ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റിയുടെ ജ്ഞാനതീരം വിജ്ഞാന പരീക്ഷ സീസണ്‍ 5-ല്‍ വിജയികളായ സംസ്ഥാനതല പ്രതിഭകള്‍ക്കുള്ള രണ്ടാംഘട്ട പരിശീലന ശില്‍പശാല ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആത്മീയം, ചരിത്രം, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളെ കോര്‍ത്തിണക്കി നടക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ ശില്‍പശാലയില്‍ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ ഡോ. ബാബുപോള്‍ ഐ. എ. എസ്. വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ശില്‍പശാലയുടെ വിവിധ സെഷനുകള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ഭാരവാഹികളായ റിസാല്‍ ദര്‍ അലി ആലുവ, സജീര്‍ കാടാച്ചിറ, യാസര്‍ അറഫാത്ത് ചെര്‍ക്കള, നാസിഫ് തൃശൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍, അംജദ് തിരൂര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
- Samastha Kerala Jam-iyyathul Muallimeen
SKSSF Cyberwing application
ആത്മീയസന്നിധികളില്‍ എത്തുമ്പോള്‍ കിതാബുകള്‍ ഇല്ലാത്തത് കൊണ്ട് ഇഷ്ഖിന്‍ മാലകള്‍. . .
മൗലൂദ് റാത്തീബുകള്‍. . നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രാര്‍ത്ഥനകള്‍ മുതലായവ ചൊല്ലാന്‍ കഴിയാതെ വരാറുണ്ടൊ. . ?.
എങ്കില്‍ അങ്ങനെയൊരു ബുദ്ധിമുട്ട് ഇനിയില്ല. . . . പരിഹാരമാവുകയാണ് SKIC കോബാർ കമ്മിറ്റിയുടെ സഹായത്തോടെ SKSSF Cyberwing
നിങ്ങളുടെ കയ്യില്‍ മൊബൈലുണ്ടല്ലൊ. .
അതിലുണ്ട് എല്ലാം. . . !
പതിവാക്കേണ്ട സൂറത്തുകള്‍,
സ്വലാത്തുകള്‍,
ദുആകള്‍,
റാത്തീബുകള്‍,
മാലപ്പാട്ടുകള്‍,
മൗലിദുകള്‍,
ബൈത്തുകള്‍,
ദിക്‌റുകള്‍,
മജ്‌ലിസുന്നൂര്‍,
കൂടാതെ നിത്യജീവിത്തില്‍ ആവശ്യമുള്ള മറ്റുള്ളവയും അതും മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ. ! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. . .
താഴെ കാണുന്ന ലിങ്ക് തുറന്ന് ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക
http://apps.cyberwing.skssf.in/
ഇനി കയ്യില്‍ കിതാബുകളില്ല എന്നൊരു കാരണം കൊണ്ട് നമ്മുടെ കീര്‍ത്തനങ്ങള്‍ മുടങ്ങില്ല. . . ! ഇന്‍ഷാ അല്ലാഹ്. . ! SKSSF Cyberwing
- https://www.facebook.com/SKSSFStateCommittee/posts/1925470157711308
http://apps.cyberwing.skssf.in/
ഇനി കയ്യില്‍ കിതാബുകളില്ല എന്നൊരു കാരണം കൊണ്ട് നമ്മുടെ കീര്‍ത്തനങ്ങള്‍ മുടങ്ങില്ല. . . ! ഇന്‍ഷാ അല്ലാഹ്. . ! SKSSF Cyberwing
- https://www.facebook.com/SKSSFStateCommittee/posts/1925470157711308
കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമം സംഘടിപ്പിച്ചു
ഭീംപൂര്‍ (വെസ്റ്റ് ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയക്ക് കീഴില്‍ വെസ്റ്റ് ബംഗാള്‍ ഓഫ് കാമ്പസില്‍ കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമവും മക്തബ് ടീച്ചേഴ്‌സ് ഓറിയന്റേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ നൂറ്റിയെഴുപത് മഹല്ല് പ്രതിനിധികളും അറുപതോളം മക്തബുകളിലെ അധ്യാപകരും പങ്കെടുത്തു. സിംസാറുല്‍ ഹഖ് ഹുദവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഫ്തി മര്‍ഗൂബ് ആലം, മുഫ്തി നൂറുല്‍ ഹുദാ സാഹിബ്, ഡോ. മുന്‍കിര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അലി റസാ എന്നിവര്‍ സംസാരിച്ചു. ഓറിയന്റെഷന്‍ കാമ്പിന് അലി അസ്ഗര്‍ ഹുദവി രണ്ടത്താണി നേതൃത്വം നല്‍കി. ഏറ്റവും മികച്ച മക്തബ്, മികച്ച് അധ്യാപകന്‍ എന്നിവക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു.
