സഹചാരി ഫണ്ട് വിജയിപ്പിച്ച എല്ലാവരേയും നന്ദി എന്ന രണ്ടക്ഷരത്തിലപ്പുറം പ്രാർത്ഥനാപൂർവ്വം ഓർക്കുന്നു

ഇന്നലെ സഹചാരി ഫണ്ട് ശേഖരണമായിരുന്നുവല്ലോ. ഒരു നന്മയെ വിജയിപ്പിച്ചെടുക്കാൻ പരിശ്രമിച്ച സഹപ്രവർത്തകർ, മഹല്ല് ഭാരവാഹികൾ, ഖാസി ഖത്വീബുമാർ , അഭ്യുദയ കാംക്ഷികൾ... തുടങ്ങി എല്ലാവരേയും നന്ദി എന്ന രണ്ടക്ഷരത്തിലപ്പുറം പ്രാർത്ഥനാപൂർവ്വം ഓർക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സഹചാരി ഒരു തരംഗമാക്കി മാറ്റിയ പ്രിയ സഹപ്രവർത്തകർ വിസ്മയകരമായ പ്രചാരണ രീതിയാണ് അവലംബിച്ചത്. പളളികൾക്ക് മുന്നിൽ അന്തസ്സോടെ സഹചാരിയുടെ ബക്കറ്റ് പിടിച്ച് നിന്ന കൂട്ടുകാരെ... ഇത് ഒരിക്കലും വിഫലമാവില്ല; തീർച്ചയായും ആയിരങ്ങൾക്ക് ആശ്വാസമാവുകയാണ്. പിരിച്ചെടുത്ത തുക ബന്ധപ്പെട്ട കേന്ദ്രത്തിലെത്തിച്ച് റസീപ്റ്റ് കൈപറ്റണം. നിങ്ങളുടെ ചുറ്റുവട്ടങ്ങളിൽ നിർധന രോഗികളുണ്ടെങ്കിൽ അവർക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒട്ടും വൈകരുത്. ഈ സംഖ്യ നമുക്ക് സൂക്ഷിക്കാനുള്ളതല്ല; ഫണ്ട് ശേഖരണത്തേക്കാൾ വേഗത്തിൽ ആതുര സേവനത്തിന് ചെലവഴിക്കപ്പെടണം. സഹചാരിയിൽ നിന്ന് അനുവദിക്കുന്ന സഹായം പൊതുവേദികളിലോ കാമറകൾക്ക് മുന്നിലോ വെച്ച് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. രോഗിയുടെ അരികിലെത്തി കൈമാറുകയും ആശ്വസിപ്പിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതുമാണ് സഹചാരിയുടെ രീതി. പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ കർമ വീഥിയിൽ കൂടുതൽ ആവേശത്തോടെ നമുക്ക് മുന്നോട്ടു പോവാം... എല്ലാവർക്കും നന്ദി. നാഥൻ സ്വീകരിക്കട്ടെ, ആമീൻ. 
സത്താർ പന്തലൂർ ജനറൽ സെക്രട്ടറി 
- https://www.facebook.com/SKSSFStateCommittee/posts/1896508833940774

SKSSF പരിസ്ഥിതി ദിനാചരണം ജൂണ്‍ 5 തിങ്കളാഴ്ച

- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1896277307297260/?type=3&theater

സഹചാരി ഫണ്ട് ശേഖരണം ഇന്ന്

തൃശൂര്‍: കരുണയുടെ നോട്ടവും കനിവിന്റെ സന്ദേശവുമായി എസ് കെ എസ് എസ് എഫിന്റെ കീഴില്‍ ആതുര സേവന രംഗത്ത് സ്ഥാപിതമായ സഹചാരിയുടെ വാര്‍ഷിക ഫണ്ട് ശേഖരണം ഇന്ന് ജുമുഅക്ക് ശേഷം പളളികളില്‍ നടത്തണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി മഹല്ല് കമ്മിറ്റികളോട് അഭ്യര്‍ത്ഥിച്ചു.

റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ സഹായം, ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് മാസാന്തധനസഹായം എന്നിങ്ങനെയുളള ജീവകാരണ്യ പ്രവര്‍ത്തനമാണ് സഹചാരി ഫണ്ടിലൂടെ നടത്തുന്നത്. 

റമളാനിലെ ആദ്യത്തെ വെളളിയാഴ്ചകളില്‍ പളളികളില്‍ നിന്ന് പിരിച്ചെടുക്കുന്ന ഫണ്ടാണ് സഹചാരിയുടെ മുതല്‍കൂട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 80 ലക്ഷം രൂപ രോഗികള്‍ക്ക് സഹായധനമായി വിതരണം നടത്തി. 

ഇന്ന് ഖത്തീബുമാര്‍ സഹചാരിയെ സംബന്ധിച്ച് പ്രത്യേകമായി ഉല്‍ബേധനം നടത്തണമെന്നും പിരിച്ചെടുക്കുന്ന സംഖ്യ പളളിക്കമ്മിറ്റിയും ശാഖാ കമ്മിറ്റിയും മേഖല കോര്‍ഡിനേറ്റര്‍മാരെ ഏല്‍പിക്കണമെന്നും എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. 

മേഖല കോര്‍ഡിനേറ്റര്‍മാര്‍ : പഴയന്നൂര്‍ : സി എസ് അബ്ദ്‌റഹ്മാന്‍ (9747162368), വടക്കാഞ്ചേരി: സിദ്ധീഖ് ഫൈസി മങ്കര, ഇബ്രാഹിം അന്‍വരി (9745200313), ദേശമംഗലം: ഷാഹിദ് കോയ തങ്ങള്‍ (9947546180), കുന്ദംകുളം: സിദ്ധീഖ് ബദ്‌രി, ത്വാഹാ പഴുന്നാന, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ (9846845807, 9947891625, 9048003334), വടക്കേകാട് : മഹ്‌റൂഫ് വാഫി, നവാസ് റഹ്മാനി (9995031822, 960565840), ചാവക്കാട്: സത്താര്‍ ദാരിമി, സിറാജ് തെന്നല്‍ (9947162388, 9846536633), നാട്ടിക: ഷിറാസ്, റാഷിദ്, ജാബിര്‍ യമാനി (9995383239, 9505630398, 9656303098), കൈപമംഗലം: തൗഫീഖ് വാഫി (9846279749), കൊടുങ്ങല്ലൂര്‍: ഷെഫീഖ് ഫൈസി, ഹമീദ് മൗലവി (9947696912, 9747491440), വെളളാങ്ങല്ലൂര്‍: നാസര്‍ ഫൈസി കരൂപടന്ന, നജീബ് (8606170786, 9846621010), മാള: സുബൈര്‍ മാരേക്കാട്, ജെസീര്‍ ദാരിമി (9846553858, 7907470865), പാലപ്പിളളി: സൈഫുദ്ധീന്‍, അംജത് ഖാന്‍ (8606784253, 9656459023), തൃശൂര്‍: അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ശുകൂര്‍ ദാരിമി (9142291442, 9544441786). 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur 

എസ് വൈ എസ് മധൂര്‍ പഞ്ചായത്ത് റമളാന്‍ പ്രഭാഷണം സമാപിച്ചു

മധൂര്‍: എസ് വൈ എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസങ്ങളിലായി ഉളിയത്തടുക്ക സണ്‍ ഫ്‌ലവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന റമളാന്‍ പ്രഭാഷണം സമാപിച്ചു. സമാപന പരിപാടി എസ് കെ എസ് എസ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മൗലവി അറന്തോട് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് എസ് പി എസ് അബൂബക്കര്‍ തങ്ങള്‍ മാഹിന്‍ നഗര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍ പ്രഭാഷണം നടത്തി. ഹനീഫ് മൗലവി നാഷണല്‍ നഗര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മഹമൂദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല സമാപന കുട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. യു സഹദ് ഹാജി, ബദ്‌റുദ്ധീന്‍ ചെങ്കള, എംഎ ഖലീല്‍ കുഞ്ചാര്‍, മുഹമ്മദ് എന്‍ എ, മുഹമ്മദ് അറന്തോട്, പി എസ് മുഹമ്മദ് ഹാജി കുഞ്ചാര്‍, അബ്ദുല്ല ഫൈസി, എന്‍ എ ലതീഫ്, എം എം അബു പ്രസംഗിച്ചു. 
- yakoob Niram

