അഹ് ലുബൈത്ത് കര്ബലയില് അവസാനിച്ചുവെന്നോ?

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍.

അഹ്‌ലുബൈത്തിനെ ആദരിക്കലും സ്‌നേഹിക്കലും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഒട്ടനേകം സ്ഥലങ്ങളില്‍ ഈ യാഥാര്‍ഥ്യം വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'നബിയെ, താങ്കള്‍ അവരോട് പറയുക, അതിന്റെ (പ്രബോധനം) പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല, എന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ' (ശൂറാ-23). നബി കുടുംബത്തിന് ഗുണം ചെയ്യുക വഴി നിങ്ങള്‍ എന്നെ സ്‌നേഹിക്കുക എന്നാണ് മഹാനായ സഈദുബ്‌നു ജുബൈര്‍(റ)ഈ ആയത്തിന് നല്‍കിയിട്ടുള്ള വിശദീകരണം.

കുടുംബം എന്നത് കൊണ്ട് ഇവിടെ മുഖ്യമായും വിവക്ഷിക്കപ്പെടുന്നത് അഹ്‌ലുബൈത്താണ്. കാരണം ഇമാം റാസി തങ്ങള്‍ വിശദീകരിക്കുന്നു: 'നബി കുടുംബമെന്നാല്‍ അവിടത്തോട് ബന്ധമുള്ളവരെല്ലാവരുമാണെങ്കിലും നബിയും ഫാത്തിമ, അലി, ഹസന്‍, ഹുസൈന്‍ (റ) എന്നിവരും തമ്മിലുള്ള ശക്തമായബന്ധം അവിതര്‍ക്കിതമാംവിധം സ്ഥിരപ്പെട്ടതാണ്. അത്‌കൊണ്ട് തന്നെ അവരെ സ്‌നേഹിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്ന് ഈ ആയത്ത് തീര്‍ച്ചപ്പെടുത്തുന്നു.' ഇമാം സമഖ്ശരിയുടെ വിശദീകരണവും ഈ ആശയത്തിന് ശക്തി പകരുന്നുണ്ട്. അഥവാ, ഈ ആയത്ത് അവതരിച്ചപ്പോള്‍ നബിയോട് ചോദിക്കപ്പെട്ടു, ഞങ്ങള്‍ സ്‌നേഹിക്കേണ്ട അങ്ങയുടെ ബന്ധുക്കള്‍ ആരാണ്? അന്നേരം നബി പറഞ്ഞു: 'അലി, ഫാത്തിമ, അവരുടെ രണ്ട് സന്താനങ്ങള്‍.'

കര്‍ബലയുടെ ദിനത്തില്‍ അലിയ്യുബ്‌നുല്‍ ഹുസൈന്‍ (റ) യെ ബന്ധിയായിപ്പിടിച്ച് ഡമസ്‌കസിലേക്ക് കൊണ്ടുവന്നപ്പോള്‍ ഉമവീ വിഭാഗത്തില്‍ പെട്ട ഒരാള്‍ ഇങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു. 'നിങ്ങളെ വധിച്ച് കളയുകയും ഉ•ൂലനം വരുത്തുകയും ചെയത റബ്ബിന് സര്‍വ സ്തുതിയും.' ഇത് കേള്‍ക്കേണ്ട താമസം അലിയ്യുബ്‌നു ഹുസൈന്‍ അദ്ദേഹത്തേടായി ചോദിച്ചു നീ ഖുര്‍ആന്‍ ഓതാറില്ലേ? ഉണെ്ടന്ന് അയാള്‍ മറുപടി നല്‍കി. നീ ആലു ഹാമീം ഓതിയിട്ടുണേ്ടാ? അലി വീണ്ടും ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കി. 'പ്രബോധനത്തിന്റെ പേരില്‍ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ മറ്റൊന്നും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല' എന്നര്‍ഥം വരുന്ന സൂക്തം നീ ഓതിയിട്ടില്ലെ ? അന്നേരം അയാള്‍ ചോദിച്ചു. ഈ ആയത്തില്‍ പറഞ്ഞ വിഭാഗം നിങ്ങളാണോ? അലി പറഞ്ഞു: 'അതെ,ഞങ്ങള്‍ തന്നെ.' (തഫ്‌സീറുല്‍കബീര്‍)

ചുരുക്കത്തില്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ വിശ്വാസിക്ക് ഒഴിച്ച് കൂടാനാവാത്ത ബാധ്യതയാണെന്ന് ഈ വിശുദ്ധ സൂക്തം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഇതേ ആശയം കുറിക്കുന്ന അനേകം ഹദീസുകളും നമുക്കു മുന്നിലുണ്ട്. 'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്, അവരെ ആര് സ്‌നേഹിച്ചുവോ, അവര്‍ എന്നേയും സ്‌നേഹിച്ചു. ആര് ധിക്കരിച്ചുവോ അവരെന്നെയും ധിക്കരിച്ചു.' മറ്റൊരു ഹദീസില്‍കാണാം. 'ഞാന്‍ ഹസന്‍, ഹുസൈന്‍ (റ) യെ സ്‌നേഹിക്കുന്നു. അത്‌കൊണ്ട് നിങ്ങളും അവരെ സ്‌നേഹിക്കുക.' ഈ രണ്ട് ഹദീസുകളും ചേര്‍ത്ത് വായിച്ചാല്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകത എളുപ്പത്തില്‍ മനസ്സിലാകും. അഹ്‌ലുബൈത്തിനെ നബിതങ്ങള്‍ ഒരിക്കല്‍ ഉപമിച്ചത് നൂഹ് നബിയുടെ കപ്പലിനോടാണ്. കപ്പലില്‍ അഭയം തേടിയവര്‍ സുരക്ഷിതരായത് പോലെ അവരെ പിന്തുടരുന്നവര്‍ ശാശ്വത വിജയത്തിനവകാശികളാണ് എന്നതാണ് ഇതിന്റെ അന്തരാര്‍ഥം

അഹ്‌ലുബൈത്തിന്റെ പാത പിന്തുടരലും അവരെ അംഗീകരിക്കലും മോക്ഷത്തിന്റെ മാര്‍ഗ്ഗമാണെന്ന് ഖുര്‍ആനിന്റെയും തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. എന്നാല്‍ വിശുദ്ധഖുര്‍ആന്‍ അപഗ്രഥിച്ച് മനസ്സിലാക്കുന്നതിലും ചരിത്ര രേഖകള്‍ കണെ്ടടുക്കുന്നതിലും പരാജയപ്പെട്ട ചില അല്‍പജ്ഞാനികള്‍ അഹ്‌ലുബൈത്തിനെക്കുറച്ച് വികലവും ബാലിശവുമായ വാദമുഖങ്ങളുമായി സമൂഹമധ്യേ രംഗപ്രവേശം നടത്തിയിട്ടുണ്ട്. അഥവാ പ്രവാചക പരമ്പര കര്‍ബലയുദ്ധത്തോടെ അവസാനിച്ചുവെന്നും നിലവിലെ സാദാത്തുമാര്‍ക്ക് പ്രവാചകരുടെ പാരമ്പര്യം അവകാശപ്പെടാനാവില്ലെന്നുമാണ് ഈ ഉല്‍പതിഷ്ണു വിഭാഗത്തിന്റെ വാദം. ചരിത്രത്തിന്റെ ബാലപാഠമെങ്കിലും പഠിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് ഈ വാദത്തിന്റെ കൊള്ളരുതായ്മയും പൊള്ളത്തരങ്ങളും.

കര്‍ബല യുദ്ധം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരന്തങ്ങള്‍ സമ്മാനിച്ച ഒരു യുദ്ധം തന്നെയാണ് . പ്രവാചകരുടെ പ്രിയപേരമകന്‍ ഹുസൈന്‍(റ)ഉം നബികുടുംബത്തിലെ പതിനാറ് പേരും ക്രൂരനും ധിക്കാരുയുമായ ഇറാഖീ ഗവര്‍ണര്‍ ഇബ്‌നുസിയാദിന്റെയും അംറുബ്‌നുസഅ്ദിന്റെ നേത്രത്ത്വത്തിലുള്ള സൈന്യത്തിന്റെയും മുന്നില്‍ ഒരുതുള്ളി വെള്ളം പോലും ലഭിക്കാതെ വീരമൃത്യു വരിച്ചത് നമുക്കെങ്ങനെ മറക്കാന്‍ സാധിക്കും. എന്നാല്‍ ദുരന്ത പൂര്‍ണ്ണമായ ഈ സംഭവത്തിലേക്ക് നബി തങ്ങള്‍ ജീവിത കാലത്ത് തന്നെ ദീര്‍ഘദര്‍ശനം നടത്തിയിരുന്നു.ആഇശ(റ)യെ തൊട്ട് ഥബ്‌റാനി ഉദ്ധരിക്കുന്നു. നബി തങ്ങള്‍ പറഞ്ഞു: 'എന്റെ മകന്‍ ഹുസൈന്‍ ഥഫില്‍ (സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഉയര്‍ന്ന പ്രദേശം) വെച്ച് കൊലചെയ്യപ്പെടുമെന്ന് ജിബ്‌രീല്‍ എന്നോട് പറഞ്ഞു. ഹുസൈന്‍(റ)കൊല ചെയ്യപ്പെടുന്ന ഭാഗത്തെ മണ്ണും എനിക്ക് ജിബ്‌രീല്‍ കാണിച്ച് തന്നു.' (മുഅ്ജമുല്‍കബീര്‍)

എന്നാല്‍ ഈ സംഭവത്തോടെ അഹ്‌ലുബൈത്ത് ലോകത്ത് നിന്നും ഉ•ൂലനം ചെയ്യപ്പെടുമെന്നല്ല പ്രവാചകര്‍ പ്രവചിച്ചത്, മറിച്ച് തന്റെ പരമ്പര ശാശ്വതമായി നിലനില്‍ക്കുമെന്ന് നിസ്സംശയം പ്രഖ്യാപിക്കുകയാണ് അവിടന്ന് ചെയ്തത്.ഇമാം അഹ്മദും ഹാകിമുമൊക്കെ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം നബി തങ്ങള്‍ പറഞ്ഞു: 'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്.അവരെ ദുഖിപ്പിക്കുന്നത് എന്നെയും ദുഖിപ്പിക്കും,അവരെ സന്തോഷിപ്പിക്കുന്നത് എന്നെയും സന്തോഷിപ്പിക്കും എന്റെ പരമ്പര ഒഴികെ സര്‍വ്വ പരമ്പരകളും ഖിയാമത്ത്‌നാളോടെ അവസാനിക്കും.'(ഹാകിം) ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായ മറ്റൊരു ഹദീസില്‍ സൈദ്ബ്‌നുഅര്‍ഖം(റ) പ്രവാചകരുടെ ഒരു പ്രഭാഷണം വിവരിക്കുന്നത് ഇങ്ങനെയാണ് 'നിങ്ങളില്‍ ഭാരമുള്ള രണ്ട് വസ്തുക്കളെ ഞാനുപേക്ഷിച്ചിടുന്നു. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്,അതില്‍ സ•ാര്‍ഗവും പ്രകാശവുമുണ്ട്.അത്‌കൊണ്ട് നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക,ശേഷം പറഞ്ഞു, എന്റെ അഹ്‌ലുബൈത്തിനെയും ഞാന്‍ ഉപേക്ഷിച്ചിടുന്നു, അവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.'(മുസ്‌ലിം 4425)

ഇവിടെ ഖിയാമത്ത്‌നാള്‍ വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍ നക്ഷത്രങ്ങളുമായി പ്രവാചകര്‍ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തന്റ കുടുംബത്തെയുമാണല്ലോ. അതുകൊണ്ട് തന്നെ ഇവരണ്ടും ഇടക്കാലത്ത് അണഞ്ഞ് പോയെന്ന് പറയുന്നത് അര്‍ഥശൂന്യവും വിഡ്ഡിത്തവുമാണെന്ന് ഏത് ചെറിയചിന്ത കൊണ്ടും മനസ്സിലാക്കാന്‍ സാധിക്കും.

