ഇമാമുമാര്‍ക്ക് ദാറുല്‍ഹുദക്ക് കീഴില്‍ ട്രൈനിങ്ങ് കോഴ്സ്

മലപ്പുറം : കേരളത്തിലെ മുസ്‍ലിം മഹല്ലുകളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് അവരുടെ സേവന രംഗത്തെ കഴിവും പ്രാപ്തിയും പരിപോഷിപ്പിക്കുന്നതിനും സേവന മേഖലകളില്‍ ആധുനിക യുഗത്തിലെ പുതിയ സംവിധാനങ്ങളും മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുന്നതിനും വ്യക്തവും വിപുലവുമായ പരിശീലനം നല്‍കുക എന്നതാണ് ഈ കോഴ്സ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പൊതു ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും മുസ്‍ലിം സമുദായത്തിന്‍റെ നാനോന്മുഖ ഉന്നമനവും ലക്ഷ്യം വെച്ചു കൊണ്ട് ദാറുല്‍ഹുദക്ക് കീഴില്‍ സ്ഥാപിതമായ സെന്‍റര്‍ ഫോര്‍ പബ്ലിക് എജുക്കേഷന്‍ ആന്‍റ് ട്രൈനിംഗ് എന്ന സ്ഥാപനത്തിന്‍റെ പ്രഥമ സംരംഭമാണ് ഈ കോഴ്സ്. ഇതിന്‍റെ ആദ്യ ബാച്ച് 2012 ജൂണ്‍ 11 ന് തുടങ്ങാനിരിക്കുന്നു.
യോഗ്യത
മുസ്‍ലിം മഹല്ലുകളിലെ പള്ളികളില്‍ ഇമാമായി രണ്ടു വര്‍ഷത്തെയെങ്കിലും സേവന പരിചയമുള്ള മത പണ്ഡിതര്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കായിരിക്കും ഒരു ബാച്ചില്‍ പ്രവേശനം നല്‍കപ്പെടുക. കോഴ്സ് കാലാവധി ഒരുവര്‍ഷം.

ആവേശമായി KICR സംഗമം

ദുബൈ : മാസങ്ങളോ വര്‍ഷങ്ങളോ ആയി ശബ്ദം കൊണ്ട് മാത്രം പരിചയമുള്ളവര്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞറിയിക്കാനകാത്ത സന്തോഷം. പലരെ കുറിച്ചും മനസ്സിലുള്ള ധാരണകള്‍ തിരുത്തേണ്ടി വന്നതോടെ പരസ്പരം കെട്ടിപിടിച്ചു ആശ്ലേഷിച്ചപ്പോള്‍ KICR സംഗമം മനസ്സില്‍ എന്നും സൂക്ഷിക്കാന്‍ കഴിയുന്ന അനര്‍ഘ നിമിഷങ്ങള്‍ക്ക് സാക്ഷിയായി, യു.എ.ഇ യുടെ പല ഭാഗങ്ങളില്‍ നിന്നെത്തിയ നൂറു കണക്കിന് പ്രവര്‍ത്തകരെ ഉള്‍കൊളളാനാകാതെ സദസ്സ് വീര്‍പ്പു മുട്ടിയെങ്കിലും എല്ലാവരും പരസ്പരം നേരില്‍ കാണാനും കൈ പിടിച്ചു മുസാഫഹത്ത് ചെയ്യാനും കഴിഞ്ഞ സന്തോഷത്തിലായിരിന്നു. യു.എ.ഇ അതിര്‍ത്തി പ്രദേശത്ത് നിന്ന് വന്ന അബു സഫ്‍വാന്‍ തങ്ങള്‍ അതി രാവിലെ പുറപ്പെട്ടാണ് സംഗമാത്തിനെത്തിയെതെന്നറിയുമ്പോള്‍ തന്നെ എത്ര ആവേശത്തിലാണ് യു.എ.ഇ പ്രവര്‍ത്തകര്‍ ഈ സംഗമത്തെ ഏറ്റെടുത്തതെന്നു മനസ്സിലാകും. KICR ചെയര്‍മാന്‍ പൂക്കോയ തങ്ങളുടെ സാനിദ്ധ്യം സദസ്സിന് വലിയ സന്തോഷം നല്‍കിയപ്പോള്‍ ഗാംഭീര്യം ചോര്‍ന്നു പോകാതെ തന്നെ ലാളിത്യവും എളിമയും മുഖ മുദ്രയാക്കിയ ഉസ്താദ്‌ നൂര്‍ ഫൈസി പ്രവര്‍ത്തകരുടെ ആവേശമായി. ഉസ്താദ് അബ്ദു സലാം ബാഖവിയുടെ ഉജ്ജ്വല പ്രഭാഷണം സദസ്സിന് ആത്മ ധൈര്യം പകര്‍ന്നു. അബുദാബിയില്‍ നിന്ന് വന്ന കെ ഐ സി ആര്‍ ടീം ലീഡര്‍ ആയി സംസാരിച്ച ഹാരിസ് ബാഖവി മുന്നേട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ വളരെ പ്രസക്തമയിരിന്നു. അര്‍ഹിക്കുന്ന ഗൗരവത്തോടെ അക്കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള വഴി ഉടനെ തന്നെ കണ്ടെത്തുമെന്ന് ബഹു : തങ്ങള്‍ ഉറപ്പു നല്‍കിയപ്പോള്‍ സദസ്സിന് പ്രതീക്ഷയേറി. അബ്ദുസ്സമദ് ബിന്‍ അലിയെ നേരില്‍ കണ്ടപ്പോള്‍ മിക്കവരുടെയും മനസ്സിലുണ്ടായിരുന്ന രൂപം മാറ്റേണ്ടി വന്നു. ക്ലാസ് റൂമിന്‍റെ ആദ്യ കാലത്തില്‍ ഫിഖ്‌ഹ് ക്ലാസിന് നേത്രത്വം നല്‍കിയിരുന്ന ഷെയ്ഖ് അലി ഉസ്താദ്‌, അല്‍ ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ നേതാവ് മൊയ്തീന്‍ ഹാജി, തിരക്കിനിടയിലും സംഗമത്തിനെത്തിയ SKSSF യു എ ഇ നാഷണല്‍ പ്രസിഡണ്ട്‌ ബഹു: ശുഐബ് തങ്ങള്‍ , ദുബായ് SKSSF പ്രസിഡണ്ട്‌ ഹക്കീം ഫൈസി , ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ വൈസ് പ്രസിഡണ്ട്‌ ബഹു: സുലൈമാന്‍ ഹാജി , റസാഖ് വളാഞ്ചേരി, കലീല്‍ റഹമാന്‍ കാശിഫി, അലവി കുട്ടി ഹുദവി , എം എ റഹ്മാന്‍ ഫൈസി തുടങ്ങി ക്ലാസ്സ്‌ റൂമിലെ പ്രധാന ഉസ്താദുമാരെല്ലാം സംഗമെത്തിനെത്തി. സദസ്സിനാവശ്യമായ വിഭവങ്ങള്‍ ഒരുക്കിയത് ഷാജിഹംദ്, മഹ്ശൂക് എന്നിവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുകയും ദുആ ചെയ്യുകയും ചെയ്തു. കെ ഐ സി ആര്‍ കണ്‍വീനര്‍ ഉമര്‍ കൊളത്തൂര്‍ സ്വാഗത പ്രഭാഷണത്തില്‍ ക്ലാസ്സ്‌ റൂമിന്‍റെ ചരിത്രവും അതിന്‍റെ പ്രവര്‍ത്തന മേഖലയും വിശദീകരിച്ചു. പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ പരിപാടി ഉസ്താദ്‌ അബ്ദുസ്സലാം ബാഖവിയാണ് ഉദ്ഘാടനം ചെയ്തത്. ക്ലാസ്സ്‌ റൂം വൈസ് ചെയര്‍മാന്‍ ഉസ്താദ്‌ നൂര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പ്രവര്‍ത്തകര്‍ക്കെല്ലാം സംസാരിക്കാനുള്ള സമയം ലഭിക്കാത്തത് കൊണ്ട് തന്നെ ഗൗരവമായ പല പ്രോജെക്ട്കളും തയ്യാറാക്കി വന്ന പലര്‍ക്കും അതവതരിപ്പിക്കാനുള്ള അവസരം ഒത്തു കിട്ടിയില്ല എന്നത് വളരെ പ്രയാസമുണ്ടാക്കിയെങ്കിലും ഇനിയും കൂടാമെന്നും ഈ ബന്ധം എന്നും ശക്തമായി തുടരണമെന്നും മനസ്സിലുറപ്പിച്ചാണ് എല്ലാവരും പിരിഞ്ഞത്. ഹാഫിസ് സഫ്‍വാന്‍ന്‍റെ ഇമ്പമാര്‍ന്ന ഗാനത്തോടെയാണ് പരിപാടിക്ക് തിരശ്ശീല വീണത്.

