SSLC പരീക്ഷ; ട്രെന്റ് ഓൺലൈൻ കരിക്കുലം ക്വിസ് ഇന്ന് മുതൽ

കോഴിക്കോട് : എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷക്ക് മുമ്പായി ഫോക്കസ് ഏരിയ ഭാഗങ്ങളിൽ ഗൂഗിൾ ഫോം വഴി ട്രെന്റ് സംസ്ഥാന സമിതി കരിക്കുലം ക്വിസ് നടത്തുന്നു. ഗണിതം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്കാണ് ക്വിസ് നടത്തുന്നത്. ഇന്ന് മുതൽ 28 വരെ നാല് ദിവസങ്ങളിലായി രാവിലെ 6 മണി മുതൽ 8 മണി വരെയും വൈകുന്നേരം 6 മണി മുതൽ 8 മണി വരെയുമുള്ള സമയങ്ങളിൽ ഇഷ്ടമുള്ള 30 മിനുട്ട് സമയത്ത് കുട്ടികൾക്ക് ക്വിസിൽ പങ്കെടുക്കാവുന്നതാണ്. ഗുഗിൾ ഫോമിലാണ് ക്വിസ് നടക്കുക. എല്ലാ വിഷയങ്ങളിലും മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ 25 മുതൽ 30 വരെ ചോദ്യങ്ങളാണുണ്ടാകുക. പരീക്ഷയുടെ റിസൾട്ടും കോഴ്സ് സർട്ടിഫിക്കറ്റും പരീക്ഷക്ക് ശേഷം ലഭ്യമാകും. ഗൂഗിൾ ഫോമിന്റെ ലിങ്ക് പരീക്ഷ തലേ ദിവസം കുട്ടികൾക്ക് ട്രെന്റിന്റെ വിവിധ ഘടകങ്ങൾ വഴി ലഭ്യമാക്കും. എസ്.എസ്. എൽ.സി ഗണിതം, പ്ലസ് ടു ഇംഗ്ലീഷ് വിഷയങ്ങളിൽ മാതൃകാ പരീക്ഷയും ഓറിയന്റേഷനും ഫെബ്രുവരി 27 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് യൂണിറ്റുകളിൽ നടക്കും. സംസ്ഥാന സമിതി ചോദ്യങ്ങൾ തയ്യാറാക്കി പി ഡി എഫ് യൂണിറ്റ് കമ്മിറ്റികൾക്ക് എത്തിച്ചു നല്കിയാണ് മാതൃകാ പരീക്ഷ നടത്തുന്നത്.
- SKSSF STATE COMMITTEE