കാസര്‍ഗോഡ്, കണ്ണൂര്‍, ചെറുപ്പുളശ്ശേരി, തൊഴിയൂര്‍, കോഴിക്കോട്, മലപ്പുറം സുന്നിമഹല്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ചെമ്മാട്, ആലപ്പുഴ, കൊടക്, ദക്ഷിണ കന്നട എന്നിവിടങ്ങളില്‍വെച്ച് നടന്ന പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പശാലകളില്‍ പരിശീലനം സിദ്ധിച്ച കോ-ഓര്‍ഡിനേറ്റര്‍മാരും സംസ്ഥാന തല ട്രൈനര്‍മാരും ജില്ലാ എസ്.എം.എഫ് കമ്മിറ്റികളും മേഖല തര്‍ത്തീബ് സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒരു മഹല്ലില്‍നിന്നും പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, ഖത്തീബ് ഉള്‍പ്പെടെ അഞ്ച് പേര്‍ വീതം അയ്യായിരം മഹല്ലുകളില്‍നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വിവിധ മേഖലാ സംഗമങ്ങളില്‍ പങ്കെടുക്കും.
മഹല്ല് പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിനുള്ള ബഹുമുഖ പദ്ധതികളെയും മഹല്ല് കമ്മിറ്റികള്‍ സൂക്ഷിച്ച് വരേണ്ട റിക്കാര്‍ഡുകള്‍ പ്രമാണങ്ങള്‍ എന്നിവയും പരിജയപ്പെടുത്തുന്ന കൈ പുസ്തകം മഹല്ല് ഗൈഡ് - എസ്.എം.എഫ് രജിസ്തര്‍ ചെയ്ത മഹല്ല് കമ്മിറ്റികള്‍ക്ക് വിതരണം ചെയ്യും. മഹല്ല് നിവാസികളുടെ സാമൂഹിക സാമ്പത്തിക ധാര്‍മിക വിദ്യാഭ്യാസ വളര്‍ച്ചക്കാവശ്യമായ നൂനത പദ്ധതികളും പിന്തുണാ സംവിധാനവും തര്‍ത്തീബ - 2021 ന്റെ തുടര്‍ച്ചയായി ഒരുക്കുകയും ചെയ്യും.
പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എം സി മായിന്‍ ഹാജി, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സലാം ഫൈസി മുക്കം, സി ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സി എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കുന്നു.
- SUNNI MAHALLU FEDERATION