- Darul Huda Islamic University
- Darul Huda Islamic University
ഹജ്ജ്; സേവന സന്നദ്ധരായി വിഖായ വളണ്ടിയർമാർ
മക്ക: 2017 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും സഹായിക്കാനുമായി സമസ്ത കേരള ഇസ്ലാമിക് സെൻറർ [SKIC] ന് കീഴിലായി വിഖായ വളണ്ടിയർ സേന രൂപീകരിച്ചു.
മക്ക മിസ്ഫല ഹോട്ടൽ മിറ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ വെച്ച് വിഖായ വളണ്ടിയർമാരുടെ രജിസ്ട്രേഷൻ ഉൽഘാടനം SKIC സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഒമാനൂർ അബ്ദുറഹ്മാൻ മൗലവി അപേക്ഷ സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർ വന്നിറങ്ങി തിരിച്ച് പോവുന്നത് വരെ വിഖായ കർമ്മ രംഗത്തുണ്ടാവും.
ഉംറ കുറ്റമറ്റതാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകൽ, നഷ്ടപ്പെടുന്ന ലഗേജുകൾ കണ്ടെത്താൻ സഹായിക്കൽ, വഴിതെറ്റുന്നവരെ അവരുടെ ബിൽഡിംഗിലെത്തിക്കാൻ സഹായിക്കൽ, മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകൽ, മലയാളി ഹാജിമാർക്ക് ഹജ്ജ് പഠന വേദി സംഘടിപ്പിക്കൽ, പ്രശ്ന പരിഹാരങ്ങൾക്കും സംശയ നിവാരണങ്ങൾക്കുമായി ഹെൽപ് ലൈൻ സംവിധാനം ഒരുക്കൽ, എന്നിവയാണ് പ്രധാനമായും SKIC മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടപ്പിലാക്കുന്നത്.
ജോലിക്ക് ശേഷമുള്ള വിശ്രമം ഒഴിവാക്കിയാണ് 6 മണിക്കൂർ വിതമുള്ള 4 ഷിഫ്റ്റുകളിലായി ഒന്നാം ബറ്റാലിയനും, 4 മണിക്കൂർ വീതമുള്ള 6 ഷിഫ്റ്റുകളിലായി രണ്ടാം ബറ്റാലിയനും ത്യാഗപൂർണമായ സേവനത്തിനിറങ്ങുന്നത്. 150 അംഗങ്ങളുള്ള മക്കാവിഖായക്ക് പുറമേ പെരുന്നാൾ അവധി ഉപയോഗപ്പെടുത്തി SKIC സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിലായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനാഓപറേഷനിൽ പങ്കെടുക്കാൻ 500 വളണ്ടിയർമാർ ക്യാമ്പിൽ എത്തിച്ചേരും.
സമയബന്ധിതമായി പ്രവർത്തനം നടത്താൻ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മിറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്വലാഹുദ്ദീൻ വാഫി അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി, റശീദ് ഫൈസി, ഫരീദ് ഐക്കരപ്പടി അസൈനാർ ഫറോക്ക്, ശക്കീർ കോഴിച്ചെന, താജുദ്ദീൻ അവാലി പ്രസംഗിച്ചു.
മക്കാ വിഖായയുമായി ബന്ധപ്പെടേണ്ട നമ്പർ: ഒമാനൂർ അബുദു റഹ്മാൻ മൗലവി 050650 5250. മുനീർ ഫൈസി: 0552435260. ഫരീദ് ഐക്കരപ്പടി: 0551388706.
