ഈസ്യോ ടെറിഷ്യാ 21 ശ്രദ്ധേയമായി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് മെഡിക്കല്‍ വിങ് മീം നടത്തിയ പ്രഥമ മെഡിക്കല്‍ ക്യാമ്പ് ഈസ്യോ ടെറിഷ്യാ 21 കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഹാഫിസ് രാജിഹ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് ഖിറാഅത്തഉം കോഴിക്കോട് എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുലൈലി ആശംസ പ്രഭാഷണവും നടത്തി. ഉസ്താദ് ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ആരോഗ്യത്തിന് ഒരു ഇസ്ലാമിക മുഖവുര, ഉസ്താദ് ഓണംപിള്ളി മുഹമ്മദ് ഫൈസി ആത്മാവിന്റെ ആരോഗ്യം, ഉസ്താദ് അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മനുഷ്യ സൃഷ്ടിപ്പ് ദൈവിക അസ്തിത്വം, ഡോ. ഇദ്രീസ് ഒരു ഡോക്ടറുടെ യുവത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സ് എടുത്ത പരിപാടിയില്‍ മീം ചെയര്‍മാന്‍ ഡോ. ബിശ്രുല്‍ ഹാഫി അധ്യക്ഷനായി ജന. കണ്‍വീനര്‍ ഡോ. അഷ്‌റഫ് വാഴക്കാട് സ്വാഗതവും ഡോ. ഫൈസല്‍ വി പി നന്ദി പ്രഭാഷണവും നടത്തി.

പ്രസ്തുത പരിപാടിയില്‍ കോവിഡ് 19 ലോക്ക്ഡൗണ്‍ കാലത്ത് സ്വദേശത്തും വിദേശത്തുമുള്ള മലയാളികള്‍ക്ക് സൗജന്യ പരിശോധന നല്‍കിയ ' ഡോക്ടര്‍ ഓണ്‍ ഡിമാന്‍ഡ് ഹെല്‍പ് ഡെസ്‌ക്' ഓണ്‍ലൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്ക് ഉള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉപഹാരമായി ഹാദിയ സി എസ് ഇ മീം നുവേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്‌സ് സുഹൈല്‍ ഹുദവി വിളയില്‍ പ്രഖ്യാപിച്ചു. ഡോ. അമീറലി, ഡോ. സമീര്‍ അഹമ്മദ്, ഡോ. ഇ എം ശിഹാബുദ്ദീന്‍, ഡോ പി ടി എ കബീര്‍, ഡോ. അബ്ദുല്‍ ജവാദ്, ഡോ. നസീഫ്, ഡോ ഉമറുല്‍ ഫാറൂക്, ഡോ. ശാക്കിര്‍, ഡോ. തിഫില്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ ഫൈസി അരിമ്പ്ര നിയന്ത്രിച്ച പരിപാടിയില്‍ നസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സലാം ഫാറൂഖ്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, അബ്ദുറഹ്മാന്‍ തോട്ടുപോഴില്‍, കബീര്‍ പാപ്പിനിപ്പറ തുടങ്ങിയവര്‍ സംബന്ധിച്ചു


ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് മെഡിക്കല്‍ വിഭാഗമായ മീം ഈസ്യോ ടെറിഷ്യാ 21 സ്റ്റേറ്റ് കോണ്‍ഫറന്‍സ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE