റഹ്മാന് ഫൈസി റിയാദിലെത്തി
റിയാദ് : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ സുന്നി യുവജനസംഘം സംസ്ഥാന സിക്രട്ടറിയും മജ്മഅല്‍ ഇസ്‌ലാമിയ്യ കാവനൂര്‍ പ്രിന്‍സിപ്പലുമായ കെ റഹ്മാന്‍ ഫൈസി കാവനൂറിന് റിയാദ് എയര്‍പോര്‍ട്ടി സ്വീകരണം നല്‍കി. എസ് കെ ഐ സി സൗദി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, എസ് കെ ഐ സി റിയാദ് ജനറല്‍ സെക്രട്ടറി സമദ് പെരുമഖം, സലീം വാഫി മുത്തേടം, നൗഫല്‍ വാഫി തുടങ്ങിയവര്‍ പങ്കെടുത്തു. റിയാദ്, ദമാം, ജിദ്ദ, മക്ക, യാമ്പൂ, മദീന, ഹായില്‍, ബുറൈദ തുടങ്ങിയ സ്ഥലങ്ങളില്‍ വിത്യസ്ത പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. റഹ്മാന്‍ ഫൈസിയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ 0502195506, 0509284117, 0507095145 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എസ് കെ ഐ സി സൗദി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാടും സെക്രട്ടറി അലവിക്കട്ടി ഒളവട്ടൂരും അറിയിച്ചു.
- Aboobacker Faizy
ശംസുല്‍ഉലമ അനുസ്മരണസമ്മേളനം ഇന്ന് (വെള്ളി) കാസര്‍കോട് ഉബ്രങ്കളയില്‍
ബദിയടുക്ക : ഉബ്രങ്കള - ബാറടുക്ക യൂണിറ്റ് എസ്.വൈ.എസ്, എസ്. കെ. എസ്. എസ്. എഫ്. സംയുക്താഭിമുഖ്യത്തില്‍ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ഉലമ, സി. എം. ഉസ്താദ്, സഇദ് ഉസ്താദ് അനുസ്മരണവും മജ്‌ലിസ്സുന്നൂറും ഇന്ന് (വെള്ളി) വൈകുന്നേരം ഉബ്രങ്കള സി. എം. ഉസ്താദ് നഗറില്‍ വെച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന മജ്‌ലിസ്സുന്നൂറിന്ന് പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോടും മൗലൂദ് പാരായണത്തിന്ന് എം. ഫസലുറഹ്മാന്‍ ദാരിമിയും നേതൃത്വം നല്‍കും. 7 മണിക്ക് നടക്കുന്ന അനുസ്മരണസമ്മേളനം ജമാഅത്ത് പ്രസിഡണ്ട് ബഷീര്‍ കാര്‍വാറിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ മുഖ്യ പ്രഭാഷണവും ഖലീല്‍ ഹുദവി അനുസ്മരണ പ്രഭാഷണവും നടത്തും. സുബൈര്‍ ദാരിമി പൈക്ക, ഇ. പി. ഹംസത്തുസ്സഅദി, റഷീദ് ബെളിഞ്ചം, റസ്സാഖ് ദാരിമി, ഹമീദ് ഹാജി ചര്‍ളടുക്ക, സിദ്ധീഖ് ബെളിഞ്ചം, മുനീര്‍ ഫൈസി ഇഡിയടുക്ക, ആദം ദാരിമി നാരമ്പാടി, തുടങ്ങിയവര്‍ പ്രസംഗിക്കും. സയ്യിദ് കെ. എസ്. അലി തങ്ങള്‍ കുമ്പോല്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
- Rasheed belinjam
'താനൂര്‍; ചരിത്രം, ദേശം, സംസ്കാരം' സെമിനാര്‍ മാര്‍ച്ച് 24ന്
താനൂര്‍ : മുസ്‍ലിം കൈരളിയുടെ പൈതൃകമുറങ്ങുന്ന താനൂരിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന 'താനൂര്‍; ചരിത്രം, ദേശം, സംസ്കാരം' ചരിത്ര സെമിനാര്‍ ഈ മാസം 24ന്. താനൂര്‍ ടീവീസ് ഹാളില്‍ നടക്കുന്ന ചടങ്ങ് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് സെഷനുകളിലായി നടക്കുന്ന ഏകദിന സെമിനാറില്‍ പ്രമുഖ അക്കാദമിക് രാഷ്ട്രീയ പ്രതിഭകള്‍ പങ്കെടുക്കും.
അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എല്‍.എ. പ്രൊഫ. കെ.എസ് മാധവന്‍ (കോഴിക്കോട് സര്‍വകലാശാല), ഡോ. വി കുഞ്ഞാലി (സി.എച്ച് ചെയര്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഡോ. കെകെ മുഹമ്മദ് അബ്ദു സത്താര്‍ (ചരിത്ര വിഭാഗം, പി.എസ്.എം.ഒ കോളേജ്), ഡോ.കെ.കെ ഭരതന്‍ (മലയാളം സര്‍വകലാശാല), അബ്ദുസ്സമദ് ഫൈസി (പ്രന്‍സിപ്പല്‍, ഇസ്‍ലാഹുല്‍ ഉലും), സി.കെ താനൂര്‍, പ്രൊഫ വി.പി ബാബു താനൂര്‍, പി.എ റശീദ് തുടങ്ങിയവര്‍ സംബന്ധിക്കും.
താനൂരിന്റെ സാംസ്കാരിക പൈതൃകത്തെ ആഴത്തില്‍ വ്യക്തമാക്കുന്ന തെരെഞ്ഞെടുത്ത ഏഴോളും പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. സെമിനാറിനോടനുബന്ധിച്ച് താനൂരിലെ ചരിത്ര ശേഷിപ്പുകളെ കുറിച്ച് പ്രത്യേക പ്രദര്‍ശനവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
താനൂര്‍ ഇസ്‍ലാഹുല്‍ ഉലൂം അറബിക് കോളേജ് 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാര്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ഉസ്‍വ'യാണ് സംഘടിപ്പിക്കുന്നത്. താനൂരിന്റെ സാംസ്കാരിക പൈതൃക വിഷയത്തില്‍ 'ഉസ്‍വ' മുമ്പ് സംഘടിപ്പിച്ച സെമിനാറിന്റെ തുടര്‍ച്ചയാണ് ചരിത്ര സെമിനാര്‍. കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് ചെയറുമായി സഹകരിച്ച് Early Educational Movements of Pangil Ahmad Kutty Musliyar and Islahul Uloom in Kerala എന്ന വിഷയത്തില്‍ മറ്റൊരു സെമിനാര്‍ നടന്നിരുന്നു.
രജിസ്ട്രേഷനും അനുബന്ധ വിവരങ്ങള്‍ക്കും ബന്ധപ്പെടുക - നൈസാം ഹുദവി (കോര്‍ഡിനേറ്റര്‍) +919142572287. സന്ദര്‍ശിക്കുക http://www.islahululoom.com/
- naizam am
വ്യാജ ത്വരീഖത്തുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക : സമസ്ത
കാസര്‍കോട് : സമൂഹത്തില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്ന വ്യാജ ത്വരീഖത്തുകള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് താലൂക്ക് മുശാവറാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് പുതിയ ബസ്റ്റ്സ്റ്റാന്‍ഡിന് സമീപമുള്ള അബൂബക്കര്‍ സിദ്ദീഖ് മസ്ജിദില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഒഴിവ് വന്ന താലൂക്ക് മുശാവറ കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്തേക്ക് ത്വാഖാ അഹ്മദ് മൗലവിയെ തെരഞ്ഞെടുത്തു.
സമസ്ത താലൂക്ക് മുശാവറാ യോഗത്തില്‍ ത്വാഖാ അഹ്മദ് മൗലവി, യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി, എംഎ ഖാസിം മുസ്ലിയാര്‍, ചെങ്കള അബ്ദുല്ല ഫൈസി, കെഎം സ്വാലിഹ് മുസ്ലിയാര്‍, പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പിവി അബ്ദുല്‍ സലാം ദാരിമി, ബികെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ബംബ്രാണ, പിഎസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബ്ദുല്‍ ഖാദര്‍ മദനി, ഇപി ഹംസ്ത്തു സഅദി, ഇ അബ്ബാസ് ഫൈസി, സിഎംബി ഫൈസി, ബശീര്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod
ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമി സ്വലാത്തും മജ്‌ലിസ്സുന്നൂറും 15ന്
കുമ്പള : ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമിയില്‍ മാസന്തോറും നടത്തിവരാറുളള സ്വലാത്ത് മജലിസും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ നടത്തി വരുന്ന മജ്‌ലിസ്സുന്നൂറും മാര്‍ച്ച് 15 ഞായര്‍ അസ്തമിച്ച തിങ്കളാഴ്ച്ച മഗ്‌രിബ് നിസ്‌ക്കാരാനന്തരം നടത്തപ്പെടുന്നു. പരിപാടി സയ്യിദ് പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വലാത്ത് മജ്‌ലിസിന്ന് ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രമുഖ വാഗ്മി സുബൈര്‍ ദാരിമി പൈക്ക മത പ്രഭാഷണം നടത്തും. പരിപാടിയില്‍ ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ.എം സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, യു.എച്ച് മുഹമ്മദ് മുസ്ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, എം.എസ് അശ്‌റഫ് റഹ്മാനി ചൗക്കി, യഅ്ഖൂബ് ദാരിമി, അലി അഖ്ബര്‍ ബാഖവി, ശമീര്‍ വാഫി കരുവാരക്കുണ്ട്, അന്‍വര്‍ അലി ഹുദവി, അശ്‌റഫ് ഫൈസി, ഖബീര്‍ ഫൈസി, ബി.എച്ച് മുഹമ്മദലി ദാരിമി, സ്വാലിഹ് മുസ്ലിയാര്‍, എ.എം ഉമര്‍ അല്‍ ഖാസിമി, മൂസാ നിസാമി, മൂസാ ഹാജി ബന്തിയോട്, അബ്ദുല്‍ റഹിമാന്‍ ഹൈതമി, അബ്ദുസ്സലാം വാഫി വാവൂര്‍, ഫാറൂഖ് അശ്അരി തുടങ്ങിയവര്‍ സംബന്ധിക്കും.
- Imam Shafi
നാദാപുരം സമര പ്രഖ്യാപന സംഗമം 14ന്
കോഴിക്കോട് : നാദാപുരം പ്രദേശത്ത് വര്‍ഷങ്ങളോളമായി നടന്നുകൊണ്ടിരിക്കുന്ന കാടന്‍ നിയമത്തിന്റെ കുരുക്കില്‍ പെടുത്തി മുസ്‍ലിം സമുദായത്തിന് നേരെ പോലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ 'നാദാപുരം നിയമം കാടത്തമാകുന്നു' എന്ന പ്രമേയത്തില്‍ കോഴിക്കോട് ജില്ലാ സുന്നി യുവജന സംഘം മാര്‍ച്ച് 31ന് നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ചിന്റെയും പാറക്കടവ് ബാലിക പീഢന കേസ് ക്രൈംബ്രാഞ്ച് അട്ടിമറിച്ചതില്‍ പ്രതിഷേധിക്കുന്നതിനുമായി സമര പ്രഖ്യാപന സംഗമം മാര്‍ച്ച് 14ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്പോര്‍ട്ട്സ് കൌണ്‍സില്‍ ഹാളില്‍ നടത്തുന്നു. സാംസ്കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ചര്‍ച്ച നയിക്കും. എസ്.വൈ.എസ്. ജില്ലാ കൌണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംബന്ധിക്കും. കലക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചരണത്തിനായി മുഴുവന്‍ മണ്ഡലങ്ങളിലും മാര്‍ച്ച് 20നകം സ്പെഷ്യല്‍ സംഗമങ്ങള്‍ നടക്കും. പ്രക്ഷോഭസമിതി യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. അശ്റഫ് ബാഖവി ചാലിയം, പി.പി. അശ്റഫ് വാണിമേല്‍, കണ്‍വീനര്‍ എ.ടി. മുഹമ്മദ് മാസ്റ്റര്‍ പ്രസംഗിച്ചു.
- SKSSF STATE COMMITTEE
'സമസ്ത ഡയറക്ടറി' പ്രകാശിതമായി
കോഴിക്കോട് : എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പുറത്തിറക്കിയ സമസ്ത ഡയറക്ടറി പ്രകാശനം ചെയതു. സമസ്ത, കീഴ്ഘടകങ്ങള്‍, ആസ്ഥാനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സ്ഥാപനങ്ങള്‍, പള്ളി ദര്‍സുകള്‍, പ്രഭാഷകര്‍, എഴുത്തുകാര്‍, നേതാക്കള്‍ തുടങ്ങിയ വിവരങ്ങളാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തൃശൂരില്‍ നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം. എം മുഹ്‌യുദ്ദീന്‍ മൗലവി പാലത്തായി മൊതു ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9895901199.
