റഹ്മത്തുള്ള ഖാസിമിയുടെ റമദാന്‍ പ്രഭാഷണം

റിയാദ് ഇസ്ലാമിക്‌ സെന്‍റെര്‍ റമദാന്‍ ലഘുലേഖ പുറത്തിറക്കി

Ramadan Laghu Legha1.jpgRamadan Laghu Legha2.jpg

മദ്രസ പ്രവര്‍ത്തകരുടെ യോഗം ആഗസ്ത് 3ന്

കോഴിക്കോട്: മദ്രസ നവീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ആഗസ്ത് മൂന്നിന് 10.30-ന് ശിക്ഷക് സദനില്‍ യോഗം ചേരും. മദ്രസാ സ്ഥാപന മേലധികാരികള്‍ പങ്കെടുക്കണമെന്ന് ഡി.ഡി.ഇ. അറിയിച്ചു.

സമസ്ത: 85-ാം വാര്‍ഷിക മഹാസമ്മേളനം; ജില്ലാതല സംഘാടക സമിതി രൂപീകരണം 28ന്


കാസര്‍കോട്: ഡിസംബര്‍ 23,24,22 എന്നീ തീയ്യതികളില്‍ മലപ്പുറം കൂരിയാട് വെച്ച് നടക്കുന്ന സമസ്ത 85 വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം 28ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമസ്തയുടെയും പോഷക സംഘനകളുടെയും ജില്ലാ മണ്ഡലം-പഞ്ചായത്ത്-മഹല്‍ ഭരവാഹികളും ഖാതീബ് മുദരിസുമാരും, പ്രധാനപ്രവര്‍ത്തകരും സംബന്ധിക്കും.

തആവുനുല്‍ ഖദം തഖ്‌വ സെണ്റ്റര്‍ ഉദ്ഘാടനം ഇന്ന്‌

പെരുമ്പാവൂറ്‍: പള്ളി-മദ്‌റസാ ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന തആവുനുല്‍ഖദം വെല്‍ഫെയര്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരമായ തഖ്‌വ സെണ്റ്ററിണ്റ്റെ ഉദ്ഘാടനം ഇന്നു നടക്കും. പെരുമ്പാവൂറ്‍ പാലക്കാട്ടുസെണ്റ്ററില്‍ ഇന്നു ഉച്ചക്ക്‌ 1.45ന്‌ ഓഫിസ്‌ ഉദ്ഘാടനം പാണക്കാട്‌ റഷീദ്‌ അലി ഷിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കും. ഹാജി മുഹമ്മദ്‌ വെട്ടത്ത്‌ സംബന്ധിക്കും. പ്രവര്‍ത്തകസംഗമം ടി എച്ച്‌ മുസ്തഫ ഉദ്ഘാടനം ചെയ്യും. സി എം അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിക്കും. മുഹമ്മദ്‌ സ്വാലിഹ്‌ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട്‌ 4ന്‌ നടക്കുന്ന തഖ്‌വ സെണ്റ്ററിണ്റ്റെ ഉദ്ഘാടനം മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം വി പി എ ഫരീദുദ്ദീന്‍ മൌലവി ഉദ്ഘാടനം ചെയ്യും. വടുതല വി എം മൂസാമൌലവി അധ്യക്ഷത വഹിക്കും.  

ഖാസിയുടെ ദുരൂഹമരണം: അന്വേഷണം വഴിതിരിക്കാൻ ശ്രമം- എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌: ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ കേന്ദ്ര മുശാവര ഉപാധ്യക്ഷനുമായിരുന്ന  മര്‍ഹൂം സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം വഴിതിരിച്ചുവിടാൻ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിക്കുന്നതായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആക്ഷൻ കൗൺസിൽ യോഗം അഭിപ്ര്യാപ്പെട്ടു . ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതുമായ വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്‌ കടുത്ത പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തും. ഇത്തരം വാർത്തകളുടെ ഉറവിടം കണെ​‍്ടത്തുന്നതുകൂടി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. കൊലപാതകത്തെ ആത്മഹത്യയാക്കി ചിത്രീകരിക്കാൻ തുടക്കംമുതലേ ശ്രമം നടത്തിയ ശക്തികൾ ഇപ്പോഴും കേസ്‌ അട്ടിമറിക്കാനുള്ള ശ്രമത്തിൽ വ്യാപൃതരാണെന്നാണ്‌ പുതിയ വാർത്തകൾ നൽകുന്ന സൂചന. ഇതിനെതിരേ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ചെയർമാൻ അഷ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌ അധ്യക്ഷത വഹിച്ചു. കെ മോയിൻകുട്ടി മാസ്റ്റർ, നാസർ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, അയ്യൂബ്‌ കൂളിമാർ, കൺവീനർ മുസ്തഫ മുണ്ടുപാറ, സത്താർ പന്തലൂർ സംസാരിച്ചു.

മുഅല്ലിം ക്ഷേമനിധി: 8,93,800 രൂപ സഹായം അനുവദിച്ചു

തേഞ്ഞിപ്പലം : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന്‌ ആഗസ്റ്റ്‌ മാസത്തില്‍ വിവാഹാവശ്യാര്‍ത്ഥം 35 പേര്‍ക്ക്‌ 3,17,300 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 36 പേര്‍ക്ക്‌ 2,98,300 രൂപയും ചികിത്സാര്‍ത്ഥം 11 പേര്‍ക്ക്‌ 47,200 രൂപയും, അടിയന്തരസഹായമായി 4 പേര്‍ക്ക്‌ 40,000 രൂപയും വിധവാ സഹായമായി 2 പേര്‍ക്ക്‌ 20,000 രൂപയും കിണര്‍ നിര്‍മിക്കുന്നതിന്‌ ഒരാള്‍ക്ക്‌ 3000 രൂപയും കക്കൂസ്‌ നിര്‍മിക്കുന്നതിന്‌ രണ്ടാള്‍ക്ക്‌ 6000 രൂപയും അവശതാസഹായമായി ഒരാള്‍ക്ക്‌ 5,000 രൂപയുമായി മൊത്തം 8,93,800 രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു.

സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, എം.അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്‌, ടി.മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ്‌, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്‌, കെ.സി.അഹ്‌മദ്‌ കുട്ടി മൗലവി കോഴിക്കോട്‌ എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ എം.എ. ചേളാരി സ്വാഗതവും നന്ദിയും പറഞ്ഞു.

ആധുനിക യുഗം ഇസ്‍ലാമിന്‍റേത് - ഫൈസല്‍ ഫൈസി

കുവൈത്ത് : .ടി. മേഖലയിലുള്ള വികാസം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നാം തയ്യാറായാല്‍ ആധുനിക യുഗം ഇസ്‍ലാമിന്‍റേതാക്കി മാറ്റാന്‍ നമുക്ക് സാധിക്കുമെന്ന് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മീഡിയ വിംഗ് കണ്‍വീനര്‍ ഫൈസല്‍ ഫൈസി കിഴിശ്ശേരി പറഞ്ഞു. കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച തജ്ഹീസ് 2011 ല്‍ ഐ.ടി. യുഗത്തിലെ പ്രബോധന സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദിയാനികള്‍ അടക്കമുള്ള ആന്‍റി ഇസ്‍ലാമിക് ഗ്രൂപ്പുകള്‍ ഇസ്‍ലാമിനെ തെറ്റിദ്ധരിപ്പിക്കാനും വികലമാക്കുവാനും ഇന്‍റര്‍നെറ്റിന്‍റെയും മറ്റു മീഡിയകളുടെയും അനന്ത സാധ്യതകള്‍ ശക്തമായി ഉപയോഗിക്കുന്നുണ്ടെന്നും മുസ്‍ലിംകള്‍ ജാഗ്രതയോടെ നീങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ഇല്‍യാസ് മൗലവി അധ്യക്ഷത വഹിച്ചു. മുസ്‍തഫ ദാരിമി ക്ലാസ്സെടുത്തു. ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ സമാപന പ്രസംഗം നടത്തി. മുഹമ്മദ് അലി പുതുപ്പറന്പ് സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ നന്ദിയും പറഞ്ഞു.  

റമളാന്‍ പുണ്യങ്ങള്‍ നിറഞ്ഞതാകണം - തഴവാ അബ്ദുസ്സലാം മൗലവി

ദമ്മാം : റമളാനിലെ രാവുകള്‍ പുണ്യങ്ങള്‍ ചൊരിഞ്ഞ് പാപമോചനത്തിനായി പരിശ്രമിക്കണമെന്നും ചീത്ത വാക്കുകളും പ്രവര്‍ത്തിയും ഉപേക്ഷിക്കാത്തവന്‍റെ നോന്പ് സ്വീകാര്യമാവുകയില്ല എന്ന നബി വചനം വിശദീകരിച്ചു കൊണ്ട് പ്രമുഖ മത പണ്ഡിതന്‍ തഴവാ ഉസ്താദ് സ്മാരക ദഅ്‍വാ കോളേജ് മുഖ്യ കാര്യദര്‍ശിയുമായ തഴവാ അബ്ദുസ്സലാം ഖാസിമി ഉദ്ബോധിപ്പിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദമാമിലെത്തിയ അദ്ദേഹം സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മാസാന്ത പ്രഭാഷണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ശാജഹാന്‍ ദാരിമി പരവൂര്‍ അധ്യക്ഷത വഹിച്ചു. ബഹാഉദ്ദീന്‍ നദ്‍വി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. അശ്റഫ് ബാഖവി താഴെക്കോട്, അഹ്‍മദ് ദാരിമി പേരാന്പ്ര, മുജീബ് ഫൈസി കക്കുപ്പടി, അസീസ് ഫൈസി വിളയൂര്‍, ഉമ്മര്‍ ഫൈസി ചേലക്കര, വീരാന്‍ ഫൈസി കൊടക്കാട് എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും കബീര്‍ ദര്‍സി മുതരമണ്ണ നന്ദിയും പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85 -ാം വാര്‍ഷിക സമ്മേളന ബുക്ലെറ്റ്

കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

റിയാദ് : മത സാമൂഹിക സാംസ്കാരിക രംഗത്ത് വിശുദ്ധിയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം പൊതുസമൂഹത്തിന് എന്നും മാതൃകാപരമാണെന്ന് ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അശ്റഫ് വേങ്ങാട്ട് പറഞ്ഞു. വിടപറഞ്ഞിട്ട് രണ്ടാണ്ട് തികയുന്പോഴും അദ്ദേഹം ജീവിച്ചു കാണിച്ച സന്ദേശങ്ങള്‍ മരിക്കാതെ നലനില്‍ക്കുകയാണ്. ആണ്ടുകള്‍ പിന്നിടുന്പോള്‍ മാത്രം അനുസ്മരിക്കപ്പെടുന്ന വ്യക്തികളില്‍ നിന്ന് ഭിന്നമായി സമൂഹത്തില്‍ എന്നും അദ്ദേഹത്തിന്‍റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കും. മതരംഗത്തും രാഷ്ട്രീയ രംഗത്തും ഒരേസമയം നേതൃത്വം നല്‍കിയപ്പോഴും അധികാര സ്ഥാനങ്ങളെ എന്നും കുടുംബത്തില്‍ നിന്ന് അകറ്റിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേതെന്ന് അശ്റഫ് വേങ്ങോട്ട് കൂട്ടിച്ചേര്‍ത്തു. റിയാദ് കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍ ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗതം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അബ്ദുസ്സമദ് പെരുമുഖം അധ്യക്ഷത വഹിച്ചു. ഹൈദരലി വാഫി ഇരിങ്ങാട്ടിരി മുഖ്യപ്രഭാഷണം നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍ (ഇസ്‍ലാമിക് സെന്‍റര്‍), എം. മൊയ്തീന്‍ കോയ കല്ലന്പാറ (കെ.എം.സി.സി), സിറാജ് പുറക്കാട്ടിരി (..സി.സി), അലി ദാരിമി മണ്ണാര്‍ക്കാട്, ശമീര്‍ ഓമശ്ശേരി സംസാരിച്ചു. മുസ്തഫ നരിക്കുനി, ഉമര്‍ മീഞ്ചന്ത, ഹംസക്കോയ, അശ്റഫ് കുന്ദമംഗലം, ഹംസ മൂപ്പന്‍ ഇരിട്ടി, ഉമര്‍ കോയ യൂനിവേഴ്സിറ്റി, സഹീര്‍ കോടാന്പുഴ സംബന്ധിച്ചു. അബ്ദുല്ല ഫൈസി കണ്ണൂര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ അസീസ് പുള്ളാവൂര്‍ സ്വാഗതവും ഹനീഫ മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.

മുഹമ്മദലി- ഉമറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന സദസ്സ് ഞായറാഴ്ച കാസര്‍കോട്ട്


കാസര്‍കോട്: കേരളത്തിന്റെ ആത്മീയ ആചാര്യന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടേയും സമസ്ത ഉപാധ്യക്ഷന്‍ ഉമറലി ശിഹാബ് തങ്ങളുടേയും പേരിലുളള പ്രാര്‍ത്ഥനാസദസ്സ് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് സമസ്ത ജില്ല  ഓഫീസില്‍ നടക്കും.
പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവിറലി ശിഹാബ് തങ്ങള്‍, സമസ്ത ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി, എം.എ. ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗ, പി.ബി. അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കുമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

ഖാസി കേസ് അന്വേഷണം: പ്രചരണത്തിന്റെ ഉറവിടം കണ്ടെത്തണം: SYS


കാസര്‍കോട്: ചെമ്പിരിക്ക- മംഗലാപുരം ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചു നടക്കുന്ന കേസന്വേഷണത്തെ കുറിച്ചുള്ള ദുഷ്പ്രചരണത്തിന്റെ ഉറവിടം കണ്ടെത്തി അത്തരം ബാഹ്യശക്തികളെ പുറത്ത് കൊണ്ടുവരണമെന്നും ഇപ്പോള്‍ അന്വേഷിക്കുന്ന സി.ബി.ഐ സംഘം സമ്മര്‍ദ്ദത്തിനും, സാമ്പത്തിക നേട്ടത്തിനും വഴങ്ങി കേസിന്റെ ഗതി മാറ്റാനുള്ള ശ്രമം നടക്കുന്നെണ്ടെങ്കില്‍ സി.ബി.ഐയുടെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ടീമുനെ ഏല്‍പ്പിച്ചു സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും എസ്.വൈ.എസ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എ ഖാസിം മുസ്ലിയാര്‍, കെ.എം അബ്ബാസ് ഫൈസി, മെട്രോ മുഹമ്മദ് ഹാജി, ചന്തേര  പൂക്കോയതങ്ങള്‍, ഖത്തര്‍ അബ്ദുല്ല ഹാജി, എസ്.പി സലാഹുദ്ദീന്‍, കെ. ഹംസ മുസ്ലിയാര്‍, അബ്ദുല്ല മാസ്റ്റര്‍, താജുദ്ദീന്‍ ചെമ്പരിക്ക, കെ.പി മൊയ്തീന്‍ കുഞ്ഞി മൗലവി എന്നിവര്‍ ആവശ്യപ്പെട്ടു. തെറ്റായ വാര്‍ത്തവന്ന സംഭവത്തില്‍ നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു.

'കിതാബുല്‍ ഹിക'മിന് ഇംഗ്ലീഷ് പരിഭാഷയുമായി മര്‍കസ്‌ പൂര്‍വ്വ വിദ്യാര്‍ഥി നാഫി വാഫി


മസ്‌കത്ത്: പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട വിഖ്യാത സൂഫീഗ്രന്ഥം 'കിതാബുല്‍ ഹിക'മിന് ഇംഗ്ലീഷ് പരിഭാഷയൊരുക്കി ഒമാനില്‍ പത്രപ്രവര്‍ത്തകനായ മുഹമ്മദ് നാഫി വാഫി ശ്രദ്ധേയനാകുന്നു. തൃശൂര്‍ പെരുമ്പിലാവ് സ്വദേശിയും 'ഒമാന്‍ ഇക്കണോമിക് റിവ്യൂ' സബ് എഡിറ്ററുമായ മുഹമ്മദ് നാഫി വാഫിയാണ് പ്രശസ്ത സൂഫീ പണ്ഡിതന്‍ ഇബ്‌നു അതാഇല്ലാ അല്‍ ഇസ്‌കന്തരിയുടെ 'ആപ്തവാക്യങ്ങളുടെ ഗ്രന്ഥം' എന്നര്‍ഥം വരുന്ന 'കിതാബുല്‍ ഹികം' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. 'ബുക്ക് ഓഫ് എഫോറിസംസ്' എന്ന പേരില്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ ഇസ്‌ലാമിക് ബുക് ട്രസ്റ്റാണ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏകദൈവ വിശ്വാസത്തിന്റെ ചൈതന്യത്തെയും ഖുര്‍ആനിന്റെ ദാര്‍ശനിക സൗന്ദര്യത്തെയും ആവാഹിച്ച സൂഫി സാഹിത്യ ശാഖയിലെ സുവര്‍ണതാരകമാണ് 'കിതാബുല്‍ ഹിക'മെന്നാണ് പണ്ഡിതര്‍ വിലയിരുത്തുന്നത്. ചെറുപ്പകാലം മുതല്‍ ഈ ഗ്രന്ഥത്തോട് തോന്നിയ അടുപ്പമാണ് ഇത്തരമൊരു പരിഭാഷക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് നാഫി വാഫി ഒരു പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഉപ്പൂപ്പ എന്ന് വിളിച്ചിരുന്ന അടുത്തബന്ധവും പണ്ഡിതനുമായ കല്ലൂര്‍ അബൂബക്കര്‍ മുസ്‌ലിയാരുടെ അടുക്കല്‍ ഈ ഗ്രന്ഥം പഠിക്കാനായി അകലങ്ങളില്‍ നിന്ന് പോലും ആളുകളെത്തിയിരുന്നു. വളാഞ്ചേരി മര്‍ക്കസുതര്‍ബിയ്യത്തുല്‍ ഇസ്‌ലാമിയ്യയില്‍   അല്‍വാഫി ബിരുദത്തിന് പഠിക്കുന്ന സമയത്ത്  'കിതാബുല്‍ ഹിക്ക'മിലെ വാചകങ്ങള്‍ ഓരോദിവസവും ഡയറിയിലെഴുതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി തുടങ്ങി. ഇക്കാര്യം ശ്രദ്ധയില്‍പെട്ട കോളജിന്റെ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹഖീം ഫൈസി ആദ്രശ്ശേരിയാണ് പരിഭാഷ പ്രസിദ്ധീകരിക്കാന്‍ പ്രചോദനമായത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആദ്യം നിര്‍വഹിച്ച പരിഭാഷകള്‍ മാറ്റിയെഴുതി. ഗ്രന്ഥത്തിന്റെ ഓരോ ആപ്തവാക്യത്തിന്റെയും ചെറു വ്യാഖ്യാനകുറിപ്പുകളും തയാറാക്കി. ജോലിക്കിടയില്‍ സമയം കണ്ടെത്തി ഒരുവര്‍ഷത്തോളം ഇതിനായി വിനിയോഗിച്ചു. പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടുവരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെയാണ് മലേഷ്യയിലെ ഐ.ബി.ടിക്ക് ഇമെയില്‍ അയച്ചത്. ആവേശകരമായ പ്രതികരണമായിരുന്നു പ്രസാധകരുടെ ഭാഗത്തുനിന്നുണ്ടായത്. അന്താരാഷ്ട്രതലത്തില്‍ വിതരണം ആരംഭിച്ച പുസ്തകത്തിന് കേരളത്തില്‍ പ്രകാശന ചടങ്ങൊരുക്കാന്‍ നാട്ടിലെ സഹപാഠികളുടെ ആഭിമുഖ്യത്തില്‍ ശ്രമം നടക്കുന്നുണ്ട്. കേരളത്തില്‍ ദര്‍സുകളില്‍ ഇസ്‌ലാമിക പഠനം നടത്തിയിരുന്ന പഴയകാല മതപണ്ഡിതര്‍ക്ക് സുപരിചിതമാണ് 'കിതാബുല്‍ ഹികം' എന്നതിനാല്‍ മലയാള പരിഭാഷകൂടി വേണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടന്നും വാഫി പറഞ്ഞു. ഹദീസ പണ്ഡിതന്‍, കര്‍മശാസ്ത്ര പണ്ഡിതന്‍, ഖാദി എന്നീ നിലകളില്‍ പ്രശസ്തനായ ഇബ്‌നു അതാഇല്ലാ അല്‍ ഇസ്‌കന്തരി സൂഫി ശൈലികളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ഇബ്‌നുതൈമിയ ഉള്‍പ്പെടെയുള്ളവരുട ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമാണ്. 
ഇന്ത്യയില്‍ 'ഡെക്കാന്‍ ഹെറാള്‍ഡി'ല്‍ നിന്ന് പത്രപ്രവര്‍ത്തനമാരംഭിച്ച നാഫി വാഫി  നേരത്തേ 'ഒമാന്‍ ട്രിബ്യൂണിലും' ജേണലിസ്റ്റായിരുന്നു. പെരുമ്പിലാവില്‍ പരേതനായ ഖാലിദ് മൗലവിയുടെയും ഭാര്യ ഖദീജയുടെയും മകനാണ്. ഭാര്യ സബീന, മകന്‍ സിനീന്‍ എന്നിവരോടൊപ്പം വാദി കബീറില്‍ താമസിക്കുന്ന നാഫി ഇപ്പോള്‍ ഇബ്‌നുഖല്‍ദൂനിന്റെ 'മുഖദ്ദിമ'യെ കുറിച്ച പഠനത്തിന് തുടക്കമിട്ടിരിക്കുകയാണ്.

