ഖാസി സി.എം ഉസ്താദ്‌ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും 4ന് ദുബായില്‍

ദുബൈ : ചെമ്പരിക്ക മുസ്‌ലിം  വെല്‍ഫേര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം ഖാസി സി.എം അബ്ദുല്ല ഉസ്താദ്‌ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഫ്രെബുവരി നാലാം തീയതി ജുമുഅ  നമസ്കാരത്തിന് ശേഷം നകീല്‍ സെന്‍റര്‍ റോഡിലുള്ള മലബാര്‍ റസ്റ്റോറ൯റില്‍ വെച്ച് നടത്തുമെന്ന്‍  ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ പ്രഭാഷകന്‍ ഖലീലുര്‍രഹ്മാന്‍ കാഷിഫി സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും.
സംഘടനയുടെ ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തദവസരത്തില്‍ നടക്കും. യു.എ.ഇയിലുള്ള  മുഴുവന്‍ ചെമ്പരിക്ക മേല്‍പറമ്പ് സ്വദേശികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യാര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557736125 , 0553242706 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Eng. Arif Chemparikka


Upcoming live programs on Kerala-Islamic-Class-Room::

 1) കുണിയ ശാഖാ എസ്‌.വൈ.എസ്‌ / എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നടത്തുന്ന മര്‍ഹൂം.ഖാസി സി.എം അബ്ദുല്ല മൌലവി അനുസ്മരണ സമ്മേളനം നാളെ ഇന്ത്യന്‍ സമയം വൈകീട്ട്‌ 7.00മുതല്‍>> സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ കിഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജെനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ്‌ഹനീഫ ഹുദവി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ദിക്ര്‍-ദുആ സദസ്സിനു നേതൃത്വം വഹിക്കും.... 2) മറ്റന്നാള്‍ ഇന്ത്യന്‍ സമയം 10 മുതല്‍ മര്‍ഹൂം.ഖാസി സി.എം അബ്ദ്ദുല്ല മൗലവിയുടെ ഒന്നാം ആണ്ടുനേര്‍ച്ച കാസറഗോഡ് മലബാര്‍ ഇസ്‌ലാമിക് കോമ്പ്ലെക്സ് ക്യാമ്പസില്‍...പ്രമുഖര്‍ സംബന്ധിക്കും. 3) മേല്‍പറന്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.  ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്ധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് 8 ദിവസം നീണ്ടുനില്‍ക്കുന്ന മത പ്രഭാഷണം നടക്കും....മുഴുവന്‍ പരിപാടികളും തത്സമയം കേരള-ഇസ്‌ലാമിക്-ക്ലാസ്സ്‌-റൂമില്‍ ലഭ്യമാക്കുമെന്ന്‍  കാസറഗോഡ് ജില്ലാ കേരള ഇസ്‌ലാമിക്  ക്ലാസ്സ്‌ റൂം പ്രതിനിധികളായ സത്താര്‍ കുമ്പടാജെ, ആരിഫ് ചെമ്പരിക്ക  എന്നിവര്‍  അറിയിച്ചു....







ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍റര്‍ ഉദ്ഘാടനവും അനുസ്മര സമ്മേളനവും ഫെബ്രുവരി 4ന്

മേല്‍പറമ്പ്‌ : മേല്‍പറന്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ എസ്.കെ.എസ്.എസ്.എഫ്.,  എസ്.വൈ.എസ്.,  എസ്.ബി.വി. മേല്‍പറന്പ യൂണിറ്റ് (ചെമ്മാട് പഞ്ചായത്ത്) ആസ്ഥാന മന്ദിരം, ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. എം.ഐ.സി. പ്രസിഡന്‍റ് ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്ധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഇസ്‍ലാമിക് സെന്‍റര്‍ സ്പോണ്‍സര്‍ചെയ്ത പൌര പ്രമുഖനും എസ്.വൈ.എസ്. ചെമ്മാട് പഞ്ചായത്ത് പ്രസിഡന്‍റുമായ സി.ബി. ബാവ ഹാജിയെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശാളണിയിച്ച് ആദരിക്കും. തുടര്‍ന്ന് 8 ദിവസം നീണ്ടുനില്‍ക്കുന്ന മത പ്രഭാഷണം നടക്കും. സമാപന ദിവസം നടക്കുന്ന ദിക്റ് ഖല്‍ഖ ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി നേതൃത്വം നല്‍കും. ഇതിനോടനുബന്ധിച്ച് മേല്‍പറന്പ മുസ്‍ലിം ജമാഅത്തിന് വേണ്ടി നിര്‍മ്മിച്ച ശംസുല്‍ ഉലമ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനവും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മുഴുവന്‍ പ്രോഗ്രാമുകളും തത്സമയം കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- ആരിഫ് ചെന്പരിക്ക - 

അല്‍ഐന്‍ എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക സംഘടിപ്പിച്ചു

അല്‍ഐന്‍ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28 വെള്ളിയാഴ്ച മഗ്‍രിബ് നിസ്കാരത്തിന് ശേഷം എസ്.വൈ.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എസ്.കെ.എസ്.എസ്.എഫ്. അല്‍ഐന്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് സൈദലവി കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ വി.പി. പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. ബഷീര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. മൊയ്തീന്‍ ഹാജി പ്രമേയ പ്രഭാഷണം നടത്തി. ഹംസ നിസാമി, റശീദ് അന്‍വരി ആശംസ പ്രസംഗം നടത്തി. കുഞ്ഞാലസ്സന്‍ ഹാജി, പി.പി. മുഹമ്മദ് അലി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സൈനുദ്ദീന്‍ കുറുന്പത്തൂര്‍ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ഇ.കെ. ഇബ്റാഹീം സ്വാഗതവും ട്രഷറര്‍ ഷാഹുല്‍ ഹമീദ് ഹാജി പല്ലാര്‍ നന്ദിയും പറഞ്ഞു.
- സൈനുദ്ദീന്‍ -

മനുഷ്യജാലിക പ്രവര്‍ത്തകരെ അഭിനന്ദിച്ചു

കാസര്‍കോട്‌ : രാഷ്‌ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ കമ്മിറ്റി തൃക്കരിപ്പൂരില്‍ നടത്തിയ മനുഷ്യജാലിക ചരിത്ര സംഭവമാക്കുന്നതിന്‌ പ്രവര്‍ത്തിച്ച ജില്ലാ കൗണ്‍സിലേഴ്‌സ്‌, മേഖല-ക്ലസ്റ്റര്‍ , ശാഖാ ഭാരവാഹികള്‍ , അനുബന്ധ സംഘടനാ നേതാക്കള്‍ എന്നിവരെ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം അഭിനന്ദിച്ചു.

ആത്മീയത ഇല്ലാത്ത ഭൗതിക പുരോഗതി അധാര്‍മികതയിലേക്ക് നയിക്കുന്നു - ചെറുശ്ശേരി

മഞ്ചേരി : ആത്മീയതയില്ലാത്ത ഭൗതിക പുരോഗതി സമൂഹത്തെ അധാര്‍മികതയിലേക്ക് നയിക്കുന്നതായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ചൂളാട്ടിപ്പാറ ഒരുവിലാക്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്വലാത്ത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ ദാരിമി പാലക്കാട് ഉദ്ഘാടനം ചെയ്തു. ഇ. അബൂബക്കര്‍ വഹബി അധ്യക്ഷതവഹിച്ചു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഉമര്‍ ദര്‍സി തച്ചണ്ണ, സി.ടി. അബ്ദുറഹ്മാന്‍, വീരാന്‍കുട്ടി ഫൈസി , കബീര്‍ സഖാഫി തെഞ്ചീരി, എം. മുളനുദ്ദീന്‍ മുസ്‌ലിയാര്‍, എന്‍.സി. മമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു

ദാറുല്‍ഹുദ അന്തഃകലാലയ കലോത്സവം സമാപിച്ചു

മലപ്പുറം : മൂന്നുനാള്‍ നീണ്ടുനിന്ന ദാറുല്‍ഹുദ അന്തഃകലാലയ കലോത്സവം കൊടിയിറങ്ങി. ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഇരുപതോളം യു.ജി കോളേജുകളില്‍നിന്നുള്ള ആയിരത്തോളം സര്‍ഗപ്രതിഭകള്‍ മാറ്റുരച്ചു. കലയും സംസ്‌കാരവും പരസ്​പര ബന്ധിതമാണെന്നും കലാരംഗത്തെ മൂല്യശോഷണം സംസ്‌കാരത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ദാറുല്‍ഹുദ അന്തഃകലാലയ കലോത്സവ സമാപനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ധാര്‍മികതയിലും മൂല്യബോധത്തിലും ഊന്നിയുള്ള കലാസംസ്‌കാരത്തെ വളര്‍ത്തിയെടുക്കാനാണ് കാലം ആവശ്യപ്പെടുന്നത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന കലോത്സവകാലത്ത് ഇത്തരം മൂല്യാധിഷ്ഠിത കലാമേളകള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക നാഗരികതയുടെ അവിഭാജ്യ ഘടകമായിരുന്നു കലകളെന്നും മൃതാവസ്ഥയിലുള്ള ഇത്തരം കലകളെ പുനരുജ്ജീവിപ്പിക്കാന്‍ സമൂഹം തയ്യാറാവണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി ആവശ്യപ്പെട്ടു.

സമാപന സമ്മേളനത്തില്‍ ദാറുല്‍ഹുദ വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഈനലി ശിഹാബ്തങ്ങള്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, എസ്.എം. ജിഫ്‌രിതങ്ങള്‍ കക്കാട്, യു. ശാഫിഹാജി എന്നിവര്‍ പ്രസംഗിച്ചു. ഡോക്യുമെന്ററി കാലിഗ്രഫി പ്രദര്‍ശനവും മേളയ്ക്ക് കൊഴുപ്പേകി. ദാറുല്‍ഹുദ പി.ജി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'മാപ്പിളകലയുടെ നാള്‍വഴികള്‍' എന്ന ഡോക്യുമെന്ററിയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ദിശ സര്‍ഗവേദിയാണ് കാലിഗ്രഫി പ്രദര്‍ശനം ഒരുക്കിയത്.

- ഉബൈദുല്ല റഹ് മാനി  -

ചാപ്പനങ്ങാടി ശാഖ സ്വാഗതസംഘം രൂപവത്കരിച്ചു

കോട്ടയ്ക്കല്‍ : എസ്.കെ.എസ്.എസ്.എഫ് ചാപ്പനങ്ങാടി ശാഖ നടത്തുന്ന മിലാദ് ഫെസ്റ്റിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: വി.കുഞ്ഞുട്ടി മുസ്‌ലിയാര്‍ (മുഖ്യ രക്ഷാ), അനസ് ഫൈസി (ജന.കണ്‍.). യോഗത്തില്‍ വി.കുഞ്ഞുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. എ.പി.അബ്ദുള്‍ കരീം ഫൈസി, അനീസ് ഫൈസി, പി.ടി.നിസാമുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

'അന്‍തനൂര്‍ ഫൗഖ നൂര്‍' എസ്.വൈ.എസ് നബിദിന കാമ്പയിന്‍ അഞ്ചു മുതല്‍

ചേളാരി : സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി അഞ്ചു മുതല്‍ നബിദിന കാമ്പയിന്‍ നടത്തും. മലപ്പുറത്ത് സുന്നി മഹല്ലില്‍ വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഗാടന സമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. 'അന്‍തനൂര്‍ ഫൗഖ നൂര്‍' പ്രമേയം മഹല്ല് തലങ്ങളില്‍ പ്രഭാഷണം നടത്താനും പഞ്ചായത്ത് തലങ്ങളില്‍ നബിദിന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, അഹമ്മദ് തേര്‍ളായി, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, കുട്ടിഹസന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.

