മിലാദേശരീഫ് ആണ്ടുനേര്‍ച്ച സമാപിച്ചു

പട്ടാമ്പി: പുലാമന്തോള്‍ മദീനാനഗറില്‍ എട്ടുദിവസമായി നടന്ന മിലാദേശരീഫ് ആണ്ടുനേര്‍ച്ച സമാപിച്ചു. സമാപനപൊതുസമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു.

സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വംനല്‍കി. കക്കാട് മുഹമ്മദ് ഫൈസി മിലാദ് പ്രഭാഷണംനടത്തി. പ്രവാചക മദ്ഹ് കീര്‍ത്തന സദസ്സിന് അബ്ദുറസാഖ് സുഹൈല്‍ നേതൃത്വംനല്‍കി. ശമീറലി ശിഹാബ്തങ്ങള്‍, സഈദ് ഫൈസി കൊല്ലം, ബീരാന്‍ ഫൈസി, അബ്ദുള്ളാ ആലിം ഫൈസി, ഹാഫിസ് അബ്ദുള്‍ അസീസ് മുസ്‌ലിയാര്‍, സയ്യിദ് ഫൈസാന്‍ ഹുസൈന്‍, അജ്മീര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് അബ്ദുള്ളക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

കൂട്ട ദുആക്ക് ശേഷം ഭക്ഷണവിതരണത്തോടെ മിലാദാഘോഷങ്ങള്‍ സമാപിച്ചു.

ഖാസിയുടെ മരണം: എസ്.വൈ.എസ്.ധര്‍ണ 10ന്

കാസര്‍കോട്: സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് സുന്നിയുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തിന് കളക്ടറേറ്റ്ധര്‍ണ നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.എം.ഖാസിം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ച. എം.എസ്.തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി.കെ.തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. തളങ്കര ഇബ്രാഹിം ഖലീല്‍, പി.എസ്.ഇബ്രാഹിം ഫൈസി, ടി.വി.അഹ്മദ് ദാരിമി, എ.കെ.ഹംസ കല്ലിങ്കാല്‍, സി.എം.ബദറുദ്ദീന്‍, ആലമ്പാടി സലാം ദാരിമി, അബ്ദുല്‍ഖാദിര്‍ മദനി പള്ളങ്കോട്, യു.സഹദ്, എ.പി.മുഹമ്മദ്പൂച്ചക്കാട്, ഇ.അബ്ബാസ് ഫൈസി എന്നിവര്‍ സംസാരിച്ചു.

മഹല്ല് ഫെഡറേഷന്‍ നേതൃപഠന ക്യാമ്പ് നടത്തി

കല്പറ്റ: സുന്നി മഹല്ല് ഫെഡറേഷന്‍ നേതൃപഠന ക്യാമ്പ് ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം വിഷയം അവതരിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് വി. മൂസക്കോയ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി കെ. അലി, കെ.എം.ആലി, എ.കെ. മുഹമ്മദ്കുട്ടിഹാജി, ഹാരിസ് ബാഖവി, ശംസുദ്ദീന്‍ റഹ്മാനി, എ.കെ. മുഹമ്മദ് ദാരിമി, കെ. മൊയ്തീന്‍, കെ.എ. നാസര്‍ മൗലവി, കെ.ടി. ഹംസ മുസ്‌ല്യാര്‍, കെ.കെ. അഹമ്മദ്ഹാജി, ഇബ്രാഹിം ഫൈസി എന്നിവര്‍ സംസാരിച്ചു.

നബിദിനം ആഘോഷിച്ചു

മേലാറ്റൂര്‍: വേങ്ങൂര്‍ മേഖലാ എസ്‌കെ.എസ്.എസ്.എഫ് കമ്മിറ്റി നബിദിനാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി. ദഫ്മുട്ടിന്റെ അകമ്പടിയോടെ പട്ടിക്കാട് ജാമിഅഃ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് അരിക്കുഴിയന്‍ ഫാറൂഖ് മുസ്‌ലിയാര്‍, ഷംസുദ്ദീന്‍ ഫൈസി, ജബ്ബാര്‍ മദനി, മുസ്തഫ ഫൈസി, എന്നിവര്‍ നേതൃത്വംനല്‍കി. തുടര്‍ന്ന് വേങ്ങൂരില്‍ നടന്നപൊതുസമ്മേളനം മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. മഹല്ല് ഹാസി ഹസ്സന്‍ ഫൈസി അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി പ്രസംഗിച്ചു.

അലിഗഢ് വി.സിക്ക് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണം നല്‍കി.

തിരൂരങ്ങാടി: അലിഗഢ് വി.സി പി.കെ.അബ്ദുല്‍അസീസിന് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണം നല്‍കി.

ദാറുല്‍ഹുദാ കാമ്പസിലെത്തിയ വി.സിയെ ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സെക്രട്ടറി യു.ശാഫി ഹാജി, കെ.എം.സൈതലവി ഹാജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചടങ്ങില്‍ അലിഗഢ് കോര്‍ട്ട് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് പ്രൊഫ. യു.വി.കെ.മുഹമ്മദ് ഉദ്ഘാടനംചെയ്തു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിച്ചു. പ്രൊഫ. ഇ.മുഹമ്മദ്, ഡോ. അരീക്കല്‍ അബ്ദുര്‍റഹ്മാന്‍, അഡ്വ. സൈതലവി, കെ.നിസാര്‍ പറമ്പില്‍പീടിക, കെ.മുഈനുദ്ദീന്‍ ഓമച്ചപ്പുഴ എന്നിവര്‍ സംസാരിച്ചു.

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് പി.ജിയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ വി.അഫ്‌ളല്‍ ഹുദവി ചങ്ങരംകുളം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് പി.ജിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കെ.ടി.മുഹമ്മദ് അബ്ദുല്‍കരീം ഹുദവി പൈങ്കണ്ണൂര്‍, എ.പി.മുഹമ്മദ് ഇസ്മായില്‍ ഹുദവി ചെമ്മലശ്ശേരി, കെ.പി.ജഅഫര്‍ ഹുദവി കൊളത്തൂര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി

ഖാസിയുടെ മരണം സി.ബി.ഐ അന്വേഷിക്കണം-സമസ്ത

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ്​പ്രസിഡന്റും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുള്ള മുസ്‌ലിയാരുടെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുന്നതിന് കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് സമസ്ത മുശാവറ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് നാട്ടുകാരും സംഘടന നേതാക്കളും പോലീസിനോട് പറഞ്ഞെങ്കിലും മുന്‍വിധിയോടെ സമീപിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും യോഗം കുറ്റപ്പെടുത്തി.

ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, കാപ്പ് ഉമ്മര്‍ മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉണര്‍വ്വ് 2010 എസ്.വൈ.എസ്. പഠന ശിബിരം







മുഹബ്ബത്തെ റസൂല്‍ 2010 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍റര്‍ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ 2010 ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന മര്‍ഹൂം ശിഹാബ് തങ്ങള്‍ നഗറില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ വാഗ്മിയുമായ മുസ്തഫ ഹുദവി ആക്കോട് മുഖ്യാതിഥിയായിരിക്കും.


ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന പ്രവാചക കീര്‍ത്തനത്തിന് സിദ്ധീഖ് ഫൈസി, ഉസ്‍മാന്‍ ദാരിമി, മുസ്ഥഫ ദാരിമി, നാസര്‍ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ദഅ്വ വിംഗ് വൈസ് ചെയര്‍മാന്‍ മന്‍സൂര്‍ ഇര്‍ഫാനി പരീക്ഷ നടപടികള്‍ക്ക് നേതൃത്വം നല്‍കും.


വൈകുന്നേരം ഏഴ്മണിക്ക് ആരംഭിക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ അധ്യക്ഷത വഹിക്കും. മുഹബ്ബത്തെ റസൂല്‍ 2010 സോവനീര്‍ അഡ്വ. ജാബിര്‍ അല്‍ അന്‍സി സിറ്റി ക്ലിനിക് എം.ഡി. നൌഷാദിന് നല്‍കി പ്രകാശനം ചെയ്യും. ഇസ്‍ലാം സ്നേഹതീരം തിരുനബി ശാന്തി ദൂതന്‍ എന്ന പ്രമേയത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്ന് മദ്റസ വിദ്യാര്‍ത്ഥികളുടെയും ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗലയ വിംങ്ങിന്‍റെയും ദഫ് മേളകള്‍ അരങ്ങേറും. കുവൈത്തിലെ മത സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വാനഹ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും സംഘാടകര്‍ അറിയിച്ചു.