അഹ്‌ലുബൈത്ത് അറ്റ് പോയെന്ന് ജല്‍പനം നടത്തിയവര്‍ക്ക് ശക്തമായ മറുപടിയാണ് ഇമാം റാസി(റ) സൂറത്തുല്‍ കൗസറിന്റെ വ്യാഖ്യാനത്തിലൂടെ നല്‍കുന്നത്.അദ്ധേഹം പറയുന്നു.കൗസര്‍ എന്നാല്‍ പ്രവാചകരുടെ സന്താനങ്ങളാണെന്നാണ് മൂന്നാമത്തെ അഭിപ്രായം.ഇതിന് പണ്ഡിതര്‍ പറയുന്നന്യായം ഈ സൂറത്ത് അവതരിക്കപ്പെടുന്നത് പരമ്പര മുറിഞ്ഞെന്ന് പ്രവാചകരെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയായിട്ടാണ്. അപ്പോള്‍ ആയത്തിന്റെ അര്‍ഥം കാലാന്തരങ്ങളില്‍ നിലനില്‍ക്കുന്ന സന്താന പരമ്പരയെ നബിതങ്ങള്‍ക്ക് നല്‍കും എന്നാണ്.അഹ്‌ലുബൈത്തില്‍ നിന്ന് അനേകംപേര്‍ കൊലചെയ്യപ്പെട്ടിട്ടും ലോകം അവരുടെ സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണെന്നത് വ്യക്തമാണല്ലോ.(റാസി)

ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക പരമ്പരക്ക് അന്ത്യമായിട്ടില്ലെന്ന് സ്ഥിരപ്പെട്ട സാഹചര്യത്തില്‍, കര്‍ബലയില്‍ അനേകം സാദാത്തുക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ഈ പരമ്പര എങ്ങനെ നിലനിര്‍ത്തപ്പെട്ടു എന്നത് ഇനിയൊന്ന് പഠന വിധേയമാക്കാം.

നബികുടുംബം എന്നത് കൊണ്ട് പ്രധാനമായും ഉദ്ധേശിക്കപ്പെടുന്നത് പ്രവാചക പുത്രി ഫാത്തിമ,ഭര്‍ത്താവ് അലി, സന്താനങ്ങളായ ഹസന്‍,ഹുസൈന്‍(റ) എന്നിവരാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇവരുടെ സന്താനങ്ങള്‍ കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാല്‍ മുകളില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടിയാകുമല്ലോ.അലി(റ)ന് ആണും പെണ്ണുമായി വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന് മുപ്പത്തിയെട്ട് മക്കളുണ്ട്.ഇവരില്‍ പരമ്പരയുള്ളത്ഫാത്തിമയുടെ മക്കളായ ഹസന്‍ ഹുസൈന്‍(റ) ഉള്‍പ്പടെ അഞ്ച് ആണ്‍മക്കള്‍ക്കും ഫാത്തിമയുടെ തന്നെ പുത്രിയായ സൈനബിനും മാത്രമാണ്. (ബുജൈരിമി) ഹസന്‍(റ)ന് ആണും പെണ്ണുമായി ആകെ പതിനഞ്ച് മക്കളുണ്ടായിട്ടുണെ്ടങ്കിലും ഹസന്‍,സൈദ് എന്നീ രണ്ട്പുത്ര•ാരിലൂടെയാണ് അദ്ധേഹത്തിന്റെ പരമ്പര ലോകത്ത് നിലനിന്നത്.ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹസനുബ്‌നു അലി(ഹസനുല്‍ മുസന്ന)ഹുസൈന്‍(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുത്തിരുന്നു. യുദ്ധത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ധേഹവും പിടിക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്തു.മഹാനവര്‍കള്‍ക്ക് അബ്ദല്ലാഹില്‍ മഹ്‌ള്,ഇബ്‌റാഹീമുല്‍ ഖമര്‍,ഹസനുല്‍ മുസല്ലസ്, ദാവൂദ്,ജഅ്ഫര്‍ എന്നിങ്ങനെ അഞ്ച് മക്കളുണ്ടായിരുന്നു. ഹിജ്‌റ തൊണ്ണൂറ്റി ഏഴില്‍ വഫാത്തായ ഇദ്ധേഹത്തിലൂടെയുംനൂറ്റി ഇരുപതില്‍വഫാത്തായ സൈദ്ബ്‌നു അലിയ്യിലൂടെയുമാണ,് ഹസനീ പരമ്പര ലോകത്ത് പരന്ന് പന്തലിച്ചത്.

ഹുസൈന്‍(റ)ന് മൊത്തം ആറുസന്താനങ്ങളാണ്.അലിയ്യുനില്‍അസ്ഗര്‍, അലിയ്യുനില്‍ അക്ബര്‍, ജഅ്ഫര്‍, അബദുല്ലാഹ്,സക്കീന,ഫാത്തിമ എന്നിവരാണവര്‍.ഇവരില്‍ സൈനുല്‍ആബിദീന്‍ എന്നപേരില്‍അറിയപ്പെടുന്ന അലി അസ്ഗറിന് മാത്രമാണ് സന്താന സൗഭാഗ്യമുണ്ടായത്.ആണ്‍മക്കളില്‍ ശേഷിക്കുന്നഅലിഅക്ബറും അബദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ വധിക്കപ്പെടുകയും ജഅ്ഫര്‍ പിതാവിന്റെ ജീവിത കാലത്ത്തന്നെ മരണപ്പെടുകയും ചയ്തു.ഹുസൈനീ പരമ്പര കര്‍ബലക്കു ശേഷവും സംരക്ഷിച്ച അലി സൈനുല്‍ആബിദീന്‍(റ)ന് രോഗമായിരുന്നതിലാണ് ശത്രുക്കളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹാഫിളുദ്ദഹബി വിശദീകരിച്ചുട്ടുണ്ട് (സിയറു അഅ്‌ലാമിന്നുബലാഅ്). മുഹമ്മദുല്‍ ബാഖിര്‍, സൈദ്, ഉമര്‍, അബ്ദുല്ലാഹ്,ഹസന്‍, ഹുസൈന്‍,ഹുസൈനുല്‍ അസ്ഗര്‍, അബ്ദുര്‍റഹാന്‍, സുലൈമാന്‍, അലി,ഖദീജ, ഫാത്തിമ,അലിയ്യ,ഉമ്മുകുല്‍സൂം എന്നിവരാണ് അദ്ദേഹത്തിന്റെ ആണ്‍, പെണ്‍ സന്താനങ്ങള്‍. (നൂറുല്‍ അബ്‌സ്വാര്‍-157)

ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ ഹസനീ ഹുസൈനീ പരമ്പരകള്‍ ലോകത്ത് കര്‍ബലക്ക് ശേഷവും നിലനില്‍ക്കുന്നുണെ്ടന്നും ഇതിനു വിരുദ്ധമായ വാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

തീവ്രവാദത്തെ പ്രതിരോധിക്കേണ്ടത് മതസംഘടനയുടെ ബധ്യത : അബ്ബാസലി തങ്ങള്‍

കണ്ണൂര്‍ : മതത്തിന്‍റെ പേരില്‍ നടക്കുന്ന വര്‍ഗ്ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത മതസംഘടനകള്‍ക്കാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനുവരി 26 ന് SKSSF കണ്ണൂരില്‍ നടത്തുന്ന മനുഷ്യജാലികയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. എല്ലാ മതങ്ങളിലും തീവ്രവാദ ചിന്തകള്‍ വളര്‍ന്നു വരികയാണ്. ഓരോ മത നേതൃത്വവും ഇത്തരം പ്രവണതക്കെതിരെ ജാഗ്രത പുലര്‍ത്തണം. ഇസ്‍ലാമിന്‍റെ പേരില്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ സമസ്തയും പോഷക സംഘടനകളും ശക്തിയായി എതിര്‍ത്തിട്ടുണ്ട്. ഭീകരവാദ-തീവ്രവാദ ചിന്തകള്‍ക്കെതിരായുള്ള സന്ദേശമാണ് മനുഷ്യജാലികയിലൂടെ SKSSF സമൂഹത്തിന് സമര്‍പ്പിക്കുന്നത്.

എ.കെ. അബ്ദുല്‍ ബാഖി അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്ല ദാരിമി കൊട്ടില, സലാം പെരുമളാബാദ്, ശഹീര്‍ പാപ്പിനിശ്ശേരി, മുനീര്‍ ദാരിമി തോട്ടീക്കല്‍, ഉമ്മര്‍ ചാലാട്, റഷീദ് മുണ്ടേരി, എസ്.വി. മന്‍സൂര്‍, ഹാരിസ് അസ്അദി വളക്കൈ, ജുനൈദ് ചാലാട് പ്രസംഗിച്ചു.

കലണ്ടര്‍ പ്രകാശനം ചെയ്തു

പയ്യന്നൂര്‍ : SKSSF പയ്യന്നൂര്‍ ശാഖ പുതുവത്സരത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ ഹിജ്റ 1431 സ്പേഷ്യല്‍ പതിപ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്.കെ. ഹംസ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.

അബ്ദുറഹ്‍മാന്‍ കല്ലായി, കെ.പി.പി. തങ്ങള്‍, സ്വഫ്‍വാന്‍ തങ്ങള്‍, എസ്.കെ.പി. അബ്ദുല്‍ ഖാദര്‍ ഹാജി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, അഫ്സല്‍ അല്‍ അസ്ഹരി, സി.എച്ച്. സാദിഖ്, കെ. ഫരീദ്, യു.ടി. റാസിഖ് സംസാരിച്ചു.

നബിദിനം : ദുബൈ സുന്നി സെന്‍റര്‍ സ്വാഗത സംഘമായി

ദുബൈ : നബിദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ദുബൈ സുന്നി സെന്‍റര്‍ ഹംരിയ്യ മദ്റസയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സ്വാഗതസംഘം ഭാരവാഹികള്‍ - സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (ചെയ.), അബ്ദുസ്സലാം ബാഖവി, സക്കരിയ്യ തങ്ങള്‍, അബ്ദുല്‍ ഹക്കീം തങ്ങള്‍, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, സക്കരിയ്യ ദാരിമി (വൈ. ചെയ.), സിദ്ദീഖ് നദ്‍വി ചേരൂര്‍ (ജന. കണ്‍.), ഫൈസല്‍ നിയാസ് ഹുദവി (വര്‍ക്കിംഗ് കണ്‍.), കെ.ടി. അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹക്കീം ഫൈസി, മോഡേണ്‍ ഉമ്മര്‍ ഹാജി (ജോ. കണ്‍.), സി.കെ. അബ്ദുല്‍ ഖാദിര്‍ (ഫിനാന്‍സ് ചെയ.), അഹ്‍മദ് പോത്താംകണ്ടം (പ്രചാരണ സമിതി ചെയ.), ഷക്കീര്‍ കോളയാട് (മീഡിയ ചെയ.) ജലീല്‍ ഹാജി ഒറ്റപ്പാലം (ഫുഡ് ചെയ.), അബ്ദുല്‍ ഹമീദ് ഹാജി (ട്രാന്‍സ്പോര്‍ട്ട് ചെയ.), അബ്ദദുല്‍ കരീം എടപ്പാള്‍ (വളണ്ടിയേഴ്സ് ചെയ.)

ഖാഫില സ്പെഷ്യല്‍ പ്രോഗ്രാം

'പരീക്ഷയെ വരവേല്‍ക്കാം ' ഖാഫില സ്പെഷ്യല്‍ പ്രോഗ്രാം 14/01/2010 വ്യാഴാഴ്ച വൈകീട്ട് 3.30ന് (ഇന്ത്യന്‍ സമയം) ജീവന്‍ ടി.വി. യില്‍

- mv sathar -

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ത്രൈമാസ ആദര്‍ശ കാന്പയിന്‍ സംഘടിപ്പിക്കുന്നു.

കുവൈത്ത് സിറ്റി : നവോത്ഥാന പ്രക്രിയക്ക് സുസജ്ജമായ നവ തലമുറയെ സൃഷ്ടിച്ചെടുക്കുക എന്ന മഹിത ലക്ഷ്യവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി ഏപ്രിലില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന മജ്‍‍ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡെലിഗേറ്റ്സ് മീറ്റിനോടനുബന്ധമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ത്രൈമാസ ആദര്‍ശ കാന്പയിന്‍ സംഘടിപ്പിക്കും. ഇസ്‍ലാമിക പാരന്പര്യത്തിന്‍റെ തനിമയും അഹ്‍ലുസ്സുന്നയുടെ അജയ്യതയും ബോധ്യപ്പെടുത്തി പുത്തന്‍ വാദക്കാരുടെ വികലവാദങ്ങളില്‍ നിന്ന് പ്രവാസി മുസ്‍ലിംകളെ സംരക്ഷിച്ച് നിര്‍ത്താനും, മതം പ്രതിരോധമാണെന്ന് വരുത്തിത്തീര്‍ത്ത് മുസ്‍ലിം യുവതയെ തീവ്രവാദ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുന്ന തീവ്രവാദ സംഘടനകളില്‍ നിന്നും യുവതയെ സുരക്ഷിതമാക്കാനും, ആദ്ധ്യാത്മികതയെ ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്ന വ്യാജ ത്വരീഖത്തുകാരുടെ കപട മുഖങ്ങള്‍ പ്രവാസികളെ ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് കാന്പയിന്‍ ആചരിക്കുന്നത്.

ജനുവരി 15 മുതല്‍ ഏപ്രില്‍ 15 വരെ നീണ്ടുനില്‍ക്കുന്ന കാന്പയിന്‍ കാലയളവില്‍ ലഘുലേഖ വിതരണം, ഗൃഹ സന്ദര്‍ശനം, ടേബിള്‍ ടോക്ക്, യൂണിറ്റ് തല ബോധന വേദികള്‍ , മീലാദ് സംഗമം, സമാപന സമ്മേളനം എന്നിവ നടക്കും.

കാന്പയിനിന്‍റെ ഉദ്ഘാടനം ജനുവരി 15 ന് സിറ്റി വാദീനൂറില്‍ നടക്കും.

സമസ്ത സാരഥി സംഗമവും അവാര്‍ഡ് ദാനവും 24ന്

കണ്ണൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 38 റെയ്ഞ്ചുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തുന്ന സാരഥി സംഗമവും 2009 ലെ പൊതുപരീക്ഷയില്‍ ജില്ലയില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും ജനുവരി 24 ന് നടത്താന്‍ മുസ്തഫ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മാണിയൂര്‍ അബ്ദുറഹ്‍മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ.എം. മഹ്‍മൂദ് ഹാജി, പി.പി. മുഹമ്മദ് മൗലവി, ലത്തീഫ് ഫൈസി, മജീദ് ദാരിമി പ്രസംഗിച്ചു. മൊയ്തു മൗലവി മക്കിയാട് സ്വാഗതവും ശുക്കൂര്‍ ഫൈസി നന്ദിയും പറഞ്ഞു.

ഖാദി സ്ഥാനം ഏറ്റെടുത്തു

വടകര : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന വടകര താലൂക്കിലെ നൂറോളം മഹല്ലുകളുടെ ഖാദി സ്ഥാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഏറ്റെടുത്തു.

താലൂക്കിലെ വിവിധ മഹല്ല് പ്രതിനിധികള്‍ തങ്ങളെ ബൈഅത്ത് ചെയ്യുന്ന ചടങ്ങ് വടകര വലിയ ജുമുഅത്ത് പള്ളിയില്‍ നടന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്‍റ് കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ടി.എം. ബാപ്പു മുസ്‍ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍ , വില്യാപ്പള്ളി ഇബ്റാഹീം മുസ്‍ലിയാര്‍ , എ.വി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , പി. അബ്ദുറഊഫ് ഫൈസി, പി.പി. അബ്ദുല്ല മുസ്‍ലിയാര്‍ , പാറക്കല്‍ അബ്ദുല്ല, കെ.എം. കുഞ്ഞമ്മദ് ഹാജി, പി. അസ്സന്‍ കുട്ടി ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്വാഗതസംഘം ചെയര്‍മാന്‍ എം. സുബൈര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.പി. മഹമൂദ് ഹാജി സ്വാഗതവും ടി.എന്‍ . ഉസ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.

മജ്‌ലിസ് ഇന്‍തിസ്വാബ് - SKSSF മുക്കം മേഖല സമ്മേളനം

മജ്‌ലിസ് ഇന്‍തിസ്വാബ്

SKSSF മുക്കം മേഖല സമ്മേളനം

കറുത്തപറമ്പ്

പൊതു സമ്മേളനം : 2010 JANUARY 23, 7:00 PM

- ARIF ALI A.P -

സത്യധാര കാന്പയിന്‍

സത്യധാര കാന്പയിന്‍ (ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ). യൂണിറ്റുകള്‍ വരിക്കാരെ ചേര്‍ക്കുക.

- സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

യമാനിയ്യ അറബിക് കോളേജ് രണ്ടാം സനദ്‍ ദാന സമ്മേളനം

യമാനിയ്യ അറബിക് കോളേജ് രണ്ടാം സനദ്‍ ദാന സമ്മേളനം 2010 ജനുവരി 22, 23, 24. ശംസുല്‍ ഉലമ നഗര്‍ കുറ്റിക്കാട്ടൂര്‍

പ്രഫ: ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് സ്വീകരണം നല്‍കി



പാപ്പിനിശ്ശേരി വെസ്റ്റ് : സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ പ്രഫ: ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് ജാമിഅഃ അസ്‍അദിയ്യഃ ഇസ്‍ലാമിയ്യഃ അറബിക് കോളേജില്‍ സ്വീകരണം നല്‍കി. പി.കെ. അബ്ദുസ്സലാം മുസ്‍ലിയാരുടെ അധ്യക്ഷ്യതയില്‍ നടന്ന പരിപാടിയില്‍ മാണിയൂര്‍ അബ്ദുറഹ്‍മാന്‍ ഫൈസി, യൂസുഫ് ബാഖവി, ശുക്കൂര്‍ ഫൈസി പ്രസംഗിച്ചു. എസ്.കെ. ഹംസ ഹാജി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ 2010

വാര്‍ത്തകള്‍ 2009

ഉറങ്ങാന്‍ മറക്കരുത്

ജി.സി. കാരയ്ക്കല്‍

രാവിലെ ഉറക്കം ഉണര്‍ന്നതു മുതല്‍ ഉറങ്ങുന്നതുവരെ ഇന്ദ്രിയങ്ങള്‍ വിവിധ വിഷയങ്ങളില്‍ വ്യാപൃതരാണ്. കാണുക, കേള്‍ക്കുക, ആഹാരം കഴിക്കുക, തൊട്ടനുഭവിക്കുക ഇതിലേതെങ്കിലും ഒന്നില്‍ പങ്കെടുത്തുകൊണ്ടിരിക്കും. ഇത്തരം ഇന്ദ്രിയ വിഷയങ്ങള്‍ക്ക് നമ്മുടെ ഊര്‍ജം ഉപയോഗിക്കപ്പെടുന്നു. പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്‍റെ എണ്ണ പോലെ ഊര്‍ജം വാര്‍ന്നു പോകുന്നു. മനുഷ്യന് ഉറക്കം എന്ന സ്ഥിതി വിശേഷം ഇല്ലായിരുന്നെങ്കില്‍ ഇരുപത്തിനാല് മണിക്കൂറും അവന്‍ ഇന്ദ്രിയ വിഷയങ്ങളില്‍ മുഴുകി കഴിയുമായിരുന്നു. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ എല്ലാ ഇന്ദ്രിയങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് അവനിലേക്ക് തന്നെ ആഴത്തിലേക്ക് ചെല്ലുവാനായി തന്പുരാന്‍ ഉറക്കം എന്ന പ്രതിഭാസം സൃഷ്ടിച്ചു. അതില്ലാതെ മനുഷ്യന് നിലനില്‍പ്പില്ല. കാരണം ഉറക്കത്തിലൂടെയാണ് ചൈതന്യം വീണ്ടെടുക്കുന്നത്. മനസ്സിനെ, ബോധത്തെ ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും അകറ്റുന്പോള്‍ അഗാധമായ വിശ്രമം ലഭിക്കുന്നു.

ഒരിക്കല്‍ മുല്ലാ നസ്‍റുദ്ദീന്‍ തന്‍റെ കുതിരപ്പുറത്ത് സവാരി ചെയ്യുകയായിരുന്നു. ക്ഷീണിച്ചവശനായ അദ്ദേഹം കുതിരപ്പുറത്തിരിക്കാന്‍ കഴിയാതെ തൂങ്ങിക്കിടക്കുകയായിരുന്നു. മുഖം വളരെ നിര്‍ജീവമായി, ക്ഷീണിച്ച് കൃഷ്ണമണി മുകളിലേക്ക് കയറിയിരുന്നു. കുതിര ഗ്രാമത്തിലെ തെരുവുകള്‍ തോറും ചുറ്റിനടന്നു. താങ്കള്‍ എവിടെയാണ് പോകുന്നതെന്ന് ഗ്രാമവാസികളുടെ ചോദ്യത്തിന് അദ്ദേഹത്തിന്‍റെ ഉത്തരം 'എനിക്കറിയില്ല, കുതിരയോട് ചോദിക്കൂ' എന്നായിരുന്നു. നമ്മുടെ ഇന്ദ്രിയങ്ങള്‍ ഈ കുതിരയെപ്പോലെയാണെങ്കില്‍ ആ കുതിരയെ നിയന്ത്രിക്കാനുള്ള ശേഷിയാണ് മനുഷ്യന്‍ നേടിയെടുക്കേണ്ടത്.

സ്കൂളില്‍ പഠിക്കുന്പോള്‍ എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അയാള്‍ എപ്പോഴും റേഡിയോ ട്യൂണ്‍ ചെയ്തുകൊണ്ടിരിക്കുമായിരുന്നു. ഒരു സ്റ്റേഷനിലും ശ്രദ്ധിക്കാതെ ഒരു പാട്ടിന്‍റെ രണ്ട് വരികള്‍ പോലും ശ്രദ്ധിക്കാതെ സ്റ്റേഷനുകള്‍ മാറ്റിക്കൊണ്ടിരുന്നു. അയാള്‍ വളരെ അസ്വസ്ഥനായി നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി സമയം പാഴാക്കിക്കൊണ്ടിരിക്കുന്നു.

ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ചില്ലെങ്കില്‍ വിശ്രമിക്കാന്‍ കഴിയില്ല. അഗാധമായ വിശ്രമം ലഭിക്കുന്നതിന് ഇന്ദ്രിയങ്ങളെ പിന്‍വലിച്ച് നിങ്ങള്‍ ബോധപൂര്‍വ്വം വിശ്രമിക്കണം. അതിന് എല്ലാ രാത്രികളിലും നിങ്ങള്‍ ഉറങ്ങേണ്ടതായിട്ടുണ്ട്. പ്രപഞ്ചകര്‍ത്താവ് നമ്മുടെ ഘടനയെ അപ്രകാരമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അല്ലെങ്കില്‍ നാം മരിച്ചു പോകും. ബോധപൂര്‍വ്വമായി മനസ്സിനെ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ച് ഉറവിടത്തിലെത്തിച്ചാല്‍ കുറച്ച് നിമിഷത്തിലേക്കാണെങ്കില്‍ തന്നെയും അത് അഗാധമായ വിശ്രമം പ്രദാനം ചെയ്യുന്നു. ഉറക്കത്തിന് ശേഷം ഒരു മനുഷ്യന് ലഭിക്കുന്നത് നവചൈതന്യമാണ്. ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും ലഭിക്കുന്നു.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു പഠിച്ച വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ ഊര്‍ജം വാര്‍ന്ന് മയങ്ങിപ്പോകുന്നത് സാധാരണമാണ്. മാനസികവും ശാരീരികവും വൈകാരികവുമായ ഉന്മേഷത്തിന് മനുഷ്യന്‍ മതിയായ ഉറക്കം ശീലിക്കണം. എന്നല്‍ , അത് പന്തയത്തില്‍ മത്സരിച്ച മുയലിനെപ്പോലെ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും അകലെ പോവുക. മനസ്സിനെ ഉറവിടത്തില്‍ തിരിച്ചെത്തിക്കുന്ന കാര്യം മറക്കാതിരിക്കുകയും വേണം.