ഉന്നത വിജയത്തിനായി പരിശ്രമിക്കണം : ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര

പെരിന്തല്‍മണ്ണ : മുട്ടിന്ന് വരുന്ന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയത്തിനായി പരിശ്രമിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് സെക്രട്ടറി ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര അഭിപ്രായപ്പെട്ടു. പുവ്വത്താണി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. ട്രെന്‍റ് കരിയര്‍ ക്ലബ് SSLC, +2 വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഗേറ്റ്‍വേ എക്സാം എന്ന ക്യാന്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരസ്പര ചര്‍ച്ചയിലൂടെ കുട്ടികളില്‍ ബുദ്ധി വികാസം സാധിച്ചെടുക്കാനും സംശയ ദൂരീകരണത്തിന് അവസരമുണ്ടാക്കാനും ഇത്തരം ക്യാന്പിലൂടെ സാധ്യമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പി.ടി. ഖാലിദ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പി.കെ.എ. മജീദ് ദാരിമി ക്യാന്പ് ഉദ്ഘാടനം ചെയ്തു. പിലാക്കല്‍ അലി സാഹിബ്, പി.ടി. ഹദരലി മാസ്റ്റര്‍, സി. ഹംസ മാസ്റ്റര്‍, ടി.കെ. അത്ത മാസ്റ്റര്‍, പി.ടി. സൈത് മുഹമ്മദ്, പി.ടി. അന്‍വര്‍ സാദത്ത്, സി.എച്ച്. മനാഫ്, ശറഫുദ്ദീന്‍ ഫൈസി പാക്കത്ത് എന്നിവര്‍ പ്രസംഗിച്ചു. പറന്പൂര്‍ സൈതലവവി സാര്‍ സ്വാഗതവും പി.ടി. സക്കീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ക്യാന്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 9961948060 എന്ന നന്പറില്‍ ബന്ധപ്പെടണം.
- കബീര്‍ ഫൈസി, പുവ്വത്താണി -

സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് രാജ്യദ്രോഹം : ഇ.ടി

ദുബൈ : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഓരോ പൌരനും ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ള രാജ്യവുമാണ് ഭാരതമെന്ന് ഇ.ടി. മുഹമ്മദ് ബശീര്‍ എം.പി. അഭിപ്രായപ്പെട്ടു. രാജ്യം പൌരന്മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം രാജ്യതാല്‍പര്യത്തിനുമപ്പുറത്ത് ദുരുപയോഗം ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അയല്‍ക്കാരനെയും സ്വരാജ്യത്തെയും സ്നേഹിക്കുക എന്നതാണ് ഇസ്‍ലാം അനുശാസിക്കുന്നത്. അവിടെ ജാതിയുടെയോ മതത്തിന്‍റെയോ കാര്യം നോക്കേണ്ടതില്ല. സ്വന്തം അയല്‍ക്കാരന്‍റെ പ്രയാസം അറിഞ്ഞ് സഹായിക്കാത്തവന് രാജ്യത്തെ സ്നേഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും സ്നേഹത്തിന്‍റെ സന്ദേശമാണ് നല്‍കുന്നതെന്നും രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളുടെ പേരിലും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഇന്ത്യന്‍ മീഡിയാ ഫോറം യു.എ.ഇ. പ്രസിഡന്‍റ് ഇ. സതീഷ് അഭിപ്രായപ്പെട്ടു. മാലേഗാവ് പോലെയുള്ള സംഭവങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് ആത്മപരിശോധന നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ശുഐബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ശക്കീര്‍ കോളയാട് മനുഷ്യജാലിക ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാബാ ജോസഫ്, അബ്ദുസ്സലാം ബാഖവി, ഉബൈദ് ചേറ്റുവ, ടി.എന്‍.എ. ഖാദര്‍ ആശംസകളര്‍പ്പിച്ചു. അബ്ദുല്‍ കബീര്‍ യമാനി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹക്കീം ഫൈസി സ്വാഗതവും അഡ്വ. ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
- ശക്കീര്‍ കോളയാട്  -

സ്വീകരണം നല്‍കി

ദോഹ : എസ്.കെ.എസ്.എസ്.എഫ്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ക്ക് ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ ദോഹ ജദീദിലെ ഇസ്‍ലാമിക് സെന്‍ററില്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കുട്ടി, മുഹമ്മദലി ഖാസിമി, ഇസ്‍മാഈല്‍ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി സകരിയ്യ മാണിയൂര്‍ നന്ദി പറഞ്ഞു.
- സകരിയ്യ മാണിയൂര്‍, സെക്രട്ടറി, ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ -

സി.എം.ഉസ്താദ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 2നു കുണിയയില്‍

കുണിയ: കുണിയ ശാഖ എസ്.വൈ.എസ്. - എസ്.കെ.എസ്.എസ്.എഫ്. സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത ഉപാധ്യക്ഷനും, പ്രമുഖ ഗോള ശാസ്ത്ര വിദഗ്ദ്ധനും,നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ അനുസ്മരണ സമ്മേളനവും ദിക്ര്‍ -ദുആ സദസ്സും ഫെബ്രുവരി രണ്ടിനു ബുധനാഴ്ച വൈകുന്നേരം 6.30 കുണിയയില്‍ നടക്കും.
സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ കിഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജെനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ്‌ഹനീഫ ഹുദവി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ദിക്ര്‍-ദുആ സദസ്സിനു നേതൃത്വം വഹിക്കും.
ഇബ്രാഹിം കുണിയ,ജില്ലാ-മേഖല നേതാക്കളായ അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെടിയാര്‍,റഷീദ് ബെലിഞ്ചം, ഹാരിസ് ദാരിമി, അബ്ദുല്ല ദാരിമി തോട്ടം, അബ്ദുല്‍ ഖാദര്‍ സഅദി, ദാവൂദ് ചിത്താരി, ഉമര്‍ തൊട്ടിയില്‍, ശറഫുദ്ധീന്‍ കുണിയ, അഷ്‌റഫ്‌ ദാരിമി കൊട്ടിലങ്ങാട്, ടി.കെ.അബ്ദുല്‍ റഹിമാന്‍ ഹാജി കുണിയ, വാര്‍ഡ്‌ മെമ്പര്‍ കരീം കുണിയ, കിഴൂര്‍ സംയുക്ത മുസ്ലിം ജമാ-അത്ത് സെക്രട്ടറി ഹമീദ്കുണിയ, ഫസല്‍ ‍റഹ്മാന്‍ ‍യമാനി, അബ്ദുല്‍ റഹിമാന്‍, കെ.എ. അബ്ദുല്‍ ഖാദര്‍ കെ.ഐ, സൈഫുദ്ദീന്‍ കെ.വി, അഷ്‌റഫ്‌ കെ.എ.എന്നിവര്‍ സംബന്ധിക്കും. പരിപാടി തത്സമയം കേരള-ഇസ്‌ലാമിക്-ക്ലാസ്സ്‌-റൂമില്‍.... 

ദാറുല്‍ഹുദാ അന്തര്‍കലാലയ കലോത്സവം: മലപ്പുറം മുന്നില്‍

മലപ്പുറം: ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലോത്സവം സിബാഖ്‌ 2011 ല്‍ 247 പോയന്റുമായി മലപ്പുറം ജില്ല മുന്നേറുന്നു. കണ്ണൂര്‍, കാസര്‍കോഡ്‌ ജില്ലകളാണ്‌ രണ്ടും മൂന്നും സ്ഥാനത്തുള്ളത്‌.
സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ 70 പോയന്റുമായി ആതിഥേയരായ ചെമ്മാട്‌ ദാറുല്‍ ഹുദയാണ്‌ ഒന്നാം സ്ഥാനത്ത്‌. ദാറുല്‍ ഹസനാത്ത്‌ കണ്ണാട്ടിപ്പറമ്പ്‌, മാലിക്‌ ദീനാര്‍ തളങ്കര എന്നിവരാണ്‌ രണ്ടും മൂന്നുംസ്ഥാനങ്ങളിലുള്ളത്‌.
സീനിയര്‍ വിഭാഗത്തില്‍ ഇസ്‌ലാഹുല്‍ ഉലൂം താനൂര്‍ 15 പോയിന്റോടെ ഒന്നാംസ്ഥാനത്തും, ദാറുല്‍ ഹുദാ ചെമ്മാട്‌ രണ്ടാംസ്ഥാനത്തും നഹ്‌ജു റശാദ്‌ ചാമക്കാല മൂന്നാം സ്ഥാനത്തുമുണ്ട്‌. ജൂനിയര്‍ വിഭാഗത്തില്‍ 15 പോയിന്റുമായി ബുസ്‌താനുല്‍ ഉലൂം മാണിയൂര്‍ ആണ്‌ ഒന്നാംസ്ഥാനത്ത്‌. മന്‍ഹജു റശാദ്‌ ചേലേമ്പ്ര, നഹ്‌ജു റശാദ്‌ ചാമക്കാല എന്നിവയാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്‌.
സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ ദാറുല്‍ ഹസനാത്ത്‌ കണ്ണട്ടിപ്പറമ്പ്‌ 15 പോയിന്‍േറാടെ ഒന്നാംസ്ഥാനത്തും, ഹിദായത്തുല്‍ ഇസ്‌ലാം കോവളം രണ്ടും ദാറുല്‍ഹുദ ചെമ്മാട്‌ മൂന്നും സ്ഥാനത്തുണ്ട്‌.
ഞായറാഴ്‌ച വൈകീട്ട്‌ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വനംമന്ത്രി ബിനോയ്‌ വിശ്വം മുഖ്യാതിഥിയായിരിക്കും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹുഉദ്ദീന്‍ നദ്‌വി അധ്യക്ഷത വഹിക്കും.

ഉപരിപഠന കാഴ്ചപ്പാട് മാറുന്നു

പിണങ്ങോട് അബൂബക്കര്‍
മാനേജര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌

സംസ്ഥാനത്ത് ആണ്‍കുട്ടികളില്‍ നല്ലൊരു ശതമാനവും പെണ്‍കുട്ടികളില്‍ ഒരു പങ്കും പ്ലസ്ടു കഴിഞ്ഞാല്‍ എന്‍ട്രന്‍സ് പരീക്ഷകളെഴുതി മെഡിസിന്‍, എഞ്ചിനീയറിംഗ് മേഖലകള്‍ തെരഞ്ഞെടുക്കുകയാണ്. നാലരവര്‍ഷത്തെ എം.ബി.ബി.എസ് പഠനവും ബി.കോം അല്ലെങ്കില്‍ എം.കോമോ നേടിയാല്‍ തൊഴില്‍ വിപണിയില്‍ കാര്യമായ അവസരമായെന്ന് രക്ഷിതാക്കള്‍ കരുതുന്നു. ലോക തൊഴില്‍ വിപണിയിലെ മികച്ച സാധ്യതകളും ലാഭവുമാണ് ഇങ്ങനെ പുതുതലമുറയെ പ്രേരിപ്പിക്കാനിടവരുത്തിയത്. ഒരു കോടി മുതല്‍ ഒന്നരകോടി രൂപ വരെ നല്‍കിയാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ മെഡിസിന് എം.ഡി.ബിരുദത്തിന് പ്രവേശനം തരപ്പെടുത്തുന്നത്. ഇന്ത്യയിലിപ്പോള്‍ 1700 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതമാണുള്ളത്. വിദേശങ്ങളിലും മികച്ച സാധ്യതകള്‍ നിലവിലുണ്ട്. പ്രത്യേകിച്ചും സ്പെഷ്യലൈസ് ചെയ്തവര്‍ക്ക്.
ഗള്‍ഫ് രാഷ്ട്രങ്ങള്‍, യൂറോപ്പ്, യു.എസ്. തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ബി.ഡി.എസിന് പോലും അന്വേഷകര്‍ ധാരാളം. ഉയര്‍ന്ന ശമ്പളവും, ആനുകൂല്യങ്ങളും നല്‍കി സ്വകാര്യഏജന്‍സികളും സര്‍ക്കാരുകളും ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു.

ബി.എ. കഴിഞ്ഞു എം.എ. എടുത്ത് ഇന്റര്‍വ്യൂ വഴിയും സിവില്‍ സര്‍വ്വീസിലേക്ക് വരാന്‍ പഠിതാക്കള്‍ക്ക് ഒട്ടും താല്‍പര്യമില്ല. നാലഞ്ച് കൊല്ലം കഷ്ടപ്പെട്ടു പഠിച്ച് പിന്നീട് സിവില്‍ പരീക്ഷ പാസായാല്‍ കിട്ടുന്നതിന്റെ പലയിരട്ടി സ്വകാര്യമേഖലയില്‍ മെഡിസിനും എഞ്ചിനീയറിംഗിനും കിട്ടുമെന്നതിനാലാണ് പഠിതാക്കള്‍ വഴിമാറി ചിന്തിക്കുന്നത്.

ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ്, ഇന്ത്യന്‍ റെയില്‍വെ, ഇന്ത്യന്‍ കസ്റ്റംസ് തുടങ്ങി ഇരുപത്തിഏഴോളം സിവില്‍ സര്‍വ്വീസ് തസ്തികകളിലേക്ക് ആവശ്യത്തിന് അപേക്ഷകരില്ലാത്ത സാഹചര്യം ഉണ്ടായാല്‍ പോലും അല്‍ഭുതപ്പെടേണ്ടതില്ല.
ഐ.എ.എസ്. കോച്ചിംഗ് സെന്ററുകള്‍ രാജ്യവ്യാപകമായി ഉണ്ടെങ്കിലും മികച്ച നിരവധി കേന്ദ്രങ്ങള്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിദഗ്ദ്ധരായ അധ്യാപകരും പരിശീലകരും മത്സരാടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡല്‍ഹിയില്‍ മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന വാഗ്ദാനവുമായി മസ്കത്ത് സുന്നി സെന്റര്‍ രംഗത്ത് വന്നെങ്കിലും അപേക്ഷകര്‍ അധികമില്ല. ലഭിക്കുന്ന അപേക്ഷാര്‍ത്ഥികളെ ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുത്ത് പരിശീലനത്തിന്നയച്ചാലും പാതിവഴിയില്‍ മറ്റ് ജോലി ലഭിച്ചാല്‍ സിവില്‍ സര്‍വ്വീസ് പരിശീലനം മതിയാക്കി പോകുന്നവരാണധികവും.
ഭാവിയില്‍ രാഷ്ട്രത്തിന്റെ നട്ടെല്ലായ ഉന്നത ഉദ്യോഗങ്ങളിലേക്ക് മികച്ച ബുദ്ധിമാന്മാരും പ്രതിഭകളും കടന്നുവരാനിരിക്കുന്നതിന് ഇത് ഇടവരുത്തുന്നു. പഠനം ഒരു മേഖലയിലോ ഒന്നിലധികം മേഖലകളിലോ ഒതുങ്ങുന്നതും ശുഭകരമല്ല. സിവില്‍ സര്‍വ്വീസ് പാഠ്യപദ്ധതിയില്‍ നിലവിലുള്ള ജനറല്‍നോളജിന്നുള്ള പ്രാമുഖ്യം ലഘൂകരിച്ച് സയന്‍സിന് പ്രാധാന്യം നല്‍കാന്‍ ആലോചന ഉണ്ടത്രെ!. ഐ.എ.എസ്. പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കുന്ന പൊതുവിജ്ഞാന പരിശോധനയില്‍ വലിയ കഴമ്പില്ലെന്ന് വേണ്ടപ്പെട്ടവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് പോലെ എം.ബി.ബി.എസ് പാഠ്യപദ്ധതിയിലും വന്‍ മാറ്റം മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
{ൈപമറി, സെക്കണ്ടറി തലങ്ങളില്‍ പോലും രോഗനിര്‍ണ്ണയം നടത്താനുള്ള ശേഷി നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഇല്ലെന്നാണത്രെ മെഡിക്കല്‍ കമ്മീഷന്‍ വിലയിരുത്തുന്നത്. അത് കാരണം രോഗ നിര്‍ണ്ണയത്തിന് ഉപകരണങ്ങളുടെ സഹായം അനിവാര്യമാവുന്നു. ഈ രംഗത്ത് സമൂലമായ അഴിച്ചുപണി അനിവാര്യമാക്കുന്നതും ഇത് കാരണമാണ്.
മാര്‍ച്ച് മാസത്തോടെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ കഴിയുന്നു. കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നതിലും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്ക് വഹിക്കാനാവും.
കഴിവും പ്രാപ്തിയും പ്രതിഭയും ഉള്ളവരൊക്കെ ഡോക്ടറും എഞ്ചിനീയറുമാവണമെന്നതും ബാക്കി വരുന്നവര്‍ പല കടമ്പകളില്‍ തട്ടിവീണു ഏറിയാലൊരു ക്ലാര്‍ക്കിലൊതുങ്ങണമെന്നതും വികലമായ ചിന്തയാണ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളും സംസ്ഥാനത്ത് ഇയ്യിടെ ഉയര്‍ന്ന തൊഴില്‍ തട്ടിപ്പ് വിവാദങ്ങളും ഈ രംഗത്ത് നിലനില്‍ക്കുന്ന കാലഹരണപ്പെട്ട സമീപനങ്ങളേയും പഴുതുകളേയും ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം വിശ്വാസ്യത വീണ്ടെടുക്കാനുള്ള തിരുത്തലുകള്‍ അനിവാര്യമാക്കുന്നുണ്ട്.
സന്നദ്ധസംഘടനകള്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കണം. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന പോരായ്മയായി പറയപ്പെടുന്നത് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ മികവില്ലായ്മയാണ്. പ്ലസ്ടുവിന് ശേഷം പ്രത്യേക പ്രൊഫഷണല്‍മേഖല തെരഞ്ഞെടുത്തു പഠിക്കുന്നതാണ് ഭാഷാപഠന നൈപുണ്യം നേടാനാവാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ബി.എ.ഇംഗ്ലീഷ്, എം.എ. ഇംഗ്ലീഷ് അതും നല്ല നിലവാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചു പാസാകുന്നവരും കഷ്ടപ്പെടുന്നവരും കുറഞ്ഞുവരുന്നു. റിസ്കെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.
ബി.എ..എല്‍.എല്‍.ബി, എം.എ,.എല്‍.എല്‍.ബി. തുടങ്ങിയ നിയമപഠന രംഗത്തും ആശാവഹമായ പങ്കാളിത്തം ഉണ്ടാവുന്നില്ല. ശാസ്ത്ര സാങ്കേതിക മേഖലകളിലും റിസ്കെടുത്തു പഠിച്ചു വളരാന്‍ സമയം നീക്കിവെക്കാന്‍ എന്തുകൊണ്ടോ പഠിതാക്കളും രക്ഷിതാക്കളും തല്‍പരരല്ല.
വിദ്യാഭ്യാസ കാഴ്ചപ്പാട് ധനവരുമാനത്തിന്റെ ഗുണനപട്ടികയിലൊതുക്കിയതാണ് പ്രധാന കാരണം. സ്കൂള്‍ പഠനം പൂര്‍ത്തിയാവുന്നതോടെ പഠിതാക്കള്‍ക്ക് ശരിയായ അവബോധം സൃഷ്ടിച്ചെടുക്കാന്‍ പാകത്തിലല്ല നിലവിലുള്ള പാഠ്യപദ്ധതികള്‍. എസ്.എസ്.എല്‍.സി., പ്ലസ്ടു ക്ലാസുകളില്‍ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷകളെ സംബന്ധിച്ച് താല്‍പര്യം സൃഷ്ടിക്കുന്ന വിധമുള്ള കോച്ചിംഗുകള്‍ അനിവാര്യമാണ്. വെക്കേഷന്‍ പിരീയഡുകളില്‍ പരിശീലന മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ലാസ്സുകള്‍ നടത്തി പുതുതലമുറക്ക് ദിശാനിര്‍ണ്ണയം നടത്താന്‍ അവസരം ഒരുക്കണം.
ഇരുപത്തിഏഴോളം വരുന്ന സിവില്‍ സര്‍വ്വീസ് മേഖലകളില്‍ നിന്ന് കൂട്ടത്തോടെ കുടിയൊഴിയുന്ന അവസ്ഥയാണിപ്പോള്‍ കണ്ടുവരുന്നത്. മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാവും. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന ചാനലുകള്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അല്‍പ്പം ക്വിസ് പ്രോഗ്രാമുകള്‍ ഉള്ളത് വിസ്മരിച്ചു കൊണ്ടല്ല ഈ നിരീക്ഷണം. വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്ത സൃഷ്ടിക്കുന്നതിലാണ് മിക്ക ചാനലുകളും മത്സരിക്കുന്നത്. വേറെ ചിലത് കോര്‍പ്പറേറ്റ് മുതലാളിമാരുടെ ഉല്‍പ്പന്ന വിപണന പരസ്യചുവരുകളായി ഒതുങ്ങുന്നു. എന്നാല്‍ പഠിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനുള്ള ദാരിദ്യ്രം ഇല്ലാതാക്കുന്നതില്‍ മാധ്യമങ്ങള്‍ സൃഷ്ടിപരമായ ഇടപെടല്‍ നടത്തി കാണുന്നില്ല. അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും, സന്നദ്ധ സംഘടനകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവധിക്കാല കോച്ചിംഗ് നല്‍കി യുവതീയുവാക്കളെ അനുയോജ്യമേഖലകളിലേക്ക് തിരിച്ചുവിടണം. നല്ല ഡോക്ടറും എഞ്ചിനീയറും എന്നത് പോലെ പ്രാധാന്യമുള്ളതാണ് നല്ല കാര്‍ഷിക ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ദ്ധരും നിയമപണ്ഡിതരും കലക്ടറും പോലീസ് ഓഫീസറും നയതന്ത്ര വിദഗ്ദ്ധരുമെല്ലാം. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് പ്രതിഭാധനരായ അധ്യാപകരുടെ ക്ഷാമമാണെന്ന് വിലയിരുത്തപ്പെട്ടത് ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
 ---
TREND: Free Educational Guidance from SKSSF State Committee
Call: 9847661504 (Sharafudeen Master)