'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കുവൈത്ത്‌സിറ്റി: കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗണ്‍സില്‍ വിശുദ്ധ റമദാനില്‍ 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റമദാന്‍ കാമ്പയിനിന്റെ ഉദ്ഘാടനം പ്രമുഖ പണ്ഡിതനും ഇബാദ്‌ സംസ്ഥാന ഡയറക്ടറുമായ ഡോ. അഹമ്മദ് സാലിം ഫൈസി നിര്‍വഹിച്ചു. അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ശംസുദ്ദീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് കാമ്പയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ്‌ കോസ്റ്റല്‍ കെയര്‍ പദ്ധതി ഇടങ്ങളില്‍ ഇബാദ് ഖാഫില വഴി വിതരണം ചെയ്യുന്ന ആയിരം നിസ്‌കാരകുപ്പായ കിറ്റിന്റെ ഫണ്ട് ഇബാദ്‌ സംസ്ഥാന ഡയറക്ടറായ ഡോ. അഹമ്മദ് സാലിം ഫൈസിക്ക്‌ കൈമാറി. കാമ്പയിനിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ്മല്‍സരം, മേഖലാതല ഇഫ്ത്വാര്‍മീറ്റ്, ദിക്‌റ്‌ വാര്‍ഷികം, തസ്‌കിയത്ത് ക്യാമ്പുകള്‍, ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്, ഈദ്‌ സംഗമം എന്നിവ നടക്കും. ചടങ്ങില്‍ ഗഫൂര്‍ ഫൈസി പൊന്‍മള സ്വാഗതവും നാസര്‍ കോടൂര്‍ നന്ദിയും പറഞ്ഞു. 
- kuwait kerala islamic council kic

പ്രതിസന്ധികളെ വൈകാരിമായി നേരിടരുത്: റശീദലി ശിഹാബ് തങ്ങള്‍

ഹിദായ നഗര്‍: പ്രതികൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോഴും പ്രതിസന്ധി ഘട്ടങ്ങളിലും വിശ്വാസികള്‍ വൈകാരികമായി പ്രതികരിക്കരുതെന്നും വിവേകത്തോടെ കാര്യങ്ങളെ സമീപിക്കാന്‍ മനസ്സിനെ പാകപ്പെടുത്തേണ്ട മാസമാണ് റമദാനെന്നും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമാകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസികള്‍ വിവേകത്തോടെ മാത്രമെ പ്രതികരിക്കാവൂ എന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. 

അലി മൗലവി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ഥഫഹുദവിയുടെ സന്തുഷ്ട വാര്‍ധക്യം ഹൃദ്യമരണം പ്രഭാഷണ ഹാദിയ പ്രഭാഷണ സിഡി മുനീര്‍ വെന്നിയൂരിന് നല്‍കി റശീദലി തങ്ങള്‍ പ്രകാശനം ചെയ്തു. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി, സി.എച്ച് ശരീഫ് ഹുദവി സംബന്ധിച്ചു. 

ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിശ്വാസം ജീവിത വിശുദ്ധിയില്‍ പ്രതിഫലിക്കുന്നുവോ വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 

4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
- Darul Huda Islamic University

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക

- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1895188007406190/?type=3&theater

റമദാന്‍ ജീവിതക്രമീകരണത്തിന് പദ്ധതി തയ്യാറാക്കേണ്ട മാസം: കോഴിക്കോട് ഖാദി

ഹാദിയ റമദാന്‍ പ്രഭാഷണം രണ്ടാം ദിനം 


ഹിദായ നഗര്‍: ആത്മീശുദ്ധീകരണത്തിലൂടെ വിശ്വാസി ജീവിതരീതിയും ഭാവിപദ്ധതിയും ആസൂത്രണം ചെയ്യാന്‍ അവസരമൊരുക്കുന്ന മാസമാണ് റമദാനെന്ന് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോടതങ്ങള്‍ ജമലുല്ലൈലി. ദാറുല്‍ഹുദാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമാനവും ആദരവും അര്‍ഹിക്കുന്നവര്‍ക്ക് നല്‍കാനും ധാര്‍മിക ബോധം ഉള്‍കൊണ്ട് ജീവിക്കാനും വിശ്വാസി തയ്യാറാകണമെന്നും ഖാദി ഓര്‍മിപ്പിച്ചു. 

ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷനായി. ഇന്നലെ നടന്ന മുസ്ഥഫഹുദവിയുടെ പ്രഭാഷണ സി.ഡി ചെറീത് ഹാജി വേങ്ങരക്കു നല്‍കി കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍ പ്രകാശനം ചെയ്തു ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, സി. യൂസുഫ് ഫൈസി മേല്‍മുറി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി സംബന്ധിച്ചു. സന്തുഷ്ട വാര്‍ധക്യം; ഹൃദ്യമരണം വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. 

