഡെസ്‌കുകള്‍  ഇന്ന് മുതല്‍ ആരംഭിക്കും.
ഒക്ടോബര്‍ 26ന് കല്പറ്റ, നവംബര്‍ രണ്ടിന് കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ , മൂന്നിന് മലപ്പുറം സുന്നിമഹല്‍ , എട്ടിനു കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍ , ഒമ്പതിന് കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ 10 മണിക്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ടി.കെ. പരീക്കുട്ടിഹാജി, കെ.പി. മുഹമ്മദലി, മൊയ്തീന്‍കോയ അത്തോളി, കെ.കെ. മുഹമ്മദ്, നിസാര്‍ ഒളവണ്ണ, സി.പി. അബ്ദുല്ല, എം.എം. റസാഖ്, മമ്മദ് കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍മാരായ നടുക്കണ്ടി അബൂബക്കര്‍ സ്വാഗതവും സുബൈര്‍ നെല്ലിക്കാപറമ്പ് നന്ദിയും പറഞ്ഞു.

അസ്അദിയ്യ സ്വലാത്ത് ദിക്ര്‍ മജലിസും ഉളുഹിയ്യത്ത് പഠന ക്ലാസ്സും



സമൂഹനന്‍മയ്ക്ക് മദ്രസകള്‍ അനിവാര്യം- അബാസലി തങ്ങള്‍



മുക്കം : ഉത്തമ സമൂഹത്തിന്റെ സൃഷ്ടിക്ക് മദ്രസകള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് SKSSF സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പന്നിക്കോട് ഹിദായത്തുസ്സിബിയാന്‍ മദ്രസയുടെ 40ാംവാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി കെ. മോയിന്‍കുട്ടി അധ്യക്ഷതവഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. മഹല്ലില്‍ ദീര്‍ഘകാലം സേവനംചെയ്ത പുളിക്കല്‍ ഹൈദ്രുഹാജി, ടി.പി. ഇബ്രാഹിം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.വി. അബ്ദുറഹ്മാന്‍, ബാബു പൊലുകുന്നത്ത്, അബ്ദുല്‍ ജബ്ബാര്‍ അന്‍വരി, വി. ഇമ്പിച്ചാലി മുസ്‌ല്യാര്‍, മജീദ് പുതുക്കുടി, എ.കെ. അബ്ദുല്‍ഗഫൂര്‍ ഫൈസി, അബ്ദുല്‍ അസീസ് ദാരിമി എന്നിവര്‍ സംസാരിച്ചു. ടി. കെ അബ്ദുല്‍ കരീം സ്വാഗതവും പി.കെ. മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു.

സമസ്തയുടെ രാഷ്ട്രീയം

ബഹ്‌റൈന്‍ സമസ്‌ത ഹജ്ജ്‌ സംഘം ഇന്ന്‌ പുറപ്പെടും

മനാമ : സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റി യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിനു പുറപ്പെടുന്ന സംഘം ഇന്ന്‌ (ഒക്‌ടോ. 26, ബുധന്‍ ) ഉച്ചക്ക്‌ 2 മണിക്ക്‌ മനാമ കേന്ദ്ര മദ്രസ്സാ പരിസരത്തു നിന്നും പുറപ്പെടും. മുഴുവന്‍ ഹജ്ജാജിമാരും കൃത്യ സമയത്തിനു മുമ്പായി എത്തിച്ചേരണമെന്ന്‌ സമസ്‌താലയത്തില്‍ നിന്നറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ 33169065.

സുന്നി മഹല്ല് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ പ്രതിനിധിസംഗമം

കണ്ണൂര്‍ : സമസ്തകേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രതിനിധിസംഗമം കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. കെ.ടി.അബ്ദുള്ള മൗലവിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാഷിം കുഞ്ഞിതങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുത്തു.
പി.ടി.മുഹമ്മദ്, പി.പി.ഉമര്‍ മൗലവി, എസ്.കെ.ഹംസ ഹാജി, മൊയ്തു ഹാജി പാലത്തായി, അഹമ്മദ് തേര്‍ളായി, കെ.വി.സൂപ്പി എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.മുഹമ്മദ് സ്വാഗതവും നജീബ് മുട്ടം നന്ദിയും പറഞ്ഞു.

ബലിപെരുന്നാളിനോടനുബന്ധിച്ച് വള്ളിക്കാപ്പറ്റ SKSSF ഇസ്‌ലാമിക ഗാനമത്സരം

മഞ്ചേരി : വള്ളിക്കാപ്പറ്റ SKSSF ന്‍റെ നേതൃത്വത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് ഇസ്‌ലാമിക ഗാനമത്സരം സംഘടിപ്പിക്കുന്നു. നവം. 9നാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ 3ന് മുമ്പ് 9747642502 നമ്പറില്‍ ബന്ധപ്പെടണം. 

കാടാശ്ശേരി ജുമാമസ്ജിദ് ഉദ്ഘാടനം നാളെ

നാളെ 4 മണിക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന  വയനാട്-കാടാശ്ശേരിയിലെ  പുതുക്കിപ്പണിത ജുമാമസ്ജിദ്. 

കോണ്‍ടാക്ട് ക്ലാസ്

മഞ്ചേരി : എച്ച്.എം.വൈ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓപ്പന്‍ സ്‌കൂള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് 30 ന് 9.30ന് കോണ്‍ടാക്ട് ക്ലാസ് ഉണ്ടാവും.
വേങ്ങര : ചേറൂര്‍ പി.പി.ടി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത പ്ലസ്ടു ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക ക്ലാസ് 26ന് ബുധനാഴ്ച നടക്കും.

മാസപ്പിറവി അറിയിക്കണം

മലപ്പുറം : വ്യാഴാഴ്ച സൂര്യാസ്തമയം കഴിഞ്ഞ് ദുല്‍ഹജ്ജ് മാസപ്പിറവി കാണുവാന്‍ സാധ്യതയുണ്ടെന്നും കാണുന്നവര്‍ 9447106967, 9497000900 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും മലപ്പുറം ഖാസി ഒ.പി.എം സയ്യിദ് മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

ഖദ്ദാഫി യുഗം അവസാനിക്കുമ്പോള്‍ . . .

ലിബിയയില്‍ ഖദ്ദാഫി യുഗം അവസാനിച്ചതോടെ ആ രാജ്യത്തും മധ്യപൗരസ്ത്യ പ്രദേശത്തും ലോകത്ത് തന്നെയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വലിയ പാഠമാണ് ആലോചനക്കായി ലഭ്യമായിരിക്കുന്നത്. നാലുപതിറ്റാണ്ടിലേറെക്കാലം ഒരു രാജ്യം അടക്കിവാണ കരുത്തനായ ഭരണാധികാരിയുടെ പതനം ഏവര്‍ക്കും ചിന്താവിഷയമായിത്തീരേണ്ടതാണ്.
ആഴ്ചകള്‍ക്ക് മുമ്പ് സൂചിപ്പിച്ചതുപോലെ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി അറബ് സമൂഹത്തിന്റെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധര്‍ക്ക് ഹീറോയായ ഒരു കാലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ധീരമായ പ്രഖ്യാപനങ്ങളും സാഹസികമായ എടുത്തുചാട്ടങ്ങളും ജനങ്ങള്‍

കാന്തപുരം വിഭാഗവുമായി അടുക്കാനുള്ള ലീഗ് ശ്രമം അപകടകരം - നാസര്‍ ഫൈസി

എരമംഗലം: കാന്തപുരം വിഭാഗത്തിനെതിരെയുള്ള ലീഗിന്റെ മുന്‍കാല നിലപാടുകള്‍ മറക്കുന്ന ചില പുത്തന്‍ നേതാക്കളുടെ നീക്കം അപകടം ചെയ്യുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്​പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വെളിയങ്കോട് ക്ലസ്റ്റര്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാന്തപുരത്തെക്കുറിച്ച് പിണറായി വിജയന് വൈകി ഉദിച്ച വിവേകം ലീഗിലെ ചില കുട്ടി നേതാക്കള്‍ക്ക് ഇപ്പോഴും ഉദിക്കാത്തത് ഖേദകരമാണ്. 
സമസ്ത തോന്നുന്നവന്റെ പിന്നില്‍ പോവുന്ന പ്രശ്‌നമില്ലെന്നും ഫൈസി പറഞ്ഞു.വെളിയങ്കോട് സെന്ററില്‍ നടന്ന സമ്മേളനം വെളിയങ്കോട് വെസ്റ്റ് മഹല്ല് മുദരിസ് അലി അഷ്‌ക്കര്‍ ഫൈസി ഉദ്ഘാടനംചെയ്തു. സുബൈര്‍ ദാരിമി അധ്യക്ഷതവഹിച്ചു. എം.അബൂബക്കര്‍ ഫൈസി, സി.ഇബ്രാഹിം ഫൈസി, സി.കെ.എ.റസാഖ് പുതുപൊന്നാനി, സിദ്ദീഖ് ഫൈസി, ആമിര്‍.പി.എം, മുസ്തഫ മുസ്‌ലിയാര്‍, അഷ്‌ക്കര്‍ ഫൈസി, വി.കെ.ഹുസൈന്‍ മുസ്‌ലിയാര്‍, സി.ഐ.റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