- pmkutty kodinhi
ജോലിക്ക് ശേഷമുള്ള വിശ്രമം ഒഴിവാക്കിയാണ് 6 മണിക്കൂർ വിതമുള്ള 4 ഷിഫ്റ്റുകളിലായി ഒന്നാം ബറ്റാലിയനും, 4 മണിക്കൂർ വീതമുള്ള 6 ഷിഫ്റ്റുകളിലായി രണ്ടാം ബറ്റാലിയനും ത്യാഗപൂർണമായ സേവനത്തിനിറങ്ങുന്നത്. 150 അംഗങ്ങളുള്ള മക്കാവിഖായക്ക് പുറമേ പെരുന്നാൾ അവധി ഉപയോഗപ്പെടുത്തി SKIC സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിലായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനാഓപറേഷനിൽ പങ്കെടുക്കാൻ 500 വളണ്ടിയർമാർ ക്യാമ്പിൽ എത്തിച്ചേരും.
സമയബന്ധിതമായി പ്രവർത്തനം നടത്താൻ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മിറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്വലാഹുദ്ദീൻ വാഫി അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി, റശീദ് ഫൈസി, ഫരീദ് ഐക്കരപ്പടി അസൈനാർ ഫറോക്ക്, ശക്കീർ കോഴിച്ചെന, താജുദ്ദീൻ അവാലി പ്രസംഗിച്ചു.
മക്കാ വിഖായയുമായി ബന്ധപ്പെടേണ്ട നമ്പർ: ഒമാനൂർ അബുദു റഹ്മാൻ മൗലവി 050650 5250. മുനീർ ഫൈസി: 0552435260. ഫരീദ് ഐക്കരപ്പടി: 0551388706.
- pmkutty kodinhi
മലേഷ്യയിലെ രാജാന്ത്യര ഉലമാ കോണ്‍ഫ്രന്‍സില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സംബന്ധിക്കും
ഹിദായ നഗര്‍: മലേഷ്യയിലെ കൊലാലംപൂരില്‍ നടക്കുന്ന രാജ്യാന്തര ഉലമാ കോണ്‍ഫ്രന്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സംബന്ധിക്കും. രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ യൂനിവേഴ്‌സിറ്റി ടെക്‌നോളജി മലേഷ്യയുടെ ക്വാലാലംപൂര്‍ കാംപസില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതരും മുസ്‌ലിം വിദ്യാഭ്യാസ വിചക്ഷണരും സംബന്ധിക്കും. ഇസ്‌ലാമിക ലോകത്തെ വിവിധ മതസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ചര്‍ച്ചാവിധേയമാക്കുന്നതിനുമാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്. ലോകത്ത് എറെ പ്രചാരത്തിലുള്ള വിവിധ സൂഫി സരണികളുടെ ആത്മീയ നേതാക്കളും കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നുണ്ട്. മലേഷ്യന്‍ മതകാര്യവകുപ്പിന്റെ സഹകരണത്തോടെ ജൂലൈ 26 മുതല്‍ 30 വരെയാണ് കോണ്‍ഫ്രന്‍സ്.
- Darul Huda Islamic University
Labels:
Darul-Huda-Islamic-University,
Kerala,
Malappuram,
Malaysia
അസ്മി: പഠന കിറ്റ് പ്രകാശനം ചെയ്തു
തേത്തിപ്പലം: അസ്മിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലേക്കുള്ള പഠന കിറ്റുകൾ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഖിദ്മത്ത് ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ സയ്യിദ് അനീസ് ജിഫ്രി തങ്ങൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പ്രീ പ്രൈമറി ക്ലാസിലെ പoനം എളുപ്പമാക്കുന്നതിനുള്ള മധുരം മലയാളം, അൽ- റിയാദ് എന്നീ ബുക്കുകൾ അടിസ്ഥാനമാക്കിയുള്ള ഫ്ലാഷ് കാർഡും ലെറ്റർ കാർഡുമാണ് ഈ ആക്ടിവിറ്റി കിറ്റിൽ അടങ്ങിയിട്ടുള്ളത്. അസ്മിയുടെ ആദ്യ ഘട്ട അധ്യാപക പരിശീലനം പൂർത്തിയായി. രണ്ടാം ഘട്ട പരിശീലനം ഓഗസ്റ്റ് മാസ ത്തിൽ ആരംഭിക്കും. ചടങ്ങിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, അബ്ദുസമദ് പൂക്കോട്ടൂർ, പി.വി.മുഹമ്മദ് മൗലവി, അബ്ദുറഹീം ചുഴലി എന്നിവർ സംബന്ധിച്ചു.
- ASMI KERALA
ദാറുല്‍ ഹുദാ ആസാം ഓഫ് കാമ്പസ് ക്ലാസ് ഉദ്ഘാടനം ചെയ്തു
ബാര്‍പേട്ട (ആസാം): ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക് യൂനിവേഴ്‌സിറ്റി ആസാം ഓഫ് കാമ്പസ് നാലാമത് ബാച്ചിനുള്ള ക്ലാസുദ്‌ഘാടനം ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്‌മ (ഹാദിയ) വൈസ് പ്രസിഡന്റ് സി. എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് നിര്‍വഹിച്ചു. നവാഗതര്‍ക്കായി കാമ്പസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അബൂദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്‌്‌ലാമിക വിഭാഗം തലവന്‍ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ഓഫ് കാമ്പസ് പ്രിന്‍സിപ്പള്‍ സയ്യിദ് മുഈനുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളത്തില്‍ നിന്നും ആസാമില്‍ നിന്നുമായി അനേകം വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. മുന്‍ ജില്ലാ പരിഷത്ത് മുത്വീഉല്‍ റഹ്‌്‌മാന്‍, ബൈശ ഗ്രാമ മുഖ്യന്‍ ഇംറാന്‍ ഹുസൈന്‍, മഖ്‌ബൂല്‍ ഖാന്‍, റിയാദ് അല്‍ ശഖ്‌റാ യൂണിവേഴ്‌സിറ്റി ലെക്‌ചറര്‍ അബ്ദുല്‍ റഊഫ് ഹുദവി അഞ്ചച്ചവിടി, ഖത്തര്‍ ആഭ്യന്തര വിഭാഗത്തിലെ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പള്‍ സദ്ദാം ഹുസൈന്‍ ഹുദവി ആന്ധ പ്രദേശ് സ്വാഗതവും ലെക്‌ചറര്‍ മീരാന്‍ കാഷിഫ് ഹുദവി കര്‍ണാടക നന്ദിയും പറഞ്ഞു. മേഘാലയ,മണിപ്പൂര്‍,ആസാം എന്നിവിടങ്ങളില്‍ നിന്നായി അറുപത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് പുതുതായി പ്രവേശനം നേടിയത്.
ഫോട്ടോസ്: 1. ഹാദിയ വൈസ് പ്രസിഡന്റ് സി. എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് ക്ലാസുദ്‌ഘാടനം നിര്‍വ്വഹിക്കുന്നു. 2. ഉസ്‌്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തുന്നു
- Darul Huda Islamic University
സമസ്ത ബഹ്‌റൈന്‍ ഹജ്ജ് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു
സമസ്ത കേരള സുന്നീ ജമാഅത്തിന്റെ കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള പഠന ക്ലാസ്സിന്റെ ഉദ്ഘാടനം മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് സലാം ഫൈസി മുക്കം നിര്‍വ്വഹിച്ചു.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉമ്മുല്‍ ഹസം ഏരിയ കോഡിനേറ്റര്‍ അബ്ദുര്‍റഊഫ് ഫൈസി, മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ സ്വദര്‍ മുഅല്ലിം അശ്‌റഫ് അന്‍വരി ചേലക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. സമസ്ത ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാര്‍എടവണ്ണപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്. എം. അബ്ദുല്‍ വാഹിദ് സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുസ്തഫ കളത്തില്‍നന്ദിയും പറഞ്ഞു.
തുടര്‍ന്നുള്ള ക്ലാസ്സുകള്‍ മനാമ ഓഡിറ്റോറിയ്യത്തില്‍ വെച്ച് അടുത്ത തിയ്യതികളില്‍ നടത്തുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു - 39828718, 39128941
- Samastha Bahrain
- Samastha Bahrain
എസ്.കെ.എസ്.ബി.വി. കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു
പാണക്കാട്: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയ പഞ്ചമാസ കര്‍മപദ്ധതി പ്രവര്‍ത്തന രേഖ പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. യൂണിറ്റ്, റെയ്ഞ്ച്, ജില്ലാ ഘടകങ്ങളുടെ അഞ്ച് മാസത്തെ പ്രവര്‍ത്തന രൂപരേഖയാണ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയത്. ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, അംജിദ് തിരൂര്‍ക്കാട്, അനസ് അലി ആമ്പല്ലൂര്‍, സജീര്‍ കാടാച്ചിറ, അസ്‌ലഹ് മുതുവല്ലൂര്‍, അനസ് ഊരകം, സ്വാലിഹ് ഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
ഹാദിയ ഫീല്‍ഡ് ട്രിപ്പ്; പ്രഥമ സംഘം ബംഗാള്‍, ആസാം കാമ്പസുകള്‍ സന്ദര്‍ശിച്ചു
ഭീംപൂര്‍ (വെസ്റ്റ് ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കേരളേതര സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മ ഹാദിയ സംഘടിപ്പിക്കുന്ന ഫീല്‍ഡ് ട്രിപ്പ് പദ്ധതിയുടെ പ്രഥമ സംഘം ബംഗാള്‍, ആസാം ഓഫ് കാമ്പസുകള്‍ സന്ദര്‍ശിച്ചു. സിംസാറുല്‍ ഹഖ് ഹുദവിയുടെ നേതൃത്വത്തിലുള്ള ഇരുപത്തൊന്നംഗ സംഘം ഹാദിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക മതപഠന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമങ്ങളിലൂടെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു. രണ്ടു ഓഫ് കാമ്പസുകളിലേയും വിദ്യാര്‍ത്ഥികളുമായി സംഘം സംവദിക്കുകയും ചെയ്‌തു. സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുറഊഫ് ഹുദവി അഞ്ചച്ചവിടി, ഇപി കബീര്‍ ഹുദവി, ഷൗക്കത്തലി ഹുദവി, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ബംഗാള്‍ ഓഫ് കാമ്പസില്‍ പുതുതായി നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനം സിംസാറുല്‍ ഹഖ് ഹുദവി നിര്‍വഹിച്ചു. പുതിയ ബാച്ചിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ക്ലാസ് ഉദ്‌ഘാടനം ഹാദിയ വൈ. പ്രസിഡന്റ് സി.എച്ച് ശരീഫ് ഹുദവി പുതുമ്പറമ്പ് നിര്‍വഹിച്ചു. ബംഗാള്‍ ഓഫ് കാമ്പസ് പ്രിന്‍സിപ്പല്‍ സിദ്ദീഖുല്‍ അക്‌ബര്‍ ഹുദവി, മുഫ്‌തി നൂറുല്‍ ഹുദാ സാഹിബ്, ഡോ. മുന്‍കിര്‍ ഹുസൈന്‍, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആസാം കാമ്പസിലെ പുതിയ ബാച്ചിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസുദ്‌ഘാടനവും സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് നിര്‍വഹിച്ചു.
ഫോട്ടോ: ദാറുല്‍ഹുദാ ബംഗാള്‍ ഓഫ് കാമ്പസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സിംസാറുല്‍ ഹഖ് ഹുദവി സംസാരിക്കുന്നു.
- Darul Huda Islamic University
ജീവിതമാവണം നമ്മുടെ പ്രബോധനം: ഡോ സുബൈർ ഹുദവി
കടമേരി : എഴുത്തും പ്രസംഗവുമെല്ലാം പ്രബോധനത്തിന്റെ ചില ഭാഗങ്ങൾ മാത്രമാണെന്നും സംശുദ്ധമാർന്ന വ്യക്തി ജീവിതം നയിക്കലാണ് യഥാർത്ഥവും സമ്പൂർണ്ണമായവുമായ പ്രബോധനമെന്നും ഡോ: സുബൈർ ഹുദവി ചേകന്നൂർ പ്രസതാവിച്ചു. കടമേരി റഹ്മാനിയ്യ കാമ്പസിൽ നടന്ന ഇസ് ലാമിക് പ്രൊഗഗേഷൻ സെൽ ഉദ്ഘാടന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഇസ്ലാമിക വ്യക്തിത്വത്തിന്റെ വില തിരിച്ചറിഞ്ഞ് അത്മാഭിമാനമുള്ള മുസ്ലിംകളായി ഒരോരുത്തരും ജീവിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സംഗമത്തിൽ സി. എച്ച് മഹ്മൂദ് സഅദി, പ്രൊഫസർ ഫജ്റുദ്ദീൻ റഹ്മാനി കിണാശ്ശേരി, ബഷീർ ദാരിമി നന്തി എന്നിവർ സംബന്ധിച്ചു.