JIC fest


സ്ത്രീ പക്ഷം പ്രവാചക സന്ദേശം റിയാദ് എസ്. വൈ. എസ് സിമ്പോസിയം5 ന്

റിയാദ് : സ്ത്രീ പക്ഷം പ്രവാചക സന്ദേശം എന്ന പ്രമേയത്തില്‍ എസ്. വൈ. എസ് റിയാദ് കമ്മിറ്റി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി 5/03/2010 വെള്ളി ഹാഫ്മൂണ്‍ ഓടിറ്റൊരിയത്തില്‍ വെച്ച്സിമ്പോസിയം സംഘടിപ്പിക്കുന്നു. വര്‍ത്തമാന കാലത്ത് സ്ത്രീ പക്ഷ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും, സ്ത്രീയുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയും കേവലം പ്രദര്‍ശന വസ്തുവാക്കി കമ്പോള വല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്ത്രീ പക്ഷം പ്രവാചക സന്ദേശത്തിന് വളരെ പ്രസക്തിയുണ്ട്. ഇത് ബോധ്യപ്പെടുത്തുകയാണ് സിമ്പോസിയത്തിന്റെ ലക്‌ഷ്യം.

വിവിദ മത സാംസ്കാരിക സംഘടനകളുടെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടി ബഹു: അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യും, പ്രമുഖ ഖുര്‍'ആന്‍ പണ്ഡിതനും വാഗ്മിയും എസ്. വൈ. എസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനുമായ ളിയാഉദ്ധീന്‍ ഫൈസി മോഡറെറ്റരായിരിക്കും ഒ. ഐ. സി. സി. നാഷണല്‍ കമ്മിറ്റി സാരഥി അജിത്‌ / കെ എം. സി.സി.
സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അര്ശുല്‍ ആഹ്മദ് / കേളി സാംസ്കാരിക സമിതി ചെയര്‍മാന്‍ കെ . ടി . ബഷീര്‍ / ഐ . എന്‍. എല്‍ സാരഥി റഫീഖ് / എ . പി . ആഹ്മദ് എന്നിവര്‍ മുഖ്യ അതിതികളായിരിക്കും. ഹൈദരലി വാഫി വിഷയാവതരണം നടത്തി സംസാരിക്കും
ഉച്ചക്ക് നടക്കുന്ന ഉണര്‍വ്വ്. 2010 പഠന ശിബിരം എസ്. വൈ. എസ് ഉപാദ്ധ്യക്ഷന്‍ ജലാലുദ്ധീന്‍ അന്‍വരി ഉദ്ഘാടനം ചെയ്യും ബഷീര്‍ ഫൈസി അദ്ധ്യക്ഷത വഹിക്കും ഖുര്‍'ആണ്‍ ഉണര്‍ത്തുന്ന ചിന്ധകള്‍, സമസ്തയുടെ നാള്‍ വഴികള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം ‍ മുസ്തഫ ബാഖവി പെരുമുഖം, അബ്ബാസ്‌ ഫൈസി പെരിഞ്ചേരി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും
സൈദലവി ഫൈസി പനങ്ങാങ്ങര, ബഷീര്‍ ഫൈസി ചെരക്കാപറമ്ബ്‌ , മൊയ്ദീന്‍ കുട്ടി തെന്നല , അബൂ ബക്കര്‍ ഫൈസി വെള്ളില , ഷാഫി ദാരിമി പാന്‍ഗ് , അബൂ ബക്കര്‍ ദാരിമി പൂക്കോട്ടൂര്‍ , കോയാമു ഹാജി , വി കെ മുഹമ്മദ്‌ എന്നിവര്‍ പങ്കെടുക്കും

ഇത് സംബന്ധമായി നടന്ന യോഗത്തില്‍ ലിയാഉദ്ധീന്‍ഫൈസി അധ്യക്ഷത വഹിച്ചു സൈതലവി ഫൈസി , ബഷീര്‍ഫൈസി, ജലലുധീന്‍ അന്‍വരി മൊയ്ദീന്‍ കുട്ടി തെന്നല ,മുഹമ്മദ്‌ ‌അലി എവിക്കാദ്, മുഹമ്മദ്‌ അലി ഹാജി ,സുബൈര്‍ ഹുദവി , നൌഷാദ് ഹുദവി എന്നിവര്‍ പങ്കെടുത്തു . നൌഷാദ അന്‍‍വരി സ്വാഗതവും ഇബ്രാഹിംവാവൂര്‍ നന്ദിയും പറഞ്ഞു.

- Noushad moloor -

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ കലാ മത്സരം മാര്‍ച്ച് 5 വെള്ളിയാഴ്ച

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ കലാ സാഹിത്യ മത്സരം 2010 മാര്‍ച്ച് 5 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടക്കും.

സീനിയര്‍ , ജൂനിയര്‍ , എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിരിക്കും മത്സരം. പതിനഞ്ച് വയസ്സിന് താഴെയുളളവരെ ജൂനിയര്‍ വിഭാഗത്തിലും മീതെയുള്ളവരെ സീനിയര്‍ വിഭാഗത്തിലുമാണ് പരിഗണിക്കുക.

ഖിറാഅത്ത്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, നിമിഷ പ്രസംഗം, മലയാള ഗാനം, മാപ്പിളപ്പാട്ട്, പ്രബന്ധം, ഖിറാഅത്ത്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളില്‍ സീനിയര്‍ വിഭാഗത്തിനും മലയാളഗാനം, മാപ്പിളപ്പാട്ട്, മെമ്മറി ടെസ്റ്റ്, കഥപറയല്‍ , പദപ്പയറ്റ് എന്നീ ഇനങ്ങളില്‍ ജൂനിയര്‍ വിഭാഗത്തിനും വെവ്വേറെ മത്സരമുണ്ടാകും.

മലയാള പ്രസംഗത്തിനും ഇംഗ്ലീഷ് പ്രസംഗത്തിനും പ്രത്യേകം വിഷയം നിജപ്പെടുത്തിയിട്ടില്ല. എങ്കിലും പ്രവാചക സംബന്ധിയായ വിഷയങ്ങള്‍ക്കാവും പരിഗണന.
നിമിഷ പ്രസംഗം, പ്രബന്ധം എന്നീ മത്സരങ്ങള്‍ക്കുള്ള വിഷയം തത്സമയം നല്‍കുന്നതാണ്. മാപ്പിളപ്പാട്ട് മത്സരത്തില്‍ ലക്ഷണമൊത്ത പാട്ടുകള്‍ക്ക് മാത്രമേ പരിഗണിക്കൂ. വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ വെച്ച് സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 6430316

നബിദിന പ്രോഗ്രാം




"സ്ത്രീ പക്ഷം പ്രവാചക സന്ദേശം" ക്യാംമ്പയിന് തുടക്കമായി

റിയാദ് : സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന "സ്ത്രീ പക്ഷം പ്രവാചക സന്ദേശം" എന്ന ക്യനോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു റിയാദ് എസ്. വൈ. എസ് . സെന്‍ട്രല്‍ കമ്മിറ്റി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു . ഇതിന്റെ ഭാഗമായി മജ്‌ലിസ് ഇന്‍തിസ്വാബ്, ഖുര്‍ആന്‍ പഠനം , ഉണര്‍വ്വ് പഠന ശിബിരം , ഖുര്‍ആന്‍ പരീക്ഷ , അവാര്‍ഡ് ദാനം എന്നീ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി മുസ്ലിം സമൂഹം പ്രവാചക ചര്യകളില്‍ നിന്ന് അകലുകയും, പുത്തന്‍ ചിന്താഗതികളോടും യുക്തിചിന്തകളോടും സമരസപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ എസ് . വൈ . എസ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയം പ്രസക്തമാകുകയാണ്. മനുഷ്യന്‍ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളുടെയും പരിഹാരം പ്രമാണങ്ങളിലെക്ക് മടങ്ങലും പ്രവാചകരെ അനുധാവനം ചെയ്യലുമാണ്.