നാളെ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ജൂണ്‍ 3 ന് .ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 

4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉ്ദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ഫോട്ടോ: ഹാദിയ റമദാന്‍പ്രഭാഷണ പരമ്പരയുടെ രണ്ടാംദിനം കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു 
 - Darul Huda Islamic University

സമസ്ത: പരിഷ്‌കരിച്ച പ്രീപ്രൈമറി പാഠപുസ്തകങ്ങള്‍ വിതരണം തുടങ്ങി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അസ്മിയുടെ കീഴില്‍ പരിഷ്‌കരിച്ചു തയ്യാറാക്കിയ എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. പരിസ്തിതി പഠനം, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് ഒറ്റ പുസ്തകമാക്കി ഓരോ ടേമിലേക്കും ഓരോന്നു വീതവും കൂടാതെ അറബി, മലയാളം എന്നീ വിഷയങ്ങള്‍ക്കുള്ള പുസ്തകവുമാണ് തയ്യാറാക്കിയിട്ടുള്ളത്. അക്കാദമിക രംഗത്തെ വിദഗ്ദര്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതോടൊപ്പം താരതമ്യേന വിലയിലും കുറവാണ്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ബുക്ക് ഡിപ്പോ മുഖേനയാണ് പാഠപുസ്തകങ്ങളുടെ വിതരണം നടക്കുന്നത്. 
- SKIMVBoardSamasthalayam Chelari

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക: ഹൈദരലി ശിഹാബ് തങ്ങള്‍

- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1894973554094302/?type=3&theater

എസ് കെ എസ് എസ് എഫ് സ്റ്റെപ് എക്സൽ മീറ്റ് ശ്രദ്ധേയമായി

സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറായി നിൽക്കുന്ന സ്റ്റെപിലെ വിദ്യാർത്ഥികൾക്കായി കോഴിക്കോട് ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ശ്രദ്ധേയമായി. സ്റ്റെപ് ചീഫ് പാട്റൻ മുഹമ്മദലി ശിഹാബ് ഐ എ എസ് വ്യക്തിഗത മുഖാമുഖത്തിന് ശേഷം കുട്ടികളുമായി ദീർഖ നേരം സംവദിച്ചു. 

സ്റ്റെപ് വിദ്യാർത്ഥികൾ നടത്തിയ വിസ്ഡം റൗണ്ടിൽ യൂസുഫ് വാണിമേൽ, ജാസിർ മഞ്ചേരി, ഹാജറ എം, മുനവ്വർ വാഴക്കാട്, അബ്ദുൽ സമദ് വി. സി, ദിൽഷാദ് മലപ്പുറം, ആഷിഖ് കൊണ്ടോട്ടി, ഷഹ്സാദ് കണ്ണൂർ, നജ്മ തബ്ശീറ സംസാരിച്ചു. 

ശിൽശാല എസ്. കെ എസ് എസ് എഫ് അബൂദാബി സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മേൽമുറി, ഡോ: മജീദ് കൊടക്കാട്, ശംസുദ്ധീൻ ഒഴുകൂർ, റാഷിദ് വേങ്ങര, ഷംസാദ് സാലിം പൂവത്താണി, മുനീർ കെ കെ പ്രസംഗിച്ചു. ട്രെൻറ് സംസ്ഥാന കമ്മറ്റി വൈ. ചെയർമാൻ റിയാസ് നരിക്കുനി സ്വാഗതവും സ്റ്റെപ് കോർഡിനേറ്റർ റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു. 

എസ്. കെ എസ് എസ് എഫ് ഷാർജ, അബുദാബി കമ്മിറ്റികളുടെ സഹായത്തോടെ ട്രെന്റിന് കീഴിൽ രണ്ട് ബാച്ചുകളിലായി നടന്നു വരുന്ന സിവിൽ സർവീസ് പരിശീലനത്തിന്റെ ഭാഗമായിരുന്നു ശിൽപശാല. 

സ്റ്റെപ് കഴിഞ്ഞ 5 വർഷമായി നടത്തി വരുന്ന ശിൽപശാലകളിലൂടെ കടന്നുപോയ 5 വിദ്യാർത്ഥികൾ ഡൽഹി, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരു വർഷത്തെ തീവ്രപരിശീലനത്തിന് ശേഷം ഈ വർഷത്തെ പരീക്ഷ എഴുതുന്നുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതാനായി തയ്യാറെടുത്ത് വരികയാണ്. 
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1894377230820601/?type=3&theater

ബദിയഡുക്ക റൈഞ്ച്; സമസ്ത: മുഅല്ലിം ബ്യൂറൊ ആരംഭിച്ചു

ബദിയഡുക്ക: സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഭാഗമായി ബദിയഡുക്ക അപ്പർ ബസാറിലുള്ള ശംസുൽ ഉലമ ഇസ്ലാമിക്ക് സെൻററിൽ മുഅല്ലിം ബ്യൂറൊ ആരംഭിച്ചു. റൈഞ്ച് പരിധിയിൽ ജോലി ആവശ്യമുള്ള ഉസ്താദുമാരും സ്റ്റാഫിനെ ആവശ്യമുള്ള മഹല്ല് കമ്മിറ്റിക്കാരും പ്രവർത്തി സമയങ്ങളിൽ ഓഫീസുമായോ 9446785686 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് റൈഞ്ച് മാനേജിംഗ് കമ്മിറ്റി അറിയിച്ചു. കാമ്പയിന്റെ ഭാഗമായി മഹല്ല് തലങ്ങളിൽ മതപഠന ക്ലാസ്, സ്ത്രീകൾക്ക് ക്വിസ്സ് മത്സരം, പുരുഷൻമാർക്ക് പ്രബന്ധ മത്സരം, റിലീഫ് വിതരണം എന്നിവ സംഘടിപ്പിക്കും. 

പ്രസിഡണ്ട് അൻവർ ഓസോണിന്റെ അധ്യക്ഷതയിൽ സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എൻ. പി. എം. സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ മുഅല്ലിം ബ്യൂറൊഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സുബൈർ ദാരിമി പൈക്ക, റസാഖ് അർശദി കുമ്പഡാജ, ഹുസൈൻ ഹാജി ബേർക്ക, മുഹമ്മദ് ഹാജി എരിയപ്പാടി, അബ്ദുൽ ഖാദർ നെല്ലിക്കട്ട, ഖാദർ ബാറഡുക്ക, ഹസൈനാർ ഫൈസി പുണ്ടൂർ, ആദം ദാരിമി നാരംമ്പാടി, ഖലീൽ ദാരിമി ബെളിഞ്ചം, ലത്തീഫ് കന്യാന, റസാഖ് ദാരിമി മിലാദ് നഗർ, മൂസ മൗലവി ഉമ്പ്ര ങ്കള, സിദ്ദീഖ് ബെളിഞ്ചം, അസീസ് പാട്ലടുക്ക, ഹമീദ് ഖാസിമി പൈക്ക, ബഷീർ മൗലവി കുമ്പഡാജ, അൻവർ തുപ്പക്കൽ, മുനീർ ഫൈസി ഇഡിയഡുക്ക, ഹസൈനാർ ഫൈസി, കെ. കെ. അശ്റഫ് ഫൈസി കിന്നിങ്കാർ, ലത്തിഫ് ഹാജി മാർപ്പിനടുക്ക, ഇ. കെ. മുഹമ്മദ്, ഹസൈനാർ സഖാഫി പെരഡാല, ഫസൽ മൗലവി ചെറുണി തുടങ്ങിയവർ സംബന്ധിച്ചു. 

ഫോട്ടൊ അടിക്കുറിപ്പ്: സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദിയഡുക്ക അപ്പർ ബസാറിലുള്ള ശംസുൽ ഉലമ ഇസ്ലാമിക്ക് സെൻററിൽ ആരംഭിച്ച മുഅല്ലിം ബ്യൂറൊ സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എൻ. പി. എം. സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈഉൽഘാടനം ചെയ്യുന്നു. 
- Rasheed belinjam

സംസ്‌കാരം വളരേണ്ട ഇടമാണ് വീട്ടകങ്ങള്‍: അബ്ബാസലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി 


ഹിദായ നഗര്‍ (തിരൂരങ്ങാടി): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് ഹിദായ നഗരിയില്‍ തുടക്കമായി പഞ്ചദിന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സാംസ്‌കാരിക വളര്‍ച്ചയിലൂടെയാണ് സമൂഹസംസ്‌ക്യതി സാധ്യമാവുകയെന്നും ധാര്‍മികവും സാമൂഹികബോധവുമുള്ള സമൂഹ സൃഷ്ടിപ്പിന് വീട്ടകങ്ങളില്‍ നിന്നുതന്നെ സംസ്‌കാരിക ബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ സുകൃതങ്ങളുടെ കാലമാക്കണമെന്നും വീടും പരിസരവും മതകീയന്താരക്ഷീത്തില്‍ വളര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാവാണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. 

ദാറുല്‍ഹുദാ ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍ കുട്ടി ബാഖവി, ഡോ. യു. വി. കെ മുഹമ്മദ്, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍ സംബന്ധിച്ചു. വീട് സംസാകരങ്ങള്‍ വളരുന്ന ഇടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുവദി ആക്കോട് പ്രഭാഷണം നടത്തി. സമാപന ദുആക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കി. ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും പി. കെ നാസ്വിര്‍ ഹുദവി നന്ദിയും പറഞ്ഞു. 

ഇന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ട്രഷറര്‍ കെ. എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. സന്തുഷ്ട വാര്‍ധക്യം: ഹൃദ്യമരണം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

നാളെ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ജൂണ്‍ 3 ന്. ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉ്ദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ഫോട്ടോ: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലമാത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു 
-  Darul Huda Islamic University

മാമ്പുഴ അല്‍ ഹസനാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്്മ ക്ക് രൂപം നല്‍കി

മര്‍ഹൂം അലി ഹസന്‍ മുസ്ലിയാരുടെ നാമധേയത്തില്‍ മാമ്പുഴ കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'ഫഹ്്മ്' അലുംനി ഓഫ് ഹസനാത്ത് മാമ്പുഴ പ രൂപീകരിച്ചു സയ്യിദ് ഹിഫ്‌ള് റഹ്മാന്‍ തങ്ങള്‍ പാണ്ടിക്കാട് പ്രസിഡന്റും ശബീര്‍ ഫൈസി ഉദരംപൊയില്‍ ജന. സെക്രട്ടറിയും ഉമറുല്‍ ഫാറൂഖ് ഫൈസി മാമ്പുഴ, ഫള്‌ലുദ്ദീന്‍ ഫൈസി ഏപ്പിക്കാട് വൈസ് പ്രസിഡന്റുമാര്‍, ജംശീദ് ഫൈസി ചെമ്പ്രശേരി, റിയാസ് ഫൈസി മാളിയേക്കല്‍ ജോ. സെക്രട്ടറിമാര്‍, ഹസന്‍ ഫൈസി കൊളപ്പറമ്പ് ട്രഷററുമായാണ് പുതിയകമ്മറ്റി പ്രിന്‍സിപ്പല്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജ സൈതാലി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു പി. കുഞിമുഹമ്മദ്, ടി. കുഞ്ഞാലന്‍, എ അബ്ദുട്ടി, സംസാരിച്ചു ടി കമ്മുട്ടി ഹാജി സ്വാഗതവും ശബീര്‍ ഫൈസി ഉദരം പൊയില്‍ നന്ദിയും പറഞ്ഞു. 
- JAMIA NOORIYA PATTIKKAD

ഹാദിയ റമദാന്‍ പ്രഭാഷണം ഇന്ന് മുതല്‍ ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ഹിദായ നഗര്‍ (തിരൂരങ്ങാടി): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് ഇന്ന് ഹിദായ നഗരിയില്‍ തുടക്കമാവും. 

വാഴ്‌സിറ്റി ക്യാമ്പസില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. വീട് സംസ്‌കാരം വളരുന്ന ഇടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദുആക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. 

നാളെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. സന്തുഷ്ട വാര്‍ധക്യം: ഹൃദ്യമരണം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

വ്യാഴാഴ്ച സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ജൂണ്‍ 3 ന് .ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും 
- Darul Huda Islamic University

'ഫാഷിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല'; എസ് കെ എസ് എസ് എഫ് എയര്‍ പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 12 ന്

കോഴിക്കോട്: 'ഫാഷിസത്തിന്മാപ്പില്ല; നീതി നിഷേധം നടപ്പില്ല' എന്ന മുദ്രവാ ക്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ജൂണ്‍ 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പരസ്പര ശത്രുതയും ഭിന്നതയും വളര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ന്യൂനപക്ഷവേട്ട നടത്താനുള്ള ഫാഷിസ്റ്റ് ഭരണകൂട അജണ്ടകള്‍ക്കെതിരെ കനത്ത താക്കീത് നല്‍കുന്നതായിരിക്കും എയര്‍പോര്‍ട്ട് മാര്‍ച്ച്. അധര്‍മത്തിനെതിരായ സമരസ്മരണ ഉണര്‍ത്തുന്ന ബദര്‍ ദിനത്തിലാണ് എയര്‍പോര്‍ട്ട് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കാലത്ത് 9.30 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിനെ പ്രമുഖര്‍ അഭിസംബോധനം ചെയ്യും. 
- https://www.facebook.com/SKSSFStateCommittee/posts/1894091494182508

ഹദിയ കേസ് വിധി; തെറ്റായ കീഴ് വഴക്കത്തിന് തുടക്കം കുറിക്കും: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട്: സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച ഹദിയയുടെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി പൗരാവകാശം നിഷേധിക്കുന്നതും തെറ്റായ കീഴ് വഴക്കത്തിന് തുടക്കും കുറിക്കുന്നതുമാണെന്നും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പിതാവ് വിഷയത്തെ വൈകാരികമായി സമീപിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബുദ്ധിയും വിവേകവുമുള്ള ഒരു പെണ്‍കുട്ടി കോടതിക്ക് മുമ്പാകെ ബോധിപ്പിക്കുന്ന മൊഴി ഈ കേസില്‍ മാത്രം അവഗണിക്കുന്നത് ദുരൂഹമാണ്. വിഷയത്തെ സങ്കീര്‍ണമാകുന്നതിന് വേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികളെ കൊണ്ട് അന്വേഷിച്ച് തെളിയിക്കേണ്ടതുമാണ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ഒരു പെണ്‍കുട്ടി തന്റെ ജീവിതം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പില്‍ പറഞ്ഞ മൊഴി നിരാകരിക്കുന്നത് സാമാന്യ നീതിക്കെതിരാണ്. ഹദിയക്ക് നിഷേധിക്കപ്പെട്ട നീതി പുനസ്ഥാപിക്കാന്‍ നിയമവിധേയമായ മാര്‍ഗങ്ങള്‍ സംഘടന ആലോചിക്കാന്‍ യോഗം തീരുമാനിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്ഥഫ അഷ്‌റഫി കക്കുപ്പടി, ഡോ. അബ്ദുല്‍ മജീദ്, പി. എം. റഫീഖ് അഹമ്മദ്, അബ്ദുസ്സലാം ദാരിമി, വി. കെ. എച്ച് റശീദ് മാസ്റ്റര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം അഹമ്മദ് ഫൈസി കക്കാട്, ടി പി സുബൈര്‍ മാസ്റ്റര്‍, ഡോ. ജബിര്‍ ഹുദവി, ആസിഫ് ദാരിമി പുളിക്കല്‍, ഷഹീര്‍ വി പി, അബ്ദുലത്തീഫ് പന്നിയൂര്‍ എന്നിവര്‍ പങ്കെടുത്തു. ജന സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു. 
- https://www.facebook.com/SKSSFStateCommittee/posts/1893288470929477