- SKSSF STATE COMMITTEE
ത്വലബാ വിംഗ് സ്‌റ്റേറ്റ് ലീഡേഴ്‌സ് മീറ്റ് വെങ്ങപ്പള്ളിയില്‍
കോഴിക്കോട് : എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് മീറ്റ് മാര്‍ച്ച് 26, 27 (വ്യാഴം, വെള്ളി) തിയ്യതികളില്‍ വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ നടക്കും. ത്വലബാ വിംഗ് ജില്ലാ-സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍ പങ്കെടുക്കും.
യോഗത്തില്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ആധ്യക്ഷം വഹിച്ചു. ജുബൈര്‍ മീനങ്ങാടി, ഉവൈസ് പതിയാങ്കര, ഫായിസ് നാട്ടുകല്‍, സഅദ് വെളിയങ്കോട്, സിദ്ദീഖ് പാക്കണ, ശാഹിദലി മാളിയേക്കല്‍ സംബന്ധിച്ചു. സി. പി ബാസിത് തിരൂര്‍ സ്വാഗതവും റാഷിദ് വി. ടി വേങ്ങര നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ജുമുഅ ദിവസത്തെ CBSE പരീക്ഷ മാറ്റാത്തത് രാജ്യത്തെ മതേതരത്വത്തോടുള്ള വെല്ലുവിളി : SKSSF
കാസര്‍കോട് : വെള്ളിയാഴ്ചകളില്‍ നടക്കുന്ന സി.ബി.എസ്.ഇ പരീക്ഷാ സമയം മാറ്റണമെന്ന ആവശ്യം പരിഗണിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാരിന്റെയും സി.ബി.എസ്.ഇ ബോര്‍ഡിന്റെയും നിലപാട് പ്രതിഷേധാര്‍ഹമെന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും പ്രസ്താവനയില്‍ അറിയിച്ചു. ബോര്‍ഡിന്റെ കീഴില്‍ 10, പ്ലസ് ടു പരീക്ഷയെഴുന്ന ലക്ഷക്കണക്കിന് മുസ്‍ലിം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് ജുമുഅ നഷ്ടപ്പെടുന്നത്. വെള്ളിയാഴ്ചയിലെ പരീക്ഷ മാറ്റുകയോ പ്രാര്‍ഥനയ്ക്ക് പോകാന്‍ സാധിക്കുന്ന രൂപത്തില്‍ സമയ ക്രമീകരണമോ ഉണ്ടാവാത്ത് രാജ്യത്തെ മതേതരത്വത്തോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് അടക്കമുള്ള സംഘടനകള്‍ നേരത്തെ നല്‍കിയ നിവേദനം സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
- Secretary, SKSSF Kasaragod Distict Committee
മാലിക് ദീനാര്‍ അക്കാദമി; ഹരിത ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി
കാസര്‍കോട് : തളങ്കര മാലിക് ദീനാര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ ഹരിത ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന പഴം, പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വയനാട് ഗാന്ധിഗ്രാമം ചെയര്‍മാനുമായ ഡോ ദേവദാസ് നിര്‍വഹിച്ചു. മാറിയ സാഹചര്യത്തില്‍ സമൂഹം കാര്‍ഷിക വൃത്തിയില്‍ കാണിക്കുന്ന പ്രത്യേക താല്പര്യം ശുഭ സൂചനയാണെന്നും നമ്മുടെ തലമുറകളെ വിഷലിപ്തമായ കീടനാശിനികളില്‍ നിന്നും മാരകമായ രുചിക്കൂട്ടുകളില്‍ നിന്നും രക്ഷിക്കാന്‍ ഗൗരവപൂര്‍ണ്ണമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ഉണര്‍ത്തി.
മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, കെ.എം ബഷീര്‍ വോളിബോള്‍, യൂനുസ് ഹുദവി ചോക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് : വിഷം ഏല്‍ക്കാത്ത പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും വ്യാപകമാക്കാന്‍ ആസൂത്രിതവും സംഘടിതവുമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വയനാട് ഗാന്ധി ഗ്രാമം ചെയര്‍മാനുമായ ഡോ: ദേവദാസ് പ്രസ്താവിച്ചു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ പ്രകൃതിയിലേക്ക് മടങ്ങാം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, കെ.എം ബഷീര്‍ വോളിബോള്‍, അബ്ദുറഹ്മാന്‍ ബാങ്കോട്, യൂനുസ് അലി ഹുദവി ചോക്കാട് എന്നിവര്‍ പ്രസംഗിച്ചു.
- malikdeenarislamic academy
രോഗമുക്ത തലമുറയെ സൃഷ്ടിക്കാന്‍ പ്രകൃതിയിലേക്ക് മടങ്ങുക : ഡോ. ദേവദാസ്
കാസര്‍കോട് : വിഷം ഏല്‍ക്കാത്ത പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും വ്യാപകമാക്കാന്‍ ആസൂത്രിതവും സംഘടിതവുമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വയനാട് ഗാന്ധി ഗ്രാമം ചെയര്‍മാനുമായ ഡോ: ദേവദാസ് പ്രസ്താവിച്ചു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ പ്രകൃതിയിലേക്ക് മടങ്ങാം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, കെ.എം ബഷീര്‍ വോളിബോള്‍, അബ്ദുറഹ്മാന്‍ ബാങ്കോട്, യൂനുസ് അലി ഹുദവി ചോക്കാട് എന്നിവര്‍ പ്രസംഗിച്ചു.
- malikdeenarislamic academy
നാദാപുരം; മനുഷ്യാവകാശ ലംഘനത്തിനെതിരെ SYS പ്രക്ഷോഭത്തിന്
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 14ന്;
ഏപ്രില്‍ രണ്ടിന് കലക്ടറേറ്റ് മാര്‍ച്ച്
കോഴിക്കോട് : നാദാപുരം ഏരിയയില്‍ വര്‍ഷങ്ങളോളമായി മുസ്‍ലിം സമുദായത്തിന് നേരെ പോലീസ് മേധാവികളില്‍ നിന്നുമുണ്ടാകുന്ന മനുഷ്യത്വ ലംഘനത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. നാദാപുരത്തെ പ്രവാസികളായ മുസ്‍ലിംകളെ കള്ളക്കേസുകളില്‍ പെടുത്തി കുരുക്കുണ്ടാക്കുകയും കാടന്‍ നിയമങ്ങള്‍ ചാര്‍ത്തി പീഡിപ്പിക്കുകയും ചെയ്ത് അവരില്‍ നിന്ന് വന്‍ തുക കൈക്കൂലി വാങ്ങുന്ന പോലീസ് പ്രവണത വര്‍ഷങ്ങളോളമായി തുടരുകയാണ്. തൂണേരി സംഭവത്തിലും നിരപരാധികളായ മുസ്‍ലിംകളുടെ പേരില്‍ കാടന്‍ നിയമങ്ങള്‍ ചാര്‍ത്തി കേസ്സെടുത്തിട്ടുണ്ട്. പോലീസുകാര്‍ക്ക് പണം തട്ടാനുള്ള മേഖലയാക്കി മാറ്റിയിരിക്കുകയാണ് നാദാപുരം. പ്രദേശത്തെ രാഷ്ട്രീയക്കാരേക്കാള്‍ വര്‍ഗ്ഗീയമായി ജനങ്ങളെ അകറ്റുന്നത് പോലീസാണ്. സ്റ്റേഷനുകള്‍ ഒരു വിഭാഗത്തിന്റെ വിളയാട്ടമായി മാറിയിരിക്കുന്നു. പോലീസ് സ്ഥാനങ്ങളില്‍ നാമമാത്രം പോലും മുസ്‍ലിംകള്‍ക്ക് പ്രാതിനിധ്യമില്ല. ഈ ക്രൂരതയും വിവേചനവും അവസാനിപ്പിക്കാന്‍ സമൂല മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം 'നാദാപുരം; നിയമം കാടത്തമാകുന്നു' എന്ന പ്രമേയത്തില്‍ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഏപ്രില്‍ രണ്ടിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 14 ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ഇസ്‍ലാമിക് സെന്ററില്‍ നടക്കും.