ക്യാംമ്പയിനോടനുബന്ധിച്ചു 25-02-2010 വ്യാഴം രാത്രി 8നു എസ്. വൈ. എസ് റിയാദ് കമ്മിറ്റി മജ്‌ലിസ് ഇന്‍തിസ്വാബ് സംഘടിപ്പിക്കുന്നു. ജലാലുദ്ധീന്‍ അന്‍വരി ഉത്ഘാടനം ചെയ്യുന്ന സംഗമത്തിന് പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജ്, ചെമ്മാട് ദാറുല്‍ ഹുദാ അറബിക് കോളേജ്,തുടങ്ങിയ സ്ഥാപനങ്ങളുടെ പരീക്ഷാ ബോര്‍ഡ് അംഗവും എസ്. വൈ. എസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനുമായ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ലിയാഉദ്ധിന്‍ ഫൈസി നേതൃത്വം നല്‍കും . പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അന്‍വര്‍ ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തും

ഇത് സംബന്ധമായി നടന്ന യോഗത്തില്‍ ലിയാഉദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു സൈതലവി ഫൈസി ,ബഷീര്‍ ഫൈസി, ജലലുധീന്‍ അന്‍വരി മൊയ്ദീന്‍ കുട്ടി തെന്നല , മുഹമ്മദ്‌ ‌അലി എവിക്കാദ്, മുഹമ്മദ്‌ അലി ഹാജി , സുബൈര്‍ ഹുദവി , നൌഷാദ് ഹുദവി എന്നിവര്‍ പങ്കെടുത്തു . നൌഷാദ അന്‍‍വരി സ്വാഗതവും ഇബ്രാഹിം വാവൂര്‍ നന്ദിയും പറഞ്ഞു.

ചെന്പരിക്ക ഖാസിയുടെ മരണം ; അന്വേഷണം ഊര്‍ജ്ജിതമാക്കി നിഗൂഢതകള്‍ പുറത്ത് കൊണ്ടുവരണം - റഹ്മാനീസ് അസോസിയേഷന്‍

കോഴിക്കോട് : പ്രമുഖ മത പണ്ഡിതനും സമസ്ത കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റും മംഗലാപുരം ചെന്പരിക്ക ഖാസിയുമായിരുന്ന ശൈഖുനാ സി.എം. അബ്ദുല്ല മുസ്‍ലിയാരുടെ മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം വഴിതിരിച്ചു വിടാനുള്ള ലോക്കല്‍ പോലീസിന്‍റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹത്തിന്‍െ മൃത ദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തിയ സംഭവത്തിലും തുടര്‍ന്ന നടന്ന ചില പോലീസ് മാധ്യമ ഇടപെടലുകളിലും അസ്വാഭാവികതകള്‍ ധാരാളമുണ്ടെന്നും ഉടനെ മുതിര്‍ന്ന ഏജന്‍സികളെ ഉപയോഗപ്പെടുത്തി കേസന്പേഷണം ഊര്‍ജ്ജിതമാക്കി സംഭവത്തിലെ മുഴുവന്‍ ദുരൂഹതകളും പുറത്തുകൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാവണമെന്നും കേരള സ്റ്റേറ്റ് റഹ്‍മാനീസ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.


സ്വഭവനത്തിന്‍റെ പടവുകള്‍ പോലും പരസഹായമില്ലാതെ കയറാന്‍ കഴിയാത്ത ഖാസിയുടെ തലപ്പാവും ചെരിപ്പും ഊന്നുവടിയും കിലോമീറ്റര്‍ അകലെയുള്ള കടപ്പുറത്തെ ഒരാള്‍പൊക്കമുള്ള പാറക്കെട്ടില്‍ നിന്നും കണ്ടെത്തിയതും പുറത്തുപോകന്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണട കിടപ്പുമുറിയില്‍ തന്നെയുണ്ടായിരുന്നതും കിടപ്പുമുറി പൂട്ടിയ താക്കോല്‍ കൂട്ടം ഇതുവരെ കണ്ടെത്താനാവാത്തതും സംഭവത്തിലെ ദുരൂഹതകള്‍ ബലപ്പെടുത്തുന്നവയാണ്. ഇത്തരുണത്തില്‍ സംഭവത്തിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരും വരെ സമരരംഗത്തുള്ളവര്‍ക്കൊപ്പം റഹ്‍മാനീസും സമരസജ്ജരായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംഘടനയുടെ 2010 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനറല്‍ബോഡി സംഗമവും നേടത്തെ നടന്നിരുന്നു.


