സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കിയും മഹല്ല് ശാക്തീകരണത്തിന് വിവിധ പരിപാടികള്‍ നടപ്പാക്കിയും മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചും സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണങ്ങള്‍ നടത്തിയും കോടിക്കണക്കിന് രൂപയാണ് സമസ്ത കൈത്താങ്ങ് പദ്ധതിയിലൂടെ ഇതിനകം വിനിയോഗിച്ചത്. കോവിഡ് - 19 മൂലം ദുരിതത്തിലായ ആയിരക്കണക്കിന് മുഅല്ലിംകള്‍, ഖത്തീബുമാര്‍, മുദര്‍രിസുമാര്‍ എന്നിവര്‍ക്കും മറ്റും സമസ്ത കൈത്താങ്ങ് പദ്ധതിയിലൂടെ ധനസഹായം നല്‍കിയിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളുടെ അഭ്യര്‍ത്ഥന കത്ത് എല്ലാ വീടുകളിലും എത്തിച്ചും കൈത്താങ്ങ് പദ്ധതി വിശദീകരിച്ചും ഫണ്ട് സമാഹരിച്ചും പദ്ധതി വിജയിപ്പിക്കണം. മദ്റസ കമ്മിറ്റി ഭാരവാഹികള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari