SKSSF സ്ഥാപക ദിനാചരണം; ത്വലബ വിങ് സ്ഥാപക ദിനാചരണം നടത്തി

കാവനൂർ : ഫെബ്രുവരി 19 എസ്. കെ. എസ്. എസ്. എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ചു ത്വലബ വിങ് സംസ്ഥാന സമിതി കാവനൂർ മജ്‌മഹ് വാഫി കോളേജിൽ സ്ഥാപക ദിനാചരണം നടത്തി. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ത്വലബ സംസ്ഥാന ചെയർമാൻ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കാസർകോട് അധ്യക്ഷനായി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എം. പി കടുങ്ങല്ലൂർ പ്രഭാഷണം നിർവഹിച്ചു. കെ. എ റഹ്‌മാൻ ഫൈസി, സി. എം കുട്ടി സഖാഫി വെള്ളേരി, ഉമ്മർ വാഫി കാവനൂർ, എ. പി റഷീദ് വാഫി, മുസ്ഥഫ വാഫി പൂക്കളത്തൂർ, തൗഫീഖലി ഹുദവി മുക്കം, തഖിയുദ്ധീൻ തുവ്വൂർ, റഷീദ് വാഫി കാവനൂർ, റഫീഖ് ബാവ യാസിർ ഇരുമ്പുചോല, റഹൂഫ് ലക്ഷദ്വീപ്, വാജിദ് കാളികാവ്, സൈഫുദ്ധീൻ കിടങ്ങഴി തുടങ്ങിയവർ സംസാരിച്ചു. ഹബീബ് വരവൂർ സ്വാഗതവും സിംസാറുൽ ഹഖ് തങ്ങൾ നന്ദിയും പറഞ്ഞു.


ഫോട്ടോ: സംസ്ഥാന ത്വലബവിങ് സംഘടിപ്പിച്ച എസ്. കെ. എസ്. എസ്. എഫ് സ്ഥാപക ദിനാചരണം പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്നു.
- SKSSF STATE COMMITTEE