ഉപഹാരം നല്‍കി

കക്കാട് : കക്കാട് മിഫ്താഹുല്‍ ഉലൂം ഹയര്‍ സെക്കന്‍ററി മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ SSLC പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ്‌ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ മദ്രസ യുണിറ്റ് SKSBV ഉപഹാരം നല്‍കി. മഹല്ല് ഇമാം പി.എം. ഹംസ ഫൈസി ഉപഹാരം വിതരണം ചെയ്തു. സ്വദര്‍ മുഅല്ലിം അബ്ദു സലാം ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് നിഹാല്‍ ജിഫ്‌രി.പി.എം അധ്യക്ഷത വഹിച്ചു. ഒ.അബ്ദു
റഹീം മുസ്ലിയാര്‍,ശരീഫ്‌ ഫൈസി,യാഹുട്ടി ബാഖവി,അബ്ദു സ്വമദ് മുസ്ലിയാര്‍,അബ്ദു റഹ്മാന്‍ മുസ്ലിയാര്‍,‍സ്വാദിഖ് മുസ്ലിയാര്‍, മുഹ്സിനുദ്ദീന്.ഒ, അനസ്‌ കെ.കെ, ജാബിര്‍ പി.ടി, മുന്‍സില്‍ ടി, ആസ്വിഫ് ഒ, സഅദ് കെ, ശാഹിദ് അഫ്രീദ്‌ ഇ.കെ, യഹയഖാന്‍ കെ തുടങ്ങിയവര്‍ സംബന്ധിച്ചു. നൌഫല്‍ ഒ സ്വാഗതവും ശഹീം.എം.കെ നന്ദിയും പറഞ്ഞു

SKSSF കളനാട്‌ ശാഖാ ഇസ്ലാമിക്‌ സെന്‍റെര്‍ ഉദ്ഘാടനം


ആര്‍ഭാടങ്ങള്‍ തടയാന്‍ സമൂഹം ഉണരണം : ചെര്‍ക്കളം

കാസര്‍കോട് : സമൂഹ മധ്യത്തില്‍ നടന്നുവരുന്ന അധാര്‍മ്മികതള്‍, അനാചാരങ്ങള്‍, വിവാഹ ധൂര്‍ത്തുകള്‍, വിവാഹത്തിന്‍റെ പേരില്‍ റോഡ് തടസ്സപ്പെടുത്തി ജനങ്ങളെ പീഡിപ്പിക്കുക തുടങ്ങിയ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനും ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ആവശ്യപ്പെട്ടു. വിവാഹം കൈമുതലാക്കി അതിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എല്ലാ മഹല്ല് ജമാഅത്തുകളും ഇത്തരം വിഷയങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ചെര്‍ക്കളം ആവശ്യപ്പെട്ടു. SMF സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി മഹല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി ചെര്‍ക്കള പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ നഗറിലെ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂ ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി വിഷയം അവതരിപ്പിച്ചു. സി.എം.അബ്ദുല്‍ ഖാദര്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്‍റടി, സി.എം.എ. ഖാദര്‍ ഹാജി, മുഹമ്മദ്കുഞ്ഞി ഹാജി ചെര്‍ക്കള, സി.കെ. മുഹമ്മദ്കുഞ്ഞി, ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അത്തിപ്പറ്റ ഉസ്താദും സയ്യിദ്‌ പൂക്കോയ തങ്ങളും ബഹാഉദ്ധീന്‍ നദ് വിയും ഇന്ന് പാക്കിസ്ഥാന്‍ ക്ലബ്ബില്‍

SKSSF ദുബൈ, തൃശൂര്‍ ജില്ലാ ജനറല്‍ ബോഡി കൗണ്‍സില്‍ ഇന്ന് (4)

ദുബൈ : ദുബൈ തൃശൂര്‍ ജില്ലാ SKSSF വാര്‍ഷിക കൗണ്‍സില്‍ 04/05/2012 (വെള്ളി) ജുമുഅ നിസ്കാരാനന്തരം ബര്‍ദുബായ് സുന്നി സെന്‍ററില്‍ ചേരുന്നു. യോഗത്തില്‍ മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വരും. എല്ല പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

ശംസുല്‍ ഉലമാ അക്കാദമി പുതിയ 100 വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനം നല്‍കും

വെങ്ങപ്പള്ളി : പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിര്‍ധനരായ 100 വിദ്യാര്‍ത്ഥികള്‍ക്ക്‌ അഡ്‌മിഷന്‍ നല്‍കാന്‍ തീരുമാനിച്ചു. SSLC ക്കു ശേഷം ആണ്‍കുട്ടികള്‍ക്ക്‌ പ്ലസ്‌ടു, ഡിഗ്രി യോടൊപ്പം മതരംഗത്ത്‌ പി ജിയും നല്‍കുന്ന വാഫി കോഴ്‌സിലേക്ക്‌ 30 വിദ്യാര്‍ത്ഥികള്‍ക്കും, SSLC കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക്‌ +2 ഈക്വലന്‍സിയോടൊപ്പം ശരീഅത്ത്‌ പഠനങ്ങളും നല്‍കുന്ന ശിഹാബ്‌ തങ്ങള്‍ സ്‌മാരക വനിതാ ശരീഅത്ത്‌ കോളേജിലേക്ക്‌ 30 വിദ്യാര്‍ത്ഥികള്‍ക്കും 7-ാം തരം പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക്‌ 8 വര്‍ഷം കൊണ്ട്‌ SSLC, +2, ഡിഗ്രിയോടൊപ്പം മുഖ്‌തസ്വര്‍ ബിരുദവും നല്‍കുന്ന വാരാമ്പറ്റ സആദാ കോളേജില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കും, 7-ാം തരം പാസ്സായ ആണ്‍കുട്ടികള്‍ക്ക്‌ 3 വര്‍ഷം കൊണ്ട്‌ SSLC യോടൊപ്പം ഖുര്‍ആന്‍ ഹിഫ്‌ളും നല്‍കുന്ന ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി അഡ്‌മിഷന്‍ നല്‍കും.
മേല്‍സ്ഥാപനങ്ങളിലായി 300 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ശംസുല്‍ ഉലമാ അക്കാദമിക്കു കീഴില്‍ ഉപരിപഠനം നടത്തുന്നുണ്ട്‌. മെയ്‌ 9 വരെ അപേക്ഷാ ഫോറവും പ്രോസ്‌പെക്‌ടസും ലഭിക്കും. മെയ്‌ 10 ന്‌ സെലക്ഷന്‍ പരീക്ഷ നടക്കും. യുവാക്കളില്‍ വളര്‍ന്നു വരുന്ന അധാര്‍മ്മികതകള്‍ക്കും തീവ്രവാദ ഭീകരവാദ ചിന്തകള്‍ക്കും ശാശ്വത പരിഹാരമെന്ന നിലയില്‍ വിദ്യാര്‍ത്ഥി സമൂഹത്തെ ഭൗതിക വിദ്യയോടൊപ്പം മതപഠനത്തിനുകൂടി സജ്ജരാക്കുകയെന്ന മഹത്തായ ലക്ഷ്യത്തിന്‌ രക്ഷിതാക്കളും സംഘടനാ പ്രവര്‍ത്തകരും മഹല്ലു ഭാരവാഹികളും രംഗത്തിറങ്ങണമെന്നും ഇത്തരം വിഷയങ്ങള്‍ ഇന്ന്‌ (വെള്ളി) പള്ളികളില്‍ വെച്ച്‌ ജനങ്ങളെ ഉണര്‍ത്താന്‍ ഖത്തീബുമാര്‍ ശ്രദ്ധിക്കണമെന്നും അക്കാദമി സെക്രട്ടറി ഹാരിസ്‌ ബാഖവി അറിയിച്ചു.

പ്രാര്‍ത്ഥിക്കുക

ചേളാരി : കാറിന്‌ മുകളില്‍ മരം വീണ്‌ ഗുരുതരമായി പരിക്ക്‌ പറ്റി ഹോസ്‌പിറ്റലില്‍ കഴിയുന്ന പറമ്പില്‍പീടിക സ്വദേശികളായ ഖദീസുമ്മ, നിസാര്‍, അന്‍വര്‍ എന്നിവര്‍ക്ക്‌ വേണ്ടി പള്ളികളില്‍ ഇന്ന്‌ ജുമുഅക്ക്‌ ശേഷം പ്രത്യേക പ്രാര്‍ത്ഥന നടത്തുവാനും അപകടത്തില്‍ മരണപ്പെട്ട ചേളാരി പള്ളി ഖത്തീബ്‌ അശ്‌റഫ്‌ മുസ്‌ലിയാരുടെ പിതാവ്‌ പോക്കറിന്‌ വേണ്ടി മയ്യിത്ത്‌ നിസ്‌കരിക്കുവാനും പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും എല്ലാ മഹല്ല്‌ കമ്മിറ്റി ഭാരവാഹികളോടും ഖത്തീബുമാരോടും അഭ്യര്‍ത്ഥിച്ചു.

കളനാട് സി.എം ഉസ്താദ് സ്മാരക ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം 7 ന്

കളനാട് : SMF, SYS, SKSSF, SBV കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സി.എം അബ്ദുല്ല മൗലവി (ന:മ) ഇസ്ലാമിക് സെന്‍റര്‍ ഉദ്ഘാടനവും ദിദ്വിന മതപ്രഭാഷണവും മെയ് 7, 8, 9 തിയതികളില്‍ നടക്കും. SKSSF സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിക്കും. സയ്യദ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍, ത്വാഖ അഹ്‍മദ് മൗലവി അല്‍ അസ്ഹരി, യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ഇ.കെ മഹമൂദ് മുസ്ലയാര്‍, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എസ് തങ്ങള്‍ മദനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യദ് ഹാദി തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇത് സംബന്ധമായി ചേര്‍ന്ന സ്വാഗത സംഘ രൂപികരണ യോഗത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി, കെ.പി അബ്ദുല്‍ ഖാദര്‍, സി.ബി അബ്ദുല്ല, മിഅ്‌റാജ് നൗഷാദ്, സകരിയ അയ്യങ്കോല്‍, ദേളി അബ്ദുര്‍ റഹ്മാന്‍, അബ്ദുല്ല അയ്യന്‍ങ്കോല്‍, സഹീര്‍ കളനാട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

KICR Meet in Dubai


വിവാദങ്ങളല്ല, ഗവേഷണങ്ങളാവണം യൂണിവേഴ്സിറ്റിയുടെ കരുത്ത് : ക്യാമ്പസ് വിംഗ്


തേഞ്ഞിപ്പാലം : കുടിവെള്ളക്ഷാമം തൊട്ട് മാലിന്യ കൂമ്പാരങ്ങള്‍ വരെ കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍ നിര്‍‌ദ്ദേശിക്കേണ്ട യൂണിവേഴ്‌സിറ്റികള്‍ വിവാദങ്ങള്‍ക്ക് പുറകെ ഓടുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്. ആധുനിക കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ സര്‍‌വ്വകലാശാലകള്‍ പരാജയപ്പെട്ടിരിക്കുന്നു. കുറച്ചുപേരുടെ ഉപജീവനമാര്‍ഗ്ഗമായി അവ തരംതാഴ്‌ന്നു. ഇവക്ക് ബാധിച്ച രാഷ്ട്രീയ അര്‍‌ബുദം ചികില്‍സയ്ക്ക് വിധേയമാക്കണം. എല്ലാ സ്റ്റാറ്റ്യൂട്ടറി (സെനറ്റ്, സിന്റിക്കേറ്റ് അടക്കം ) പദവികള്‍ക്കും ഉയര്‍ന്ന അക്കാദമിക് യോഗ്യതയും പരിചയസമ്പത്തും മാനദണ്ഡമാക്കണം. കാര്യക്ഷമതയെ അടിസ്ഥാനപ്പെടുത്തി വേതനക്കാരുടെ ശമ്പളവും പ്രമോഷനും നിജപ്പെടുത്തണം. സര്‍‌വ്വകലാശാല ഭൂമി ഉപയോഗിക്കുന്നതിന് ലാന്റ് പോളീസി നടപ്പില്‍ വരുത്തണം. സര്‍‌വ്വീസ് സംഘടനകള്‍ക്ക് കെട്ടിടം പണിയാന്‍ മാത്രമല്ല, യൂണിവേഴ്സിറ്റി ഭൂമിയെന്ന് അവര്‍ പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വികസ്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് നടത്തിയ യൂണിവേഴ്സിറ്റി മാര്‍ച്ച്, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ: സുബൈര്‍ ഹുദവി ചേകന്നൂര്‍ ഉല്‍ഘാടനം ചെയ്തു. ക്യാമ്പസ് വിംഗ് ചെയ‌ര്‍മാന്‍ എ.പി. ആരിഫലി, കണ്‍‌വീനര്‍ ഷബിന്‍ മുഹമ്മദ്, ഡോ : സൈനുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. റാഷിദ് പടിക്കല്‍, ഷാജിദ് തിരൂര്‍, ജാബിര്‍ എടപ്പാള്‍‌ , ഡോ: ബിഷ്റുൽ ഹാഫി, അഷ്‌റഫ്, നൗഷാദ് ചേളാരി തുടങ്ങിയവര്‍ മാര്‍ച്ചിനു നേത്ര്യത്വം നല്‍കി.

ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ, നന്തി: വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



ജാമിഅ അസ്അദിയ്യ; അഡ്മിഷന്‍ ആരംഭിച്ചു

അസ്‌അദിയ്യ: സമ്മേളനം ഡിസംബറില്‍

അസ്‌അദിയ്യ: 20ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം
സയ്യിദ്‌ അസ്‌ലം മശ്‌ഹൂര്‍ തങ്ങള്‍ നിര്‍വഹിക്കുന്നു
പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 20ാം വാര്‍ഷിക 6ാം സനദ്‌ ദാന മഹാ സമ്മേളന തിയ്യതി സയ്യിദ്‌ അസ്‌ലം മശ്‌ഹൂര്‍ തങ്ങള്‍ പ്രഖ്യാപിച്ചു. 2012 ഡിസംബര്‍ 28, 29, 30 (വെള്ളി, ശനി, ഞായര്‍) എന്നീ ദിവസങ്ങളിലാണ്‌ സമ്മേളനം. പി.കെ.പി.അബ്ദുസ്സലാം മുസ്‌ ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മാണിയൂര്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍,പി.പി.ഉമര്‍ മുസ്‌‍ലിയാര്‍ പ്രസംഗിച്ചു. സയ്യിദ്‌ ഉമര്‍ കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കെ.മുഹമ്മദ്‌ ശരീഫ്‌ ബാഖവി സ്വാഗതവും എസ്‌.കെ.ഹംസ ഹാജി നന്ദിയും പറഞ്ഞു.

സമ്മേളനം വിജയിപ്പിക്കും

2012 ഡിസംബര്‍ 28,29, 30 തീയ്യതികളില്‍ നടക്കുന്ന ജാമി അ: അസ്‌ അദിയ്യ: ഇസ്‌ ലാമിയ്യ: അറബിക്‌ കോളേജ്‌ 20 മാം വാര്‍ഷിക സനദ്‌ ദാന സമ്മേളനം വിജയിപ്പിക്കുവാന്‍ അസ്‌ അദിയ്യ: ഫൗണ്ടേഷന്‍ യോഗം തീരുമാനിച്ചു. അബ്ദുന്നാസിര്‍ അസ്‌ അദിയുടെ അദ്യക്ഷതയില്‍ സയ്യിദ്‌ മുസ്‌തഫ പൂക്കോയ തങ്ങള്‍ അല്‍ അസ്‌അദി ഉദ്‌ഘാടനം ചെയ്‌തു. ബശീര്‍ അസ്‌അദി, കുഞ്ഞഹമ്മദ്‌ അസ്‌അദി, നസീം അസ്‌അദി, ശൗഖത്തലി അസ്‌അദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

SKSSF ബഹ്‌റൈന്‍ പര്യടനം; സമാപന സമ്മേളനം ഇന്ന്‌ (3) ഹമദ്‌ ടൌണില്‍

മനാമ : ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF കേന്ദ്ര കമ്മറ്റി നടത്തിയ വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെ ഏരിയാ കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ SKSSF സംഘടിപ്പിച്ച ബഹ്‌റൈന്‍ പര്യടനം ഇന്ന്‌ (3, വ്യാഴം) പൊതുസമ്മേളനത്തോടെ ഹമദ്‌ ടൌണില്‍ സമാപിക്കും. രാത്രി 11.00 മണിക്ക്‌ ഹമദ്‌ ടൌണിലെ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോരിയത്തില്‍ ആണ്‌ സമാപന സമ്മേളനം നടക്കുക. സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ നടക്കുന്ന പര്യടനം വിവിധ ഏരിയകളിലൂടെ സഞ്ചരിച്ചാണ്‌ ഹമദ്‌ ടൌണില്‍ സമാപിക്കുന്നത്‌. ബഹ്‌റൈന്‍ സമസ്‌തയുടെയും എസ്‌.കെ.എസ്‌.എസ്‌.എഫിന്‍റെയും കേന്ദ്ര ഏരിയ നേതാക്കള്‍ സംബന്ധിക്കുന്ന പൊതുസമ്മേളനനത്തില്‍ കെ.എം.എസ്‌ മൗലവി മുഖ്യ പ്രഭാഷണം നടത്തും.

ബഹ്‌റൈന്‍ വിമോചനയാത്ര പര്യടനം; ഏരിയാ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം

വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈന്‍ SKSSF 
സംഘടിപ്പിച്ച ബഹ്‌റൈന്‍ പര്യടനത്തിന്‌ റിഫയില്‍
നല്‍കിയ സ്വീകരണത്തില്‍ കെ
.എം.എസ്‌ മൗലവി
മുഖ്യപ്രഭാഷണം നടത്തുന്നു
. 
മനാമ : ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF കേന്ദ്ര കമ്മറ്റി നടത്തിയ വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെ ഏരിയാ കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ SKSSF സംഘടിപ്പിച്ച പര്യടനങ്ങള്‍ക്ക്‌ ഏരിയാ കേന്ദ്രങ്ങളില്‍ ഉജ്ജല സ്വീകരണം. ഏരിയാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളില്‍ സമസ്‌ത കേരള സുന്നി ജമാഅത്തിന്‍റെയും SKSSFന്‍റെയും ഏരിയാ നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളും അത്യാവേശത്തോടെയാണ്‌ പര്യടന സംഘത്തെ സ്വീകരിച്ചത്‌. ഹൂറ, ഹുദൈബിയ, സനാബീസ്‌, റഫ, ജിദാലി, ഹിദ്ദ്‌, മുഹറഖ്‌, ഏരിയകളിലെ പര്യടനങ്ങളാണ്‌ കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായത്‌. അടുത്ത വ്യാഴാഴ്‌ചയോടെ മനാമയില്‍ പര്യടനം പൂര്‍ത്തിയാക്കി പൊതുസമ്മേളനത്തോടെ ഹമദ്‌ ടൗണില്‍ സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ കെ.എം.എസ്‌ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി ഫൈസി, ഉബൈദുല്ല റഹ്‌മാനി, അബ്‌ദുറസാഖ്‌ നദ്‌വി, എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, കുഞ്ഞഹമ്മദ്‌ ഹാജി, ശഹീര്‍ കാട്ടാമ്പള്ളി, കളത്തില്‍ മുസ്ഥഫ, ലത്വീഫ്‌ പൂളപ്പൊയില്‍, മൗസല്‍ മൂപ്പന്‍ തിരൂര്‍, ശിഹാബ്‌ കോട്ടക്കല്‍ തുടങ്ങിയവര്‍ പര്യടനത്തില്‍ അംഗങ്ങളായിരുന്നു.