മുഖ്യഭാരവാഹികള്‍


ഫരീദ് റഹ്‍മാനി നീലാഞ്ചേരി (പ്രസിഡന്‍റ് ), സൈതലവി റഹ്‍മാനി ഗുഢല്ലൂര്‍ (ജ.സെക്ര), ഹംസ റഹ്‍മാനി കൊണ്ടിപറന്പ് (ട്രഷറര്‍ ), മുസ്ഥഫ റഹ്‍മാനി വാവൂര്‍ (വര്‍ക്കിംഗ് സെക്ര.)


ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍


അബ്ദുല്ല റഹ്‍മാനി വയനാട് (യു.എ.ഇ. ചാപ്റ്റര്‍ ), മുജീബ് റഹ്‍മാനി മൊറയൂര്‍ (കെ.എസ്.എ. ചാപ്റ്റര്‍ ), ഹുസൈന്‍ റഹ്‍മാനി ചെമ്മാണിയോട് (ഖത്തര്‍ ചാപ്റ്റര്‍ )


മറ്റുഭാരവാഹികള്‍


ശഫീഖ് റഹ്‍മാനി വഴിപ്പാറ, ഉബൈദുല്ല റഹ്‍മാനി കൊന്പംകല്ല് (മീഡിയ സെല്‍ ), അബ്ദു നാസ്വിര്‍ റഹ്‍മാനി കരുവാരക്കുണ്ട്, അബ്ദുല്‍ മജീദ് റഹ്‍മാനി വെള്ളമുണ്ട, മൂസ റഹ്‍മാനി കടമേരി, സുബൈര്‍ റഹ്‍മാനി മേപ്പാടി, ഫൈസല്‍ റഹ്‍മാനി തൊട്ടില്‍പ്പാലം, ജലാലുദ്ദീന്‍ റഹ്‍മാനി കന്പ്ളക്കാട്, അബ്ദുറസാഖ് റഹ്‍മാനി, അന്‍വര്‍ ഹുസൈന്‍ റഹ്‍മാനി പന്തല്ലൂര്‍, അമാനുള്ള റഹ്‍മാനി കണ്ണമംഗലം, ലത്വീഫ് ഫൈസല്‍ റഹ്‍മാനി കാസര്‍കോഡ്, ഹംസ റഹ്‍മാനി കാഞ്ഞിരപ്പുഴ, മിദ്‍ലാജ് റഹ്‍മാനി മാട്ടൂര്‍ (മെന്പര്‍മാര്‍ )

പ്രവാചകനെ അറിയുക അനുഗമിക്കുക - RIC കാന്പയിന്‍ 2010

മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു

റിയാദ് : ഉദാത്തമായ പൈതൃകമാണ് മാപ്പിളപ്പാട്ടിനുള്ളത്. ആദ്യകാല മാപ്പിളപ്പാട്ട് രചയിതാക്കള്‍ ബഹുഭൂരിഭാഗവും ചരിത്രങ്ങളെ ഇതിവൃത്തമാക്കിയാണ് മാപ്പിളപ്പാട്ടു രചനകള്‍ നടത്തിയത്. അതുകൊണ്ട് തന്നെ ഇസ്‍ലാമിക സംസ്കാരത്തോടും ചരിത്ര പുരുഷന്മാരോടടും കേരളീയ സമൂഹത്തില്‍ വളരെ ആദരവും ബഹുമാനവുമുണ്ടായി. ഖാളി മുഹമ്മദ് രചിച്ച മുഹ്‍യദ്ദീന്‍ മാലയും, മൊയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ ഖിസ്സപ്പാട്ടും, കുഞ്ഞായിന്‍ മുസ്‍ലിയാരുടെ കപ്പപ്പാട്ടും ഒരു സമൂഹത്തിന്‍റെ വിശ്വാസവും സംസ്കാരവും നിലനിര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കല ഏതൊരു സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെ പ്രതിരൂപമാണ്. വര്‍ത്തമാനകാല മാപ്പിളപ്പാട്ടുകളായി അറിയപ്പെടുന്നവയില്‍ ബഹുഭൂരിഭാഗവും മണിയറപ്പാട്ടുകളായി മാറിയിരിക്കുന്നു. നാലാംകിട സിനിമാഗാന ചിത്രീകരണങ്ങളെ പോലും ലജ്ജിപ്പിക്കും വിധമാണ് മാപ്പിളപ്പാട്ടിന്‍റെ പേരില്‍ ഇറങ്ങുന്ന ചില ആല്‍ബങ്ങളുടെ ചിത്രീകരണം പൈതൃകങ്ങളില്‍ നിന്ന് വഴിമാറി ലക്ഷ്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാപ്പിളപ്പാട്ടിനെ അതിന്‍റെ തനിമയിലേക്ക് വഴിതിരിച്ചു നടത്താനുള്ള എളിയ ശ്രമമാണ് ഇപ്രകാരമുള്ള മത്സരം കൊണ്ട് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ലക്ഷ്യമാക്കുന്നത്.