ഏപ്രില്‍ 17, 18 തിയ്യതികളില്‍ ബാംഗ്ലൂരില്‍ നടക്കുന്ന എസ് വൈ എസ് ദേശീയ കോണ്‍ഫറന്‍സില്‍ 500 പ്രതിനിധികള്‍ സംബന്ധിക്കും. മണ്ഡലം തലങ്ങളില്‍ മാര്‍ച്ച് 20നകം കണ്‍വെന്‍ഷനുകള്‍ നടക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്. മഹ്‍മൂദ് സഅദി അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. ടി.പി.സി. തങ്ങള്‍, അശ്റഫ് ബാഖവി ചാലിയം, യൂസുഫ് ഫൈസി വെണ്ണക്കോട്, ടി.കെ. ഇമ്പിച്ചി അഹമ്മദ് ഹാജി, കെ.കെ. കോയ മുസ്‍ലിയാര്‍, അബ്ദുറസാഖ് മായനാട്, സി.എ്. ശുക്കൂര്‍ മാസ്റ്റര്‍, കെ.എം.എ. റഹ്‍മാന്‍, പി.പി. അശ്റഫ് വാണിമേല്‍, ബാവ മൌലവി ജീറാനി, ഇമ്പിച്ചിക്കോയ വെള്ളിമാട്കുന്ന്, എ.എം. കോയ മുസ്‍ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഹാജി കിണാശ്ശേരി, ഇ.ടി.കെ. മൂസ ഹാജി, ലിയാഖത്ത് അലി ദാരിമി, ഇല്‍യാസ് ദാരിമി പ്രസംഗിച്ചു. പി.സി. മുഹമ്മദ് ഇബ്റാഹീം നന്ദി പറഞ്ഞു.
- SKSSF STATE COMMITTEE
സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനം 2016 ഫെബ്രുവരിയില്‍
കോഴിക്കോട് : കേരളത്തിലെ ആധികാരിക മുസ്‌ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഒമ്പത് പതിറ്റാണ്ടുകള്‍ പിന്നിട്ട സാഹചര്യത്തില്‍ 90-ആം വാര്‍ഷികം 2016 ഫെബ്രുവരിയില്‍ അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മുശവറ യോഗത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
പതിനായിരത്തോളം മദ്രസ്സകളും നൂറില്‍പരം അറബി കോളജുകളും ആയിരക്കണക്കിന് മഹല്ലുകളിലായി നിരവധി പള്ളിദര്‍സുകള്‍ക്കും നേതൃത്വം നല്‍കുന്ന സമസ്തയുടെ കീഴില്‍ ഒരു ലക്ഷത്തിലധികം മതാധ്യാപകര്‍ 13 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് മത പാഠം നല്‍കുന്നു. മത പ്രബോധകരും സംഘടനയുടെ അനുബന്ധ വിഭാഗങ്ങളും സമുദായത്തിന്റെയും പൊതു സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.
സമസ്തയുമായി ബന്ധപ്പെട്ട ഏതു തീരുമാനവും മുഷാവറയുടെ അംഗീകാരത്തോടെ മാത്രമേ സാധൂകരിക്കുകയുള്ളൂ എന്ന നിബന്ധന നിലനില്‍ക്കുമ്പോള്‍ ഇതിനെ ധിക്കരിച്ച് പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഒരുവിഭാഗം, പരമ്പരാഗതമായി സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍, മഹല്ലുകള്‍ എന്നിവ പിടിച്ചടക്കാനുള്ള ശ്രമം നിരനതരമായി നടത്തിവരികയാണ്. ഈ വിഭാഗം സ്ഥാപിച്ച ഒരു സ്ഥാപനത്തിലും അവകാശവാദം ഉന്നയിക്കാനോ, പ്രശനങ്ങള്‍ സൃഷ്ടിക്കാനോ ഇന്നുവരെ സമസ്തയുടെ അണികള്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ സമസ്തയുടെ സ്ഥാപനങ്ങളും മഹല്ലുകളും തടസ്സപ്പെടുത്തുകയും കയ്യേറുകയും ചെയ്യുക എന്നത് മറുവിഭാഗം സംഘടനാപരമായ ഒരു ആസൂത്രിത പദ്ധതിയായി നടപ്പാക്കിവരികയാണ്. ഇതിനെതിരെ നിയമപാലകരുടെ ഭാഗത്തുനിന്ന് നീതിനിഷേധം ഉണ്ടാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ നേരില്‍കണ്ട് ബോധ്യപ്പെടുത്തുകയും നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
തീവ്രവാദം, അധാര്‍മികത എന്നിവ നിര്‍മാര്‍ജ്ജനം ചെയ്യുവാനും, മത വ്യതിയാനത്തിനെതിരെ പുത്തന്‍വാദികളെ പ്രതിരോധിക്കാനും, സമാധാനം, ഐക്യം, മത സൗഹാര്‍ദ്ദം എന്നിവ കാത്തുസൂക്ഷിക്കുവാനും, വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗത്തുനല്‍കിയ വിലപ്പെട്ടസംഭാവനകള്‍ വഴിയും കേരളീയ സമൂഹത്തില്‍ സര്‍വ്വാംഗീകാരവും നേടിയ സംഘടന അതിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ 90 വര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തില്‍ വാര്‍ഷിക പരിപാടികള്‍ സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി സംഘടന പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമൂഹ നിര്‍മ്മിതിക്കുള്ള വിവിധ കര്‍മ്മ പദ്ധതികളുമായി വാര്‍ഷിക പരിപാടി താമസിയാതെ ആസൂത്രണം ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു.
ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ (പ്രസി. സമസ്ത), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ജന. സെക്രട്ടറി. സമസ്ത), സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (ട്രഷറര്‍, സമസ്ത), എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (വൈസ്. പ്രസി, സമസ്ത), കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ (സെക്രട്ടറി, സമസ്ത), എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ (വൈസ്. പ്രസി, സമസ്ത), പി.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ ( പ്രസിഡന്റ്, SKIMVB), സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ (പ്രസി. ജംഇയ്യതുല്‍ മുഅല്ലിമീന്‍) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അവധിക്കാല വനിതാ തര്‍ബ്ബിയത്ത് ക്യാമ്പ്
തിരുവനന്തപുരം : ബാലരാമപുരം അല്‍ അമാന്‍ വിദ്യാഭ്യാസ സമുച്ചയത്തിന് കീഴില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടത്തുന്ന അവധിക്കാല വനിതാ ഇസ്‍ലാമിക് തര്‍ബിയത്ത് ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു. ഖുര്‍ആന്‍ പാരായണ പരിശീലനത്തിലും മതാനുഷ്ഠാന കര്‍മ്മങ്ങളിലും ഇസ്‍ലാമിക വിജ്ഞാനത്തിലും പരിശീലനം നല്‍കുന്ന ക്യാമ്പിന്റെ കാലാവധി നാല്‍പ്പത് ദിവസമായിരിക്കും. കോഴ്സ് സംബന്ധമായ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും 8157098094, 9567858516 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- alamanedu complex
തായല്‍ നായന്മാര്‍മൂല ത്വരീഖത്തുല്‍ ഖാദിസിയ്യ 41-ാം വാര്‍ഷികം; മതവിജ്ഞാന സദസ്സിന് നാളെ തുടക്കം
ഖാസി ത്വാഖ അഹ്മ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും
നായിമാര്‍മൂല : വര്‍ഷങ്ങളോളമായി തായല്‍ നായന്മാര്‍മൂലയില്‍ പ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന ത്വരീഖത്തുല്‍ ഖാദിസിയ്യയുടെ 41ാം വാര്‍ഷികത്തോനുബന്ധിച്ച് ദഫ് റാത്തീബും മത വിജ്ഞാന സദസ്സ് നാളെ (മാര്‍ച്ച് 2 തിങ്കള്‍)മുതല്‍ 5 വരെ തായല്‍ നായന്മാര്‍മൂല മദ്രസ അങ്കണത്തില്‍ വെച്ച് നടക്കും. രാത്രി 7 മണിക്ക് കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തും. സ്വാഗത സംഘം കണ്‍വീനര്‍ അഹ്മ്മദ് ഫവാസ് എന്‍ .ഐ സ്വഗതം പറയും, ജമാഅത്ത് പ്രസിഡണ്ട് എന്‍.എം ഇബ്രാഹീം ഹാജി അധ്യക്ഷത വഹിക്കും, യുവത്വം വഴിതെറ്റുന്ന കാലം എന്ന വിഷയത്തില്‍ ഖലീല്‍ ഹുദവി അല്‍ മാലികി പ്രഭാഷണം നടത്തും ജമാഅത്ത് ഖത്തീബ് മുഹ്‌യദ്ദീന്‍ ബാഖവി, സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര, ജമാഅത്ത് സെക്രട്ടറി ടി.എസ് മുഹമ്മദ് ട്രഷറര്‍ എ.എന്‍ മുഹമ്മദ് ശരീഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