- Bahjathul ulama students association rahmaniyya katameri
- Bahjathul ulama students association rahmaniyya katameri
SKSBV കര്‍മ്മപദ്ധതി പ്രകാശനം നാളെ
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയ പഞ്ചമാസ കര്‍മപദ്ധതി പ്രകാശനം നാളെ രാവിലെ 9.30ന് പാണക്കാട് വെച്ച് നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വഹിക്കും. കണ്‍വീനര്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പ്രസിഡണ്ട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, അഫ്‌സല്‍ രാമന്തളി, മനാഫ് കോട്ടോപാടം, റബീഉദ്ദീന്‍ വെന്നിയൂര്‍, അംജിദ് തിരൂര്‍ക്കാട്, ശഫീഖ് മണ്ണഞ്ചേരി, ഫുആദ് വെള്ളിമാട്കുന്ന്, റിസാല്‍ദര്‍ അലി ആലുവ, അനസ് അലി ആമ്പല്ലൂര്‍, സജീര്‍ കാടാച്ചിറ തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
"അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം" SKSSF കേരള ത്വലബ കോണ്‍ഫറന്‍സ് ഒക്ടോബറില്‍
ചേളാരി: അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബാ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 19,20,21 തിയതികളില്‍ അത്തിപ്പറ്റ ഫത്്ഹുല്‍ ഫത്താഹില്‍ നടക്കും. സംസ്ഥാന തല പ്രഖ്യാപനം ചേളാരി സമസ്താലയത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ സമ്മേളന ലോഗോ പ്രകാശനം ചെയ്ത് നിര്‍വഹിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപന സന്ദേശയാത്ര, ദര്‍സ് അറബിക് കോളേജ് സര്‍വ്വേ, സിമ്പോസിയം, സെമിനാറുകള്‍, പ്രബന്ധ രചനാ മത്സരം, ദക്ഷിണ കേരള ത്വലബ സമ്മിറ്റ്, യൂണിയന്‍ ലീഡേഴ്‌സ് മീറ്റ് തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.
പ്രഖ്യാപനസംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ.എന്‍.എസ് മൗലവി, സി.പി ബാസിത്ത് ഹുദവി തിരൂര്‍, ഉവൈസ് പതിയാങ്കര, ലത്തീഫ് പാലത്തുങ്കര, റാഫി പുറമേരി, ഹബീബ് വരവൂര്‍, ആഷിക് ലക്ഷദ്വീപ്, സയ്യിദ് ഫാറൂഖ് തങ്ങള്‍, റഹീം പകര തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സ് പ്രഖ്യാപനം സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
- https://www.facebook.com/SKSSFStateCommittee/posts/1919842611607396
ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സ് പ്രഖ്യാപനം സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
- https://www.facebook.com/SKSSFStateCommittee/posts/1919842611607396
അന്തമാൻ എസ് കെ എസ് എസ് എഫിന് പുതിയ സാരഥികൾ
വിമ്പർ ലിഗഞ്ച്: അന്തമാൻ സംസ്ഥാന എസ് കെ എസ് എസ് എഫിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റൗളത്തുൽ ഉലൂം അറബിക് കോളേജിൽ ചേർന്ന വാർഷിക കൗൺസിൽ യോഗത്തിൽ അന്തമാൻ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സുലൈമാൻ ഫൈസി അധ്യക്ഷത വഹിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി സയ്യിദ് ഒ എം എസ് സീതിക്കോയ തങ്ങളും ജനറൽ സെക്രട്ടറിയായി പി വി അബ്ദുൽ റസാഖ് മലപ്പുറവും തെരഞ്ഞെടുക്കപ്പെട്ടു. വി കെ അബ്ദുൽ സലാം വിമ്പർ ലിഗണമാണ് ട്രഷറർ. മറ്റു ഭാരവാഹികൾ സി. ഇസ്മാഈൽ അൻവരി നയാപുരം, ടി. കബീർ ബാംബൂ ഫ്ളാറ്റ് (വൈസ് പ്രസിഡൻറുമാർ) സമീർ ഒഗ്രാ ബ്രാഞ്ച് (വർക്കിംഗ് സെക്രട്ടറി), ടി. അസ് ലം സ്റ്റുവർട്ട് ഗഞ്ച് , എ. ഹുസൈൻ വിമ്പർ ലിഗഞ്ച് (സെക്രട്ടറിമാർ) ഇസ്മാഈൽ ഫൈസി സ്റ്റുവർട്ട് ഗഞ്ച് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
- https://www.facebook.com/SKSSFStateCommittee/posts/1921820361409621
- https://www.facebook.com/SKSSFStateCommittee/posts/1921820361409621
SKSSF ബഹ്‌റൈന്‍ അഞ്ചാം പഠന ക്ലാസ്സ് ഇന്ന് (21/07/2017 വെള്ളി)
മനാമ: എസ്. കെ. എസ്. എസ്. എഫ് ബഹ്‌റൈന്‍ 'തന്‍ബീഹ് 2017'' എന്‍ലൈറ്റനിംഗ് പ്രോഗ്രാമിന്റെ അഞ്ചാമത്തെ പഠന ക്ലാസ്സ്ഇന്ന് രാത്രി 8:30 മുതല്‍ ദാറുല്‍ കുലൈബ് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്‌സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അബ്ദുല്‍റസാഖ് നദ്‌വി 'അല്ലാഹുവിന്റെ ഇബാദത്തിലൂടെ വളരുന്ന യുവാവ്' എന്ന വിഷയത്തിലും ഉസ്താദ് സലാം ഫൈസി മുക്കം 'സമസ്തയും കീഴ്ഘടകങ്ങളും' എന്ന വിഷയത്തിലും ക്ലാസ്സെടുക്കും. എസ്. കെ. എസ്. എസ്. എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ പ്രവര്‍ത്തകര്‍ക്ക് മാത്രമായി നടത്തുന്ന ഈ പരിപാടിക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്.
- SKSSF Bahrain (Bahrain)
- SKSSF Bahrain (Bahrain)
മജ് ലിസുന്നൂർ ആത്മീയ സംഗമവും പ്രാർത്ഥനാ സദസ്സും കടമേരി റഹ്മാനിയ്യ ക്യാന്പസിൽ
കടമേരി : റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ് ലിസ്സുന്നൂർ ആത്മീയ സംഗമവും പ്രാർത്ഥനാ സദസ്സും ജൂലൈ 23 ന് രാത്രി 7 മണിക്ക് ക്യാന്പസിൽ നടക്കുന്നു, പ്രസ്ഥുത സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ശൈഖുനാ എം.ടി അബ്ദുല്ല മുസ്ലിയാർ നിർവ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകും. സംഗമത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൾ ഉസ്താദ് മാഹിൻ മുസ്ലിയാർ, മാനേജർ കുഞ്ഞബ്ദുല്ല മുസ്ലിയാർ , എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉസ്താദ് സി.എച്ച് മഹ്മൂദ് സഅദി തുടങ്ങിയവർ പങ്കെടുക്കും.
ഹാജി കെ.മമ്മദ് ഫൈസി അനുസ്മരണ സമ്മേളനം നാളെ
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍, സുന്നി യുവജന സംഘം സംസ്ഥാന ട്രഷറര്‍, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍, വിവിധ സ്ഥാപനങ്ങളുടെ മേധാവി എന്നീ നിലകളില്‍ നിറസാന്നിദ്ധ്യമായിരുന്ന ഹാജി കെ.മമ്മദ് ഫൈസിയുടെ അനുസ്മരണ സമ്മേളനം നാളെ (20-07-2017) രാവിലെ 10 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്. സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, പി.പി.ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.കെ.മുനീര്‍ എം.എല്‍.എ, പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.സി.മായിന്‍ ഹാജി, പി.എ.ജബ്ബാര്‍ ഹാജി, നവാസ് പൂനൂര്‍ പ്രസംഗിക്കും.
- SKIMVBoardSamasthalayam Chelari
- SKIMVBoardSamasthalayam Chelari
Subscribe to:
Posts (Atom)









