SKSSF MEEM മെഡിക്കൽ കോൺഫറൻസ് 14 ന്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മെഡിക്കൽ വിഭാഗമായ മീം (മെഡിക്കൽ എമിനൻസ് ഫോർ എത്തിക്കൽ മുവ്മെന്റ്‌) സ്റ്റേറ്റ് കോൺഫറൻസ് ഫെബ്രുവരി 14 ന് കോഴിക്കോട് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി റജിസ്റ്റർ ചെയ്ത ഡോക്ടർമാരാണ് പരിപാടിയിൽ സംബന്ധിക്കുക. കാലത്ത് 9. 30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടിയിൽ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ഡോ. മുഹമ്മദ് ഇദ് രീസ്, സലാം ഫൈസി ഒളവട്ടൂർ, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ. എൻ. എ ബിഷ് റുൽ ഹാഫി, ഡോ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സംബന്ധിക്കും.
- SKSSF STATE COMMITTEE