- സത്യധാര 2009 നവംബര്‍ 1-30

സ്നേഹത്തിന്‍റെ പാലം

സ്നേഹധാര / ജി.സി. കാരയ്ക്കല്‍

താങ്കളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്താണ്?. ഉദ്യോഗസ്ഥനായ എന്‍റെ ഒരു സുഹൃത്തിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കുമിപ്പോള്‍ നാലു ചക്രവാഹനങ്ങള്‍ ഉണ്ട്. ലോണെടുത്തിട്ടായാലും ഒന്നു വാങ്ങണം. നമ്മള്‍ നമ്മുടെ സ്റ്റാറ്റസ് നിലനിര്‍ത്തണ്ടെ. രാഷ്ട്രീയക്കാരനായ മറ്റൊരു സുഹൃത്തിനോട് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മറ്റൊരുത്തരമായിരുന്നു. അടുത്തു തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരും. ആരുടെ കാലുപിടിച്ചാണെങ്കിലും ഒരു സീറ്റ് ഒപ്പിച്ചെടുക്കണം. പക്ഷേ, ഞാന്‍ ഉത്തരം കിട്ടിയത് എട്ടാം തരത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയില്‍ നിന്നായിരുന്നു.

എനിക്ക് സനേഹം കിട്ടണം. എന്നെ ആരും സ്നേഹിക്കുന്നില്ല. ഉമ്മ, ബാപ്പ ആര്‍ക്കും എന്നോടു സ്നേഹമില്ല. ക്ലാസ്സില്‍ ചെന്നാല്‍ കൂട്ടുകാര്‍ക്കും പഠിത്തത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ. അധ്യാപികക്കാണെങ്കില്‍ കുറ്റപ്പെടുത്താനും വഴക്കു പറയാനും മാത്രമെ സമയമുള്ളൂ. എനിക്ക് ജീവിതം മടുത്തു. ഈ ഒരൊറ്റ കാരണം കൊണ്ട് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തവരും നാടുവിട്ടു പോയവരുമായ അനവധി വിദ്യാര്‍ത്ഥികള്‍ നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. കോടതികളിലും കുടുംബക്കോടതികളിലും കൂട്ടിവിളിക്കാനും വേര്‍പിരിക്കാനും വേണ്ടി വിധി കാത്തുകിടക്കുന്ന എത്രയോ കേസുകള്‍ . നിര്‍മാണ ചെലവോ ഉല്പ്പനച്ചിലവോ കൂടാതെ നമ്മുടെ ആത്മാവില്‍ നിന്നും ആഗ്രഹിക്കുന്നവരുടെ ഹൃദയത്തിലേക്ക് അമൃതപ്രവാഹം പോലെ പകര്‍ന്നു കൊടുക്കാന്‍ കഴിയുന്ന ദൈവീകമായ ഈ സ്നേഹത്തിന് മനുഷ്യന്‍ എന്തിനാണ് പിശുക്ക് കാണിക്കുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും ഈ വിധത്തില്‍ ചിന്തിച്ചിട്ടുണ്ടോ ?. എങ്കില്‍ ചിന്തിക്കണം.

ജീവന്‍ സ്നേഹത്തില്‍ നിന്നും തളിര്‍ക്കുന്നു. ഉല്പത്തി സനേഹമാണ്. ജീവന്‍ സ്നേഹത്തെ അന്വേഷിക്കുന്നു. ജീവന്‍റെ ലക്ഷ്യവും സ്നേഹമാണ്. സ്നേഹത്തെ അറിയാത്ത ഒരു പ്രാണിയോ ജീവനുള്ള വസ്തുവോ ഭൂമിയില്‍ ഇല്ല. സ്നേഹത്തിന് വ്യത്യസ്തമായ പല രുചികളും നമുക്ക് തോന്നാറുണ്ട്. ഒരു ഭര്‍ത്താവിന് ഭാര്യയോട് തോന്നുന്ന സ്നേഹത്തെ പ്രണയം എന്നു വിളിക്കാം. അമ്മക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം വാത്സല്യമാണ്. സമപ്രായക്കാര്‍ തമ്മില്‍ പങ്കിടുന്ന സ്നേഹം മൈത്രിയാണ്. മുതിര്‍ന്നവരോട് നാം പ്രകടിപ്പിക്കുന്ന സ്നേഹത്തെ ആദരവ് എന്നു വിളിക്കും. ഭക്ഷണത്തോട് നാം പ്രകടിപ്പിക്കുന്ന സനേഹം ഇഷ്ടമാണ്. സര്‍വ്വശക്തനായ ദൈവം തന്പുരാനോട് നാം പ്രകടിപ്പിക്കുന്ന സ്നേഹത്തിന് ഭക്തി എന്നു പറയും. അപ്പോള്‍ അനന്തകോടി വൈവിധ്യങ്ങളേയും വൈരുദ്ധ്യങ്ങളേയും തമ്മില്‍ കൂട്ടിയിണക്കുന്ന ശക്തി സ്നേഹമല്ലാതെ മറ്റൊന്നുമല്ല.