ലീഗിന് മേല്‍ വിലാസമുണ്ടായതെങ്ങനെ?

sathyadhara1
Sathyadhara


സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലുഷിത ചുറ്റുപാടില്‍ മുസ്‌ലിം സമുദായത്തിന്റെ ഭാവി തിരിച്ചറിഞ്ഞുകൊണ്ടുള്ള ബുദ്ധിപരമായ ഒരു നീക്കമായിരുന്നു മുസ്‌ലിംലീഗിന്റെ സംഘാടനം. 
വിഭജനത്തിന്റെയും മലബാര്‍ കലാപത്തിന്റെയും അനന്തരമായി വന്ന അരക്ഷിതാവസ്ഥയില്‍ നിന്ന്‌ മുസ്‌ലിം ഉമ്മത്തിന്റെ അസ്‌തിത്വം വീണ്ടെടുക്കാന്‍ ജനാധിപത്യത്തിലൂടെയുള്ള പരിശ്രമങ്ങള്‍ എങ്ങനെയെന്ന ചിന്തയായിരിക്കാം മതേതരരാജ്യത്ത്‌ മുസ്‌ലിംകള്‍ക്കൊരു രാഷ്‌ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിലെത്തിച്ചത്‌. മുസ്‌ലിംകള്‍ ന്യൂനപക്ഷമായിരിക്കെ എങ്ങനെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയും?


ദേശീയ മതേതര രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ പകരം ഭൂരിപക്ഷം കാര്യങ്ങള്‍ തീരുമാനിക്കുന്ന ജനാധിപത്യത്തില്‍ ന്യൂനപക്ഷ സമുദായം സ്വന്തം രാഷ്‌ട്രീയവുമായി സംഘടിച്ചാല്‍ സമുദായത്തിന്‌ എന്ത്‌ ഗുണമാണ്‌ ലഭിക്കുക? ഈ ചോദ്യത്തിന്റെ ഉത്തരം വിശദീകരിച്ചുകൊണ്ടാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ മുസ്‌ലിംലീഗിനെ പടുത്തുയര്‍ത്താന്‍...



 അന്നത്തെ സാത്വികരായ നേതാക്കള്‍ ശ്രമിച്ചത്‌. ഒന്നാമതും രണ്ടാമതും മുസ്‌ലിമാവുക. പിന്നെ മുസ്‌ലിംലീഗുകാരനാവുക എന്നതായിരുന്നു അവരുടെ സന്ദേശം. ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ട്‌ മുസ്‌ലിംകള്‍ രാഷ്‌ട്രീയമായി സംഘടിക്കേണ്ടതിന്റെ താല്‍പര്യം, നമുക്ക്‌ ഈ രാജ്യത്ത്‌ മുസ്‌ലിമായി ജീവിക്കാന്‍ സാധ്യമാവുകയും വിശുദ്ധ ദീനില്‍ നിലനില്‍ക്കാനാവശ്യമായ ഭരണഘടനാപരമായ സംരക്ഷണം നേടുകയുമാണ്‌. അതിന്‌ നിയമനിര്‍മ്മാണ സഭകളില്‍ നമ്മുടേതായ അവകാശങ്ങളെക്കുറിച്ച്‌ ബോധ്യവും ബോധവുമുള്ള പ്രതിനിധികള്‍ എത്തിച്ചേരണം. എല്ലാ വിഭാഗം ജനങ്ങളും അണിനിരന്ന രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ നമ്മുടെ സമുദായത്തിന്റെ അവകാശത്തിനും ശരീഅത്തിന്റെ സംരക്ഷണത്തിനും വേണ്ടി വാദിക്കാന്‍ പരിമിതികളുണ്ടാകും. എന്നാല്‍ അതിനുവേണ്ടിതന്നെ ഒരു രാഷ്‌ട്രീയ സംഘശക്തി നിലനിന്നാല്‍...