SKSSF കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് ഇന്ന് (ശനിയാഴ്ച)


കാസര്‍കോട്: മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനുമായ മര്‍ഹൂം.ശൈഖുനാ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം പ്രത്യേക സി.ബി.ഐ സംഘത്തെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഇന്നു രാവിലെ 10 മണിക്ക് ജില്ലയിലെ പത്ത് കേന്ദ്രസര്‍ക്കാര്‍ ഓഫീസകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുഴുവന്‍ പ്രവര്‍ത്തകരും സമാധാനപരമായി മാര്‍ച്ചില്‍ പങ്കെടുക്കണമെന്നും ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
കാസര്‍കോട് വിദ്യാനഗര്‍ പോസ്റ്റോഫീസ്, ബോവിക്കാനം പോസ്റ്റോഫീസ്, മുള്ളേരിയ പോസ്റ്റോഫീസ്, ബദിയടുക്ക ടെലിഫോണ്‍ ഭവന്‍, ഉപ്പള പോസ്റ്റോഫീസ്, മഞ്ചേശ്വരം ടെലിഫോണ്‍ ഭവന്‍, കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസ,് ചെറുവത്തൂര്‍ പോസ്റ്റോഫീസ്, പെരുമ്പട്ട പോസ്റ്റോഫീസ്, തൃക്കരിപ്പൂര്‍ പോസ്റ്റോഫീസ് എന്നിവടങ്ങളിലേക്ക് മാര്‍ച്ച് നടത്തും.