സ്വാഗതം സിദ്ദീഖ് മഞ്ചേശ്വരം, മോഡറേറ്റര്‍ മൊയ്തീന്‍ കോയ പെരുമുഖം, ഉദ്ഘാടനം കുന്നുമ്മല്‍ കോയ, പ്രബന്ധാവതരണം ഹമീദ് മാസ്റ്റര്‍ ആദൃശ്ശേരി, വിഷയം : മാപ്പിളപ്പാട്ട് നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ . ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സലീം ചാലിയം, ഇല്യാസ് മണ്ണാര്‍ക്കാട്, ഹബീബുള്ള പട്ടാന്പി, അലവിക്കുട്ടി ഒളവട്ടൂര്‍ , വേദിയില്‍ അബൂബക്കര്‍ ബാഖവി മാരായമംഗലം, ഹംസ കോയ പെരുമുഖം, ഹംസ മൂപ്പന്‍ ഇരിട്ടി, അബ്ദു റസാഖ് വളകൈ, നന്ദി ഇസ്മാഈല്‍

വിജയികള്‍

വാദ്യോപകരണങ്ങള്‍ ഒഴിവാക്കി നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ നിസാര്‍ കൊല്ലം ഒന്നാം സ്ഥാനവും സലീം ചാലിയം രണ്ടാം സ്ഥാനവും അമീന്‍ സുബൈര്‍ അരിന്പ്ര മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ വ്യക്തിക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ഏര്‍പ്പെടുത്തിയ മഹാകവി മൊയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡും മറ്റുള്ളവര്‍ക്ക് മികച്ച സമ്മാനങ്ങളും നല്‍കും. ഏപ്രില്‍ ആദ്യവാരും നടക്കുന്ന കാന്പയിനില്‍ സമാപന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ നല്‍കും.

മുഹമ്മദ് നബി നയിച്ചത് രക്ത രഹിത വിപ്ലവം - റിയാദ് ഇസ്‍ലാമിക് സെന്‍റര്‍



റിയാദ് : രക്തം ചിന്തലല്ല, മനുഷ്യ മനസ്സുകളില്‍ മാനുഷീകത സൃഷ്ടിക്കലാണ് യഥാര്‍ത്ഥ വിപ്ലവമെന്ന് ലോകത്തെ പഠിപ്പിച്ച നേതാവാണ് മുഹമ്മദ് നബി. മതപരിവര്‍ത്തനമല്ല മനപരിവര്‍ത്തനമാണ് മുഹമ്മദ് നബി നടപ്പാക്കിയത്. ഒരു അമുസ്‍ലിമിന്‍റെ മൃദദേഹം കൊണ്ടുപോകുന്പോള്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്ന പ്രവാചകന്‍ വര്‍ത്തമാന കാലത്തിന് മാതൃകയാകണം. യഥാര്‍ത്ഥ വിശ്വാസി മരിച്ചുകൊണ്ടിരിക്കുന്നുവെന്ന നീത്ഷെയുടെ വാക്കുകള്‍ സത്യമെന്നു തോന്നും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ മതവിശ്വാസികളില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണ്. മുഹമ്മദ് നബിയെ മറ്റുള്ളവര്‍ എങ്ങിനെ വിലയിരുത്തുന്നുവെന്ന് മനസ്സിലാക്കാന്‍ ശ്രീനാരായണ ഗുരുവിന്‍റെ കവിതയിലെ നബി മുത്ത് രത്നമോ എന്ന ഒരു വാചകം മാത്രം മതി. പ്രവാചകന്‍റെ മാനുഷീകതയെ അറിയുക അനുഗമിക്കുക എന്ന സന്ദേശം കൈമാറാന്‍ ഈ കാന്പയിനിലൂടെ കഴിയുന്നത് വലിയൊരു അനുഗ്രഹമാണ്.