മാര്‍ച്ച് 5 വരെ നീണ്ട് നില്‍ക്കുന്ന വിജ്ഞാന സദസ്സില്‍ ഭരണാധികാരികളുടെ അമാനത്ത് എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, സ്ത്രീകളുടെ സമുദ്ദാരണം എന്ന വിഷയത്തില്‍ അബൂ ഹന്നത്ത് കുഞ്ഞി മുഹമ്മദ് മൗലവി, തഖ്‌വ എന്ന വിഷയത്തില്‍ മുഹ്‌യദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തും. സമാപന ദിവസം കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് ഖാസി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് സ്വീകരണം നല്‍കും . അബൂബക്കര്‍ മൗലവി തായല്‍ നായന്മാര്‍മൂല, അബ്ബാസ് .എ, മൊയ്തീന്‍ കുഞ്ഞി തൈവളപ്പ്, സാദിഖ് പിലാവിന്റടി, അബ്ദുല്‍ ഖാദര്‍ മദനി, തുടങ്ങിയവര്‍ സംഹന്ധിക്കുമെന്ന് ത്വരീഖത്തുല്‍ ഖാദിസിയ്യ പ്രസിഡമണ്ട് എന്‍ .എ അബ്ദുല്‍ ഖാദര്‍, ജന.സെക്രട്ടറി ഫവാസ് എന്‍ .ഐ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee
കര്‍മ്മ മണ്ഡലം വിപുലപ്പെടുത്തുവാന്‍ പുതിയ വിംഗുകളുമായി SKSBV
തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തോളം മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുവേണ്ടി സമസ്തക്ക് കീഴില്‍ സ്ഥാപിതമായ ബാലസംഘടനയായ സമസ്ത കേരള സുന്നി ബാലവേദി 21 വര്‍ഷം പിന്നിടുമ്പോള്‍ കര്‍മമണ്ഡലം വിപുലപ്പെടുത്തുന്നതിന്നും വ്യവസ്ഥാപിതമായും ശാസ്ത്രീയമായും മുന്നോട്ടുകൊണ്ടുപോകുന്നതിനും അലിഫ്, അദബ്, ഖിദ്മ, വൈഫൈവ് എന്നീ നാല് വിംഗുകള്‍ക്ക് സംഘടന രൂപം നല്‍കിയിരിക്കുന്നു.
ആധുനിക വിദ്യാഭ്യാസം കൂടുതല്‍ മുന്നോട്ടു ഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മദ്‌റസാതലം തൊട്ടുതന്നെ ആത്മീയ വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളുടെ അഭിരുചി അനുസരിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് 'അലിഫും' ചെറുപ്പം മുതല്‍ സമൂഹത്തോടും സമുദായത്തോടും ആഭിമുഖ്യം വളര്‍ത്തുകയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധരായി പ്രവര്‍ത്തിക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കുന്നതിന് 'ഖിദ്മ'യും ആത്മീയ ബോധം ചെറുപ്പം മുതല്‍ ബാലമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുന്നതിന് 'അദബും' സംഘടനയുടെ പ്രവര്‍ത്തനം, ഫെയ്‌സ് ബുക്ക്, വാട്‌സ്അപ്, വെബ്‌സൈറ്റ്, ഇ-മെയില്‍, സര്‍ക്കുലര്‍ എന്നീ അഞ്ച് മേഖലകളിലൂടെ സമൂഹത്തില്‍ എത്തിക്കുന്നതിന് വേണ്ടി 'വൈ ഫൈവ്' എന്നീ നാലു വിംഗുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിംഗുകളുടെ പ്രഖ്യാപനം തൃശൂര്‍ സമര്‍ഖന്ദില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വ്വഹിച്ചു.
- Samastha Kerala Jam-iyyathul Muallimeen
Subscribe to:
Posts (Atom)