സമൂഹമാറ്റം സാധ്യമാവുന്നത് അധ്യാപകരിലൂടെ - സാദിഖലി ശിഹാബ് തങ്ങള്‍

കരുവാരകുണ്ട് : സമൂഹത്തില്‍ മാറ്റം സാധ്യമാവുന്നത് അധ്യാപകരിലൂടെയാണെന്നും അധ്യാപകര്‍ ഇക്കാര്യത്തെക്കുറിച്ച്‌ ബോധവാന്മാരാകണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കരുവാരകുണ്ട് ദാറുന്നജാത്ത് 35-ാം വാര്‍ഷിക കെ.ടി. മാനു മുസ്‌ലിയാര്‍ അനുസ്മരണ ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ടി.മാനു മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം വി.പി. സെയ്ത് മുഹമ്മദ് നിസാമി നിര്‍വഹിച്ചു. ദുആ സമ്മേളനത്തിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എം.എം.കുട്ടി മൗലവി, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്ത്രീകള്‍ക്ക് മാത്രമായി ഖുര്‍ആന്‍ ചരിത്ര സെമിനാര്‍ നടന്നു. വൈകീട്ട് നടന്ന മുതഅല്ലിം സമ്മേളനത്തില്‍ പി.എ. ജലീല്‍ ഫൈസി പുല്ലങ്കോട്, സി.കെ. അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പി. സെയ്താലി മുസ്‌ലിയാര്‍ മാമ്പുഴ, വി. ബാപ്പു മുസ്‌ലിയാര്‍, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെ.കെ. അബൂബക്കര്‍ ഫൈസി, ഉമര്‍ മുസ്‌ലിയാര്‍, വി. കുട്ടിഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.വി. അബ്ദുറഹ്മാന്‍ ദാരിമി, എ.പി. സൈതലവി ഫൈസി, കുഞ്ഞിമുഹമ്മദ് ബാഖവി, മുഹമ്മദ്കുട്ടി ദാരിമി, ജാഫര്‍ ഫൈസി, അബ്ദുല്‍ അസീസ് ദാരിമി, ടി.കെ. ഹംസ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
- ഉബൈദ് റഹ്‍മാനി -

രാഷ്ട്ര രക്ഷക്കും സമൂഹ നന്മക്കും പരസ്പരം അടുത്തറിയുക

ഷാര്‍ജ്ജ : മതങ്ങളെയും ഇസങ്ങളെയും തിരിച്ചറിയാത്തവരാണ് സമൂഹത്തില്‍ ഛിദ്രതയും വിഭാഗീയതയും സൃഷ്ടിക്കുന്നതെന്നും യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് പരസ്പരം കലഹിക്കാന്‍ സാധിക്കുകയില്ലെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സബാ ജോസഫ് അഭിപ്രായപ്പെട്ടു. മതങ്ങളെ കൂടുതല്‍ അടുത്തറിയുവാനും ബന്ധങ്ങള്‍ സുദൃഢമാക്കുവാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കണമെന്നും എസ്.കെ.എസ്.എസ്.എഫിന്‍റെ മനുഷ്യജാലിക ഇതിന് മാതൃകയാണെന്നും ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന രീതിയില്‍ പരിപാടി ഭാവിയില്‍ വിപുലമാവട്ടെ എന്നും ആശംസിച്ചു. ഇന്ത്യന്‍ റിപ്പബ്ലികിനോടനുബന്ധിച്ച് ഷാര്‍ജ്ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ്. ഒരുക്കിയ മനുഷ്യജാലികയില്‍ കണ്ണി ചേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യജാലിക അബ്ദുറസാഖ് വളാഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് അബ്ദുറസാഖ് തുരുത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുക്കണക്കിനാളുകള്‍ പരസ്പരം കൈ കോര്‍ത്ത് ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് തീവ്രവാദത്തിനും വര്‍ഗ്ഗീയതക്കുമെതിരെ രാജ്യത്തിന്‍റെ രക്ഷക്ക് വേണ്ടി സൗഹൃദം സൃഷ്ടിക്കാന്‍ ജാലിക സൃഷ്ടിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി. അലവിക്കുട്ടി ഹുദവി പ്രമേയ പ്രഭാഷണം നടത്തി. നിസാര്‍ തളങ്കര, കടുവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി, സഅദ് പുറക്കാട്, സയ്യിദ് ശുഐബ് തങ്ങള്‍ പ്രസംഗിച്ചു. അബ്ദുല്ല ചേലേരി, ചേറൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, കലീലുറഹ്‍മാന്‍ കാശിഫി, മജീദ് കാഞ്ഞിരക്കോല്‍, ഖാലിദ് മാട്ടൂല്‍, സുരേന്ദ്രപിള്ള നേതൃത്വം നല്‍കി.
- ഗഫൂര്‍ റഹ്‍മാനി -

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യജാലിക സംഘടിപ്പിച്ചു

റിയാദ് : സമുദായിക സൗഹാര്‍ദം കാക്കുക, രാജ്യത്തിന്‍െറ അഖണ്‌ഡത നിലനിര്‍ത്തുക, അഴിമതിക്കും സ്വജനപക്ഷാപാതത്തിനുമെതിരെ േബാധവല്‍ക്കരിക്കുക എന്നീലക്ഷ്യങ്ങളോടെ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംഘടിപ്പിച്ച 'മനുഷ്യജാലിക'യുടെ ഭാഗമായി റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച മനുഷ്യജ്വാലിക 2011 ജനുവരി 28 വെളളിയാഴ്‌ച ഉച്ചക്ക്‌ 1 30 ന്‌ റിയാദ്‌ ബത്ത്‌ഹ ക്ലാസിക്‌ ഓഡിറേറാറിയത്തില്‍ നടന്നു. 'ലോകത്തെ ഏററവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യ ലോകത്തെ ഏററവും വലിയ അഴിമതികളിലേക്കും നാടിനെ ഭരണസ്‌തംബനത്തിലേക്കു നയിക്കുന്ന സ്വജന പക്ഷപാതത്തി ലേക്കും നീങ്ങുന്നത്‌ ആശങ്കജനകമാണ്‌. ഭീകരതയുടെ മുള്‍കിരീടത്തില്‍ ജീവിതം ദുസഹമായ ഒരു സമുദായത്തിന്‌ ആശ്വാസം പകരുന്നതാണ്‌ അസിമാനന്ദ തുടങ്ങിയവരുടെ വെളിപ്പെടുത്തലുകള്‍. പരമോന്നത നീതിപീഠത്തില്‍ വരെ അഴിമതിയുടെ അപസ്വരങ്ങള്‍ ഉയരുന്നത്‌ ആശാവഹമല്ല. ഇന്ത്യയുടെ അഖണ്ഡതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാന്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കണം നാടുവിട്ടാലും ജന്മനാടിന്‍െറ ചിന്തകളുണര്‍ത്തി ഒരന്ത്യക്കാരന്‍െറ തന്‍െറ രാജ്യത്തോടുളള സ്‌നേഹ ചിന്തകള്‍ക്ക്‌ ആവേശം പകരും വിധം റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ നാം കൈകള്‍ കോര്‍ത്തത്‌ പോലെ മനസ്സുകളെ കൂടി കോര്‍ക്കാന്‍ പ്രചോദനമാകണമെന്ന്‌.' ഉല്‍ഘാടനപ്രസംഗത്തില്‍ ടി പി മുഹമ്മദ്‌ സാഹിബ്‌ (എം ഡി അല്‍ ഹുദാ സ്‌കൂള്‍ ഗ്രൂപ്പ്‌) ഉണര്‍ത്തി. 

'നമ്മുടെ നാടിന്‍െറ പൈതൃകം നനാത്വത്തില്‍ ഏകത്വമാണ്‌. സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇന്നുവരെയുളള കാലഘട്ടത്തില്‍ വളരെ ചരുങ്ങിയ കാലമൊഴിച്ച്‌ ബാക്കിയെല്ലാം മതേതര ചിന്തകള്‍ ഉള്‍കൊളളുന്നവര്‍ ഇന്ത്യ ഭരിച്ചു എന്നത്‌ ഇന്ത്യയുടെ മസസ്സ്‌ എന്നും മതേതരത്വത്തിനൊപ്പമാണന്നതിന്‍െറ തെളിവാണ്‌. എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌ എന്ന ബുഷ്‌ മുതല്‍ മോഡി വരെയുളളവരുടെ വാദഗതികള്‍ പൂര്‍ണമായും തെററാണന്ന്‌ തെളിയിക്കുന്നവയാണ്‌ അസിമാനന്ദ തുടങ്ങിയവരുടെ വെളിപ്പെടുത്തലുകള്‍. ഭീകരതക്ക്‌ മതമില്ല എല്ലാമതങ്ങളിലും വഴി തെററി സഞ്ചരിക്കുന്നവരുണ്ട്‌ .ഭീകരതക്കും അഴിമതിക്കുമെതിരെ ബോധവല്‍ക്കരണവും രാജ്യത്തിന്‍െറ അഖണ്ഡതക്കു വേണ്ടിയുളള ഈ ഒത്തു കൂടലും സന്തേഷകരമാണ്‌.' എന്ന്‌ പ്രമേയപ്രഭാഷണത്തില്‍ അഡ്വ: ശംസുദ്ദീന്‍ (ജനറല്‍ സിക്രട്ടറി യൂത്ത്‌ ലീഗ്‌) പറഞ്ഞു അശറഫ്‌ (ജനറല്‍ സിക്രട്ടറി എം സ്‌ എഫ്‌ മലപ്പുറം ജില്ല, അഡ്വ: അജിത്ത്‌ ( ഒ ഐ സി സി), ബഷീര്‍ ഫൈസി (എസ്‌ വൈ എസ്‌), മൊയ്‌തീന്‍ കോയ ( കെ എം സി സി) തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹബീബുളള പട്ടാമ്പി പ്രതിജ്ഞക്ക്‌ നേതൃത്വം നല്‍കി അബൂബക്കര്‍ ഫൈസി, ആററകോയ തങ്ങള്‍, N C മുഹമ്മദ്‌ കണ്ണൂര്‍, ഫവാസ്‌ ഹുദവി, മുഹമ്മദലി ഹാജി, ഉമര്‍കോയ, അബദു ലത്തീഫ്‌ ഹാജി, ഷൗക്കത്ത്‌ മണ്ണാര്‍ക്കാട്‌, അബൂബക്കര്‍ ബാഖവി സമദ്‌ പെരുമുഖം, അസീസ്‌ പുളളാവൂര്‍ തുടങ്ങിയവര്‍ പ്രസീഡിയം അംഗങ്ങളായിരുന്നു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വഗതവും സൈയ്‌താലി വലമ്പൂര്‍ നന്ദിയും പറഞ്ഞു.
‍‍- അബൂബക്കര്‍ ഫൈസി -

ഹുബ്ബുറസൂല്‍ 2011 പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു.

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫെബ്രുവരി 11, 12 തിയ്യതികളില്‍ നടത്തപ്പെടുന്ന ഹുബ്ബുറസൂല്‍ മഹാസമ്മേളനത്തിന്‍റെ പ്രചരണയോഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി തസ്വവ്വുഫിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ച് മുന്നോട്ടുപോകാനും ഹുബ്ബുറസൂല്‍ സമ്മേളനം അതിനുള്ള പ്രചരണ മാര്‍ഗ്ഗമാണെന്നും തങ്ങള്‍ പറഞ്ഞു.

ശൈഖ് അബ്ദുസ്സലാം മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ചെയര്‍മാന്‍ നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, നസീര്‍ ഖാന്‍, സിറാജുദ്ദീന്‍ ഫൈസി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി സ്വാഗതവും ട്രഷറര്‍ സെയ്തലവി ഹാജി ചെന്പ്ര നന്ദിയും പറഞ്ഞു.
- അബ്ദു, കുന്നുംപുറം -

എസ്.കെ.എസ്.എഫ്. മണ്ണംകുഴി യൂണിറ്റ് ദശ വാര്‍ഷികത്തോടനുബന്ധിച്ച്മത പ്രഭാഷണ പരന്പര സംഘടിപ്പിക്കുന്നു

- എം.കെ. സിദ്ധീഖ് ഫൈസി -