ദ്വിദിന അദ്ധ്യാപക ശില്‍പശാല മെയ്‌ എട്ടിന്‌ ദാറുല്‍ ഹുദായില്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി പൂര്‍വവിദ്യാര്‍ത്ഥി സംഘടന ഹാദിയ നടത്തുന്ന ``സാമൂഹികോദ്ധാരണത്തില്‍ അദ്ധ്യാപകരുടെ പങ്ക്‌'' എന്ന വിഷയത്തില്‍ ദ്വിദിന അദ്ധ്യാപക ശില്‍പശാല മെയ്‌ എട്ടിന്‌ ദാറുല്‍ ഹുദായില്‍ തുടക്കം കുറിക്കും. പുതുതലമുറയെ മതബോധമുള്ള വിശ്വപൗരന്മാരാക്കി വളര്‍യെടുക്കുന്നതില്‍ അദ്ധ്യാപകര്‍ക്കുള്ള ദൗത്യം, ക്ലാസ്‌ മുറികളിലെ കാലിക സാഹചര്യങ്ങള്‍, ദാറുല്‍ ഹുദാ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ശില്‌പശാല നടക്കുക.
ചൊവ്വാഴ്‌ച നടക്കുന്ന ആദ്യ സെഷനില്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. ``അദ്ധ്യാപനം: സാമൂഹികോദ്ധാരണത്തിനുള്ള കല'' എന്ന വിഷയത്തില്‍ പി.ടി അബ്‌ദുല്‍ അസീസ്‌(സര്‍സയ്യിദ്‌ കോളേജ്‌) വിഷയമവതരിപ്പിച്ച്‌ സംസാരിക്കും. ഉച്ചക്കു നടക്കുന്ന രണ്ടാം സെഷനില്‍ ദാറുല്‍ ഹുദാ വിദ്യാഭ്യാസ രീതിയുടെ പ്രസക്തി എന്ന വിഷയത്തില്‍ ഹാജി യു. മുഹമ്മദ്‌ ശാഫി, ഡോ: സുബൈര്‍ ഹുദവി ചേകന്നൂര്‍, ഡോ: ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി തുടങ്ങിയവര്‍ സംസാരിക്കും.
ബുധനാഴ്‌ച നടക്കുന്ന ``മീറ്റ്‌ ദ ലീഡേഴ്‌സ്‌'' സെഷനില്‍ പാണക്കാട്‌ സയ്യിദ്‌ മുനവ്വറിലി ശിഹാബ്‌ തങ്ങള്‍, ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സ്‌ലര്‍ ഡോ: ബാഹാഉദ്ദീന്‍ നദ്‌വി തുടങ്ങിയവര്‍ സംബന്ധിക്കും. ``സാമൂഹിക പുരോഗതിയില്‍ അദ്ധാപകരുടെ പങ്ക്‌'' എന്ന സെഷനില്‍ എ.പി നിസാം സി.ജി, മുനീര്‍ ഹുദവി ക്ലാസ്‌ എടുക്കും . ``പ്രബോധനം: അവസരങ്ങളും വെല്ലുവിളികളും'' എന്ന വിഷയത്തില്‍ ഫൈസല്‍ ഹുദവി പരതക്കാട്‌ , സി.ഛ്‌ ശരീഫ്‌ ഹുദവി, ജഅ്‌ഫര്‍ ഹുദവി ബങ്കാളത്ത്‌ ക്ലാസ്‌ എടുക്കും. റജിസ്റ്ററേഷനും മറ്റു വിവരങ്ങള്‍ക്കും www.darulhuda.com സന്ദര്‍ശിക്കുകയോ 8086786002, 9846786445 എന്ന നമ്പറുകളില്‍ വിളിക്കുകയോ ചെയ്യുക.
Please click here for invitation letter

അസ്‌അദിയ്യ: സ്വലാത്ത്‌ വാര്‍ഷികത്തിന് ഉജ്ജ്വല സമാപ്‌തി

അസ്‌അദിയ്യ: സ്വലാത്ത്‌ വാര്‍ഷികം കോഴിക്കോട്‌ ഖാസി
സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍
ഉദ്‌ഘാടനം ചെയ്യുന്നു
പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ അസ്‌അദിയ്യ ഇസ്‌ലാമിയ്യ അറബിക്‌ & ആര്‍ട്‌സ്‌ കോളേജില്‍ എല്ലാ അറബി മാസവും അവസാന വ്യാഴാഴ്‌ച്ച മഗ്‌രിബ്‌ നിസ്‌കാരനന്തരം കോളേജ്‌ അങ്കണത്തില്‍ നടത്തി വരുന്ന സ്വലാത്ത്‌ ദിക്‌റ്‌ മജ്‌ലിസിന്‍റെ വാര്‍ഷിക 20ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനത്തിനു ഉജ്ജ്വല സമാപ്‌തി. സയ്യിദ്‌ ഹാശിം കുഞ്ഞി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. 20ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം സയ്യിദ്‌ അസ്‌ ലം മശ്‌ഹൂര്‍ തങ്ങളും ഉദ്‌ബോധനം പി.പി.ഉമര്‍ മുസ്‌ ലിയാരും നടത്തി. സ്വലാത്ത്‌ ദിക്‌റ്‌ ദുആ മജ്‌ ലിസിനു പ്രമുഖ സൂഫിവര്യന്‍ അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌‍ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍, സയ്യിദ്‌ ഉമര്‍ കോയ തങ്ങള്‍ , മാണിയൂര്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍,കെ.ടി.അബ്ദുല്ല മൗലവി, കബീര്‍ ഫൈസി ചെറുകോട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. മുഹമ്മദ്‌ ശരീഫ്‌ ബാഖവി സ്വാഗതവും കെ.ഇബ്‌ റാഹിം കുട്ടി മുസ്‌ ലിയാര്‍ നന്ദിയും പറഞ്ഞു.

ഇസ്‍ലാമിക് കലാമേള പോസ്റ്റര്‍