മടവുര്‍ സി.എം. മഖാം ഉറൂസ് മുബാറക് നാളെ മുതല്‍
മുട്ടിച്ചിറ ശുഹദാക്കളുടെ മൗലീദ് പുറത്തിറങ്ങി
യന്ത്രം നല്‍കി
.
എസ്.വൈ.എസ്. റംസാന്‍ കാമ്പയിന്‍
.
ഈദ് മീറ്റും ഇശല്‍ വിരുന്നും കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍
ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഈദ് മീറ്റും ഇശല്‍ വിരുന്നും ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടക്കും. പെരുന്നാള്‍ ദിവസം മഗ്‍രിബ് നിസ്കാരത്തിന് ശേഷം നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം ബാഖവി ഈദ് സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രസിദ്ധ കാഥികന്‍ കെ.എന്‍.എസ്. മൗലവി രക്തസാക്ഷികളുടെ മാതാവ് എന്ന ഇസ്‍ലാമിക കഥാപ്രസംഗം അവതരിപ്പിക്കും. പ്രസിദ്ധ യുവ ഗായകന്‍ ഷക്കീര്‍ പരിയാരം, മുഹമ്മദ് സഫ്‍വാന്‍, എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് അംഗങ്ങളും അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും പരിപാടിയോടനുബന്ധിച്ച് നടക്കും. സയ്യിദ് ശുഐബ് തങ്ങള്‍, അലവി അല്‍ ഹുദവി, ഇബ്റാഹീം എളേറ്റില്‍, ഹൈദര്‍ അലി ഹുദവി തുടങ്ങിയവര്‍ ഈദ് ആശംസകള്‍ അര്‍പ്പിക്കും. പരിപാടിയിലേക്ക് മുഴുവന്‍ ആളുകളേയും ക്ഷണിക്കുന്നതായി ദുബൈ എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി, പ്രോഗ്രാം കണ്‍വീനര്‍ ഷക്കീര്‍ കോളയാട് എന്നിവര്‍ അറിയിച്ചു.
കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഈദ് പ്രോഗ്രാം

കുവൈത്ത്സിറ്റി : സമാഗതമാവുന്ന ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് സംഗമം പെരുന്നാള്‍ ദിവസം വൈകുന്നേരം 6.30ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടക്കും. പ്രമുഖര്‍ പങ്കെടുക്കുന്ന ഈദ് സംഗമത്തില്‍ ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗലയ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും.
കല്ലട്ര അബ്ബാസ് ഹാജി അന്തരിച്ചു
ശൈഖുനാ സി.എം അബ്ദുല്ല മൌലവിയുടെ മരണം: സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു
കൊച്ചി: കാസര്‍കോട് ചെമ്പിരിക്ക മംഗലാപുരം ഖാസിയും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ ശൈഖുനാ സി.എം. അബ്ദുല്ല മൌലവി (77)യുടെ ദുരൂഹ മരണത്തില്‍ സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അഡീ. എസ്പി നന്ദകുമാര്‍ നായരാണു റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് സി. ബി. ഐ. നിഗമനം. ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ വിശ്രമത്തിലായിരുന്ന അബ്ദുല്ല മൌലവിയുടെ മൃതദേഹം ഒരു കിലോമീറ്റര്‍ ദൂരെ കടലില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ പാറക്കെട്ടിനു മുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ഊന്നുവടിയും ചെരിപ്പും ചെറിയ ടോര്‍ച്ചും കണ്ടെത്തി.വയോധികനും രോഗിയുമായ അബ്ദുല്ല മൌലവിയെപ്പോലെ ഒരാള്‍ക്ക് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നെത്തി സൂര്യോദയത്തിനു മുന്‍പ് ഊന്നുവടി കുത്തി ഒറ്റയ്ക്കു പാറക്കെട്ടിനു മുകളിലെത്താന്‍ കഴിയില്ലെന്നാണു പ്രാഥമിക നിഗമനം. ഫെബ്രുവരി 15നു പുലര്‍ച്ചെ 7.30നു മൌലവിയുടെ മൃതദേഹം കടപ്പുറത്തു കണ്ടതായി പഞ്ചായത്തംഗം സി.എ. അബ്ദുല്‍ മജീദാണു പൊലീസിനെ അറിയിച്ചത്. ’’പുലര്‍ച്ചെ ആറുമണിയോടെ അദ്ദേഹം കിടന്ന മുറിയില്‍ നോക്കിയപ്പോള്‍ കണ്ടില്ല. വീടിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പുറത്തുനിന്നു പൂട്ടിയതായി കണ്ടു. അടുക്കള തുറന്നു പുറത്തിറങ്ങി. മുന്‍വശത്തെ ഗേറ്റിലെത്തിയപ്പോള്‍ അതും പുറത്തുനിന്നു പൂട്ടിയതായി കാണപ്പെട്ടു – ഭാര്യ ആയിഷയുടെ ഈ മൊഴി എഫ്ഐആറില്‍ പകര്‍ത്തിയിട്ടുണ്ട്. ഭാര്യയും മകളും വീട്ടിലും ഡ്രൈവര്‍ വീടിനോടു ചേര്‍ന്നുള്ള മുറിയിലും ഉണ്ടായിരുന്നെങ്കിലും അന്നു രാത്രി സംശയകരമായ ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ല. ഭാര്യയുടെയും മക്കളുടെയും കൊലപാതകമാണെന്ന മൊഴിയും റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന അബ്ദുല്ല മൌലവി രചിച്ച പുസ്തകങ്ങള്‍ ഗോളശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്നുണ്ട്. മരണത്തിനു മുന്‍പു ശരീരത്തില്‍ മുറിവേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരിക്കുന്നതിനു മുന്‍പു മൌലവി ബലപ്രയോഗത്തിനു വിധേയനായെന്ന സൂചന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.മരണത്തിനു മുന്‍പുണ്ടായ നാലു മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. കഴുത്തെല്ലിനു പൊട്ടലും ഇടതും വലതും കണ്ണിനോടു ചേര്‍ന്നു രണ്ടു മുറിവുകളുമുണ്ടായിരുന്നു. കാല്‍പ്പാദത്തിനോടു ചേര്‍ന്നു താരതമ്യേന ആഴത്തില്‍ പോറലേറ്റിരുന്നു. വെള്ളത്തില്‍ വീഴുമ്പോള്‍ ഖാസിക്കു ജീവനുണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കളനാട് ടൗണിന്‍റെ അവികസനത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ്.
റംസാന്‍ റിലീഫ് വിതരണം
കാടാച്ചിറ (കണ്ണൂര്‍)
: ആഡൂര്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ഇസ്‌ലാമിക സെന്റര്‍ റംസാന്‍ റിലീഫ് വിതരണം മഹല്ല് പ്രസിഡന്റ് സൂലൈമാന്‍ ഹാജി നിര്‍വഹിച്ചു. എന്‍.കെ,അബ്ദുള്‍ ജലീല്‍ അധ്യക്ഷനായി. സല്‍മാന്‍, മുഹമ്മദ് ഹാഷിര്‍, അഫ്‌സീര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി എം.കെ.മുഹമ്മദ് ഷാക്കീര്‍ സ്വാഗതം പറഞ്ഞു.
ഇഫ്താര്‍ വിരുന്നും ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു
റിലീഫ് വിതരണം നടത്തി
കാലത്തിന്‍റെ ചുവരെഴുത്തിനോട് സംവദിക്കാന്‍ പ്രാപ്തിയുള്ള പണ്ഡിത സമൂഹം വളര്‍ന്നു വരണം
ദുബൈ : തീവ്രവാദ പ്രവണതകളും അധാര്‍മ്മികതയും അരാജകത്വവും വേരുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സമൂഹത്തെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കാന്‍ ഇസ്‍ലാമിക വിജ്ഞാനത്തോടൊപ്പം തന്നെ കാലഘട്ടം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ സംവദിക്കാന്‍ പ്രാപ്തിയുള്ള പണ്ഡിത സമൂഹം വളര്‍ന്നു വരേണ്ടതുണ്ടെന്ന് പയ്യക്കി ഉസ്താദ് ഇസ്‍ലാമിക് അക്കാദമി കേന്ദ്രിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് ഹാജി പൈവളികെ അഭിപ്രായപ്പെട്ടു. ദേരയില്‍ ദുബൈ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വ്യക്തി ജീവിതത്തില്‍ വിശുദ്ധിയും തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉദാത്തമായ ആദര്‍ശവും കൊണ്ട് ജനമനസ്സുകളില്‍ ഇന്നും ജീവിച്ചിരിക്കുന്ന മണ്‍മറഞ്ഞ പണ്ഡിത മഹത്തുക്കളായ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, പയ്യക്കി ഉസ്താദ്, ഖാസി കോട്ട ഉസ്താദ് തുടങ്ങിയവരുടെ പാതയില്‍ നിന്നുകൊണ്ട് തന്നെ സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിന് ഇന്ന് നേതൃത്വം നല്‍കുന്ന ശൈഖുനാ പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍ക്ക്ക ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം യോഗം അംഗീകരിച്ചു. മൊയ്തീന്‍ അബ്ബ യുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദിര്‍ അസ്അദി യോഗം ഉദ്ഘാടനം ചെയ്തു. മഹ്‍മൂദ് ഹാജി പൈവളികെ പ്രമേയ പ്രഭാഷണം നടത്തി. ശാഫി ഹാജി, ഇസ്‍മാഈല്‍, മൊയ്തു, റഫീഖ്, ഖലീല്‍, സിദ്ദീഖ്, അബൂബക്കര്‍ അന്‍സാര്‍, ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു. മൂസ പൈവളി സ്വാഗതവും അസീസ് ബള്ളൂര്‍ നന്ദിയും പറഞ്ഞു.