റമദാന്‍; വിശ്വാസം മനസ്സിലുറപ്പിക്കാന്‍ വിശ്വാസിക്ക് കഴിയണം: ജിഫ്രി തങ്ങള്‍

എടവണ്ണപ്പാറ : വിശുദ്ധ റമദാനിലൂടെ ഹൃദയം ശുദ്ധീകരിച്ച് വിശ്വാസം മനസ്സിലുറപ്പിക്കാന്‍ വിശ്വാസിക്ക് കഴിയണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കണ്ണിയത്ത് ഇസ്ലാമിക് സെന്റര്‍ എടവണ്ണപ്പാറയില്‍ വെച്ച് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു തങ്ങള്‍. വിവിധ പരീക്ഷണങ്ങളിലൂടെ മുസ്‌ലിം വിശ്വാസികള്‍ കടന്ന് പോകുമ്പോള്‍ പരിഹാരമാര്‍ഗം യഥാര്‍ത്ഥ വിശ്വാസവും ജീവിത വിശുദ്ധിയുമാണെന്നും അതിനായി റമദാനിനെ ഉപയോഗപ്പെടുത്താന്‍ സജ്ജരകാണമെന്നും, ഇന്ത്യന്‍ ഭരണഘടനയോട് നീതി പുലര്‍ത്തി രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി ജീവിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ അവകാശങ്ങളെ നശിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ മുസ്‌ലിം സമുദായത്തോട് ചെയ്ത് കൊണ്ടിരിക്കുന്നത് ക്രൂരതയാണെന്നും തങ്ങള്‍ പറഞ്ഞു. 
ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി അധ്യക്ഷനായി. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് അതിരുകളിലാത്ത കാരുണ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സയ്യിദ് ബി. എസ്. കെ തങ്ങള്‍, കുഞ്ഞിസീതിക്കോയ തങ്ങള്‍, മമ്മുദാരിമി, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, സലാം മുസ്‌ലിയാര്‍ വാവൂര്‍, കബീര്‍ മുസ്‌ലിയാര്‍ മൂളപ്പുറം സംസാരിച്ചു. 
ഇന്ന് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി. വി. ഇബ്‌റാഹീം എം. എല്‍. എ മുഖ്യാതിഥിയാകും. ഖുര്‍ആന്‍ അത്ഭുദങ്ങളുടെ കലവറ എന്ന വിഷയത്തില്‍ മന്‍സൂറലി ദാരിമി കാപ്പ് പ്രഭാഷണം നടത്തും. 
ഫോട്ടോ: കണ്ണിയത്ത് ഇസ്ലാമിക് സെന്റര്‍ എടവണ്ണപ്പാറയില്‍ വെച്ച് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 
- Yoonus MP

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം (30 ചൊവ്വ)

ഹിദായ നഗര്‍ (തിരൂരങ്ങാടി): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് നാളെ ഹിദായ നഗരിയില്‍ തുടക്കമാവും. 
വാഴ്‌സിറ്റി ക്യാമ്പസില്‍ ഡോ. യു. ബാപ്പുട്ടി ഹാജി നഗറില്‍ രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. വീട് സംസ്‌കാരം വളരുന്ന ഇടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദുആക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. 
ബുധനാഴ്ച സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ട്രഷറര്‍ കെ. എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. സന്തുഷ്ട വാര്‍ധക്യം: ഹൃദ്യമരണം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
വ്യാഴാഴ്ച സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
ജൂണ്‍ 3 ന്. ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും 
- Darul Huda Islamic University

ബദിയഡുക്ക റൈഞ്ച് റമളാൻ കാമ്പയിൻ ഉൽഘാടനം ചെയ്തു

ബദിയഡുക്ക: സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഉൽഘാടനം ബാറഡുക്ക മദ്രസ പരിസരത്ത് വെച്ച് സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നിർവ്വഹിച്ചു. പ്രമുഖ വാഗ്മി ഖലീൽ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തി. കാമ്പയിന്റെ ഭാഗമായി മഹല്ല് തലങ്ങളിൽ മതപഠന ക്ലാസ്, സ്ത്രീകൾക്ക് ക്വിസ്സ് മത്സരം, പുരുഷൻമാർക്ക് പ്രബന്ധ മതസരം, റിലീഫ് പ്രവർത്തനം എന്നിവ സംഘടിപ്പിക്കും. പ്രസിഡണ്ട് അൻവർ ഓസോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സുബൈർ ദാരിമി പൈക്ക, റസ്സാഖ് അർശദി കുമ്പഡാജ, മൂസ മൗല വി ഉബ്രങ്കള, ഖലീൽ ദാരിമി ബെളിഞ്ച, ഹസ്സൻ ഹുദവി തളങ്കര, ഹുസൈൻ ഹാജി ബേർക്ക, മുഹമ്മദ് ഹാജി എരിയപ്പാടി, അബ്ദുൽ ഖാദർ ബാറഡുക്ക തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊഅടിക്കുറിപ്പ്. സമസത മദ്രസ മാനേജ് മെന്റ് അസോസിയേഷൻ ബദിയഡുക്ക റൈഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നിൽക്കുന്ന റമളാൻ കാമ്പയിന്റെ ഉൽഘാടനം ബാറഡുക്ക മദ്രസ പരിസരത്ത് വെച്ച് സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നിർവ്വഹിക്കുന്നു. 
- Rasheed belinjam