പുത്തന്‍ പ്രസ്ഥാനങ്ങളുടെ ആദര്‍ശം പൊള്ളത്തരം : SKSSF

കാസര്‍കോട്‌ : ആദര്‍ശരംഗത്ത്‌ നവീന വാദങ്ങളുമായി കടന്നുവന്ന മുജാഹിദ്‌ ഗ്രൂപ്പുകളുടേയും ജമാഅത്തെഇസ്ലാമി, തബ്‌ലീഗ്‌ ജമാഅത്ത്‌ എന്നീ പ്രസ്ഥാനങ്ങളുടേയും ആദര്‍ശം പൊള്ളത്തരമാണെന്നും അവരുടെ നിലനില്‍പ്പ്‌ സ്ഥാനമാനങ്ങളുടെ പേരിലാണെന്നും എസ്‌.കെ.എസ്‌.എസ്‌.എഫഥ്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. ആദര്‍ശപ്രചരണരംഗത്ത്‌ പുതിയ കര്‍മ്മപദ്ധതികളുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാസര്‍കോട്‌ ജില്ലാകമ്മിറ്റി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ആദര്‍ശകാമ്പയിന്റെ ഭാഗമായി കാസര്‍കോട്‌ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്ക്‌ ജില്ലയിലെ എല്ലാ പുത്തന്‍ പ്രസ്ഥാനങ്ങളുടേയും ജില്ലാകമ്മിറ്റികള്‍ക്ക്‌ രേഖാമൂലം എഴുത്ത്‌ നല്‌കി ക്ഷണിച്ചിട്ടും പരിപാടിയില്‍ സംബന്ധിക്കാതെ മാറിനിന്നത്‌ തങ്ങളുടെ പരാജയം മുന്‍കൂട്ടി കണ്ടതുകൊണ്ടാണെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു. തവസ്സ്വുല്‍, ഇസ്‌തിഖാസ, സ്‌ത്രീപള്ളിപ്രവേശം, തറാവീഹ്‌, ജുമുഅഖത്തുബ, വിവാദകേശം, പ്രവാചകനിന്ദ തുടങ്ങിയ തര്‍ക്കവിഷയങ്ങളിലുളള സംശയനിവാരണത്തില്‍ മുസ്‌തഫ അഷ്‌റഫി കക്കുപ്പടി, എം.ടി.അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി എടപ്പാള്‍, ശൗക്കത്ത്‌ ഫൈസി മഞ്ചേരി തുടങ്ങിയവര്‍ സദസ്സില്‍ നിന്ന്‌ ഉയരുന്ന ചോദ്യങ്ങള്‍ക്കും അതിനെതുടര്‍ന്നുണ്ടാകുന്ന ഉപചോദ്യങ്ങള്‍ക്കും ചോദ്യകര്‍ത്താവിന്‌ മറുപടിയില്‍ തൃപ്‌തി വരുന്നത്‌ വരെ ചോദ്യം ഉന്നയിച്ച്‌ സംശയനിവാരണം നടത്താന്‍ അവസരം നല്‍കി പൊതുജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയതായും നേതാക്കള്‍ പ്രസ്‌താവനയില്‍ പറഞ്ഞു. 
- റഷീദ്‌ ബെളിഞ്ചം (SKSSF  ജില്ലാ ജനറല്‍ സെക്രട്ടറി)

യഥാര്‍ത്ഥ നവോത്ഥാന നായകരെ വിസ്‌മരിക്കരുത്‌ : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി

തിരൂരങ്ങാടി : മത സാമൂഹിക രംഗങ്ങളില്‍ അടിസ്ഥാന പരമായ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കിയ മഹാനായിരുന്നു മര്‍ഹൂം സി.എച്ച്‌ ഐദറൂസ്‌ മുസ്‌ലിയാരെന്ന്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ ഓര്‍മകളിലെ ഉസ്‌താദ്‌ അനുസ്‌മരണ പരിപാടിയുടെ ഉദ്‌ഘാടന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‌ വിദ്യയും വെളിച്ചവും നല്‍കിയ ഇത്തരം മഹത്തുക്കളാണ്‌ യഥാര്‍ത്ഥ നവോത്ഥാന നായകരെന്നും ഇവരെ നാം വിസ്‌മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ യൂണിറ്റ്‌ SKSSF സംഘടിപ്പിച്ച ലേഖന-മാല രചന മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും അദ്ദേഹം നിര്‍വഹിച്ചു. പി. ഇസ്‌ഹാഖ്‌ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ്‌ ഹുദവി പാലത്തിങ്ങല്‍ അനുസ്‌മരണ ഭാഷണം നടത്തി. കെ.എം സൈതലവി ഹാജി, ഹാജി യു മുഹമ്മദ്‌ ശാഫി, പ്രൊഫ. സി യൂസുഫ്‌ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിര്‍ തൃക്കരിപ്പൂര്‍ സ്വാഗതവും ശുഐബ്‌ കാടപ്പടി നന്ദിയും പറഞ്ഞു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഖത്തറിലേക്ക്

തിരൂരങ്ങാടി : ഖത്തറില്‍ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര മതസംവാദ സമ്മേളനത്തില്‍ പങ്കെടുക്കാനായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള പണ്ഡിത സഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തിങ്കളാഴ്ച്ച യാത്ര തിരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ തലസ്ഥാനമായ ദോഹയിയിലാണ്. തിയ്യതികളിലാണ് സെമിനാര്‍ . 
മത സംവാദ രംഗങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകള്‍ കോണ്‍ഫന്‍സ് ചര്‍ച്ച ചെയ്യും. സാമൂഹ്യ മാധ്യമങ്ങള്‍ മത-സാസ്‌കാരിക രംഗങ്ങളില്‍ ചെലുത്തുന്ന സ്വാധീനം, മത സമൂഹങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം, നൂതന സാങ്കേതിക വിദ്യയുടെ മൂല്യങ്ങള്‍, മതവും ശാസ്ത്രവും തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്ക പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

എസ്.കെ.എസ്.എസ്.എഫ് മേഖലാതലക്യാമ്പുകള്‍ ബുധനാഴ്ച മുതല്‍

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംഘടനാപ്രവര്‍ത്തനം  ശാസ്ത്രീയമാക്കാന്‍ മേഖലാതലത്തില്‍ നടത്തേണ്ട സമസ്ത പിന്നിട്ട വഴികള്‍, സംഘടന പ്രവര്‍ത്തകര്‍ക്ക് രൂപരേഖ എന്നീ രണ്ട് ക്ലാസ്സുകള്‍ ഉള്‍പ്പെടെ അഞ്ചര മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന മേഖലതലപ്രവര്‍ത്തക ക്യാമ്പ് നാളെ (ബുധന്‍)      മുതല്‍ ആരംഭിക്കും. മഞ്ചേശ്വരം ഒക്‌ടോബര്‍ 30, കുമ്പള ഓക്‌ടോബര്‍ 26, ബദിയടുക്ക ഒക്‌ടോബര്‍ 29, ചെര്‍ക്കള ഒക്‌ടോബര്‍ 26, ഉദുമ ഒക്‌ടോബര്‍ 29, കാഞ്ഞങ്ങാട് ഒക്‌ടോബര്‍ 29, മുള്ളേരിയ ഒക്‌ടോബര്‍ 26, കസര്‍കോട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂര്‍ തുടങ്ങിയ മേഖലകളില്‍ നവംബര്‍ ആദ്യവാരവും സംഘടിപ്പിക്കാന്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു. 
ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരീസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

എസ്.കെ.എസ്.എസ്.എഫ് കാവനൂര്‍ ക്ലസ്റ്റര്‍ സമ്മേളനം

മഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് കാവനൂര്‍ ക്ലസ്റ്റര്‍ സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം ഡോ. സൈനുല്‍ ആബിദിനെ ആദരിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി, ഡോ. കെ.എം. ബഹാഉദ്ദീന്‍ നദ്‌വി, എന്‍.വി. മുഹമ്മദ് ബാഖവി, ഡോ. അലി അസ്ഗര്‍ ബാഖവി, ഉമര്‍ ദര്‍സി തച്ചണ്ണ, ടി.പി. അബൂബക്കര്‍, ടി.ടി. അബ്ദുറഹ്മാന്‍, എ.വി.എ. റഷീദ് വാഫി, എം.കെ. മുജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഠനക്യാമ്പ് ഐ.പി. ഉമര്‍ വാഫി ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍, സാദിഖലി റഷീദ് ബദ്‌രി തുടങ്ങിയവര്‍ സംസാരിച്ചു