അന്ധനായ ഒരു സ്നേഹിതന് തന്പുരാന്‍ സൃഷ്ടിച്ച ഈ പ്രപഞ്ചത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയില്ല. നിങ്ങള്‍ എത്ര സഹായിച്ചാലും അയാള്‍ക്കത് അസാദ്ധ്യമാണ്. ബധിരനായ ഒരു ചങ്ങാതിയെ നിങ്ങള്‍ സംഗീതമാസ്വദിപ്പിക്കാന്‍ നടത്തുന്ന ഏതു ശ്രമവും അയാള്‍ക്ക് മധുരതരമായിരിക്കും. എങ്കില്‍ നിങ്ങള്‍ പരമകാരുണികനായ തന്പുരാന്‍റെ വിശ്വാസിയാണെങ്കില്‍ എന്തിന് സ്നേഹിക്കാതിരിക്കണം.

വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്ന ഒരു സത്യമുണ്ട്. ജിവിതത്തില്‍ സന്തോഷിക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്കാണ് പലപ്പോഴും രോഗങ്ങളില്‍ നിന്നും മുക്തി കിട്ടുക. ഒരു മനുഷ്യ മനസ്സ് തുറക്കുന്ന താക്കോലാണ് സ്നേഹമെന്ന് വേണമെങ്കില്‍ പറയാം. സ്നേഹമുള്ളപ്പോഴേ സന്തോഷിക്കാന്‍ കഴിയൂ. ലോകചരിത്രത്തില്‍ ഒരിക്കലും ചിരിക്കാത്ത ക്രൂദ്ധനായ ഒരു മനുഷ്യനുണ്ട്. അറുപത് ലക്ഷം ജൂതന്മാരെ കൊന്നൊടുക്കുകയും രണ്ടാം ലോകമഹായുദ്ധത്തിന് കാരണക്കാരനാവുകയും ചെയ്ത ഒരു കുപ്രസിദ്ധന്‍ . ഹിറ്റ്ലര്‍ എന്നാണ് വിളിക്കുക. ഹിറ്റ്ലര്‍ സ്നേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടാവില്ല. മഹായുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഒരു ശക്തിയും മനുഷ്യനെ സ്നേഹിക്കാതെ അവന്‍റെ വിനാശം കൊതിക്കുന്നവരാണ്. തന്പുരാന്‍ സൃഷ്ടിച്ച ഈ പ്രപഞ്ചത്തെ വിശുദ്ധമായ സ്നേഹം കൊണ്ട് നമുക്ക് നിലനിര്‍ത്താന്‍ കഴിയണം. സ്നേഹത്തില്‍ നിന്നുദിക്കുന്ന ലോകം. സ്നേഹത്താല്‍ വൃദ്ധി നേടുന്നു. പിശുക്ക് കൂടാതെ ദാനം ചെയ്യാന്‍ പറ്റുന്ന അമൂല്യമായ ഒരു വികാരമാണ് സ്നേഹം

- സത്യധാര 2009 ഒക്ടോബര്‍ 16-31

പാറപ്പുറം നബിദിന കമ്മിറ്റിയുടെ 25-ാം വാര്‍ഷികാഘോഷം

തിരൂര്‍ : പാറപ്പുറം നബിദിന കമ്മിറ്റിയുടെ 25-ാം വാര്‍ഷികാഘോഷം ഏപ്രില്‍ 1, 2 (വ്യാഴം, വെള്ളി) തിയ്യതികളില്‍ രാത്രി 7 മണിക്ക് ശിഹാബ് തങ്ങള്‍ നഗര്‍ വാണിയന്നൂര്‍ , ഹാജി ബസാറില്‍ നടക്കും. ഏപ്രില്‍ 1ന് വ്യാഴം 7 മണിക്ക് ഉദ്ഘാടനം സയ്യിദ് എ.എസ്. കെ തങ്ങള്‍ നിര്‍വ്വഹിക്കും. ജലീല്‍ റഹ്‍മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ മദ്റസകളിലെ ദഫ് പ്രദര്‍ശനവും ഉണ്ടായിരിക്കും. ഏപ്രില്‍ 2 ന് വെള്ളി രാത്രി 7 മണിക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. റഹ്‍മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും. എ.എസ്.കെ. തങ്ങള്‍, ഹാജി എ. മരക്കാര്‍ ഫൈസി, ജലീല്‍ റഹ്‍മാനി എന്നിവര്‍ പങ്കെടുക്കും. ബുര്‍ദ്ദ മജ്ലിസും ഉണ്ടായിരിക്കും.

'അന്നൂര്‍' അറബിക് മാസിക പ്രകാശനം 10ന്

മലപ്പുറം : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് പൂര്‍വവിദ്യാര്‍ഥികളായ ഫൈസിമാരുടെ സംഘടന 'ഓസ്‌ഫോജന'യുടെ കീഴില്‍ പ്രസിദ്ധീകരണമാരംഭിക്കുന്ന 'അന്നൂര്‍' അറബിക് മാസികയുടെ പ്രകാശനം ജനവരി 10ന് നടക്കും. സമ്മേളന നഗരിയില്‍ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി പ്രകാശനം നിര്‍വഹിക്കുമെന്ന് അന്നൂര്‍ അറബി മാസിക മാനേജിങ് ഡയറക്ടറും ഓസ്‌ഫോജന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അറിയിച്ചു.

അന്തരിച്ച ശിഹാബ്തങ്ങളുടെ ആഗ്രഹമായിരുന്നു അറബിക് മാസിക കേരളത്തില്‍നിന്ന് പ്രസിദ്ധീകരിക്കുക എന്നത്. 150 പേജുള്ള പ്രഥമ ലക്കത്തില്‍ ഇന്ത്യയിലെ ഇസ്‌ലാമിന്റെ വരവ്, ചരിത്രം, കേരളത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ച എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഓസ്‌ഫോജന ജനറല്‍ സെക്രട്ടറിയും അന്നൂര്‍ അറബി മാസിക ചീഫ് എഡിറ്ററുമായ പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍, പി.പി. മുഹമ്മദ്‌ഫൈസി, മാസിക പബ്ലിഷര്‍ ഹാജി കെ. മമ്മദ്‌ഫൈസി എന്നിവര്‍ പങ്കെടുത്തു.