കേരള തസ്‌കിയത് കോണ്‍ഫ്രന്‍സിന് അന്തിമ രൂപമായി. കോണ്‍ഫ്രന്‍സ് ഏപ്രില്‍ 8, 9, 10 തിയ്യതികളില്‍ കൊണ്ടോട്ടിയില്‍

കൊണ്ടോടി: എസ് കെ എസ് എസ് എഫ് ദഅവാ വിഭാഗമായ ഇബാദ് സംസ്ഥാന സമിതിയുടെ കീഴില്‍ ആത്മ വിശുദ്ധിക്ക് ഒന്നിച്ചിരിക്കാം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 8, 9, 10 തിയ്യതികളില്‍ കൊണ്ടോട്ടിയില്‍ നടക്കുന്ന കേരള തസ്‌കിയത് കോണ്‍ഫ്രന്‍സിന് അന്തിമ രൂപമായി. ഏപ്രില്‍ എട്ട് വെള്ളിയാഴ്ച വൈകുന്നേരം നാലിന് തുടങ്ങുന്ന പരിപാടിയില്‍ പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും എത്തിച്ചേരും. ഞായറാഴ്ച വൈകുന്നേരത്തോടെ കോണ്‍ഫ്രന്‍സിന്‌സമാപനമാകും.

കോണ്‍ഫ്രന്‍സിന് മുന്നോടിയായി കൊണ്ടോട്ടിയില്‍ വെച്ച് നടന്ന വെല്‍ വിശേഴ്‌സ് മീറ്റ് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷനായി. എസ് കെ പി എം തങ്ങള്‍, സയ്യിദ് ബി എസ് കെ തങ്ങള്‍, മോയുട്ടി മൗലവി, എം വി കരീം മുസ്‌ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, നാസറുദ്ധീന്‍ ദാരിമി ചീക്കോട്, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, ഡോ സാലിം ഫൈസി കൊളത്തൂര്‍, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, എം പി കടുങ്ങല്ലൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, സാജിഹ് ഷമീര്‍ അല്‍അസ്ഹരി, ശിഹാബ് കുഴിഞ്ഞോളം തുടങ്ങിയവര്‍ സംസാരിച്ചു.

കോണ്‍ഫ്രന്‍സ് വിജയത്തിനായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ചെയര്‍മാനായും നാസറുദ്ധീന്‍ ദാരിമി ചീക്കോട് ജനറല്‍ കണ്‍വീനറായും സി പി കുഞ്ഞാന്‍ ട്രഷററായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ് എം എസ് മുഖേന റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പേര്, അഡ്രസ്സ്, കോണ്ടാക്റ്റ് നമ്പര്‍ എന്നിവ എഴുതി യാണ് എസ് എം എസ് ചെയ്യേണ്ടത്. എസ് എം എസ് അയക്കേണ്ട നമ്പര്‍: 9447676921, 9895257753, 9947357993

ഫോട്ടോ: കേരള തസ്‌കിയത് കോണ്‍ഫ്രന്‍സിന് മുന്നോടിയായി കൊണ്ടോട്ടിയില്‍ നടന്ന വെല്‍ വിശേഴ്‌സ് മീറ്റ് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Yoonus MP