ഖാസി മരണം : CBI അന്വേഷണം തൃപ്തികരമല്ലാത്തതില്‍ പ്രതിഷേധിച്ച് SKSSF പ്രകടനം നടത്തി

കാസര്‍കോട് : ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പത്തുമാസം കഴിഞ്ഞിട്ടും ഒരു തെളിവും ശേഖരിക്കാന്‍ സാധിക്കാതെ റിപ്പോര്‍ട്ട് നല്‍കാനുള്ള സി ബി ഐ യുടെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. 

പുലിക്കുന്ന് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.



കണ്ണൂര്‍ റമളാന്‍ പ്രഭാഷണം ആഗസ്റ്റ്‌ 6 മുതല്‍

എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് മീറ്റ് തിരൂരില്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് 24ന് തിരൂരില്‍ നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ സാംസ്‌കാരികസമുച്ചയം ഓഡിറ്റോറിയത്തിലാണ് പരിപാടി.യോഗത്തില്‍ ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, അലി കെ. വയനാട്, ഹബീബ് ഫൈസി കോട്ടോപ്പാടം, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍, അബ്ദുറഹീം ചുഴലി, അബൂബക്കര്‍ സാലൂദ് നിസാമി തുടങ്ങിയവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിസ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.

എ.കെ ബഹാഉദ്ദീന്‍ ഹുദവിക്ക് ഡോക്‌ടറേറ്റ്‌


ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌  'ശാഫിഈ മദ്‌ഹബിന്റെ വളര്‍ച്ചയും സ്വാധീനവും ഇന്ത്യയില്‍' എന്ന വിഷയത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയ ബഹാഉദ്ദീന്‍ ഹുദവി എ.കെ
ദാറുല്‍ഹുദായില്‍ നിന്നും ഇസ്ലാം ആന്‍ഡ്‌ കണ്ടംപററി സ്റ്റഡീസില്‍ ബിരദാനന്തര ബിരുദംവും ഹൈദരാബാദ്‌ ഉസ്‌മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദവും ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദവും വിനായക വിഷന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ 'അറബി ഇംഗ്ലീഷ്‌ വ്യാകരണം- ഒരു താരതമ്യ പഠനം'  എന്ന വിഷയത്തില്‍ എം.ഫിലും  മുന്‍പ്‌ കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. 

ഖാസി കൊലപാതകം: എസ്.കെ.എസ്.എസ്.എഫ് ഒപ്പുശേഖരണം വെള്ളിയാഴ്ച


കാസര്‍കോട് : മര്‍ഹൂം.ശൈഖുനാ ഖാസി.സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം പത്ത് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചും സി.ബി.ഐ അന്വേഷണം ഊര്‍ജിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നല്‍കാന്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച പള്ളികളില്‍ നിന്ന് ജുമാനിസ്‌കാരാനന്തരം ഒപ്പു ശേഖരണം നടത്താന്‍ അടിയന്തര ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 23 ന് ശനിയാഴ്ച ജില്ലയിലെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും 26 ന് കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിലേക്ക് ബഹുജനമാര്‍ച്ചും ഇതിന്റെ ഭാഗമായി നടത്തും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, സൂഹൈര്‍ അസ്ഹരി പളളങ്കോട്, എം.എ.ഖലീല്‍, മുഹമ്മദ് ഫൈസി കജ, താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.