- SKSSF STATE COMMITTEE
SKSSF ആന്വൽ കാബിനറ്റ് 28ന് മണ്ണാർക്കാട്ട്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആന്വൽ കാബിനറ്റ് ഫെബ്രുവരി 28ന് മണ്ണാർക്കാട് കോട്ടോപ്പാടം ഇസ് ലാമിക് സെന്ററില്‍ നടക്കും. സംഘടനയുടെ വാർഷിക കൗൺസിലുകളുടെ ഭാഗമായി ശാഖാ, ക്ലസ്റ്റർ, മേഖലാ, ജില്ലാ ആന്വൽ കാബിനറ്റുകൾക്ക് ശേഷമാണ് സംസ്ഥാന തല പരിപാടി നടക്കുന്നത്. നിലവിലുള്ള കമ്മിറ്റിയുടെയും പതിനെട്ട് വിംഗുകളുടേയും ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട്, അവലോകനം, തുടർ പദ്ധതി ചർച്ചകൾ, മോഡൽ പാര്‍ലമെന്റ് തുടങ്ങിയവ നടക്കും. പരിപാടി കാലത്ത് 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE